ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ; വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി
Sep 2, 2024, 15:06 IST

ഓണക്കിറ്റ് വിതരണം ഈ മാസം ഒമ്പത് മുതൽ നടത്തുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ. കഴിഞ്ഞ തവണത്തേത് പോലെ മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷൻ കാർഡുകാർക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി വിതരണം ചെയ്യും. ഓണം ഫെയറുകൾ ഈ മാസം അഞ്ച് മുതൽ 14 വരെ നടക്കും. 13 ഇനം അവശ്യ സാധനങ്ങൾ, ശബരി, മിൽമ ഉത്പന്നങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.