മലപ്പുറം പോത്തുകല്ലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

മലപ്പുറം പോത്തുകല്ലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
മലപ്പുറം പോത്തുകല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. കാറിനും കേടുപാട് സംഭവിച്ചു.

Tags

Share this story