തമിഴ്‌നാട്ടിൽ ഒ പനീർശെൽവം വിഭാഗം എൻഡിഎ മുന്നണി വിട്ടു
Aug 1, 2025, 15:45 IST
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം എൻഡിഎ മുന്നണി വിട്ടു. മുന്നണിയിൽ ഒറ്റപ്പെടുന്നുവെന്ന തോന്നലിനെ തുടർന്നാണ് പിൻമാറ്റമെന്നാണ് വിവരം. എഐഡിഎഡിഎംകെ കേഡർ റൈറ്റ്‌സ് റിട്രീവൽ കമ്മിറ്റി എന്നായിരുന്നു പനീർശെൽവത്തിന്റെ പാർട്ടി അറിയപ്പെട്ടിരുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവ് പൻരുട്ടി എസ് രാമചന്ദ്രനാണ് മുന്നണി വിടാനുള്ള തീരുമാനം അറിയിച്ചത്. ഇനി മുതൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് രാമചന്ദ്രൻ അറിയിച്ചു. കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഒ പനീർശെൽവം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമെന്നും ഭാവിപരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും രാമചന്ദ്രൻ അറിയിച്ചു തമിഴ്‌നാിനുള്ള 2151 കോടി സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് തടഞ്ഞുവെച്ചതിന് കേന്ദ്ര സർക്കാരെ കഴിഞ്ഞ ദിവസം പനീർശെൽവം വിമർശിച്ചിരുന്നു. പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനം.
