മഞ്ഞുപോലെ: ഭാഗം 3


രചന: മാളൂട്ടി
അലിഷയും എഡ്വിനും എബിയും വന്നപ്പോഴേക്കും ദിയ അവർക്ക് കോഫി ഉണ്ടാക്കി വെച്ചിരുന്നു... "ആഹാ താൻ ഇവിടെ തന്നെ ഇരിക്കയിരുന്നോ.... "കോഫി ഒരു സിപ്പ് എടുത്തു എഡ്വിൻ ചോദിച്ചു.... "അല്ല ഒന്നു പുറത്ത് പോയിരുന്നു.... ഞാൻ ഇന്നലെ പറഞ്ഞില്ലേ എയർപോർട്ടിൽ നിന്നും പരിചയപ്പെട്ട ഒരു ആൾടെ കാര്യം ആളുടെ ഒപ്പം...." "അതേങ്ങനെ.... "അലിഷ "Restaurant ൽ വെച്ച് കണ്ടതാ.... ചോദിച്ചറിഞ്ഞു വന്നപ്പോൾ ആളും അടുത്ത് തന്ന താമസിക്കുന്നതെന്ന പറഞ്ഞെ..."
"അതു കൊള്ളാല്ലോ.... ഈ പറയുന്ന ആളെ ഞങ്ങൾക്ക് ഒരു കാണാൻ കഴിയുവോ എന്റെ ദിയാക്കൊച്ചേ.... "എബി "ഇനി കാണുമ്പോൾ പറയാന്നെ..." ർനാട് ദിവസം കൊണ്ട് അവർ മുന്നാളും ആയി ദിയക്ക് ഒരു നല്ല സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു.... *** "ദിയ.... താൻ റെഡി ആയില്ലേ.... വേഗം വാ ഫസ്റ്റ് ഡേയ് തന്നെ ലേറ്റ് ആക്കണ്ട..... വേഗം വാ "അലിഷ ബുക്കുകൾ എടുത്തു വെക്കുന്നതിനിടയിൽ പറഞ്ഞു.... ദിയ വേഗം റെഡി ആയി വന്നു....
"ഡാ... ഇവര് നിന്നെ കൊണ്ടാക്കുട്ടോ.... എനിക്ക് ക്ലാസ്സ് ഉണ്ട്... ഇവർക്ക് ഇന്ന് ഡ്യൂട്ടി ആണ് അതുകൊണ്ട് കുറച്ചു കഴിഞ്ഞു പോയാൽ മതി.... അപ്പൊ ഞാൻ പോവാണേ...."അലിഷ ഒരു ബ്രെഡ് എടുത്തു കഴിച്ചോണ്ട് ഓടി.... ബ്രെഡും പാലും കുടിച്ചു എഡ്വിന്റെയും എബിയുടെയും ഒപ്പം അവൾ ഇറങ്ങി.... "പേടി ഉണ്ടോ...."എഡ്വിൻ ചിരിയാലേ ചോദിച്ചു.... "ചെറുതായിട്ട്.... പുതിയ സ്ഥലം ഓക്കെ അല്ലെ...." "ആണോ... എന്നിട്ട് താൻ ഇപ്പൊ ഞങ്ങളോട് കമ്പനി ആയില്ലേ അതുപോലെ അവരോടും ആയാൽ മതി... ഒരു കുഴപ്പവും ഇല്ല.... "
എബി ഒരു കുഞ്ഞനിയത്തിയോട് പറയുന്ന വാത്സല്യത്തോടെ പറഞ്ഞു.... "ആണോ എബിചേട്ടാ...."നിഷ്കളെങ്കതയോടെ അവൾ ചോദിച്ചു.... "അതേടി പൊട്ടത്തി...."അവളുടെ തലക്കിട്ട് കൊട്ട് കൊടുത്തു എഡ്വിൻ പറഞ്ഞു.... കോളേജിന്റെ മുന്നിൽ എത്തിയതും അവർ നിന്നു.... "ഞാൻ എന്നാൽ അങ്ങോട്ട് പോട്ടെ.... അനുഗ്രഹിക്കണം...."രണ്ടുപേരെയും നോക്കി കള്ള ചിരിയോടെ പറഞ്ഞു.... "അനുഗ്രഹിച്ചിരിക്കുന്നു മകളെ.. എല്ലാം നന്നായി വരട്ടെ....."
രണ്ടുപേരും അവൾ പറഞ്ഞ അതെ ടോണിൽ തിരിച്ചു പറഞ്ഞു.... ദിയക്ക് ചിരി വന്നു.... "ദിയ....."പരിചിതമായ ശബ്ദം വന്നതും അവൾ ചുറ്റും നോക്കി.... "റോഷൻ.... എന്താ ഇവിടെ...." "ഞാൻ ഇവിടെ ആടോ.... ഇതാരാ..."അവളുടെ അടുത്ത് നിൽക്കുന്ന എബിയെയും എഡ്വിനെയും നോക്കി റോഷൻ ചോദിച്ചു.... "ഇത് എന്റെ രണ്ടു റൂം..... അല്ലെ വേണ്ട എന്റെ രണ്ടു പൊന്ന് ആങ്ങളമാർ...."രണ്ടുപേരെയും നോക്കി അവൾ പറഞ്ഞു...
"ഓ.... റൂംമെറ്റസ്.... ഹായ് ഞാൻ റോഷൻ..."അവൻ സ്വയം പരിചയപ്പെടുത്തി... കുറച്ചു നേരം സംസാരിച്ചു നിന്ന് അവസാനം രണ്ടിനെയും പറഞ്ഞിവിട്ടു റോഷനും ദിയയും ക്ലാസ്സിലേക്ക് പോയി.... ദിയക്ക് റോഷൻ കൂടെ ഉണ്ടായിരുന്നത് വല്യ ആശ്വാസം ആയിരുന്നു.... അവിടെ ഉണ്ടായിരുന്നവരിൽ അധികവും പുറത്ത് നിന്നു വന്നവർ ആയിരുന്നു.... പക്ഷെ അവരുടെ ഒപ്പം മലയാളികൾ ഒന്നു ഉണ്ടായിരുന്നില്ല.... *** "ഹോ അങ്ങനെ ആദ്യത്തെ ദിവസം തീർന്നു....
കൊള്ളല്ലേ... ഒരു വെറൈറ്റി എക്സ്പീരിയൻസ്... പല രാജ്യത്ത് നിന്നുള്ള കുട്ടികളുടെ ഒപ്പം പഠിക്കുക എന്നത് നല്ലൊരു എക്സ്പീരിയൻസ് ആണല്ലേ.... പുതിയ ഭാഷയും പുതിയ അറിവും മൊത്തത്തിൽ എനിക്ക് ഇഷ്ട്ടായി...."ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയതും റോഷൻ തന്റെ വായിട്ടലക്കൽ തുടങ്ങി.... ദിയക്ക് സംസാരിക്കുക എന്നതിലുപരി കേൾവികാരിയായി ഇരിക്കുന്നത് ഇഷ്ടമായത്കൊണ്ട് അവൾക്കത് ആരോചകമായി തോന്നിയില്ല....
"ശെരിയാ.... പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ താൻ ഇല്ലായിരുന്നേൽ ഞാൻ പെട്ടു പോയേനെ...." "ശേ ഇങ്ങനെ വെറുതെ പുകഴ്ത്താതെ എന്റെ ദിയമോളെ ഇതൊക്കെ എന്ത്.... "സ്വയം ജാക്കറ്റ് വലിച്ചിട്ട് അവൻ പറഞ്ഞു... "അധികം പൊങ്ങണ്ട.... വെറുതെ പറഞ്ഞുവെന്ന് ഉള്ളൂ...."അവൾ അവനെ ചെറുതായി ഒന്നു പുച്ഛിച്ചു... "ഓഹ് ആയിക്കോട്ടെ.... നമ്മുക്ക് എന്തേലും കഴിച്ചാലോ " "വേണോ.... എന്നാ എനിക്ക് ഒരു ബർഗർ മതി... നമ്മുക്ക് നടന്നുകൊണ്ടിരിക്കുന്നു കഴിക്കന്നെ.... "
"മ്മ്.... താൻ കൊള്ളാല്ലോ.... "റോഷൻ പോയി രണ്ടു ബർഗർ വാങ്ങി വന്നു.... "ഹോ ഞാൻ കോളേജിൽ പഠിച്ചപ്പോൾ ഇത്ര കൊതിച്ചായിരുന്നു എന്നറിയുമോ ഇത് വാങ്ങി കഴിച്ചോണ്ട് ഇരുന്നേ..."അവൻ പറഞ്ഞു നിർത്തിയതും അവൾ ആണോ എന്നാ അർത്ഥത്തിൽ അവനെ നോക്കി... "അതേടോ സത്യായിട്ടും...തനിക്കു എന്താ ബർഗറിനോട് ഇത്ര ഇഷ്ട്ടം..." "എന്തോ... നാട്ടിന്നു ഞാൻ ഒന്നു രണ്ട് വട്ടവേ... കഴിച്ചിട്ടുള്ളു അപ്പോഴേ ഇഷ്ട്ടായി...
പിന്നെ ഇവിടുത്തെ ബർഗറിനു ഒരു പ്രത്യേക ടേസ്റ്റ് അല്ലെ അതാ...." "അതെ താൻ കഴിക്ക്.... "അതും കയ്യിൽ പിടിച്ചു കഥ പറയുന്നവളോട് അവൻ പറഞ്ഞു.... അങ്ങനെ ഓരോന്നും പറഞ്ഞു രണ്ടുപേരും നടന്നു ദിയയുടെ അപാർട്മെന്റിനു മുന്നിൽ എത്തി... "റോഷ... വാ... ഒന്നു കേറീട്ടു പോവാം..." "ഓക്കെ..."അവൾ വിളിക്കേണ്ട താമസം അവൻ അവളുടെ ഒപ്പം ചെന്നു... അവന്റെ സംസാരരീതി കൊണ്ടുതന്നെ ആ മൂന്നു പെരുമായും അവൻ നല്ലൊരു ബന്ധം സ്ഥാപിച്ചെടുത്തു....
ഓരോ ദിവസങ്ങൾ കൂടും തോറും ഇണങ്ങിയും പിണങ്ങിയും റോഷനും ദിയയും കൂടുതൽ അടുത്തു.... *** "ദിയ.....എന്തൊരു ഇരിപ്പാണ് ഇത്.... നിനക്ക് എന്ത് പറ്റി മോളെ..."ഒരു ചേട്ടന്റെ സ്നേഹത്തോടും വാത്സല്യത്തോടും അതിലുപരി കരുതലോടും എബി അവളോട് ചോദിച്ചു..... "എബിച്ചാ....."ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് അവൾ വീണു...അവളുടെ കരച്ചിലിന്റെ ആഴം കുറഞ്ഞതും എബി അവളെ തന്റെ മുന്നിലേക്ക് പിടിച്ചു നിർത്തി....
"നിന്നെ ഞാൻ ഇന്നോ ഇന്നലയോ കാണാൻ തുടങ്ങിയതല്ലല്ലോ... എന്ത് പറ്റി.... നിസാര കാര്യങ്ങൾക്ക് ഈ മിഴികൾ നിറയിലെന്നു എബിച്ഛന് അറിയാം.... എന്നോട് പറയാൻ കഴിയുന്നതാണെങ്കിൽ പറ മോളെ.... ചിലപ്പോ നിന്റെ ദുഃഖത്തിന്റെ ആഴം കുറക്കാൻ ഒരു തുറന്നു പറച്ചിലിന് ആയേക്കാം...." ഇക്കാലമത്രയും ഒരു ചേട്ടൻ ഇല്ലാതിരുന്ന തനിക്കു സ്വയം ചേട്ടൻ ആയി മാറിയവനാണ്... ഇതുവരെയും ഒന്നും ഒളിച്ചു വെച്ചിട്ടും ഇല്ല....
അവസാനം റോഷനെ കണ്ട കാര്യവും അവൻ പറഞ്ഞതും എല്ലാം എബിയോടവൾ തുറന്നു പറഞ്ഞു..... "നീ എന്തൊക്കെയാ പറയുന്നേ... നിങ്ങളുടെ കാര്യങ്ങൾ എല്ലാം വീട്ടിൽ സംസാരിച്ചതല്ലേ പിന്നെന്താ പെട്ടന്ന്... എന്തെങ്കിലും വഴക്ക് ഉണ്ടായോ രണ്ടാളും തമ്മിൽ..... " "ഇല്ല എബിച്ചാ.... എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അപ്പൊ പറഞ്ഞു തീർക്കുന്നതാണ്... എനിക്കറിയില്ല അവനു പെട്ടന്ന് എന്താ പറ്റിയതെന്ന്.... ഒരിക്കലും തമാശയായി പറഞ്ഞതല്ല അവൻ..... അതെനിക്കുറപ്പാ..... "
അവന്റെ വാക്കുകൾ ഓർക്കാൻ ശ്രമിച്ചവൾ പറഞ്ഞു..... "ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ല... എന്താ കാര്യം എന്ന് എനിക്ക് അറിയണം.... അങ്ങനെ ഒരു ദിവസം എല്ലാം പെട്ടന്ന് എറിഞ്ഞേച്ചു പോവാൻ ഇതെന്താ കുട്ടികളിയാണോ... അടുത്ത മാസം എൻഗേജ്മെന്റ് ഉറപ്പിച്ചതല്ലേ ..." "വേണ്ട.... അവനു താല്പര്യം ഇല്ലെങ്കിൽ എന്തിനാ വെറുതെ.... എൻഗേജ്മെന്റിനു മുൻപ് അവസാനിപ്പിക്കാം എന്ന് പറഞ്ഞാല്ലോ... അല്ലെങ്കിലും സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലല്ലോ...."
അത്രനേരം പിടിച്ചുവെച്ച മിഴികൾ ആ നിമിഷം പെയ്യാൻ തുടങ്ങി...അവ കവിളുകളെ തഴുകി താഴേക്ക് ഒലിച്ചിറങ്ങി... "ദിയ നിനക്ക് എന്താ ഭ്രാന്താണോ....അവൻ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് നീയും അതിനൊത്തു നിൽക്കുവാണോ... എനിക്ക് ഇതൊന്നും കണ്ട് നിൽക്കാൻ ആവില്ല.... "എബിയുടെ സ്വരം കടുത്തു.... "എബിച്ചാ പ്ലീസ് വേണ്ട.... "
"നീ ഒന്നു പോക്കേ കൊച്ചേ.... നിങ്ങളുടെ അപ്പച്ചനെയും അമ്മച്ചിയേയും ഓക്കെ പറഞ്ഞു മനസിലാക്കിയതും നിങ്ങളുടെ രണ്ടാളുടെയും പ്രണയത്തിനു വക്കാലത്തു നിന്നതും ഞാൻ ആണ്... അപ്പൊ എനിക്കും ഉണ്ട് ഉത്തര വാദിത്വം...."അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു... "എഡ്വി നീ വണ്ടി എടുത്തേ... നമ്മുക്ക് ഒരിടം വരെ പോകാൻ ഉണ്ട്...." എബി പറഞ്ഞതും എഡ്വിൻ വണ്ടി എടുത്തു.... അലിഷ ഓടി എത്തിയപ്പോഴേക്കും അവർ പോയിരുന്നു....
അലിഷ നേരെ ദിയയുടെ അടുത്തേക്ക് ചെന്നു.... "ദിയ.... " "എന്താടി..... " "എന്നുമുതലാണ് ഞാൻ നിനക്ക് അന്യയായി തോന്നി തുടങ്ങിയത്.... പറ എന്ന് മുതൽ ആണെന്ന്.... ഞാൻ എന്തെങ്കിലും നിന്നോട് മറച്ചുവെച്ചിട്ടുണ്ടോ...എന്നിട്ടും എന്നോട് ഇത് വേണ്ടായിരുന്നു.... നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല.... " "നീ എന്തൊക്കെയാ പറയുന്നേ.... "ദിയ ഒന്നു മനസിലാവാതെ ചോദിച്ചു....
"എന്താണെന്നോ.... നീ ഇവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ നിന്നോട് ചോദിച്ചില്ലേ എന്ത് പറ്റി എന്ന്... ഒരു വാക്ക് നീ പറഞ്ഞോ... നീ എബിച്ചനോട് പറയുന്നത് കെട്ടല്ലെ ഞാൻ എല്ലാം അറിയെണ്ടി വന്നത്...." ഒരിക്കലും വേണം എന്ന് കരുതി പറയാതിരുന്നതല്ല... പെട്ടന്ന് ആ ഒരു അവസ്ഥയിൽ കഴിഞ്ഞില്ല.... തെറ്റാണ്....പക്ഷെ തന്റെ അവസ്ഥ അതായിരുന്നില്ലേ.... റോഷന്റെ വാക്കുകൾ കേട്ട് താൻ അത്രമാത്രം തളർന്നിരുന്നില്ലേ....ദിയ മനസ്സിൽ പറഞ്ഞു.... "സോറി ഡി എനിക്ക് എന്തോ ആ സാഹചര്യത്തിൽ... പറയാൻ കഴിഞ്ഞില്ല.. നിന്നോട് മനഃപൂർവം മറച്ചതല്ല.... ".....കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]