Kerala
വേടന്റെ ഇടുക്കിയിലെ പരിപാടിയിൽ പ്രവേശനം 8000 പേർക്ക് മാത്രം; ആളുകൾ കൂടിയാൽ റോഡ് ബ്ലോക്ക് ചെയ്യും

ഇടുക്കിയിൽ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം. പ്രവേശനം പരമാവധി 8000 പേർക്ക് മാത്രമാക്കി. സ്ഥലപരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. സുരക്ഷക്കായി 200 പോലീസുകാരെ നിയോഗിക്കും
കൂടുതൽ പേർ എത്തുന്ന സാഹചര്യമുണ്ടായാൽ നിയന്ത്രണങ്ങൾ ശക്തമാക്കും. വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യമുണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു.
എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. വൈകിട്ട് ഏഴ് മണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്താണ് പരിപാടി.