ഹൃദയം: ഭാഗം 18


രചന: മുല്ല
"Whatt......"
അലറുന്നത് പോലെ അവന്റെ ശബ്ദം ഉയർന്നു പോയിരുന്നു....
"Yes dear..... നമ്മള് parents ആകാൻ പോകുവാ... ദേ... ഇവിടെ ഉണ്ട് നിന്റെ കുഞ്ഞ് ... "
"Will you stop സാക്ഷി....."
അസഹ്യതയോടെ പറഞ്ഞു യദു... അവന് വിശ്വസിക്കാൻ പ്രയാസം തോന്നി അത്...
"Why യദു..... നിന്റെ കുഞ്ഞല്ലേ..."
അവളെ പറയാൻ സമ്മതിക്കാതെ ചുവരിലേക്ക് ചേർത്ത് നിർത്തി ഇരു ചുമലുകളിലും ഇറുക്കി അവൻ....
വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു....
"മിണ്ടരുത് നീ... ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ടോ നമ്മുടെ കുഞ്ഞ് എന്ന് പറഞ്ഞു ആഘോഷിക്കാൻ..... പറയെടീ...."
"What's this yadhu.... We are in living together..... പിന്നെങ്ങനെയാ നീ എന്നെ താലി കെട്ടുന്നേ.... And this happened... അത് വെറുതെ ഒന്നും അല്ലല്ലോ.... "
"നിന്നെ പോലെ ഒരുത്തിയെ എനിക്ക് എന്റെ തറവാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റില്ല.... കല്യാണത്തിന് മുന്നേ എന്റെ കൂടെ കിടന്നവളല്ലേ നീ.... പോരാത്തതിന് നിന്റെ ഓരോ ഫോട്ടോസ് എന്റെ അമ്മ കാണുകേം ചെയ്തു.... നിന്നെയും കൊണ്ട് ഞാൻ ചെന്നാ എന്റെ അമ്മ... അമ്മ തകർന്നു പോകും..."
പുച്ഛത്തോടെ അവന്റെ കൈകൾ തട്ടി മാറ്റി ചിരിച്ചു സാക്ഷി....
"ഇത് തന്നെ അല്ലേ നീ ദീപികയോടും പറഞ്ഞത്.... നിന്റെ അമ്മക്ക് അവളെ അംഗീകരിക്കാൻ പറ്റില്ലെന്ന്... അന്ന് നിനക്ക് ഞാൻ ആയിരുന്നു അമ്മക്ക് പറ്റിയ മരുമകൾ... ഇപ്പോൾ നിന്റെ ആവശ്യം ഒക്കെ കഴിഞ്ഞപ്പോ ഞാൻ വൃത്തികെട്ടവൾ.. അല്ലേ... സമ്മതിക്കില്ല യദു.... നിന്റെ അമ്മക്ക് എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല.... നിന്റെ കുഞ്ഞാണ് എന്റെ വയറ്റിൽ ഉള്ളത്.... അതുകൊണ്ട് നിന്റെ ഭാര്യ ആയിട്ട് തന്നെ ഞാൻ നിന്റെ വീട്ടിലേക്ക് കയറും...."
"ഡീ......"
"അലറണ്ട യദു.... സത്യത്തിൽ നിന്റെ പ്രോബ്ലം എന്താണ്.... ദീപികയെ നിനക്ക് കിട്ടാത്തതാണോ അതോ ഗൗതമിന് അവളെ കിട്ടിയതാണോ... അവന്റെ മുന്നിൽ തോറ്റു പോയെന്ന് തോന്നിയത് കൊണ്ടല്ലേ നിനക്കിപ്പോ ഈ നിരാശ.... അല്ലാതെ അവളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലോ.... അവളോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ഒരിക്കലും എന്റെ മുന്നിൽ വീഴില്ലായിരുന്നു...."
സാക്ഷി പറഞ്ഞത് കേട്ട് യദുവിന്റെ തല താഴ്ന്നു....
ശെരിയാണ്.... ഗൗതം ജയിച്ചത് കൊണ്ടുള്ള ദേഷ്യമാണ് തനിക്ക്... പക്ഷെ ദീപു.... അവളുടെ കരയുന്ന മുഖം.... ഉള്ളിൽ എവിടെയോ കൊളുത്തി വലിക്കും പോലെ....
"നീ തന്നെ എത്ര വട്ടം പറഞ്ഞിട്ടുണ്ട് അവളെക്കാൾ കൂടുതൽ എന്നെ നീ സ്നേഹിക്കുന്നു എന്ന്... അവളോട് തോന്നിയത് ഗൗതമിനോടുള്ള ദേഷ്യം കൊണ്ടുള്ള പ്രണയം ആണെന്ന്... വാശി കൊണ്ട് തോന്നുന്നത് എങ്ങനെ പ്രണയമാകും യദു.... അങ്ങനെ ആണെങ്കിൽ ഞാനല്ലേ നിന്റെ പ്രണയം... ദേ.. ഇപ്പൊ നിന്റെ കുഞ്ഞും എന്റെ വയറ്റിൽ വളരുന്നുണ്ട്... നമുക്ക് നമ്മുടെ ബേബി അല്ലേ വലുത്.... അവളെ മറന്നേക്ക് യദു... എന്നിട്ട് എന്റെ കഴുത്തിൽ ഒരു താലി കെട്ട് ... നിന്റെ അമ്മയുടെ മരുമകളായിട്ട് എന്നെ കാണിക്ക്... നമ്മുടെ കുഞ്ഞിന്റെ കാര്യം പറ.... ഇത്തിരി ദേഷ്യപ്പെട്ടാലും നിന്റെ അമ്മക്ക് സന്തോഷമാകും...."
"സാച്ചി..... I'm sorry dear...."
അവൻ കണ്ണുകൾ നിറച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു...
"Love you യദു....."
അവൾ അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു....
മദ്യ ലഹരിയിൽ അവൻ അവളെ മുറുകെ പുണർന്നു.....
സാക്ഷിയുടെ ചുണ്ടിൽ വശ്യതയോടെ ഒരു പുഞ്ചിരി വിരിഞ്ഞു......
*********
ചുറ്റും ചിതറി കിടക്കുന്ന ചതഞ്ഞരഞ്ഞ റോസാപൂവിതളുകളിലേക്ക് നോക്കി കിടക്കെ അവളുടെ മുഖത്ത് നാണം നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു....
വാടി നിറം മങ്ങിയിരിക്കുന്നു അവയെല്ലാം....
അരികിൽ കിടക്കുന്ന ഗൗതമിന്റെ മുടിയിൽ നിന്നും റോസാദളങ്ങൾ തട്ടി കളഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി അവൾ.... തന്നിലെ സിന്ദൂര വർണം അവന്റെ മുഖത്തും വ്യാപിച്ചിരിക്കുന്നു... ഉള്ളം നിറഞ്ഞ പ്രണയത്തോടെ അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് ഇരുന്നു മുടിയിൽ കൊരുത്തു കിടന്നിരുന്ന മുല്ലമാലയും റോസാദളങ്ങളും അടർത്തി മാറ്റി...
ഒന്ന് കൂടെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ പോയെങ്കിലും ഞൊടിയിടയിൽ അവന്റെ നെഞ്ചിലേക്ക് തന്നെ ചേർക്കപ്പെട്ടു അവൾ.....
"ഗൗതം....."
അവൾ വിളിക്കെ അവനൊരു കള്ളച്ചിരിയോടെ കണ്ണുകൾ തുറന്നു നോക്കി....
"ഇങ്ങനെ ചിരിക്കല്ലേ ഗൗതം...."
"അതെന്തേ...."
"എനിക്ക്... ഏയ്.. ഒന്നുല്ല...."
"പറ ദീപൂ.... കേൾക്കട്ടെ...."
"മ് ച്ചും.... ഒന്നുല്ല...."
അവളെ മറിച്ചിട്ടു കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു അവൻ....
"ഒന്നുല്ലേ... മ്...."
"ഗൗ.. തം...."
പതിയെ അവരുടെ നിശ്വാസത്തിന്റെ ശബ്ദം മാത്രം അവിടെ ഉയർന്നു.....
✂️✂️✂️✂️✂️✂️✂️
(പോ പിള്ളേരെ... എന്ത് കാണാൻ നില്ക്കാ....)
😁
കുളി കഴിഞ്ഞ് ഗൗതമിന്റെ ഒപ്പം തന്നെ ആയിരുന്നു ദീപു താഴേക്ക് ചെന്നത്....
അവരെ നോക്കിയ എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി ആയിരുന്നു... അനുവിന്റെ മുഖത്തൊരു ആക്കി ചിരിയും.... അവളെ കണ്ണുരുട്ടി കാണിച്ചു ദീപു....
എല്ലാവരുമൊത്ത് ഇരിക്കുമ്പോഴും ഗൗതമിന്റെ കണ്ണുകൾ തന്നെ തേടി വരുന്നത് അവൾ കണ്ടിരുന്നു... തന്നെ നോക്കി കുസൃതി ചിരിയോടെ ഇരിക്കുന്നവനെ കാണെ അവളുടെ ചുണ്ടിൽ നിറ പുഞ്ചിരി ആയിരുന്നു...
ഇത്രയൊക്കെ ഗൗതമിനാലും മറ്റുള്ളവരാലും സ്നേഹിക്കപ്പെടാൻ താൻ എന്ത് പുണ്യമാണ് ചെയ്തത് എന്നായിരുന്നു ദീപുവിന്റെ ചിന്തകൾ....
*******
പുറത്ത് ഒരു ഫ്രണ്ടിനെ കാണാൻ പോയതായിരുന്നു യദു.. അവിടെയും ചർച്ച ദീപുവും ഗൗതമും ആയിട്ടുള്ള വിവാഹം ആണെന്ന് കണ്ടതും ഈർഷ്യയോടെ അവിടെ നിന്ന് തിരികെ പോന്നു അവൻ....
ഗൗതമിന്റെയും ദീപുവിന്റെയും ചിരിക്കുന്ന മുഖം ഓർമ വന്നതും എല്ലാം മറക്കാൻ അവന് സാക്ഷിയെ വേണമെന്ന് തോന്നി... രാത്രിയെ ചെല്ലൂ എന്ന് പറഞ്ഞിരുന്നതാണ്... കുഞ്ഞുള്ളത് കൊണ്ട് ഇന്നലെ ശ്രദ്ധയോടെ ആയിരുന്നു എല്ലാം...
തന്റെ കുഞ്ഞ്....
അതോർക്കേ അവനിൽ ഒരു പുഞ്ചിരി മൊട്ടിട്ടു....
ഫ്ലാറ്റിലേക്ക് സ്പെയർ കീ വെച്ച് തുറന്നു കടന്നു... ഹാളിൽ എങ്ങും സാക്ഷി ഇല്ല....
ഇവളിത് എവിടെപ്പോയി....
ചിന്തിച്ചു കൊണ്ട് റൂമിനടുത്തു എത്തിയതും അകത്തു നിന്നും ഒരു സീൽക്കാര ശബ്ദം കേട്ടു....
"സ്.... വിവേക്.... പ്ലീസ്...
ഉള്ളിൽ ഒരു കുഞ്ഞുള്ളതാ കേട്ടോ....."
അത് കേൾക്കാത്തത് പോലെ അകത്തുള്ള ആളുടെ കിതപ്പിന്റെ ശബ്ദം ഉയർന്നു....
എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലായ യദുവിന്റെ കണ്ണുകളിൽ പകപ്പ് നിറഞ്ഞു....
ചാരി കിടക്കുന്ന വാതിൽ കാറ്റിൽ അവന് മുന്നിൽ തുറന്ന് വന്നു....
കണ്മുന്നിൽ കാണുന്ന കാഴ്ച്ചയിൽ അവന്റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി.....
"ചതി......"
അവന്റെ നാവ് ഉച്ചരിച്ചു.....
അവളുടെ ഒപ്പം ഉണ്ടായിരുന്നത് യദുവിന്റെ ക്ലോസ് ഫ്രണ്ട് ആയിരുന്നു.....
വിവേക്.....
ഒരു കൂട്ടുകാരനെ വേദനിപ്പിച്ചു കൊണ്ട് ചതിച്ചവന് മറ്റൊരു കൂട്ടുകാരനാൽ കിട്ടിയ ചതി.... സ്നേഹിച്ച പെണ്ണിന്റെ കണ്ണീരിനു കാരണമായവന് അവൻ വിശ്വസിച്ച് സ്നേഹിച്ചവളാൽ കിട്ടിയ ചതി.....
കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് യദു പുറത്തെ ചുവരിലേക്ക് ചാരി നിന്നു....
അകത്തെ ശബ്ദങ്ങൾ അടങ്ങിയിരുന്നു.....
"വിവേക്.... വേഗം പോകാൻ നോക്കിക്കോ.... യദു ചിലപ്പോ പെട്ടെന്നെങ്ങാനും വരും കേട്ടോ...."
"അവൻ രാത്രി അല്ലേ വരൂ...."
"അതിന്...."
"അപ്പൊ ഒരു പ്രാവശ്യം കൂടെ...."
"ഛീ... പോടാ.... മതി ചെറുക്കാ.... ഉള്ളിലെ ഒരു കുഞ്ഞുള്ളതാ..."
"അത് നീ പറഞ്ഞിട്ട് വേണോ dear.... എനിക്കറിഞ്ഞൂടെ... ഒന്നുല്ലേലും എന്റെ കുഞ്ഞല്ലേ അത്... അപ്പൊ ഞാൻ ശ്രദ്ധിച്ചോളാം കേട്ടോ...."
വിവേക് പറഞ്ഞതും സാക്ഷിയുടെ കുണുങ്ങിയുള്ള ചിരി കേട്ടു.....
താൻ കണ്ടതും കേട്ടതും ആയ കാര്യങ്ങളിൽ തറഞ്ഞു നിൽക്കുകയായിരുന്നു യദു.....
അവന്റെ ഉള്ളിലൂടെ ഒരു നിമിഷം കണ്ണീരോഴുക്കി തന്റെ മുന്നിൽ നിന്നിരുന്ന ഒരു പാവം പെണ്ണിന്റെ മുഖം തെളിഞ്ഞു..... അവളുടെ ഹൃദയം മുറിഞ്ഞ വാക്കുകൾ മുഴങ്ങി..........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]