സഖിയെ സ്നേഹിനിയെ..💞: ഭാഗം 53

സഖിയെ സ്നേഹിനിയെ..💞: ഭാഗം 53
[ad_1]

രചന: SoLoSouL (രാഗേന്ദു)

കാറിൽ നിന്നിറങ്ങി ഹോസ്പിറ്റലിൽ ദിയയുടെ റൂമിലേക്ക് നടക്കുമ്പോൾ സാരിത്തുമ്പിൽ വിരൽച്ചുറ്റി പരിഭ്രാന്തിയോടെ ഹേമ തനിക്ക് പുറകെ നടക്കുന്നത് സിദ്ധു ശ്രദ്ധിച്ചിരുന്നു...

ദിയക്ക് വല്ലതും മനസിലാകുമോ എന്നായിരുന്നു ഹേമയുടെ പേടി... ഇടയ്ക്കിടെ അവൾ വിരലുകളാൽ ചുണ്ടും മുഖവും അമർത്തി തുടക്കുന്നുണ്ടായിരുന്നു... മതിവരാതെ അവൾ സാരിയുടെ വശങ്ങൾ വീണ്ടും വീണ്ടും നേരെ ഇട്ടു...

തന്റെ കൂടെ നടക്കുന്നവരുടെ ഇങ്ങനെ ഉള്ള പ്രവർത്തികൾ അവനു ചിരിപൊട്ടുന്നുണ്ടായിരുന്നു... ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചുവെച്ച ചിരിയോടെ അവൻ അകത്തേക്ക് നടന്നു...

••••••••••••••••••

""താൻ ഗുണ്ടയല്ല വെറും ഉണ്ടയ...!!""

""എടി പീക്കിരി...!!""

""നീ പോടാ പോക്കിരി...!! എന്റെ ചേച്ചിയെവിടെ...?? എനിക്ക് ഇപ്പൊ എന്റെ ചേച്ചിയെ കാണണം... ചേച്ചി..."" അവൾ വിളിച്ചു കൂകി..

""ദെ കൊച്ചേ... ഒന്ന് മിണ്ടാതിരിക്ക് ഇതൊരു ഹോസ്പിറ്റൽ ആണ്...!!""

""നീ പോടാ പട്ടി 😤""

""ഈ എരണം കേട്ടതിന്റെ കൊണ്ട് കുരിശായല്ലോ...!!""

""എന്റെ ചേച്ചി എവിടെടോ...??""

""എടി...!!""

""ആദി...!!"" എന്തോ പറയാൻ വന്ന ആദി സിദ്ധുന്റെ വിളിക്കെട്ട് തിരിഞ്ഞു നോക്കി...

""ചേച്ചി....!!"" ഹേമയെ കണ്ടതും ആശ്വാസത്തോടെ ദീയ വിളിച്ചു...

""മോളെ.. എന്താ...!!"" ദിയയുടെ ആ ഭാവം കണ്ട് വേവലാതിയോടെ അവളുടെ തലയിൽ തഴുകികൊണ്ട് ഹേമ ചോദിച്ചു...

""തൊടങ്ങി അവളുടെ കണ്ണീർ പരമ്പര...!!"" അവൻ മനസ്സിൽ പറഞ്ഞു...

""അതില്ലേ ഞാൻ എണീറ്റപ്പോ ചേച്ചിയെ കണ്ടില്ല.. നോക്കിയപ്പോ ഈ ആദി ഗുണ്ട എന്റെ അടുത്തിരിക്കുന്നു... ചേച്ചിയെ ചോദിച്ചപ്പോ പറയാ അവൻ ചേച്ചിയെ പിടിച്ച് തിന്നെന്ന്...!!"" എണ്ണി എണ്ണി പറയുന്നവളെ ആദി കുറുവിച്ചു  നോക്കി...

""എടി... ഞാഞ്ഞൂലെ വസായിന് മൂത്തവരെ കേറി എടാ പോടന്നോ...?? "" (ആദി

""നീപൊടാ...!!""(ദിയ

""ആദി അപ്പുറത് പോ...!!"" സിദ്ധു ഒച്ചയുയർത്തി... ദിയയെ ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് അവൻ പുറത്തേക്ക് പോയി...

""ഹെമേ പോയി കൈയും മുഖവും കഴുകിയിട്ടു വാ...!!"" അവൾ അവനെ ഒന്ന് നോക്കി..

""നിനക്ക് എന്താ ചെവി കേക്കില്ലേ...??'"' അവൻ ശബ്ദം കടുപ്പിച്ചു... അവൾ വേഗം അറ്റാച്ഡ് ആയിട്ടുള്ള വാഷ്റൂമിലേക്ക് കേറി...

സിദ്ധു ദിയയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് വാങ്ങിച്ചതൊക്കെ പുറത്തേക്കെടുത്തു... അതിൽ നിന്ന് പരിചിതമല്ലാത്ത വിലകൂടിയ ഭക്ഷണത്തിന്റെ വാസന വന്നതും അവളുടെ വായിൽ വെള്ളമൂറി...

""മോൾക്ക് ഫ്രൈഡ്രൈസ് ഇഷ്ട്ടാണോ...??"" സിദ്ധു കുഞ്ഞ് പുഞ്ചിരിയോടെ ചോദിച്ചു...

""അതിന് എനിക്ക് അത്‌ എങ്ങിനെ ഉണ്ടാവും എന്ന് അറിയില്ലല്ലോ...!!"" സങ്കടത്തോടെ പറയുന്ന ആ കുഞ്ഞിനെ കണ്ടവന് പാവം തോന്നി...

""ആദി...!!"" അവന്റെ വിളി കേട്ട് ആദി അങ്ങോട്ട് വന്നു... ഒരു പൊതി അവനു കൊടുത്തു... അവൻ അത്‌ അവിടെ മാറി ഇരുന്ന് കഴിക്കാൻ തുടങ്ങി...

ദിയക്ക് വാങ്ങിയ food അവൻ അവിടുന്ന് തന്നെ വാങ്ങിയ ഒരു പ്ലേറ്റിൽ ആക്കി സ്പൂണിൽ എടുത്ത് അവളുടെ ചുണ്ടോടാടുപ്പിച്ചു...
അവൾ അതിലേക്കും അവന്റെ മുഖത്തെക്കും മാറി മാറി നോക്കി...

""കഴിക്കടോ...!! ആ പൊരി വെയിലത്തു തന്റെ ഹേമചേച്ചിയെ പറഞ്ഞു വിട്ടിട്ട്... ആ പാവം ഒക്കെ കൊണ്ട് വന്നപ്പോൾ ചുമ്മാ നോക്കി നിക്കുന്നോ...?? "" അവൻ കളിയോടെ ചോദിച്ചു... കുറുമ്പ് നിറഞ്ഞ ചിരിയോടെ അവൾ വാ തുറന്നു... നിറഞ്ഞ വാത്സല്യത്തോടെ അവൻ അവൾക്ക് അത്‌ കോരി കൊടുത്തു...

ഈ കാഴിച്ച കണ്ടാണ് ഹേമ വാഷ്റൂമിൽ നിന്ന് ഇറങ്ങി വന്നത്...!! അവൾക്കൊന്നും അങ്ങോട്ട് മനസിലാകുന്നുണ്ടായിരുന്നില്ല...

പെട്ടെന്നാണ് സിദ്ധു അവളെ ശ്രദ്ധിച്ചത്... കാര്യമാക്കാതെ അവൻ ദിയക്ക് വാരി കൊടുത്തുകൊണ്ടിരുന്നു...

നിന്റെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാവുന്നുണ്ട് ഹെമേ... പക്ഷെ എനിക്ക് എന്നെ മനസിലാക്കാൻ സാധിക്കുന്നില്ല...!! അവൻ സ്വയമേ പറഞ്ഞു...

'"'ഞങ്ങളെ വായിനോക്കി നിക്കാണ്ട് വന്ന് കഴിക്ക് ഹെമേ..!!"" അവൻ പറഞ്ഞതും അവൾ വന്ന് അവൾക്ക് വാങ്ങിയ food പത്രത്തിൽ ആക്കി എടുത്തു...

വായിലേക്ക് വെച്ചതും അവളുടെ കണ്ണുകൾ സ്വത്തിനാൽ വിടർന്നു...!! ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര വിലകൂടിയ food കഴിക്കുന്നത്.... അവൾ സിദ്ധുവിനെ നോക്കി... അവന്റെ മുഖത്ത് അപ്പോൾ അവൾക്ക് കാണാൻ സാധിച്ചത് അധിയായ വാത്സല്യം ആണ്...

""ചേട്ടൻ ശെരിക്കും ആരാ...!!"" (ദിയ

""അറിയാത്ത ആള് വാരിതന്നതാണോ ഇത്രേം നേരം തിന്നത്...!!😏'"'(ആദി 

""ആദി...!!""(സിദ്ധുവിന്റെ വിളിയിൽ അവൻ സൈലന്റ് ആയി...

""ഹ്മ്... കാണാൻ എന്ത് look സ്വഭാവം കണ്ടില്ലേ...??'"'(ദിയ..

""മോളെ...!!"" ഹേമയും അവളെ സാസിച്ചു... ദിയ മുഖം തിരിച്ചു...

""മോളിത് കഴിക്ക്...!!"" (സിദ്ധു

""ചേട്ടൻ ആരാ..?? "" (ദിയ

""ഞാനോ... പോലീസ്...!!"" അവൻ ചെറുതായി മീശ പിരിച്ചു പറഞ്ഞു...
ദിയ ഒന്ന് ഞെട്ടി... അവൾ കഴിക്കുന്നത് നിർത്തി...

""അപ്പൊ... അപ്പൊ ചേട്ടൻ എന്റെ ചേച്ചിയെ പിടിച്ചോണ്ട് പോവോ...??🥺"" അവൾ സങ്കടത്തോടെ ചോദിച്ചു...

""ഞാനോ... നിന്റെ ചേച്ചിയെ പിടിച്ചോണ്ട് പോവാൻ ആരേലും വന്നാൽ അവരെ പിടിച്ച് ഇടിച്ചു ഷേപ്പ് മറ്റും...!!"" കള്ളച്ചിരിയോടെ അവൻ പറഞ്ഞു...

"" അപ്പൊ എന്റെ ചേച്ചിയെ നോക്കോ...?? ""

""പിന്നെ എന്താ നോക്കാല്ലോ... അല്ലേലും നിന്റെ ചേച്ചിയെ നോക്കിക്കൊണ്ടിരിക്കാൻ നല്ല രസാ...!!"" ദിയ അത്‌ കേട്ട് പൊട്ടി ചിരിച്ചു... ഹേമയുടെ ഉള്ളിൽ പൊടിപിടിച്ചു കിടന്ന നാണം പുറത്തേക്ക് വരാൻ വെമ്പി...

"" ആണോ.. അപ്പൊ എന്റെ ചേച്ചിയെ ഇഷ്ട്ടാ...?? എന്റെ ചേച്ചിടെ കൂടെ എന്നും കാണുമോ...?? ""

""പിന്നെന്താ... എന്നും ഉണ്ടാവും...!!"" പറഞ്ഞുകൊണ്ട് അവൻ കടക്കണ്ണിട്ട് ഹേമയെ നോക്കി...പെണ്ണ് ആകെ ഞെട്ടി തിരിച്ചു നിക്കുവാണ്...

""സത്യം...!!"" അവൾ കൈ അവനു  നേരെ നീട്ടി...

""സത്യം...!!"" ഒന്നും ആലോചിക്കാതെ അവൻ ആ കൈയിൽ കൈ ചേർത്തു... ഹേമയുടെ കിളികൾ ദാ പോണ്...

Food ഒക്കെ കൊടുത്തു കഴിഞ്ഞവൻ അവിടുന്ന് ഇറങ്ങി...

""മോളെ ഇപ്പൊ വരാം...!!"" ഹെമേ അവനു പിന്നാലെ പോയി...

അവൾ ഒത്തിരി പിന്നാലെ നടന്നു വിളിച്ചെങ്കിലും അവൻ കേട്ട ഭാവം കാണിച്ചില്ല... കലികേറിയ അവൾ അടിച്ചും തൊഴിച്ചും ഒക്കെ അവന്റെ പിന്നാലെ പോയി...

കാർ എത്തിയതും അവൻ അവളെ വലിച്ചതിനോട് ചേർത്ത് നിർത്തികൊണ്ട് അവളോട് ചേർന്ന് നിന്നു... ചീറിക്കൊണ്ടിരുന്നവൾ പൊടുന്നനെ നിശ്ചലയായി...

""എന്താടി....!!"" അവൻ അവളെ നോക്കി ഗൗരവത്തിൽ ചോദിച്ചു...

""അ... അത്‌...!"" അവൾ വിക്കി

""അത്‌...?? 🤨🤨""

അവൾ ബലം പിടിച്ചവനിൽ നിന്നാകന്നു...

""എ... എന്തിനാ... മോളോട് അങ്ങിനെ ഒക്കെ പറഞ്ഞത്....?? ""

""എങ്ങിനെ ഒക്കെ...!!"" അവൾക്ക് ദേഷ്യം തോന്നി....

''"എന്തിനാ എന്റെ കുഞ്ഞിന് താൻ അനാവശമായി വാക്ക് കൊടുത്തതെന്ന്...!!""

""അനാവിശ്യമോ....?? വാക്ക് കൊടുത്തത്... ഞാൻ അല്ലെ അപ്പൊ അത്‌ തീരുമാനിക്കേണ്ടത് ഞാൻ ആണ് അല്ലാതെ നീ അല്ല...!!🤨""

""ദൈവത്തെ ഓർത്ത് ഞങ്ങളെ വിട്ട് പോണം...!!"" അത്‌ കേട്ട് അവൻ അവളെ വലിച്ചു മെത്തേക്കിട്ടുകൊണ്ട് ചുറ്റി പിടിച്ചു...

"" പോണോ...?? "" അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു... അവൾ അതെ എന്ന് തലയാട്ടി...

"'"ഹ്മ്... ശെരി എന്നിട്ടാണോ നീ ഞാൻ തന്ന ഉമ്മയൊക്കെ മിണ്ടാതെ നിന്ന് വാങ്ങിയത്...!!"'" അവൾ വാ പൊളിച്ചുപോയി...

""വയൊന്നും പൊളിക്കണ്ടേ... ഒന്ന് തടഞ്ഞു പോലും ഇല്ലല്ലോ....!!"" അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു...

""എന്റെ ഉമ്മ മുഴുവൻ നിന്ന് കൊണ്ടിട്ടു ഇപ്പൊ പറയുന്നത് കണ്ടില്ലേ... ഒന്ന് ഉറക്കെ കരഞ്ഞെങ്കിൽ ഒന്ന് ഒച്ച വെച്ചെങ്കിൽ ഞാൻ അറിഞ്ഞേനെ...!!"" നാടക്കിയമായി പറഞ്ഞുകൊണ്ട് സിദ്ധു ഒരു ദീർഘ നിശ്വാസത്തോടെ അവളെ വിട്ട് കാറും എടുത്തു പോയി...

""ദുഷ്ടൻ...!!"" അവൻ പോയ വഴിയേ നോക്കി അവൾ കണ്ണ് നിറച്ചു...

""ആ ഉരുക്ക് ശരീരവും കൊണ്ട് മനുഷ്യനെ പിടിച്ച് ഞെരിച്ചിട്ട് ഒച്ചവെച്ചില്ല പോലും... 😭!!"" കണ്ണും തുടച്ചു ഹേമ തിരിച്ചു നടക്കുമ്പോൾ ആദി കാത്തു നിപ്പുണ്ടായിരുന്നു അവിടെ...

അവനെ ഒന്ന് നോക്കി അവൾ ലിഫ്റ്റിൽ കേറി കൂടെ അവനും അവർ പോകുന്നത് നോക്കി രണ്ട് കണ്ണുകൾ സസൂക്ഷ്‌മം അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു...അവർ പോയതും അവൻ ഫോൺ ചെവിയിലേക്ക് വെച്ചു...

""ഹലോ... അവളെ ഇവിടുന്ന് പോകുന്നത് അത്ര എളുപ്പം അല്ല മല്ലിക ചേച്ചി...!! അവൾക്ക് അവൻ ഇവിടെ വൻ സെക്യൂരിറ്റിയാ കൊടുത്തിരിക്കുന്നെ...""

""ആരെടാ അവൻ...?? "" മല്ലിക പല്ല് കടിച്ചു ചോദിച്ചു....

""അവളുടെ കാമുകൻ ആണെന്ന തോന്നുന്നേ...!!""

""ആ ₹&@%& ക്കും കാമുകനോ... എനിക്ക് എങ്ങിനെയും അവളെ കിട്ടണം....!!""

_______

തിരികെ വീട്ടിലേക്ക് പോകാൻ പറ്റാത്ത കൊണ്ട് ഋതി കോളേജിനടുത്തുള്ള ബീച്ചിൽ ആണ് വന്നിരുന്നത്...

ആഞ്ഞടിക്കുന്ന തിരമാലകൾക്ക് നേരെ ഇരിക്കുമ്പോഴും അവളുടെ മനസ്സിൽ കഴിഞ്ഞുപോയ കാര്യങ്ങൾ ആണ്....

എന്റെ വേദേ... ചെ.. ഛെ...!! ഋതി... ഇത്തിരി കോൺഡ്രോൾ വേണ്ടേ... അവൻ ഉമ്മ വെച്ചപ്പോൾ തിരിച്ചു ഉമ്മവെച്ചിട്ട് വന്നിരിക്കുന്നു...!!

ഛെ... ഇനി അവൻ ചോദിച്ചാൽ എന്ത് പറയും...!! വെച്ചില്ലെന്ന് പറയാം...

പിന്നെ അവൻ എന്താ പൊട്ടൻ ആണോ വെച്ചില്ലെന്ന് പറഞ്ഞോടനെ വിശ്വസിക്കാൻ... ആ മനു തെണ്ടി ഒറ്റ ഒരുത്തൻ കാരണമാ...!!

എന്നാലും അവൻ എന്തിനാ ഇത്ര കിതപ്പോടെ സംസാരിച്ചത്... ഛെ...!! ഇവനെ...! സമയം കളയാതെ അവൾ ഫോൺ എടുത്ത് മനുനെ വിളിച്ചു...

""ഡാ... നത്തു ചെക്കാ...!!"" ഫോൺ എടുത്ത പാടെ അവൾ ചീറി അവൻ പകച്ചു പോയി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story