മഞ്ഞുപോലെ: ഭാഗം 4

മഞ്ഞുപോലെ: ഭാഗം 4
[ad_1]

രചന: മാളൂട്ടി

 "സോറി ഡി എനിക്ക് എന്തോ ആ സാഹചര്യത്തിൽ... പറയാൻ കഴിഞ്ഞില്ല.. നിന്നോട് മനഃപൂർവം മറച്ചതല്ല.... " തന്നെ കെട്ടിപിടിച്ചു കരഞ്ഞു പറയുന്നവളെ അലിഷ ചേർത്തുപിടിച്ചു.... "പെട്ടന്ന് നീ എന്നോട് ഒന്നും പറയാതിരുന്നതിന്റെ ദേഷ്യത്തിൽ പറഞ്ഞതാടി അതു വിട്ടുകളാ.... "അലിഷക്ക് അങ്ങനൊന്നും പറയേണ്ടിരുന്നില്ല എന്ന് തോന്നിപോയി.... മനുഷ്യൻ അല്ലെ പെട്ടന്ന് റിയാക്ട് ചെയ്തുപോകും പറഞ്ഞ ശേഷമേ ചിന്തിക്കു പറയേണ്ടതായിരുന്നോ എന്ന്....

ദിയയുടെ അവസ്ഥ മനസിലാക്കാതെ അങ്ങനെ ഒക്കെ പറഞ്ഞതിൽ അവൾക്കു വല്ലാതെ വിഷമം തോന്നി..... ** എബി റോഷൻ താമസിക്കുന്ന വീടിനു മുന്നിൽ വന്നു കാളിങ് ബെൽ അടിച്ചു... അവന്റെ ഒപ്പം താമസിക്കുന്ന ഒരു ജർമൻ പയ്യൻ ഇറങ്ങി വന്നു.... "Ist roshan hier...?"(റോഷൻ ഇവിടെ ഉണ്ടോ...)എബി ആ പയ്യനോട് ചോദിച്ചു.... "Nein. Am Nachmittag ging er auf einem Flug nach Indien"(ഉച്ചക്കുള്ള ഫ്ലൈറ്റിൽ അദ്ദേഹം ഇന്ത്യയിലേക്ക് പോയി...

."അവൻ പറഞ്ഞു... "Vielen Dank....tschüss.."(താങ്ക്യൂ....ബൈ....)എബിയും എഡ്വിയും അയാളോട് യാത്ര പറഞ്ഞു ഇറങ്ങി.... "അപ്പൊ അവൻ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിട്ടായിരുന്നു.... എന്നാലും പെട്ടന്ന് എന്താ പറ്റിയത്...."എബി... "അറിയില്ല ഇച്ചായ അവന് ഒരിക്കലും ദിയയെ ചതിക്കാൻ കഴിയില്ല അതെനിക്കുറപ്പുണ്ട്..."എഡ്വിൻ "അതുതന്നെയാ എന്റെ മനസും പറയുന്നത്.. എങ്കിലും എന്തിനാവും അവൻ ഇങ്ങനെ എല്ലാവരിൽ നിന്നും ഒളിച്ചോടിയത്...

ഒന്നും എനിക്ക് മനസിലാവുന്നില്ല...."ചിന്തകൾ എബിയുടെ മനസാകെ പൊളിച്ചുകൊണ്ടിരുന്നു.... "എബിച്ചാ നമ്മുക്ക് എയർപോർട്ട് വരെ ഒന്നു പോയി നോക്കിയാലോ..." "അതു വേണോടാ... കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.... " "എന്നാലും അവനെ കാണാൻ പറ്റിയാൽ അത്രെയും ആയില്ലേ.... " അവസാനം എഡ്വിന്റെ നിർബന്ധതിന് വഴങ്ങി എയർപോർട്ടിൽ പോയി....അപ്പോഴും നിരാശ ആയിരുന്നു ഫലം... രണ്ടും കല്പ്പിച്ചു എബി ഫോൺ എടുത്തു റോഷനെ വിളിച്ചു....

ഒന്നു രണ്ടു തവണ വിളിച്ചിട്ടാണ് ഫോൺ എടുത്തത്... "റോഷ നീ എവിടെയാ ഞങ്ങൾക്കു നിന്നോട് സംസാരിക്കാൻ ഉണ്ട്.... " "ദിയയുടെ കാര്യം പറയാൻ ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല.... എല്ലാം പറഞ്ഞവസാനിപ്പിച്ചു ഞാൻ പോന്നതാണല്ലോ.... പിന്നെ അവൾക്കില്ലാത്ത എന്ത്‌ വിഷമമാണ് നിങ്ങൾക് ഉള്ളത്.... പ്ലീസ് എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... ഇനി ചിലപ്പോ നമ്മൾ കണ്ടു എന്ന് പോലും വരില്ല.... ഗുഡ് ബൈ.... ഫ്ലൈറ്റിൽ കേററായി ഫോൺ ഓഫ്‌ ചെയ്യുവാണ്....

"റോഷൻ അത്രെയും പറഞ്ഞു ഫോൺ കട്ട് ചെയ്തു.... പിന്നെ വിളിച്ചിട്ട് സ്വിച്ച്ഓഫ് ആയിരുന്നു.... "ഇത് റോഷൻ തന്നെ ആണോ.. ഇങ്ങനെ അവൻ സംസാരിക്കുന്നത് ഈ അഞ്ചു വർഷനിനിടക്ക് ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല.... അവന് എന്താ ശെരിക്കും പറ്റിയത്...."എഡ്വിൻ വിശ്വാസം വരാതെ പറഞ്ഞു.... "നിർത്തുന്നുണ്ടോ നീ... ഒരു റോഷൻ...... മതി ഇനി ആ പേര് പോലും എനിക്ക് കേൾക്കണ്ട.... എല്ലാം എന്റെ തെറ്റാണ് അവന്റെ യഥാർത്ഥ സ്വഭാവം അറിയാൻ നില്കുന്നതിനു മുന്പേ വീട്ടുകാരോട് എല്ലാം പറഞ്ഞത് എന്റെ തെറ്റാണ്....

."എബി വണ്ടിയിൽ കയ്ച്ചുരിട്ടി ഇടിച്ചു ദേഷ്യം തീർത്തു.....എന്ത്‌ പറയണം എന്നറിയാതെ എഡ്വിൻ അവിടെ നിന്നു... *** "ദിയ.... ഇത് കഴിക്ക് നീ ഇങ്ങനെ ഇരുന്നാൽ എനിക്ക് ദേഷ്യം വരുവേ..." അലിഷ പറഞ്ഞിട്ട് അവളിൽ പ്രതേകിച്ചു മാറ്റം ഒന്നും ഉണ്ടായില്ല... ദിയ അതെ ഇരിപ്പ് തന്നെ തുടർന്നു "എടി നിന്നോടാ പറഞ്ഞത്...."ദേഷ്യത്തിൽ അലിഷ പറഞ്ഞതും ദിയ ദയനീനമായി അവളെ ഒന്നു നോക്കി.... "എടി ഈ സ്നേഹം എന്നുപറഞ്ഞതു ഉണ്ടല്ലോ ചോദിച്ചു വാങ്ങണ്ടതല്ല....

നീ ഇങ്ങനെ ഇരുന്നു എന്ന് കരുതി നിന്നെ ഇട്ടിട്ട് പോയവൻ തിരിച്ചു വരുവോ... ഇല്ല... അതുകൊണ്ട് നീ പതിയെ എല്ലാം മറക്കാൻ ശ്രമിക്കണം... നിന്റെ അപ്പയെയും അമ്മയെയും ഞാൻ വിളിച്ചു പറഞ്ഞോളാം...." "എടാ എനിക്ക് ഇപ്പൊ ഒന്നും വേണ്ട.... എന്തോ ഒന്നും കഴിക്കാൻ തോന്നുന്നില്ല...ഞാൻ ഒന്നു കിടക്കട്ടെടാ... അതുകഴിഞ്ഞു കഴിച്ചോളാം.... " "മ്മ്... ശെരി.... പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.... അവൻ ഇട്ടിട്ടുപോയി എന്ന് പറഞ്ഞു വെല്ല അവിവേകവും കാട്ടാൻ ആണ് ഉദ്ദേശം എങ്കിൽ വെച്ചേക്കില്ല നിന്നെ ഞാൻ.. മനസ്സിലായോ.... "

"ഇല്ലടി.... "ദിയ റൂമിലേക്ക് പോയി.... പില്ലോവിലേക്ക് തല ചായ്ച്ചു.... ചാലിട്ടോഴുകുന്ന കണ്ണുനീർ തടഞ്ഞു നിർത്താൻ ഒരു പഴശ്രമം അവൾ നടത്തി.... ആരോടോ ഉള്ള വാശിയിൽ അവൾ കണ്ണുകൾ അമർത്തി തുടച്ചു.... പെട്ടന്ന് കയ്യിലെ തിളങ്ങുന്ന മോതിരം അവളുടെ കണ്ണിൽ ഉടക്കി.... അതു വീണ്ടും അവളെ പഴയ ഓർമകളിലേക്ക് തള്ളി വിട്ടു... "ദിയ.... ഡി... നീ എന്താ എന്നെ കൂട്ടാതെ ഇറങ്ങിയേ...." റോഷൻ വിളിച്ചെങ്കിലും അവനെ മൈൻഡ് ചെയ്യാതെ അവൾ മുന്നോട്ട് നടന്നു....

അവൻ സൈക്കിൾ എടുത്തു അവൾക്കു പിന്നാലെ വെച്ച് പിടിച്ചു... ദിയയുടെ അടുത്ത് എത്തിയതും അവൻ സൈക്കിളിൽ നിന്നും ഇറങ്ങി.... "എടി നിനക്ക് എന്താ പറ്റിയെ.... എന്താ വേഗം ഇറങ്ങി പോയത്.... "അവൻ അവളെ വിടാൻ ഉദ്ദേശം ഇല്ല.... "എന്താണെന്നു നിനക്ക് അറിയില്ലേ റോഷാ...ഞാൻ നിന്നെ ഒരു ഹെല്പിന് വിളിച്ചിട്ട് വന്നോ നീ...."അവൾ ദേഷ്യത്തോടെ ചോദിച്ചു.... "അപ്പോൾ ഞാൻ ആ എമിലിനെ ഹെല്പ് ചെയ്യുവാല്ലായിരുന്നോ.....

അതാ വരാതിരുന്നേ... അതുകഴിഞ്ഞു വന്നപ്പോൾ നീ ഒന്നും ചോദിച്ചില്ലല്ലോ...." "ആണോ.... അല്ലേലും പുതിയ ജർമൻ ഗേൾസിനെ ഫ്രണ്ട് ആയിട്ട് കിട്ടിയപ്പോൾ നിനക്ക് എന്നെ വേണ്ടല്ലോ.... പിന്നെ ഞാൻ എന്തിനാ നിന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നത്.... അതാ പൊന്നെ.... " "അപ്പൊ അതാണ് കാര്യം.... ഞാൻ നിന്നെ ഹെല്പ് ചെയ്യാതെ അവളുടെ അടുത്ത് പോയി.... നീ എന്താ ദിയ കുഞ്ഞി പിള്ളേരെപോലെ....."

അവൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖം വീർത്തു.... "ഞാൻ ഇങ്ങനെയാ നിനക്ക് അതു അറിയാലോ....." "ഓക്കെ ഓക്കെ ഇനി ഞാൻ ശ്രദ്ധിച്ചാൽ പോരെ...." "ഓ വേണമെന്നില്ല.... "അവൾ വാശിയിൽ മുന്നോട്ട് നടന്നു.... ക്ലാസ്സിൽ എല്ലാവരോടും കൂട്ട് ആണെങ്കിലും റോഷൻ ഇല്ലെങ്കിൽ എന്തോ ഒരു വിഷമം ആണ് അവൾക്കു..... കുറച്ചു നേരായി ഒരു മിണ്ടാട്ടാവും അടുത്ത് ആളെയും കാണാതെ ആയപ്പോൾ അവൾ പുറകോട്ട് നോക്കി....

അവിടെ റോഷനെ കാണാതായതും അവളുടെ മുഖത്തു വിണ്ടും ദേഷ്യം നിറഞ്ഞു....അവൾ മുഖം തിരിച്ചു.... "ആരെയാ ദിയമോളെ നോക്കുന്നെ...." ദിയയുടെ മുന്നിൽ സൈക്കിൾ നിർത്തി പതിവ് കള്ള ചിരിയോടെ റോഷൻ ചോദിച്ചു.... "ഞാൻ എനിക്ക് തോന്നുന്നവരെ നോക്കും അതിനു ഇയാൾക് എന്തെങ്കിലും കുഴപ്പം ഉണ്ടോ....." "ഓഹ് അപ്പൊ എന്നെ അല്ലല്ലേ.... ഞാൻ എന്നെ നോക്കി നിൽക്കുവായിരിക്കും എന്ന് വിചാരിച്ചാണ് ഇത് വാങ്ങിയേ ഇനിയിപ്പോ ഞാൻ തന്നെ തിന്നാലേ.... "

റോഷന്റെ കയ്യിൽ ബർഗർ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.... അവൾ അവന്റെ കയ്യിൽ നിന്നും തട്ടി പറിക്കാൻ നോക്കി.... അവൻ അതു മറ്റേ കയ്യിലേക്ക് പിടിച്ചു.... അവൾ ആ കൈ താഴ്ത്തുമ്പോൾ അവൻ മാറുകയിലേക്ക് പിടിക്കും അവസാനം അവൾക്കു ദേഷ്യം പിടിച്ചു.... അതു കണ്ടതും അധികം കളിക്കാൻ നിക്കാതെ റോഷൻ അവളുടെ കയ്യിൽ വെച്ച കൊടുത്തു.... "ഇനി പറ എന്നോട് ദേഷ്യമാണോ....." "ഇപ്പൊ കുറച്ചു കുറവുണ്ട്.... "

"നാണം ഇല്ലല്ലോ.... നിസാര കാര്യത്തിന് അടി ഉണ്ടാക്കിയേക്കുവാ.... " "ചുമ്മാ.... ഇങ്ങനെ അടിപൊളി ഉണ്ടാക്കിയാൽ അല്ലെ നീ എനിക്ക് എന്തെങ്കിലും വാങ്ങിച്ചു തരു..... "അവൾ ചിരിയോടെ പറഞ്ഞു.... "ഇത് എപ്പഴും നടക്കുമെന്ന് കരുതേണ്ട....." "ആയിക്കോട്ടെ കുഴപ്പില്ല..... " "ദിയ.... " അവൻ സൈക്കിൾ ഉന്തി നടക്കുന്നതിനിടയിൽ എന്തൊക്കെയോ ഓർത്ത് അവളെ വിളിച്ചു.... "എന്താ...... " "നിനക്ക് അറിയുവോ നമ്മൾ പരിചയ പെട്ടിട്ട് മൂന്ന് വർഷം അവറാവുന്നു..

.എത്ര പെട്ടന്നാണ് അല്ലെ വർഷങ്ങൾ കടന്നു പോകുന്നത്....." "ശെരിയാ..... ഈ മൂന്ന് വർഷത്തിനിടക്ക് എത്ര അടി നടത്തി... എത്ര തവണ മിണ്ടാതിരുന്നു.... പക്ഷെ ഫ്രണ്ട്ഷിപ്പിന് മാത്രം ഒരു മാറ്റവും ഇല്ല..... " "അതെ.... എന്റെ വിധി..... "പറയുന്നതിനിടയിൽ അവൻ അവളെ ഒളിക്കണ്ണിട്ട് നോക്കി.... വേറെ ഒന്നിനും അല്ല... ഇപ്പൊ റോഷാ......എന്നൊരു വിളി വരും അതു കേൾക്കാൻ ഒരു പ്രതേക രസവാ.... "റോഷാ നീ വാങ്ങുവേ.... " "പൊടി..... "

അവൾ അവന്റെ പുറത്തിനിട്ട് ഒരെണ്ണം കൊടുത്തു.... തിരിച്ചു അവനും കൊടുത്തു.... രണ്ടും കുറെ സംസാരിച്ചു ദിയയുടെ അപാർട്മെന്റിനു മുന്നിൽ എത്തി.... "പ്രതേകം വിളിക്കണ്ട ഞാനും ഉണ്ട്.... അവിടെ ചെന്നാൽ ബോർ അടിച്ച് ചാവും ഇവിടെ ആവുമ്പോ എല്ലാരും ഉണ്ടല്ലോ.... "ദിയ തിരിഞ്ഞവനെ നോക്കിയതും അവന്റെ വായിൽ നിന്നും വന്നതണിത്.... അങ്ങനെ രണ്ടാളും കൂടെ ഉള്ളിലേക്ക് പോയി.... "ആ വന്നോ വിക്രമദിത്യനും വേതാളവും....

"അലിഷ അവർ വന്നതേ ചോദിച്ചു.... അവൾ ചോദിക്കാനും കാരണം ഉണ്ട്.... അപാർട്മെന്റിനു മുന്നിൽ എത്തി അവൻ കേറുന്നുണ്ടെങ്കിൽ അവൾ അവന്റെ പുറത്ത് കേറിയെ വരൂ.... അതു നമ്മുടെ ദിയകൊച്ചിന് നിർബന്ധം ആണ്.... റോഷൻ അവളെ അടുത്തുള്ള സോഫയിലേക്ക് ഇട്ടു.... നേരെ അലിഷയുടെ അടുത്തേക്ക് പോയി.... "ഇന്നെന്താ സ്പെഷ്യൽ....." "എഗ്ഗ് നൂഡിൽസ്.... "ഗ്ലൗസ് അപ്പിന്റെ ഇളിയോടെ അലിഷ പറഞ്ഞു....

"ഇതിലും ബേധം എന്റെ ഫ്ലാറ്റ് ആയിരുന്നു.... ആ സാരവില്ല.... ഇനിയിപ്പോ ഉള്ളത് കഴിക്കാം...."റോഷൻ അവിടെ ഇരിക്കുന്ന മൊട്ട പൊട്ടിച്ചു ഒരു ബൗളിൽ ഒഴിച്ചു ഓടക്കാൻ തുടങ്ങി.... "എന്റെ നടു ദുഷ്ട്ടൻ....."റോഷൻ കേട്ടതിന്റെ എഫക്റ്റിൽ അവളുടെ നടുവിന് ചെറുതായി വേദന എടുത്തു.... "ഇന്ന് അടി ഒന്നും ഉണ്ടാക്കിയില്ലേ എന്റെ ദിയുട്ടാ...."അവൾ അടുത്ത് ഇരുന്നു ലാപ്പിൽ കുത്തുന്നതിനിടയിൽ എഡ്വിൻ ചോദിച്ചു...

"പിന്നില്ലാതെ.... അതും കഴിഞ്ഞു ബർഗറും വാങ്ങിപ്പിച്ചിട്ടാണ് വന്നത്...." "എടി ദിയ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.... നിങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്‌സ് ആണെന്നൊക്കെ എനിക്ക് അറിയാം.... എന്നാലും ചോദിക്കുവാ നിനക്ക് അവനെ ഇഷ്ടമാണോ..... " പെട്ടന്ന് എഡ്വിൻ ചോദിച്ചതും അവൾ ഒന്നു ആലോചിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story