സഖിയെ സ്നേഹിനിയെ..💞: ഭാഗം 45


രചന: SoLoSouL (രാഗേന്ദു)
""ആരാ നീ...?? "" ആ വലിയ റെസ്റ്റോറന്റിൽ തനിക്ക് മുന്നിലിരിക്കുന്നവനോട് വിശ്വൻ ചോദിച്ചു....
""ACP Sidharth IPS...!!🔥"" അവൻ നിവർന്നിരുന്നുകൊണ്ട് പറഞ്ഞു...
""To be Frank ഒരു കല്യാണലോചന...!! നിങ്ങളുടെ മകൾ ഋത്വേദയെ എനിക്ക് ഇഷ്ട്ടമാണ്..."" അത് കേട്ട് അയാൾ മുഖം ചുളിച്ചു...
""കൺഫ്യൂഷൻ ആവണ്ട... നന്നായി ആലോചിച്ചിട്ട് മതി... ഒരു സ്ഥിരം ജോലിയുള്ള എന്നെക്കാൾ നല്ല ഓപ്ഷൻ അല്ല നിങ്ങളുടെ നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന ആ സഖാവ്...!!"" അവൻ പറഞ്ഞതും അയാളുടെ മുഖത്തു ഞെട്ടൽ പ്രകടമായി... അവൻ ഫോണിൽ മഹി വേദക്ക് വേണ്ടി അവനോട് വാതിച്ചതിന്റെ വീഡിയോ കാണിച്ചു കൊടുത്തു...
""ഒരിക്കലും ഇല്ല... ഒരു തെണ്ടി ചെക്കന് ഞാൻ എന്റെ മോളെ കൊടുക്കില്ല...!!"" അയാളുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി കൂടെ ഇന്നലെ ഋതിയെ വേദയുടെ കൂടെ കണ്ടത് കൂടി ആയപ്പോൾ അയാൾക്ക് ആകെ പ്രാന്ത് കേറി..
സിദ്ധുവിന്റെ വലത് കൈ അയാൾക്ക് നേരെ നീണ്ട് വന്നു... അയാൾ സംശയത്തോടെ വീണ്ടും അവനെ നോക്കി..
""ACP Sdharth IPS 🔥...!!"" അയാളുടെ മുഖത്തെക്കും അവന്റെ കൈയിലേക്കും നോക്കി അവൻ ഒന്നുടെ പറഞ്ഞു... അയാൾ ഒരു പുഞ്ചിരിയോടെ കൈകൊടുത്തു...
_______
വിശ്വൻ നേരെ വീട്ടിലേക്കാണ് വന്നത്... വന്ന് മുറിയിലേക്ക് കേറിയതും അവിടെ ഋതിയും മായയും ഉണ്ടായിരുന്നു...
"" എന്താ അച്ഛാ അച്ഛൻ എവിടെ പോയതാ...?? "" നാളെ നിന്നെ പെണ്ണ് കാണാൻ കുറച്ചു പേര് വരും...
അയാൾ അത് പറഞ്ഞതും അവൾ ഞെട്ടി...
""അതെന്താ വിശ്വേട്ടാ ഇത്ര പെട്ടെന്ന് അവൾക്ക് 21 വയസാവുന്നതല്ലേ ഒള്ളു...!!"" (മായ..
""അവന്റെ കല്യാണത്തിന്റെ ഒപ്പം അല്ലെങ്കിൽ അതിനു മുൻപ് ഇത് നടന്നിരിക്കും... ചെക്കൻ ips ആണ് പിന്നെ ആ മഹിനന്ദനെ അങ്ങ് മറന്നേക്ക്...!!"" അത് കേട്ട് ഋതി ഞെട്ടി...
""എന്താടി ഞാൻ കേട്ടത്... നിനക്ക് ആ ദാരിദ്രവാസിയുമായി എന്താ ബന്ധം....!!""
""അമ്മേ...!!""
""മിണ്ടരുത് നീ..."" അവർ അവളെ തടഞ്ഞു...
""മായേ... നാളെ അവൻ വരും ഇവളെ കാണാനല്ല ഈ വീട്ടുകാരെ ഒക്കെ ഒന്ന് പരിജയ പെടാൻ... ഇനി ആ രുദിയെ കെട്ടാൻ കഷ്ടപ്പെടണം എന്നില്ല.... ഇത് നല്ല ഒരു ബന്ധം ആണ്...!!""
അവളൊന്നും മിണ്ടാതെ... റൂമിൽ നിന്ന് ഉറങ്ങിപ്പോയി അവളുടെ റൂമിൽ ചെന്നിരുന്നു...
ഋതിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല... ആകെ പെട്ട അവസ്ഥയിൽ ആണ്... അവളുടെ മനസ്സ് ആരെയും സ്വീകരിക്കാൻ തയ്യാറല്ല...
മഹിയോട് സഹായം ചോദിക്കാം എന്ന് വെച്ചാൽ നടക്കുന്ന കാര്യമല്ല... പക്ഷെ രക്ഷിക്കാൻ അവനെ കൊണ്ടേ പറ്റു... അപ്പൊ ഒരു വഴിയേ ഒള്ളു വെല്ലുവിളിക്കുക... അവനെ വെല്ലുവിളിക്കുക മാത്രം...!!
അവൾ ഫോൺ എടുത്ത് അവനെ വിളിച്ചു... രണ്ടു മൂന്ന് റിങ്ങിൽ അവൻ ഫോൺ എടുത്തു... എന്നാൽ അപ്പുറത് മൗനം മാത്രം ആയിരുന്നു... അവൾക്കും ഒന്നും മിണ്ടാൻ തോന്നിയില്ല...
""ഹ... ഹലോ...!!"" മൗനത്തെ കീറി മുറിച്ചുകൊണ്ട് അവൾ പറയുമ്പോൾ ശബ്ദം ഒന്ന് വിറച്ചിരുന്നു...
""മ്മ്...!!"" മറുപടി ഒന്ന് മൂളുക മാത്രമാണ് ചെയ്യ്തത്... അതോടെ അവളുടെ മുഖം ഒന്ന് വീർത്തു...
""ഞാൻ.... എന്റെ കല്യാണം ഉറപ്പിച്ചു... ഇനി വെറുതെ എന്റെ പുറകെ നടന്നു ചെരുപ്പ് തേക്കണ്ട.... ചെക്കൻ ആരാന്ന് ശെരിക്ക് കേട്ടോ... ACP sidharth IPS... നിന്നെ പോലെ ചെറ്റ കുടിലിൽ കിടക്കുന്നവനൊന്നും എന്നെ സ്വപ്നം കാണാനുള്ള യോഗ്യത പോലും ഇല്ല...
നാലാഴിച്ച കഴിഞ്ഞാൽ ഏട്ടന്റെ നിശ്ചയം ആണ്... നാളെ സിദ്ധുവേട്ടൻ വന്ന് കണ്ടാൽ അതിനു മുന്നേ ഞങ്ങളുടെ നിശ്ചയം ഉണ്ടാവും....!!"" സിദ്ധുവേട്ടൻ എന്നതിന് ഇത്തിരി ഊന്നൽ കൊടുത്തുകൊണ്ടാണ് അവൾ പറഞ്ഞത്.... വാശി നിറഞ്ഞു തുടങ്ങിയിരുന്നു ആ പെണ്ണിൽ....
എന്നാൽ മറുപുറത്ത് അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി ദേഷ്യത്തിൽ....
""ച്ചി... നിർത്തടി... നീ എന്ത് കരുതി നിന്റെ തോന്ന്യാസങ്ങൾ ഒക്കെ സഹിച് ഞാൻ നിന്റെ പിറകെ പട്ടിയെ പോലെ വരും എന്നോ...!!"" അവന്റെ ആ സംസാരത്തിൽ അവൾ ഞെട്ടിപ്പോയി... അവൾക്കുറപ്പായിരുന്നിരിക്കണം അവൻ ഒരിക്കലും തന്നെ വിട്ട് പിരിയില്ലെന്നുള്ളത്...
""എന്റെ കണ്മുന്നിൽ വന്നു പോകരുത്...!!"" അത്രയും പറഞ്ഞവൻ ഫോൺ വെച്ചു...
ഋതി... അല്ല വേദ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവനിൽ നിന്നും ഇത്... നന്ദന് വേദയില്ലാതെ... ആ കണ്ണുകളിൽ തനിക്ക് വേണ്ടി നിറഞ്ഞ വിഗാരങ്ങൾ... അതിൽ അവന്റെ വേദക്ക് മുങ്ങിനിവരാനുള്ള ആഴമുണ്ടായിരുന്നു... ആ അവൻ എന്തുകൊണ്ടിങ്ങനെ... അവനു വേദയില്ലാതെ പറ്റുമോ...
""ഛെ... നീ ഇത് എന്തൊക്കെയാ ആലോചിക്കുന്നേ... സിദ്ധുന്റെ കൈയിൽ നിന്ന് നിനക്ക് രക്ഷപെടാനുള്ള ഒരു വഴി മാത്രമാണ് അവൻ... അത് പോയി... ഇനി വേറെ വഴി നോക്കണം...!!"" അവൾ മനസ്സിൽ ഉറപ്പിച്ചു...
എന്നാൽ നന്ദന്റെ വാക്കുകളിൽ അവളുടെ കവിളിണകളെ തഴുകിയിറങ്ങിയ കണ്ണ് നീരിനെ അവൾ അറിഞ്ഞില്ല...
______
സിദ്ധു ഫ്ലാറ്റിൽ എത്തിയതും വേഗം വാതിൽ തുറന്ന് അകത്ത് കേറി സോഫയിൽ ഇരുന്നു...
""ഹെമേ... ഒരു കോഫി...!!"" അവൻ വിളിച്ചു പറഞ്ഞുകൊണ്ട് സോഫയിലേക്കിരുന്നു... പക്ഷെ അകത്തുന്നു മറുപടി ഒന്നും വന്നില്ല...
""നിനക്ക് ചെവി കേക്കില്ലേ ഒരു കോഫ്...!!"" പറഞ്ഞു പാതിയായപ്പോഴാണ് അങ്ങിനെ ഒരാൾ ഇല്ലെന്ന ബോധം അവനിൽ നിറഞ്ഞത് അവൻ തലക്കിട്ടൊന്ന് കൊട്ടി...
നേരെ എഴുന്നേറ്റ് പോയി fresh ആയി വന്ന് ചൂളമടിച്ചുകൊണ്ട് ഒരു കാപ്പി ഇട്ടു... അപ്പോഴും അവൻ അറിഞ്ഞില്ല ഒരു പാവം പെണ്ണിനെ മറക്കാനുള്ള പാഴ് ശ്രമത്തിലാണ് താൻ എന്ന്...
---------------💕---------------
രാത്രി ഒന്ന് fresh ആയി വരുമ്പോ രുദി കണ്ടത് കട്ടിലിൽ എന്തോ ആലോചിച്ചിരുന്നു കശുവണ്ടി തിന്നുന്ന തുമ്പിയെ ആണ്...
""എന്റെ തുമ്പി കുട്ടി എന്തുവാ ഈ ആലോചിച്ചു കിടക്കുന്നെ...!!""
""അതെ നമ്മൾ എപ്പോഴാ ഹണിമൂണിന് പോകുന്നെ...!!"" അത് കേട്ട് അവനൊന്ന് ഞെട്ടി അവളെ നോക്കി...
""ഈ ഹണിമൂൺ ഇല്ലേ...!! ഹണിമൂൺ...!!"" കേക്കാഞ്ഞിട്ടാവും എന്ന് കരുതി അവളിചിരി ഉറക്കെ പറഞ്ഞു... അവൻ വന്ന് വാ പൊത്തി പിടിച്ചു...
""എന്റെ തുമ്പിയെ...😬 "" അവൻ പല്ല് കടിച്ചവളെ നോക്കി...
""കൊണ്ടൊവുല്ലേ....?? "" അവന്റെ കൈ മാറ്റി കണ്ണ് നിറച്ചുകൊണ്ടവൾ ചോദിച്ചു...
""കല്യാണം കഴിഞ്ഞാൽ ഭാര്യേം ഭർത്താവും ഒക്കെ പോവൂലെ ഊട്ടി മൈസൂർ കോടേക്കനാൽ ഒക്കെ....?? നമ്മക്ക് അവരേം കൂടി കൊണ്ടോവം...""
""ആരെ...?? "" രുദി സംശയത്തോടെ ചോദിച്ചു...
""യദു ഏട്ടൻ രുക്കു അവ്നി യാമി ചേച്ചി... പിന്നെ ആരേലും വരുന്നേൽ അവരും വരട്ടെ...?? ""
""എന്റെ തുമ്പി കുട്ടി ഹണിമൂൺ തന്നെ ആണോ ഉദ്ദേശിച്ചത് അതോ ഫാമിലി ട്രിപ്പൊ...!!"" അവൻ മസ്സിൽ മോഹ ഭംഗ മനസിലെ പാടികൊണ്ട് ദയനീയമായി ചോദിച്ചു...
""അയ്യോ ഫാമിലി ട്രിപ്പ് വേണ്ട ഹണിമൂൺ മതി... 🥹🥺 പക്ഷെ അവരേം കൂടി വിളിക്കാം...!!""
""മ്മ്... വിളിക്കാം വിളിക്കാം...!!"" അവൻ ഒരു തളർച്ചയോടെ ബെഡിലേക്ക് മലർക്കേ കിടന്നു...
""നമ്മുടെ ആദ്യരാത്രിക്ക് വേണേൽ നാമുക്ക് നാട്ടുകാരെ മുഴുവൻ വിളിക്കാം... എന്നിട്ട് ഒരു ആഘോഷം ആക്കി തന്നെ നടത്താം...!!"" അവൻ ഒരു ദീർഘാനിശ്വാസത്തോടെ പറഞ്ഞു...
""യെ... അത് വേണ്ട... അപ്പൊ നമ്മൾ രണ്ടാളും മതി...!!"" അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ മേത്തു കേറി നെഞ്ചിൽ തലവെച്ചു കിടന്നു... അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു....
•••••••••••💕••••••••••
എത്ര തടയാൻ ശ്രമിച്ചിട്ടും ആ ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... അവൻ അത് ഇട്ടിരിക്കുന്ന ഷർട്ടിന്റെ കൈയിൽ പിടിച്ചു...
""മഹി...!!"" അവന്റെ കൂട്ടുകാരന്റെ വിളി അവനെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചു..
""ഡാ.. അമ്മ...!!"" ഒന്നും ഇണ്ടാവില്ലടാ ഞങ്ങളൊക്കെ ഇല്ലേ...
""ആ ജീവന ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പേടിച്ചിട്ടാ ഇത്ര ദൂരെയുള്ള ഇങ്ങോട്ട് കൊണ്ട് വന്നത്... പക്ഷെ ഇത്തിരി വൈകിപ്പോയി എന്നാണ് ഡോക്ടർ പറയുന്നത്...!!"" മഹി അവന്റെ സങ്കടം പറഞ്ഞു...
""ദെ മഹി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ... അമ്മേടെ ഓപറേഷൻ നടന്നുകൊണ്ടിരിക്കല്ലേ... വേഗം പോ... ഞാൻ room arrenge ചെയ്തിട്ടുണ്ട്...!!"'" അത് കെട്ടവൻ ഒന്ന് മൂളിക്കൊണ്ട് കണ്ണും തുടച്ചു മുറിയിലോട്ട് പോയി...
എന്തൊക്കെ ആണേലും ഇനി നാളെയെ അമ്മയെ പറ്റി അറിയാൻ കഴിയു... ഓപറേഷനും മറ്റും ഒക്കെ കഴിയാൻ നാളെ രാവിലെ ആകും... അവൻ ബെഡിൽ മലർന്നു കിടന്നു...
പെട്ടെന്ന് തലച്ചുറ്റി വീണതാണ് അമ്മ... നേരെ ഇങ്ങോട്ട് കൊണ്ട് വന്നു... കടം വാങ്ങിയും ഉള്ളതൊക്കെ എണ്ണിപെറുക്കിയും ഓപ്പറേഷന് വേണ്ട തുക ഒപ്പിച്ചു... അമ്മയെ ഓപ്പറേഷന് കേറ്റി കഴിഞ്ഞപ്പോ ആണ് വേദ വിളിച്ചത്...
ആ അഹങ്കാരിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകൾ കൊറച്ചൊന്നുമല്ല നോവിച്ചത്... വിളിച്ചപ്പോൾ സന്തോഷം തോന്നി എന്നാൽ അവളുടെ വാക്കുകൾ...
പോട്ടെ ആരുടെ കൂടെ ആണ് എന്നുവെച്ചാൽ പോട്ടെ... രുദിയേട്ടനെ കെട്ടാൻ നടക്കുവായിരുന്നത്രെ... ഇപ്പൊ ips ആയ സിദ്ധാർഥ്...
നീ വിളിച്ചതിന്റെ പൊരുൾ എനിക്ക് മനസിലായി വേദ നീവരും.. നിന്റെ നന്ദന്റെ അടുത്ത് നീ വരും... അന്നേ ഇനി നന്ദൻ വേദയെ പ്രണയത്തോടെ നോക്കു... അത് വരെ നമ്മുടെ പ്രണയത്തിനു ഒരു ചിന്ന ബ്രേക്ക്...
കണ്ണിനു മീതെ കൈ വെച്ചവൻ മനസിനെ കാട് കേറാൻ അനുവദിച്ചുകൊണ്ട് അങ്ങനെ കിടന്നു...!!
•••••••••••🎶•••••••••••
""കിച്ചേട്ടൻ പാടുവോ...!!"" കുറുമ്പോടെ ആ പെണ്ണ് ചോദിച്ചു...
""ഇങ്ങനെ പോയാൽ ഞാൻ കൊറേ പാട് പെടും...!!""
""കിച്ചേട്ടാ...!!"" പരിഭവം കലർത്തിയുള്ള അവളുടെ വിളിയിൽ അവൻ പൊട്ടി ചിരിച്ചു...
""എന്റെ കുഞ്ഞേ എനിക്ക് പാടാനൊന്നും അറിയില്ല....!!""
""ഒറക്കം വരാഞ്ഞിട്ടല്ലേ എന്റെ കിച്ചേട്ടാ നാളെ എണീറ്റ് സ്കൂളിൽ പോണം എനിക്ക്....!!""
""എന്നാൽ പോയി കിടന്ന് ഉറങ്ങു കുഞ്ഞേ...!!""
"" ഒറക്കം വരണ്ടേ...
കിച്ചേട്ടാ നമ്മൾ ഇനി എന്നാ കാണുന്നെ...?? ""
""ദെ നീ പഠിക്കുന്ന കുട്ട്യാ... എനിക്കാണെങ്കിൽ കൊറേ ജോലിയുണ്ട്... ഇതിനിടയിൽ കാണൽ ഒന്നും നടക്കില്ല കുഞ്ഞേ...!!""
""ഏഹ്.. കിച്ചേട്ടാ...!!""
""നിന്ന് ചിണുങ്ങാതെ പോയെ... എനിക്കും രാവിലെ എഴുന്നേൽക്കണം...!!"" അവൻ അതും പറഞ്ഞു ഫോൺ വെച്ചു........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]