Kerala

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ദേവാലയങ്ങളിൽ പോയാൽ മതി: മന്ത്രി ഗണേഷ് കുമാർ

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. ഭരണാധികാരികൾക്ക് മാറ്റം വേണമെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും മന്ത്രി പറഞ്ഞു

ഞാൻ എന്റെ അഭിപ്രായമേ പറയുന്നുള്ളു. എന്റെ അഭിപ്രായത്തിൽ ഓരോ ദേവാലയങ്ങൾക്കും അതിന്റേതായ ആചാരങ്ങളുണ്ട്. അത് ഹിന്ദു ദേവാലങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ ദേവാലയങ്ങൾക്കും മുസ്ലീം ദേവാലയങ്ങൾക്കും അതിന്റേതായ ആചാരമുണ്ട്. അത് അനുസരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്

ഞാൻ ക്ഷേത്രത്തിൽ പോകുമ്പോൾ ഷർട്ട് അഴിച്ചാലേ കയറാൻ സാധിക്കൂ എന്ന് പറഞ്ഞാൽ, അത് അഴിക്കാൻ സന്നദ്ധനാണെങ്കിൽ മാത്രം പോയാൽ മതി. അവിടെ പോയി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!