സഖിയെ സ്നേഹിനിയെ..💞: ഭാഗം 38

സഖിയെ സ്നേഹിനിയെ..💞: ഭാഗം 38
[ad_1]

രചന: SoLoSouL (രാഗേന്ദു)

"" ഇപ്പൊ എങ്ങിനെ ഉണ്ട് മോളെ...?? "" അടുത്ത ദിവസമാണ് അവ്നി ഒന്ന് എഴുന്നേറ്റിരുന്നത്...

""കൊഴപ്പമില്ല...!!"" അവൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു...

""ഡീ... നിന്നോടാരടി പാതിരാത്രി ഷവറിന്റെ ചോട്ടിൽ പോയി കിടക്കാൻ പറഞ്ഞത്....!!"" മായ അവളോട് ചൂടായി... അവ്നി ഒന്ന് ok ആയതും വീട്ടിൽ എല്ലാരും അവളുടെ ചുറ്റും കൂടിയിരുന്നു...

""മായേ അവളൊന്ന് ok ആയി വരുന്നതല്ലേ ഒള്ളു...!!"" വീണ അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു...

അവ്നിയെ ഫേസ് ചെയ്യാൻ വയ്യാത്തോണ്ട് ഋഷി ഇന്ന് രാവിലെ മുതൽ കമ്പിനിയിൽ പോയി തുടങ്ങി...  രാവിലെ പോയാൽ രാത്രി വരും...

_____💞

കോടതിയും തിരക്കും കഴിഞ്ഞു വീട്ടിലേക്ക് ഇറങ്ങാൻ നിക്കുവായിരുന്നു യാമി... ലൈസൻസ് ഇല്ലാത്ത ആ വേശ്യാലയത്തിനെതിരെ നടപടി എടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു...

തിരക്കൊക്കെ കഴിഞ്ഞിറങ്ങുമ്പോഴാണ് കുറച്ചകലെ മാറി നിക്കുന്ന ശേഖരനെ കണ്ടത്... അവളെ കണ്ടതും അയാൾ അവൾക്കരുകിലേക്ക് വന്നു... ഇന്നലെ കോടതിൽ മൊഴി കൊടുത്ത ശേഷം ഇന്നാണ് അയാളെ കാണുന്നത്...

""മാഡം രക്ഷിക്കണം... നിങ്ങളെ വിശ്വസിച്ച ഇതിനൊക്കെ ഇറങ്ങിതിരിച്ചത്... എന്നിട്ട്... എന്നിട്ടിപ്പോ കേസും കഴിഞ്ഞു എല്ലാം കഴിഞു... എന്റെ ഹേമ മോളെ മാത്രം കാണാനില്ല...!!""
അയാൾ പറഞ്ഞു...

""കാണില്ലന്നോ...?? "" യാമി ഞെട്ടി...

""നിങ്ങൾ പറഞ്ഞിട്ട സിദ്ധുന്റെ അടുത്തേക്ക് ഞാൻ അവളെ പറഞ്ഞഴച്ചത്....!!""

""നിങ്ങൾ ഞങ്ങൾക്ക് വേണ്ടി മൊഴി കൊടുക്കില്ലന്നാണ് പറഞ്ഞത്... എന്നിട്ട് നിങ്ങൾ തന്നെ കോടതിയിൽ ഞങ്ങൾക്കനുകൂലമായി സംസാരിച്ചു... ഇതൊക്കെ എന്താ എനിക്കൊന്നും മനസിലാവുന്നില്ല..."" യാമിക്ക് ആകെ പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു...

""സിദ്ധാർഥ് ആണ് എന്നോട് അങ്ങിനെ പറയാൻ പറഞ്ഞത്...നിങ്ങളോട് പറഞ്ഞ പോലെ അവനോടും ഞാൻ പറഞ്ഞിരുന്നു ഹേമയെ കാണാതെ ഞാൻ മൊഴി കൊടുക്കില്ലെന്ന്...

അവനാ പറഞ്ഞത്... അവൾ സേഫ് ആണെന്നും ഇനി സേഫ് ആയിട്ട് ഇരിക്കണം എങ്കിൽ മൊഴി കൊടുക്കണമെന്നും... അതിൽ ഒരു ഭീഷണി ഉണ്ടായിരുന്നു എനിക്കും ഒന്നും മനസിലാവുന്നില്ല...!!""

""വിഷമിക്കാതിരിക്കു... നമ്മുക്ക് അന്വേഷിക്കാം...!!"" അയാളെ സമാധാനിപ്പിച്ചു പറഞ്ഞഴച്ച ശേഷം അവൾ ജോണിനെ വിളിച്ചു കാര്യം പറഞ്ഞു... ജോൺ അയാളെയും...

_____💞


സിദ്ധുനു ഹൈ കോർട്ടിൽ നിന്ന് ജാമ്യം കിട്ടി... നേരെ അവൻ ഫ്ലാറ്റിലേക്ക് വന്നു... വാതിൽ പുറത്ത് നിന്ന് പൂട്ടി ഇട്ടിരിക്കുകയാണ്... അവൻ തുറന്ന് അകത്തേക്ക് കേറി... അടുക്കളയിൽ നിന്ന് വാസന വന്നപ്പോ മനസിലായി അവൾ പാചകം ചെയ്യുന്നുണ്ടെന്ന്...


""ആഹാ... നല്ല കുട്ടികൾ ആയാൽ ഇങ്ങനെ വേണം പറഞ്ഞാൽ അനുസരിക്കണം...!! ചേട്ടൻ ഒന്ന് fresh ആയിട്ട് വരാം.. ""

അവൻ അകത്തേക്ക് പോയി തിരികെ വന്നതും അവൾ ഭക്ഷണം എടുത്തു വെച്ചിരുന്നു... വേഗം കഴിച്ചവൻ എഴുന്നേറ്റു...

""വേഗം റെഡിയായി വന്നാൽ നിന്നെ ദിയയുടെ അടുത്ത് കൊണ്ട് പോകാം...!!"" അത്‌ കേട്ടതും അവൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റു....

""Hlo... ഞാൻ അദ്വാനിച്ചുണ്ടാക്കുന്ന കാശിനെന്താ ഒരു വിലയില്ലേ... മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റ മതി ഇരിക്കടി ഈർക്കിലി അവിടെ...!!"" അവൻ പ്ലേറ്റുമായി എഴുന്നേറ്റ് പോയി...

''''കണ്ടവന്റെ കൈകൂലി വാങ്ങലല്ലേ അഡ്വാനം... ദുഷ്ടൻ...!!"" അവൾ ചുണ്ട് കൂർപ്പിച്ചു... എങ്ങിനെയോ കഴിച്ചു തീർത്തവൾ എഴുന്നേറ്റ് റെഡിയായി വന്നു...

അവന്റെ ഒപ്പം അവൾ താഴെക്കിറങ്ങി... അവൻ കാറിൽ കേറി എങ്കിലും അവൾ പിന്നിൽ കേറണോ മുന്നിൽ കേറണോ എന്നാ സംശയത്തിൽ അവിടെ തന്നെ നിന്നു...

""നിന്നെ ഇനി എടുത്ത് കേറ്റണോ...??  കേറടി... "" അവൻ ചൂടായതും അവൾ കേറി... ഹോസ്പിറ്റലിൽ എത്തിയതും ഹേമ ചാടി ഇറങ്ങാൻ തുനിഞ്ഞെങ്കിലും ഡോർ തുറയുന്നുണ്ടായിരുന്നില്ല... അവൾ സിദ്ധുനെ നോക്കി...

""ഡോർ ഒക്കെ തുറക്കാം പക്ഷെ അകത്ത് പോയിട്ട് വല്ലതും വിളിച്ചു പറഞ്ഞാൽ ഇവിടെ വെച്ച് തീർക്കും രണ്ടിനേം...!!'"' അവൻ തോക്ക് എടുത്ത് അവളെ കാണിച്ചു... അതിൽ ലോഡ് ചെയ്ത ബുള്ളറ്റ്റും കാണിച്ചു.. എന്നിട്ട് പിന്നിൽ തിരുകി വെച്ചു... ലോക്ക് തുറന്ന് അവൻ ഇറങ്ങി പിന്നാലെ അവളും...

""മോളെ...!!"" ഹേമ കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു.... അവൾ വേഗം അടുത്ത് നിക്കുന്ന സിസ്റ്ററിനെ (അനാഥാലയത്തിൽ നിന്ന് ദിയയുടെ കൂടെ നിക്കുന്ന കന്യാസ്ത്രീ ) നോക്കി... അവർ പറയരുതെന്ന് കണ്ണ് കാണിച്ചു...

""എന്താ ചേച്ചി ഇത്...?? എന്താ കഴിഞ്ഞ ദിവസം വരത്തെ...?? "" ദിയ കാര്യം മാറ്റാൻ എന്നോണം ചോദിച്ചു...

""ഒന്നുല്ല മോളെ..!! ചേച്ചി തിരക്കിൽ ആയിപോയി...!!"" അപ്പോഴാണ് അവൾ അത്‌ ശ്രദ്ധിച്ചത്... ദിയയെ ഒരു സാധാ മുറിയിൽ ആണ് കിടത്തിയത്... എന്നാൽ ഇപ്പൊ വലിയ പാണക്കാരൊക്കെ കിടക്കുന്ന മുറിയിലാണ് ഇപ്പൊ ഉള്ളത്...

"" മോളെ... നീ എങ്ങിനെ ഇത്ര വലിയ മുറിയിൽ...?? "" അവളിൽ നിന്ന് അടർന്നു മാറിക്കൊണ്ട് ഹേമ ചോദിച്ചു...

അത് കേട്ട് സിസ്റ്റർ സിദ്ധുനെ നോക്കി.. അവന്റെ മുഖം അപ്പോൾ ശാന്തമായിരുന്നു അവർ ദിയമോളോട് കണ്ണടച്ചു കാണിച്ചു...

""അത്‌ സിദ്ധുവേട്ടനാ arrange ചെയ്യത് തന്നത്....!!"" അത്‌ കേട്ട് അവൾ സിദ്ധുനെ നോക്കി... അവൻ അവളെ അറിയേയില്ല എന്നാ ഭാവത്തിൽ നിക്കുന്നു... ഒരു നിമിഷം അവൾക്ക് അവനോട് എന്തകൊണ്ടോ ഒരരാധന തോന്നി...!! AC മുറിയൊക്കെ ആണ്... തനിക്ക് ചെയ്യാൻ പറ്റിയില്ല അവൾക്ക് വേണ്ടി ഇതൊന്നും...

""ഹെമേ... ഇനി മതി... എപ്പോ വേണെങ്കിലും ഞാൻ നിന്നെ ഇവിടെ കൊണ്ട് വരില്ലേ... ഇപ്പൊ മോള് റസ്റ്റ്‌ എടുക്കട്ടെ...!!"" അവൻ ഹേമയുടെ കൈയിൽ പിടിച്ചെഴുന്നേപ്പിച്ചു... അവളുമായി തിരികെ നടന്നു... അവൻ പിടിച്ച കൈയിൽ തന്നെ തറഞ്ഞു നിന്നിരുന്നു അവളുടെ നോട്ടം.. ഇടക്കെപ്പോഴോ പിന്നിലേക്ക് നോക്കി ദിയയോട് യാത്ര പറഞ്ഞു...

""ഇയാൾ എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നേ... പിടികിട്ടുന്നില്ലല്ലോ ഇയാളെ...?? "" ഹോസ്പിറ്റൽ ഡോറിന് വെളിയിൽ എത്തിയതും അവൻ കൈവിട്ടു...

""ചുമ്മാ ഒന്ന് പിന്നോട്ട് നോക്കിയേക്ക്...!!"" അവൻ പറഞ്ഞതും അവൾ തിരിഞ്ഞു നോക്കി... രണ്ട് തടിമാടന്മാർ ഡോറിന് വെളിയിൽ കൈയും കെട്ടി നിക്കുന്നു...

ആരുമില്ലെന്ന് ഉറപ്പു വരുത്തികൊണ്ട് അവൻ ഹേമയെ ആ നീണ്ട വരാന്തയുടെ ചുവരിലേക്ക് ചേർത്തു നിർത്തി...

""എന്തെകിലും അനുസരണക്കേട് നീ കാണിച്ചാൽ... പിന്നെ അവർ ഞാൻ പറഞ്ഞാൽ പോലും അനുസരിക്കില്ല... അകത്തേക്ക് അവന്മാർ കേറിയാൽ പിന്നെ നിന്റെ ദിയമോളെ ജീവനോടെ കിട്ടുന്ന കാര്യം ഡൌട്ട് ആണ്....!!""

പറഞ്ഞുകൊണ്ട് അവൻ മുന്നോട്ട് നടന്നു...!!

""എന്താ വരുന്നില്ലേ...?? "" അവൻ ചോദിച്ചു...  അവൾ വെച്ച് വെച്ച് അവന്റെ പിന്നാലെ ചെന്നു...

കാറിൽ ഇരിക്കുമ്പോൾ അവർ മൗനത്തിൽ ആയിരുന്നു... ഹേമയുടെ ചിന്തങ്ങൾ ദിശയില്ലാതെ ഒഴുകി...

"ദിയയും സിസ്റ്ററും എന്തോ മറച്ചുവെക്കും പോലെ... സിദ്ധു ഇവൻ ശെരിക്കും ആരാ... നല്ലവനോ കെട്ടവനോ... ചിലസമയത് ഇവന്റെ പ്രവർത്തികൾ കാണുമ്പോൾ വാക്കുകൾ കേൾക്കുമ്പോൾ ആരാധന തോന്നും... നിമിഷങ്ങൾ കൊണ്ട് അവൻ തന്നെ അത്‌ ചീട്ട് കൊട്ടാരം പോലെ തകർക്കും..."

""ദുഷ്ട്ടൻ...!!""

ചിന്തകൾക്കൊടുക്കം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു....

""എന്തോ വെല്ലോം മൊഴിഞ്ഞോ...!!"" അവൻ ചോദിച്ചു... അവൾ ഉടനെ തന്നെ ചുമൽ കൂച്ചി... ഒന്ന് കടുപ്പിച്ചു മൂളിക്കൊണ്ട് അവൻ വണ്ടി മുന്നോട്ടെടുത്തു....


------------------------

""തുമ്പികുട്ട്യേ....!!"" ഫൈലിൽ നിന്ന് മുഖം ഉയർത്തികൊണ്ട് ജനൽ വഴി പുറത്തേക്ക് നോക്കി താടിക്കും കൈകൊടുത്തു ഇരിക്കുന്ന അവന്റെ തുമ്പികുട്ട്യേ നോക്കി രുദി വിളിച്ചു....

""എന്താ ഇന്ദ്രേട്ടാ...!!""

""നിനക്കവിടെ മടുപ്പാണോ...??""

""മ്മ്... പക്ഷേ വീട്ടിൽ പോയാൽ അവരൊക്കെ പഠിക്കാൻപോകില്ലേ...??"" അവൾ ചിണുങ്ങിക്കൊണ്ട് വന്ന് അവന്റെ മടിയിൽ ഇരുന്നു നെഞ്ചിലേക്ക് ചാഞ്ഞു...

""അടുത്ത വർഷം തൊട്ട് എന്റെ തുമ്പിക്കുട്ടിക്കും പഠിക്കാൻ പോകാല്ലോ...!!""

""എന്റെ തുമ്പിക്കുട്ടിക്ക് എന്തിന്റെ ഡോക്ടർ ആണ് ആവണ്ടത്..!!"" അവളെ തലോടിക്കൊണ്ട് അവൻ ചോദിച്ചു...

""എനിക്ക് ഗായനകൊളജിസ്റ് ആവണം... ഓരോജീവനേം ഒരാപത്തും കൂടാതെ എനിക്ക് പുറത്തേക്ക് കൊണ്ട് വരണം...!!""

"" ഓഹോ അപ്പൊ എന്റെ കുഞ്ഞിന് വൈറ്റാട്ടി ആകണോ...?? ""...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story