Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 1

രചന: ജോഷിത ജോഷി

കെട്ടിച്ച് വിടാൻ സമയം ആയെന്ന് വീട്ടുകാർക്ക് തോന്നിതുടങ്ങിയ സമയം.. അത്രയും നാള് വന്ന ആലോചനകൾ എല്ലാം പഠിത്തം ജോലി എന്നൊക്കെ പറഞ്ഞ് വേണ്ടന്ന് വെച്ചു.. പക്ഷെ ഇപ്പൊ വീട്ടുകാർ പിടിച്ച പിടിയാലെ പൂട്ടി, വയസ് 25 ആയേ😜. അങ്ങനെ വീട്ടുകാരും ആങ്ങളയും ചേർന്ന് എനിക്ക് വേണ്ടി ചെക്കനെ തപ്പാൻ തുടങ്ങി….

നമുക്ക് പിന്നെ കുറച്ച് കണ്ടീഷൻസ് ഉള്ളത് കൊണ്ട് വന്ന ആലോചനകൾ ഒന്നും അങ്ങു ഒത്തില്ല😉 ചായ കൊടുത്തും കണ്ടീഷൻസ് പറഞ്ഞും എനിക്ക് മതിയായി..
ഇനി ഈ പരിപാടിക്ക് നമ്മളില്ലേ എന്ന് പറഞ്ഞ് നിൽക്കുന്ന സമയത്താണ് ‘അമ്മ പിറ്റേന്ന് ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് എന്നും പറഞ്ഞ് ചെക്കന്റെ ഫോട്ടോ കൊണ്ടു വന്ന് തന്നത്. Bio data വായിച്ച് നോക്കി പേര് റോയ് മാത്യു😍 വയസ് 30 ഏതോ ഒരു കമ്പനിയിൽ ceo ആണ്. എന്തുകൊണ്ടോ ചെക്കന്റെ ഫോട്ടോ നോക്കാൻ തോന്നിയില്ല.. ഇതും നടക്കില്ല എന്ന എന്റെ ശുപാപ്തി വിശ്വാസം കൊണ്ടാകാം🤪. അത് നോക്കാതെ ബയോ ഡാറ്റ മടക്കി അമ്മേടെ കയ്യിൽ കൊടുത്തു. അപ്പോൾ ആണ് പോരാളിടെ വക അടുത്ത കാര്യം നാളെ 12 മണിക്ക് അവര് വരും എല്ലാ ഞായറാഴ്ച പോലെ പള്ളിം പട്ടക്കാരും പോയി കഴിഞ്ഞ്‌ വീട്ടിൽ കയാറാനാണ് ഉദ്ദേശം എങ്കിൽ നല്ല തല്ല് കിട്ടും 😡 ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു😏 എന്ന് പറഞ്ഞു തിരിച്ചു റൂമിൽ പോയി. റൂമിൽ ചെന്ന് ചങ്കുകൾക്ക് മെസ്സേജ് അയച്ചു നേരെ കേറി കിടന്ന് അങ്ങു ഉറങ്ങി😴.

പിറ്റേന്ന്‌ 9.30 ഉള്ള കുര്ബാനക്ക് 9.40 അയപ്പോ വീട്ടിൽ നിന്ന് ഇറങ്ങുബോ അമ്മേടെ വക ഓർഡർ നേരത്തെ എത്തിക്കോണം എന്ന്.. നോക്കാം എന്ന് വിളിച്ചു പറഞ്ഞു നേരെ പള്ളിലേക്ക് വിട്ട്. അവിടെ നമ്മുടെ ചങ്കുകൾക്ക് നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും… നേരെ അവരുടെ അടുത്ത് പോയി ഇരുന്ന്.. ഞായറാഴ്ചത്തെ
ഇടവക പള്ളിലെ കുർബാന അതും കൂട്ടുകാരുടെ കൂടെ പള്ളിടെ പുറത്ത് ഇരുന്ന് കൂടുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അടിപൊളി ആണ്…❣️ അങ്ങനെ കൂട്ടകാർടെ കൂടെ കത്തി അടിക്കലും വായിന്നോട്ടവും ഒക്കെ നടക്കുന്നുണ്ട്..

ഇനി ഞാൻ ആരാണ് എന്ന് അല്ലേ നിങ്ങള് ആലോചിക്കുന്നത് ഞാൻ മാധു ജോൺ, പ് ജോലി ചെയ്യുന്ന ജോണിന്റെയും സാറയുടെയും മൂത്ത പുത്രി. അമ്മ ചെറിയ തയ്യൽ പരിപാടി ഒക്കെ ആയി പോകുന്നു. എനിക്ക് ഒരു അനിയത്തി ഉണ്ട് മേഘ, ഞങൾ ചിഞ്ചു എന്ന് വിളിക്കും ആൾ ഇപ്പൊ 10 ക്ലാസ്സിൽ ആണ്. ഇനി എനിക്ക് ഒരു ആങ്ങള കൂടി ഉണ്ട്, കൂടെ പിറക്കാതെ കൂടപ്പിറപ്പായ എന്റെ കിച്ചു ചേട്ടാ പിന്നെ എനിക്ക് 2 ചങ്കുകൾക്ക് ആണ് ഉള്ളത് ഒരുമിച്ച് സ്കൂളിൽ പടിച്ചതാണോ എന്ന് ചോദിച്ചാൽ അല്ല.. പക്ഷെ വേദപഠന ക്ലാസ്സിൽ ഒന്നിച്ച പഠിച്ചതാണ്… 15 വർഷത്തെ കൂട്ടുകെട്ട് എന്റെ കെസിം പിന്നെ ആഷി മോളും❤️❤️ ഇതാണ് എന്റെ 2 കുരിപ്പുകള്… ആഷി ഒരു മൾട്ടി നാഷണൽ കമ്പനിയില് വർക് ചെയ്യുന്നു.. കെസി എന്നെ പോലെ ടീച്ചർ ആണ് സയൻസ് ആണ് വിഷയം.. ഞാൻ ഹിസ്റ്ററി ടീച്ചർ… ഇത് എന്റെ കഥ ആണോ എന്ന് ചോദിച്ചാൽ ആ അങ്ങനെ പറയാം…ഇത്രേം ആൾക്കാരെ ഓർത്ത് വെച്ചോട്ടാ ബാക്കി ഉള്ളവരെ വഴിയെ പരിചയപ്പെടാം…

കൂട്ടത്തിൽ ആഷി ടെ മനസ്സമ്മതം കഴിഞ്ഞ് ചേട്ടന്റെ പേര് റെനിൽ ജോസഫ്.. പുള്ളീം മാനേജർ ആണ്…കല്യാണം അടുത്ത മാസം ആണ്.. പിന്നെ കെസി അയാള് നേരത്തെ തന്നെ ചെക്കനെ കണ്ടു പിടിച്ചായിരുന്നു.. ഇപ്പൊ ഏകദേശം അയാളുടെ കാര്യം തീരിമാനം ആയി…. ആഷിടെ കല്യാണം കഴിഞ്ഞ് അടുത്ത മാസം അയാളുടെ മനസ്സമ്മതം ഉണ്ടാവും.. കൂട്ടത്തിൽ ഞാൻ ആണ് ഒറ്റയാൻ ആയി നിൽക്കുന്നത്…😩

അങ്ങനെ കുര്ബാന കഴിഞ്ഞ് അവരോട് കത്തി വെച്ചോണ്ടിരിക്കുമ്പോൾ ആണ് ആഷിടെ ചെക്കൻ വന്നത്.. ഇതിപ്പോ പതിവാണ്😋 അങ്ങനെ വർത്തമാനം പറഞ്ഞ് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല.. സമയം നോക്കിയപ്പോ മണി 10.45 . പെട്ടന്ന് ആണ് പോരാളിടെ മുഖം ഓർമ വന്നത്. പെട്ടന്ന് തന്നെ അവരോട് പറഞ്ഞ് ഇന്നൊരു കൂട്ടർ വരുന്നുണ്ട് കാണാൻ എന്ന്.. അപ്പൊ തന്നെ കെസിടെ വക പുച്ഛം എന്നിട്ട് ഒരു ചോദ്യം ഇതെങ്കിലും നടക്കുമോ ചിന്നു🤷🏻‍♀️. കർത്താവിനറിയാം എന്ന് പറഞ്ഞു ഞാൻ കൈ മലർത്തി. അപ്പോൾ ആണ് റെനിൽ ചേട്ടന്റെ വക ബേക്കറി കേറാം എന്നുള്ള ഐഡിയ വന്നത്.. പൈസ ചേട്ടൻ കൊടുക്കണം എന്നും പറഞ്ഞ് നേരെ നടന്നു ബേക്കറി പോയി… ഇതൊന്നും ഞങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല ആഷിനോട് സംസാരിക്കാൻ ആണെന്ന് അറിയാം… ബേക്കറി ചെന്നപ്പോ റെനിൽ ചേട്ടന്റെ വക ചോദ്യം എന്താ വേണ്ടത് കുടിക്കാൻ എന്തേലും അല്ലേൽ കഴിക്കാൻ മേടിക്കാം അല്ലെ…ഇതൊക്കെ കേട്ടപ്പോ ചിരി ആണ്‌ വന്നത്… പള്ളി പെരുന്നാളിന് പോയാൽ ഇപ്പോളും ബലൂണ് വാങ്ങിപ്പിക്കുന്ന നമ്മളോട് ആണ് ഈ ചോദ്യം… 😏അങ്കിളിലെ 4 സിപ് അപ്🤤 ചേട്ടൻ ആണേൽ അന്തം വിട്ട് നോക്കി നിൽക്കുന്നു… അങ്ങനെ സിപ് അപ് കഴിച്ചോണ്ടിരുന്നപ്പോൾ ആണ് കടയിൽ വന്ന ഏതോ ഒരു ചെറുക്കൻ നമ്മളേം നോക്കി കൊണ്ട് നിൽക്കുന്നത് കാണുന്നത്… പുള്ളി ആണേൽ ഇതൊക്കെ എവിടുന്ന് വരുന്നു ആവോ എന്നുള്ള രീതിയിൽ നമ്മളെ നോക്കുന്നു… നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ അവനേം ചീത്ത വിളിച്ച് സിപ് അപ് കഴിച്ചു നിന്ന്…ഇനിം വൈകിയാൽ അമ്മേടെ വായിൽ നിന്നും കേൾക്കും എന്ന് അറിയാവുന്ന കൊണ്ട് അവരോട് ടാറ്റ പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ട്..

ചെന്നപ്പോ തന്നെ കണ്ട് ‘അമ്മ കട്ട കലിപ്പിൽ നിൽക്കുന്നത്… നന്നായി ഒന്ന് ഇളിച് കാണിച്ച് ഞാൻ നേരെ അടുക്കളയിലോട്ട് വിട്ടു… അവിടെ ചെന്നപ്പോൾ ദേ നമ്മുടെ ആങ്ങള നല്ല മൂക്ക് മുട്ടെ തിന്നുന്നു… പിന്നെ ചേട്ടന്റെ കൂടെ ഇരുന്ന് ഫുഡ് ഒക്കെ കഴിച്ച്… കുറച്ച് കഴിഞ്ഞപ്പോ ചെക്കനും കൂട്ടരും വന്ന്… പിന്നെ പറയണ്ടല്ലോ.. അകത്ത് കേറ്റി ഇരുത്തൽ ആയി ചിരി ആയി വർത്തമാനം ആയി😵 അങ്ങനെ നമ്മുക്ക് ചെല്ലാൻ ഉള്ള സമയം ആയി… ഇല്ലാത്ത നാണം മുഖത്ത് വരുത്തി ഞാൻ ചായയും ആയി അങ്ങോട്ട് ചെന്ന്… ചായ അവിടെ ഉള്ള മേശയിൽ വെച്ച് അമ്മേടെ അടുത്ത് വന്ന് നിന്നപ്പോൾ ആണ് ആരോ പറയുന്ന കേട്ടത് ചെക്കനെ ശെരിക്ക് നോക്കിക്കോ എന്ന്… ചുമ്മ ഒന്ന് ചിരിച്ച് ചെക്കനെ നോക്കിയപ്പോൾ ആണ് എന്റെ ഉള്ള കിളികൾ ഒക്കെ പറന്ന് പോയി😳🥴🤯. .. ( തുടരും…)

Related Articles

Back to top button