കറന്‍സിയുടെ മൂല്യത്തില്‍ ഒമാനി റിയാലിന് ലോകത്തില്‍ മൂന്നാം സ്ഥാനം

കറന്‍സിയുടെ മൂല്യത്തില്‍ ഒമാനി റിയാലിന് ലോകത്തില്‍ മൂന്നാം സ്ഥാനം
മസ്‌കത്ത്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കറന്‍സിയെന്ന നേട്ടം ഒമാനി റിയാലിന്. ഒന്നാം സ്ഥാനത്ത് കുവൈറ്റ് ദിനാറും രണ്ടാം സ്ഥാനത്ത് ബഹ്‌റൈന്‍ ദിനാറുമുള്ള പട്ടികയിലാണ് മറ്റൊരു ജിസിസി രാജ്യമായ ഒമാന്‍ മൂന്നാമതായി സ്ഥാനം പിടിച്ചിരിക്കുന്നത്. നാലാമത് ജോര്‍ദാന്‍ ദിനാറും അഞ്ചാമത് ഗിബ്രാള്‍ട്ടര്‍ പൗണ്ടും ആറാമത് ബ്രിട്ടീഷ് പൗണ്ടുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫോബ്‌സ്, ഇന്‍വെസ്റ്റോപീഡിയ എന്നീ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറെന്നതാണ് വിനിമയ നിരക്ക്. കഴിഞ്ഞ വര്‍ഷം അല്‍പം താഴ്ന്ന് 2.49 ഡോളര്‍ എന്ന നിലയിലായിരുന്നു.

Tags

Share this story