രചന: മിത്ര വിന്ദ
പൊട്ടിക്കരഞ്ഞുകൊണ്ട് കിടക്കുകയാണ് മീനാക്ഷി. യദു ആദ്യമായി കാണാൻ വന്ന കാര്യങ്ങൾ മുതൽ ഓർത്തുകൊണ്ട്. മുറ്റത്തൊരു ബൈക്ക് വന്നു നിന്നതും ഒരുവൻ അകത്തേക്ക് കയറി വന്നതുമൊന്നും അവൾ അറിഞ്ഞില്ല. ഹൃദയം അലമുറയിടുമ്പോഴും അവൾ നിലവിളിച്ചു കൊണ്ടിരുന്നു.. യദു മുറിയിലേക്ക് കയറി വന്നപ്പോൾ കരഞ്ഞു കൊണ്ട് കിടക്കുന്ന മീനാക്ഷിയെ ആയിരുന്നു കണ്ടത്. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് കമഴ്ന്നു കിടക്കുന്നവളുടെ തോളിൽ പിടിച്ചു.. മീനാക്ഷി..... പിടഞ്ഞു കൊണ്ട് അവൾ മുഖം ഉയർത്തി നോക്കിയതും അരികിലായി ഇരിക്കുന്ന യദുവിനെയാണ് കണ്ടത്. അവന്റെ നെഞ്ചിലേക്ക് വീണുകൊണ്ട് മീനാക്ഷി പൊട്ടിക്കരഞ്ഞു. കുറെഏറെ നേരം.യദുവിനും സങ്കടമായി. അവന്റെ മിഴികളും നിറഞ്ഞു തൂവി. ഇരുവരും പരസ്പരം ഒന്നും ഉരിയാടിയില്ല. പക്ഷെ തങ്ങളുടെ ഭാഗത്തെ തെറ്റുകളൊക്കെ ആ കണ്ണീരിലൂടെ പങ്ക് വെയ്ക്കുകയാരുന്നു. വാടോ, നമ്മൾക്ക് വീട്ടിലേയ്ക്കു പോകാം.. യദു പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ നിന്നുമകന്നു മാറി കൈത്തലം കൊണ്ട് ഇരു കവിളും അമർത്തി തുടച്ചു,.. അച്ഛനും അമ്മേം ഇവിടെയില്ലേ ഇല്ല.... അച്ഛനും കുഞ്ഞിയും കൂടെ അമ്പലത്തിൽ പോയ്. അമ്മയിപ്പോൾ ബ്ലഡ് ഷുഗർ നോക്കാനും.. ഹമ്... അവര് വന്നിട്ട് പോകാല്ലേ...എന്തായാലും വന്നതല്ലേ. യദു പുറത്തേക്ക് ഇറങ്ങി പോയ്.എന്നിട്ട് സെറ്റിയിൽ ഇരുന്നു. മീനാക്ഷി അടുക്കളയിൽ ചെന്നിട്ട് അവനു കുടിയ്ക്കാൻ വേണ്ടി ഒരു കപ്പ് കാപ്പി ഉണ്ടാക്കി. യദുവേട്ടാ.... ഹമ്.. കാപ്പി കുടിയ്ക്ക്. ഹമ്.. നീ പോയ് മുഖം ഒക്കെയൊന്നു കഴുകു.. യദു പറഞ്ഞപ്പോൾ മീനാക്ഷി പോയ് കണ്ണും മുഖവും ഒക്കെ വീണ്ടും കഴുകി തുടച്ചു. . അപ്പോളാണ് അവളുടെ അച്ഛനും അനിയത്തിയും വരുന്നേ. മീനാക്ഷി യെ കണ്ടതും അനിയത്തി ഓടിവന്നു. യ്യോ... ഞാൻ ഇപ്പോ കൂടി ഓർത്തെയൊള്ളു ചേച്ചിയെ കണ്ടിട്ട് കുറേ ദിവസം ആയല്ലോന്ന്...ഒന്ന് വിളിച്ചു പറയാം, വീട്ടിലേക്ക് വരാൻ എന്നൊക്കെ..നൂറായുസ് ആണ് കേട്ടോ. കുഞ്ഞി വന്നു അവളുടെ തോളിൽ കൈയിട്ടു കൊണ്ട് പറഞ്ഞു.. മീനാക്ഷി അവളെ കെട്ടിപിടിച്ചു. തിരക്ക് ഉണ്ടാരുന്നോ മോളെ... ആഹ് അത്യാവശ്യം, ചേച്ചിഎപ്പോ വന്നു. കുറച്ചു നേരമായി വന്നിട്ട്. ഞാൻ വന്നു കഴിഞ്ഞു അമ്മ ലാബിൽ പോയതും. ഇപ്പൊ തന്നേയെത്തും.. ചേച്ചി എന്തേലും കഴിച്ചോ. ഇല്ലന്നേ.. നിങ്ങള് വന്നിട്ട് ഒരുമിച്ചു ആകാമെന്നോർത്തു. അപ്പോളേക്കും ലതികയും എത്തി. ഞങ്ങൾ കുറച്ചു ഫ്രണ്ട്സ് എല്ലാരും കൂടി ചെറിയൊരു ട്രിപ്പ് പോകാനായിരുന്നു. മീനാക്ഷി അതിന് സങ്കടപ്പെട്ടു പോന്നതാ. പിന്നെ ഞാനത് വേണ്ടന്ന് വെച്ചിട്ട് മീനാക്ഷിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാ. അമ്മയോടും അച്ഛനോടും യദു പറയുന്നത് അകത്തു നിന്നിരുന്ന മീനാക്ഷിയിം കേട്ടു. ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം ഇരുവരും യാത്ര പറഞ്ഞു ഇറങ്ങി.എന്നിട്ട് നേരെ പോയത് ബീച്ച്ലേയ്ക്ക് ആയിരുന്നു. മഴയ്ക്കാണോന്ന് അറിയില്ല, ആകാശം ഒക്കെ മൂടപ്പെട്ടു നിൽക്കുന്നു. കുറേ ഏറെ നേരം പരസ്പരം ഒന്നും ഉരിയാടാതെ രണ്ടാളും നിന്നു. അതിനു വിരാമമിട്ടത് യദു ആയിരുന്നു. നമ്മൾ രണ്ടാളും ഒരുപോലെ തെറ്റ് ചെയ്തവരാണ്. അങ്ങനെയൊക്കെ സംഭവിച്ചു പോയ്,അപ്പച്ചി പോയത് ആയിരുന്നു ഏറ്റവും സങ്കടം, മീനാക്ഷി അന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിയ്ക്കും നീയന്ത്രിക്കാൻ പറ്റിയില്ല. എല്ലാത്തിന്റേം തുടക്കം അവിടുന്ന് ആണല്ലോ അല്ലെ. അവൻ പറഞ്ഞതും മീനാക്ഷി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. പിന്നെ അമ്മ.... അമ്മയും എല്ലാത്തിനും നിന്റെ പക്ഷം ചേർന്ന് നിന്നു. അതാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.. അമ്മ മരുമകളെ രണ്ടാളെയും രണ്ട് രീതിയിൽ ആയിരുന്നു അളന്നത്. അതാണ് ശ്രുതിയ്ക്കു അത്രമാത്രം സങ്കടം വന്നേ.. അന്നും നിന്നോട് എന്തേലും സഹായം ചെയ്ത് കൊടുത്ത് അടുക്കളയിൽ നിൽക്കാൻ പറഞ്ഞപ്പോൾ നീ കേട്ടില്ല. ജോലിയൊന്നും ചെയ്യാൻ അറിയില്ലെന്ന് നുണ പറഞ്ഞു. ആ നീയ് കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ഫുഡ് ഉണ്ടാക്കിതന്നത്... ഒരു കുടുംബം ആകുമ്പോൾ കുറെയേറെ വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും, അത് നമ്മൾ ഓരോരുത്തരും... എങ്കിൽ മാത്രം എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകാൻ സാധിക്കൂ. അങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു തരേണ്ടതിനു പകരം എന്റെ അമ്മ രണ്ടും രണ്ടു ചേരിയാക്കി. നിന്നെ എടുത്തു തലേൽ കേറ്റി വെച്ചപ്പോൾ ശ്രുതിയ്ക്കു വിഷമമായി.കിച്ചനോട് എല്ലാം തുറന്നു പറഞ്ഞു. അവനും മനസിലാകുന്ന ഭാഷയിൽ അമ്മയോട് പറഞ്ഞു കൊടുത്തു. എവിടുന്ന്... അമ്മയുണ്ടോ കേൾക്കുന്നു. നമ്മുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കാൻ തുടക്കം അമ്മ തന്നേയാണ്. പിന്നെ എല്ലാ കാര്യങ്ങളും അമ്മേടെ തലേൽ മാത്രം കെട്ടി വെയ്ക്കാൻ പറ്റില്ല കേട്ടോ മീനാക്ഷി, കാരണം വിദ്യാഭ്യാസവും വിവരവും ബോധവും ഒക്കെ അമ്മയെക്കാൾ കൂടുതൽ നിനക്ക് ഉള്ളത് അല്ലെ. എന്നിട്ട് നീയും എല്ലാത്തിനും ഒത്താശ പാടി. അവസാനം കിച്ചനും ശ്രുതിയും ഇറങ്ങി പോയ്. പിന്നാലെ അമ്മയും.. യദു പറയുന്നത് എല്ലാം കേട്ട് കൊണ്ട് മീനാക്ഷി മുഖം കുനിച്ചു ഇരുന്നു. അമ്മു എനിയ്ക്ക് എന്നും എന്റെ സഹോദരി മാത്രം ആയിരുന്നു.. പിന്നെ എപ്പോളൊക്കെയോ അവളോട് ഒരിഷ്ടം തോന്നി. സത്യമാണ്, അത് നേരിട്ട് പറയുകയും ചെയ്തു. എന്നാൽ അവൾ സമ്മതിച്ചില്ല.. എന്നും എപ്പോളും അവൾക്ക് ഞാൻ സഹോദരൻ ആണെന്ന് പറഞ്ഞു. എന്നെയും കിച്ചനെയും ആ ഒരൂ സ്ഥാനത്തു അല്ലാതെ ഒരിക്കലും അവൾ കാണില്ലെന്ന് പറഞ്ഞു... ആഹ്... കഴിഞ്ഞത് കഴിഞ്ഞു, ഇനി അതിനെക്കുറിച്ചൊന്നു പറയുന്നില്ല. എല്ലാം മറന്ന് നമ്മൾക്ക് പുതിയൊരു ജീവിതം തുടങ്ങാം അല്ലെ മീനാക്ഷി. യദു ചോദിച്ചതും അവള് വീണ്ടും അവന്റെ കൈകളിൽ കൂട്ടി പിടിച്ചു കരഞ്ഞു.. ആളുകൾ ശ്രെദ്ധിക്കുന്നുണ്ട്.. കണ്ണ് തുടയ്ക്ക്. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ നീലവാനിലെ കാർമേഘം പോലും എവിടേയ്‌ക്കോ മറഞ്ഞു പോയിരിന്നു. അത് പോലെ ആയിരുന്നു അവരുടെ മനസും. ഇതെന്തു പോക്കാ പോയത് പെണ്ണേ നീയ്, ഞങ്ങൾ എത്ര വിഷമിച്ചുന്നോ... അവര് വീട്ടിൽ എത്തിയതും ശ്രുതി ഓടി വന്നു മീനാക്ഷിയുടെ കൈയിൽ പിടിച്ചു. ഒരു വരണ്ട ചിരി സമ്മാനിച്ചതല്ലാതെ മീനാക്ഷി ഒന്നും പറഞ്ഞില്ല. ആഹ് ശ്രുതി... നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്. കിച്ചന്റെ ശബ്ദം കേട്ടതും ശ്രുതി ഇപ്പൊ വരാമെന്ന് പറഞ്ഞു അകത്തേക്ക് പോയ്. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവുല്ലെന്ന് കരുതിയാ പോയെ... പക്ഷെ.... മുറിയിലേക്ക് കയറിവന്നപ്പോൾ മീനാക്ഷി വിതുമ്പി. ഇനി അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ട.. പോട്ടെ.. യദു അവളെ സമാധാനിപ്പിച്ചു *** ഓഹ്.. എനിയ്ക്ക് ഇപ്പോളാ പെണ്ണേ ശ്വാസം നേരെ വീണത്, സത്യം പറഞ്ഞാലുണ്ടല്ലോ നിന്നെ യൊന്നു കെട്ടിപിടിച്ചു ഒരു ഉമ്മയൊക്കെ തരണമെങ്കിൽ എനിക്ക് ഈ ഫ്ലാറ്റ് പറ്റത്തൊള്ളൂ. നകുലന്റെ പറച്ചിൽ കേട്ടതും അമ്മുന് ചിരി വന്നു. എങ്കിലും ഗൗരവത്തോടെ അവൾ ബാഗുകൾ ഒക്കെ കൊണ്ട് വന്നു സെറ്റിയിൽ വെയ്ക്കുകയാണ്.. ടി... കാന്താരി. നിന്നോട് പറയുന്നത് വല്ലതും കേട്ടോ. നകുലൻ അമ്മുന്റെ ഇടുപ്പിലൊന്നു തൊണ്ടിയതും അവൾ പെട്ടന്ന് തിരിഞ്ഞു. കൃത്യം അവന്റെ നെഞ്ചിൽ ഇടിച്ചായിരുന്നു അമ്മു നിന്നത് അവനിലേക്ക് ആ മൃദുലതകൾ അമർന്നപ്പോൾ അവൾ പെട്ടന്ന് പിന്നിലേക്ക് നീങ്ങി. എന്നാൽ അതിന് മുന്നേ നകുലൻ തന്റെ ഇടത്കൈകൊണ്ട് അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് ചേർത്ത്. വിട് നകുലേട്ടാ... അമ്മു കുതറി ഇങ്ങനെ നിന്നാലെന്താ കുഴപ്പം,ഞാനൊന്ന് നോക്കട്ടെ.. അവൻ പിന്നെയും അടുപ്പിക്കാൻ ശ്രെമിച്ചപ്പോൾ അമ്മു പിന്നിലേക്ക് അകന്ന് മാറി ചുവരിൽ ചെന്നു തട്ടി നിന്നു. നകുലൻ അവന്റെ മുഖം താഴ്ത്തു അവളുടെ നേർക്ക് വന്നതും അമ്മുനെ വിറയ്ക്കാൻ തുടങ്ങിയിരുന്നു. ഒരു ഫ്രഞ്ച് കിസ്സ് അടിച്ചാലോ അമ്മുട്ടാ... അവന്റെ ശബ്ദം അവളിൽ വീണ്ടും വിറയൽ പടർത്തി. എത്ര നാളത്തെ എന്റെ ആഗ്രഹമാണെന്നോ..... ഇതിങ്ങനെ നുകർന്നു നുകർന്നു അലിഞ്ഞു ചേർന്ന് അങ്ങട് ഇല്ലാതാവണം..ഓഹ് ഓർത്തിട്ട് രോമാഞ്ചം പോലെ തന്റെ ചൂണ്ടു വിരൽക്കൊണ്ട് നകുലൻ അവളുടെ താമരമൊട്ടിന്റെ നിറമുള്ള അധരത്തിൽ ഒന്ന് തൊട്ട് തലോടിയതും അമ്മുന്റെ ശരീരത്തിൽ ഒരു തരിപ്പ് ആയിരുന്നു.. പെട്ടെന്ന് അവൾ അവന്റെ ഇടം കൈയിൽ പിടിച്ചു......തുടരും………