National

‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിക്ക് രാജ്യത്ത് തുടക്കം

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘ഒരു രാജ്യം, ഒരു സബ്‌സ്‌ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. രാജ്യമാകെ വിദ്യാർഥികൾക്കും ഗവേഷകർക്കും രാജ്യന്തര ജേണലുകൾ സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ആദ്യ ഘട്ടത്തിൽ ജേണലുകൾ ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ എല്ലാത്തരം സ്ഥാപനങ്ങൾക്കും ഇത് ലഭിക്കും.

ഒഎൻഒഎസ് പോർട്ടലിൽ(onos.gov.in) രജിസ്റ്റർ ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗവേഷകർക്കും ജേണലുകൾ സൗജന്യമായി ലഭിക്കും. വിദ്യാർഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാനാകില്ല. കേരളത്തിൽ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് 6500ഓളം സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നുകഴിഞ്ഞു. 2027 വരെ 6,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.

പദ്ധതിക്ക് നവംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവച്ചിട്ടുള്ളത്. 30 പ്രമുഖ രാജ്യന്തര ജേണൽ പ്രസാധകരുടെ 13,000- ത്തോളം വരുന്ന ഇ-ജേണലുകൾ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6,300-ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കും.

Related Articles

Back to top button
error: Content is protected !!