രചന: മിത്ര വിന്ദ
നകുലേട്ടൻ ഇതേവരെ ആയിട്ടും എത്തിയില്ലലോ. രാഹുൽ ചേട്ടൻ കണ്ടാരുന്നോ. പെട്ടെന്ന് അവൾ ചോദിച്ചു. താൻ പേടിക്കുവൊന്നും വേണ്ട. അവൻ ഒരു മണിക്കൂറിനുള്ളിൽ വരും.. അവന്റെ ഫോൺ ഓഫ് ആയി പോയി .അമ്മുനോട് ഈ കാര്യങ് പറയാൻ അവൻആയിരുന്നു എന്നേ ഇങ്ങോട്ട് അയച്ചത് എന്തെങ്കിലും പ്രശ്നം ഉണ്ടോ ചേട്ടാ..... പരിഭ്രമത്തോടെ അവൾ നകുലന്റെ ഫ്രണ്ട്ന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഹേയ് ഇല്ലന്നേ.... ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയതായിരുന്നു. വരുന്ന വഴിയ്ക്ക് ബൈക്കിന്റെ മുന്നിൽ ഒരമ്മച്ചി വട്ടം ചാടി. അവനൊന്നു വെട്ടിച്ചു മാറ്റിയതാ, പക്ഷെ ബൈക്ക് മറിഞ്ഞു, നകുൽ വീണു. ഈശ്വരാ....... എന്നിട്ട് ഏട്ടന് എന്തേലും പറ്റിയോ..നാകുലേട്ടൻ എവിടെയാ ഇപ്പൊ അത് കേട്ടതും അമ്മു കരയാൻ തുടങ്ങിക്കഴിഞ്ഞു. ഇല്ലന്നേ..... വലത്തേ കൈയ്ക്ക് ചെറിയ ഒരു പൊട്ടൽ ഉണ്ട്. രണ്ട് മൂന്നു ആഴ്ച... അപ്പോളേക്കും ഓക്കേ ആകും. ഏത് ഹോസ്പിറ്റലിലാണ് ചേട്ടാ, എന്നേയൊന്നു കൊണ്ട് പോകാമൊ. അത് ചോദിക്കുമ്പോളും അമ്മു കരയുകയാണ്. എടോ... അവനിപ്പോ എത്തും. അങ്ങോട്ട് പോകേണ്ട ആവശ്യം ഒന്നുമില്ല.. താൻ ടെൻഷനടിച്ചു ഇരിയ്ക്കുവാകുംന്നു കരുതിയാ ഞാൻ വന്നത്...മറ്റന്നാൾ ഞങ്ങകൂടെ ഫ്രണ്ട്ന്റെ മാര്യേജ്. കഴിഞ്ഞതവണ നമ്മളെല്ലാവരും കൂടി പോയില്ലേ.... ഇന്ന് അവന്റെ വീതം പാർട്ടി ആണ് ഓഫീസിൽ. അതുകൊണ്ട് ആരും ജോലി കഴിഞ്ഞു തിരിച്ചു എത്തിയില്ല. രാഹുൽ പറഞ്ഞതും അമ്മു തലയാട്ടി. അവനിപ്പോ വരും. താൻ കേറി പൊയ്ക്കോ, എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം. രാഹുൽ പറഞ്ഞതും അമ്മു അകത്തേക്ക് കയറി വാതിൽ അടച്ചു. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ സെറ്റിയിലേക്ക് പോയിരിന്നു. ഈശ്വരാ, എന്റെ നകുലേട്ടനു ആപത്തൊന്നും വരുത്തല്ലേ. എനിയ്ക്ക് വേറാരും ഇല്ലാ,, കരഞ്ഞു തകർന്ന് ആ പാവം അതേ ഇരുപ്പ് തുടർന്നു. ഏഴു മണി കഴിഞ്ഞു നേരം. ഇതേ വരെ ആയിട്ടും നകുലൻ എത്തിയില്ല.അമ്മു വിളക്ക് കൊളുത്തി, നാമം ജപിച്ചു.... എന്തൊരു പരീക്ഷണം ആണെന്റെ കൃഷ്ണാ... ഇനിയും മതിയായില്ലേ നിനക്ക്.. ഇത്രമാത്രം വേദനിപ്പിക്കാൻ എന്ത് തെറ്റാണു ഞാൻ ചെയ്തത്.. പ്രാർത്ഥനയോടെ അമ്മു അവനെകാത്തിരുന്നു.. കുറച്ചു കഴിഞ്ഞതു വീണ്ടും കാളിംഗ് ബെൽ മുഴങ്ങി. അമ്മു പാഞ്ഞു ചെന്നു. വാതിൽ തുറന്നു. അവളെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ നകുലൻ നിൽപ്പുണ്ട്.ഒപ്പം അവന്റെയൊരു ഫ്രണ്ടും. നെറ്റിയിൽ ഒരു ചെറിയ കെട്ടുണ്ട്. വലത് കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.. നകുൽ. അപ്പോൾ ശരിടാ, ഞാൻ പോയ്കോളാം.. കേറി വാടാ ഒരു കോഫി കുടിയ്ക്കാം. ഹേയ് വേണ്ട.. അതൊക്കെ പിന്നീട് ആവാം. അമ്മുനോടും, നകുലിനോടും യാത്ര പറഞ്ഞു കൊണ്ട് ആ കൂട്ടുകാരൻ പോയി. നകുലൻ അകത്തേക്ക് കേറിയിട്ട് ഇടത് കൈകൊണ്ട് ഡോർ ലോക്ക് ചെയ്തു. ഇപ്പൊ പൊട്ടിക്കരയും എന്ന മട്ടിൽ നിൽപ്പുണ്ട് അമ്മു.. അവൻ വാതിൽ അടച്ചു തിരിഞ്ഞതും അമ്മു അവന്റെ നെഞ്ചിലേക്ക് വീണു. എന്നിട്ട് അലറി നിലവിളിച്ചു.. ഉച്ചത്തിൽ.. ഒരുപാട് ഉച്ചത്തിൽ..... ഇറുക്കി ചുറ്റിപിടിച്ചുകൊണ്ട് അവൾ നിൽക്കുകയാണ്. ഏങ്ങലടിച്ചു കരയുന്നുമുണ്ട്. അമ്മു... കുഴപ്പമില്ലന്നെ... ചെറിയ പ്രോബ്ലം അല്ലെയൊള്ളു.. അവൻ ആവുന്നത്ര നോക്കി... പക്ഷെ അമ്മു അകന്നു മാറിയില്ല.. അവന്റെ നെഞ്ചിൽ മുഖം ഉരുട്ടിക്കൊണ്ട് അവൾ പിന്നെയും കരഞ്ഞു. എടി പെണ്ണേ.......... ശോ, ഇവളുടെ കാര്യം, എടി മാറിയ്ക്കെ, ഞാനേ ഈ വേഷം ഒക്കെയൊന്നു മാറട്ടെ.. ആകെ മുഷിഞ്ഞ കേട്ടോ. എവിടെ..... അവൻ എന്തൊക്കെ പറഞ്ഞു നോക്കി. അമ്മു അകന്നില്ല.. ഉടുമ്പിനെപ്പോലെ ചുറ്റിപിടിച്ചുകൊണ്ട് അവൾ കരഞ്ഞു നകുലേട്ടനു എന്തേലും പറ്റിയാൽ, പിന്നെ ഈയമ്മു ഒരു നിമിഷം പോലും ജീവനോടെ കാണില്ല... അവസാനിപ്പിയ്ക്കും ഞാന്. അവൾ കണ്ണീർ തുടച്ചുകൊണ്ട് അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി. ഇത്തവണ നകുലൻ തന്റെ ഇടതു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു. എന്നിട്ട് ആ മിഴികളിൽ ഉറ്റു നോക്കി. എന്താ.. ഒന്നൂടെ പറഞ്ഞേ,കേൾക്കട്ടെ... അവൻ ചോദിച്ചതും അമ്മു അവന്റെ നെഞ്ചിലേക്ക് വീണ്ടും പറ്റിചേർന്ന്. എനിയ്ക്കീ ലോകത്തു സ്വന്തംമെന്ന് പറയാൻ വേറാരുമില്ല... നകുലേട്ടനെ ഓർത്താണ് ഞാൻ ജീവിയ്ക്കുന്നത് പോലും.. പറയും തോറും ആ പാവം വീണ്ടും കരഞ്ഞു. സതിയമ്മ പോയപ്പോൾ ഈ ജീവിതം അവസാനിപ്പിക്കാൻ എത്ര തവണ ഞാൻ ചിന്തിച്ചുന്നൊ.. അപ്പോളോക്കെ എനിയ്ക്ക് കാവലായി നകുലേട്ടൻ ഉണ്ടായിരുന്നു... ഇല്ലായിരുന്ന്ങ്കിൽ എന്റെ അമ്മേടെ അടുത്തേക്ക് ഞാനും പോയേനെ.. അത് കേട്ടതും അവൻ അമ്മുന്റെ വാ പൊത്തി. വെറുതെ ഓരോന്ന് പറയല്ലേയമ്മു. ഇത്രേം വർഷം ഞാൻ കാത്തിരുന്നത്, നീ എന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു ദിവസത്തിന് വേണ്ടിയാരുന്നു. സന്തോഷത്തോടെ നീ കടന്നു വരണമെന്ന് ആഗ്രഹിച്ചതൊക്കെയാ... പക്ഷെ കഴിഞ്ഞില്ല.. എല്ലാം ഓരോ പ്രശ്നങ്ങളായിപ്പോയില്ലേ. എന്നാലും എത്ര വേണേലും കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം ഞാൻ ഒന്നേ ആഗ്രഹിച്ചോള്ളൂ... എന്റെ അമ്മുനോട് ഒപ്പം ഒരു ജീവിതം... അത് കേൾക്കുംതോറും അവൾ അവന്റെ നെഞ്ചിൽ തന്റെ മിഴിനീർ പൊഴിച്ചു കൊണ്ടേയിരുന്നു... മതി കരഞ്ഞത്, ഞാനിങ്ങു വന്നില്ലേ പെണ്ണെ.... ഇനി കരയണ്ട കേട്ടോ...എനിക്ക് ഇത്തിരി കുടിക്കാൻ എടുക്ക്. വല്ലാത്ത ദാഹം പോലെ. പെട്ടെന്ന് അമ്മു അവന്റെയടുത്തു നിന്നും മാറി. എന്നിട്ട് വേഗം അടുക്കളയിലേക്ക് ഓടി.. വീഴല്ലേ അമ്മു... സൂക്ഷിച്ചു പോയെ.. ഒരെണ്ണം കഴിഞ്ഞു ഞാൻ ഇങ്ങട് എത്തിയതേയൊള്ളു..ഇനി നീയും കൂടി കിടന്നു പോയാൽ നമ്മുടെ കാര്യം അധോഗതിയാകും കേട്ടോ അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. അമ്മു വെള്ളം എടുത്തു വന്നപ്പോൾ നകുലൻ സെറ്റിയിൽ ഇരിക്കുകയാണ്. ഷർട്ട് ന്റെ ആദ്യത്തെ ബട്ടൺസ് ഒക്കെ അവൻ ഇടത് കൈ കൊണ്ട് വിടുവിച്ചു. നകുലേട്ടാ.... വെള്ളം കുടിയ്ക്ക്.അവളും അവന്റെ അരികിലേക്ക് ഇരുന്നു, എന്നിട്ട് വെള്ളം ഇടതു കൈലേക്ക് കൊടുത്തു. അവൻ ഒറ്റ വലിയ്ക്ക് വെള്ളം മുഴുവനും കുടിച്ചു തീർത്തു. ഞാൻ ചായ എടുക്കാം.. ഹമ്.... ക്ഷീണം എന്തേലും ഉണ്ടോ ഏട്ടാ. ഹേയ്, അതൊന്നും കുഴപ്പമില്ല പെണ്ണേ, പിന്നെ ബോഡിയൊക്കെ നന്നായി ഇളകിയില്ലേ, അതിന്റെയാടി. ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി.. കുറച്ചു ആശ്വാസം ആകും. ഞാൻ വെള്ളം വെയ്ക്കാം. പറഞ്ഞു കൊണ്ട് അമ്മു വീണ്ടും അടുക്കളയിലേക്ക് പോയി. നകുലൻ ആണെങ്കിൽ കഴിഞ്ഞ കാര്യങ്ങളൊക്കെ ഓർക്കുകയാരുന്നു.താൻ കരുതിയ പോലെയല്ല,അമ്മുനു തന്നോട് സ്നേഹമൊക്കെയുണ്ട്.അതല്ലേ പെണ്ണ് അത്രയ്ക്ക് പൊട്ടിക്കരഞ്ഞത് പോലും. മ്മ്... ഇനി സെറ്റ് ആക്കിയെടുക്കുന്ന കാര്യം താനേറ്റു.. അവൾ ചായയും ആയിട്ട് വരുമ്പോൾ നകുലൻ അവന്റെ ചുണ്ടിന്റെ കോണിലേക്ക് സമൃദ്ധമായി ഒരു പുഞ്ചിരിയൊളിപ്പിച്ചു. നകുലേട്ടനു ഒറ്റയ്ക്ക് കുളിക്കാൻ പറ്റുമോ, ഇല്ലെങ്കിൽ ഞാൻ സഹായിക്കാം. അത് സാരമില്ലടി, ഒരു ചെയർ എടുത്തു ഇട്ടു തന്നാൽ മതി,, പിന്നെ അമ്മയോടിതൊന്നും പറയേണ്ട കേട്ടോ, അവിടെക്കിടന്നു കരഞ്ഞു നിലവിളിയ്ക്കും.. അവൻ പറഞ്ഞപ്പോൾ അമ്മു തലയാട്ടി. ഗിരിജമായി ചെന്ന കാര്യം അവനോട് അപ്പോ പറയാൻ അമ്മുവും മെനക്കെട്ടില്ല.എല്ലാം കൂടി അറിഞ്ഞു കഴിഞ്ഞു അവനു ദേഷ്യം ആയാലോന്ന് കരുതിയാരുന്നു. നകുലൻ ചായ കുടിച്ച ശേഷം റൂമിലേക്ക്പോയി. പിന്നാലെ അമ്മുവും. അവൻ ഷർട്ട്‌ന്റെ ബട്ടണുകൾ ഒന്നൊന്നായി അഴിച്ചു മാറ്റി.എന്നിട്ട് ഇന്നർ ബനിയൻ ഊരി മാറ്റാൻ ശ്രെമിച്ചു. വലതു കൈയ്ക്ക് വയ്യാത്തത് കൊണ്ട് ബനിയൻ മാറ്റുവാൻ അവൻ അല്പം പാട് പെട്ടു അമ്മുവും കൂടി അവനെ സഹായിച്ചു കൊടുത്തു. നകുലേട്ടൻ ഡോർ ലോക്ക് ചെയ്യണ്ട,എന്തേലും ഉണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതിയെ. വാഷ്റൂമിലേക്ക് കേറിപ്പോകുന്നവനെ നോക്കിയവൾ പറഞ്ഞു.....തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…