Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 10

രചന: ജോഷിത ജോഷി

പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ തല ഒക്കെ നല്ല വേദന. നേരെ പോയി കുളിച്ചു വന്നപ്പോ കുറച്ച് ആശ്വാസം തോന്നി. റോയിച്ചനെ നോക്കിയപ്പോ കുഞ്ഞി പിള്ളേർ കിടന്ന് ഉറങ്ങുന്ന പോലെ കിടക്കുവാ.. പയ്യെ അടുത്ത് ചെന്ന് മുഖത്തേക്ക് വീണുകിടക്കുന്ന മുടി പയ്യെ ഒതുക്കി വെച്ചു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു എണീക്കാൻ പോയപ്പോൾ ആണ് കയ്യിൽ ഒരു പിടിത്തം വീണത് തിരിഞ്ഞ് നോക്കിയപ്പോ എന്റെ പ്രിയപ്പെട്ട നുണക്കുഴി ചിരിയും കൊണ്ട് എന്റെ കെട്ടിയോൻ കിടക്കുന്നു.
“എന്നാ ഇച്ചായ റൊമാൻസ് ആണോ?” എന്ന് ചോദിച്ചു തീർന്നതും എന്റെ കയ്യിൽ പിടിച്ച് വലിച്ച് ബെഡിലേക്ക് കിടത്തിയതും ഒരുമിച്ചായിരുന്നു. എന്താ ഇപ്പൊ സംഭവിച്ചേ എന്ന് ആലോചിച്ച് നോക്കിയപ്പോ കാണുന്നത് ഒരു കള്ള ചിരിയും ആയി എന്റെ മുകളിൽ കൈ കുത്തി നിക്കുന്ന റോയിച്ചനെ ആണ്. ആ ചിരി കണ്ടപ്പോ എനിക്ക് മനസിലായി ന്തോ പണി വരാൻ ഉണ്ടെന്ന്.
അത് ആലോചിച്ച് തീർന്നതും റോയിച്ചൻ എന്റെ അധരങ്ങൾ സ്വന്തം ആക്കിയതും ഒരുമിച്ചായിരുന്നു. ആദ്യത്തെ ഒരു പിടച്ചിലിന് ശേഷം ഞാൻ പയ്യെ റോയിച്ചന്റെ കഴുത്തിലൂടെ കൈ ഇട്ട് മുടിയിൽ കൈ കോർത്തു. അവസാനം ശ്വാസം കിട്ടാതെ അയപ്പോ രണ്ടുപേരും അകന്ന് മാറി.എനിക് ആണേൽ നാണം വന്നിട്ട് റോയിച്ചന്റെ മുഖത്തേക്ക് നോക്കാനും പറ്റുന്നില്ല ഇച്ചായൻ ആണേൽ എന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റുന്നുമില്ല. ഇങ്ങനെ കിടന്ന ശരി ആവില്ല എന്ന് തോന്നിയ കൊണ്ട് നമ്മൾ കലിപ്പ് അങ്ങ് ഇട്ടു ഇല്ലേൽ പണി പാലും വെള്ളത്തിൽ കിട്ടും.

” എന്താ ഇച്ചായ രാവിലെ തന്നെ ഓരോ വേഷം കെട്ട്. പല്ല് പോലും തേക്കാതെ ആണ് ഉമ്മ തന്നത്. മരിയാതക്ക് എണീറ്റ് പോയി കുളിച്ചേ.. പള്ളിൽ പോവാൻ ഉള്ളതാ… ?” ഇത്രേം പറഞ്ഞ് ഇച്ചായനെ നോക്കിയപ്പോ ചിരിച്ചോണ്ട് നിക്കുന്നു. കിട്ടിയ ഉമ്മയിൽ കിളി വല്ലതും പറന്ന് പോയോ കർത്താവേ.

” ഏയ് അങ്ങനെ കിളി ഒന്നും പറന്ന് പോയിട്ടില്ല പെണ്ണേ… നാണം മറയ്ക്കാൻ ആയി എന്റെ പെണ്ണ് കാണിച്ച് കൂട്ടുന്ന ഈ കോപ്രായം കണ്ട് ചിരിച്ചതാ…എന്താ ഒരു അഫിനയം”
“ഈ…. മനസിലാക്കി കളഞ്ഞു കൊച് കള്ളൻ …
അതക്കെ ശരി പക്ഷെ ഇപ്പൊ ഇച്ചായൻ എണീറ്റ് പോയി കുളിച്ചേ..എന്നിട്ട് പള്ളിൽ പോയേച്ചും വരാം”
“മ്… പോയേക്കാം… എന്നാ ഇച്ചായൻ പോയി കുളിച്ചെച്ചും വരാം അപ്പൊ കൊച്ച് പോയി നല്ല അടിപൊളി ഒരു കോഫി ഇട്ടോണ്ട് വാ” എന്നും പറഞ്ഞ് ഇച്ചായൻ ബാത്‌റൂമിൽ കേറി. ഞാൻ ആണേൽ കുറച്ച് മുൻപ് നടന്ന കാര്യം ഒക്കെ ഓർത്ത് അടുക്കലേക്ക് ചെന്ന്. അവിടെ നമുടെ അമ്മച്ചി ചായ ഒക്കെ ഇട്ട് രാവിലത്തേക്ക് ഉള്ളതോക്കെ ഉണ്ടാക്കുന്നു. ഞാനും കൂടി അമ്മച്ചീടെ കൂടെ.ഞാനും അമ്മച്ചിയും വല്യ കൂട്ടാൻ, കല്യാണം ഉറപ്പിച്ച സമയത്ത്‌ തന്നെ അമ്മച്ചിനെ ആയി ഞാൻ കമ്പനി ആയതാണ്. അങ്ങനെ ഞാനും അമ്മച്ചിം കൂടി രാവിലത്തെ ഭക്ഷണം ഒക്കെ ഉണ്ടാക്കി.ഞങ്ങൾ എല്ലാരും കൂടി ഒരുമിച്ച് ഇരുന്ന് കഴിച്ചു. പിന്നെ ഒരുങ്ങി പള്ളിൽ ഒക്കെ പോയി. തിരിച്ചു വന്ന് കുറച്ച് കഴിഞ്ഞപ്പോ ഒരുമാതിരി പെട്ട റോയിച്ചന്റെ എല്ല ബന്ധുക്കളും പോയി.
അങ്ങനെ കത്തി വെച്ചോണ്ടിരുന്നപ്പോ ആണ് അപ്പച്ചന്റെ ചോദ്യം കേട്ട് ഞാനും റോയിച്ചനും ഒന്ന് ഞെട്ടി

” അല്ല മോനെ റോയ്.. നി എന്നാട മോഷണം തുടങ്ങിയെ… കള്ളനെ പോലെ പാത്തും പതുങ്ങിം ഒക്കെ എങ്ങോട്ടാ എന്റെ മക്കള് പോയത്”
ശിവനെ പെട്ട്.. ഇതൊക്കെ അപ്പച്ചൻ എങ്ങനെ അറിഞ്ഞോ എന്തോ.. അമ്മച്ചീടെ മുഖത്തേക്ക് നോക്കിയപ്പോ അവിടേം ഒരുമാതിരി ചിരി. ഞാനും റോയിച്ചനും തെറ്റ് ചെയ്ത പിള്ളേരെ പോലെ തലേം കുമ്പിട്ട് ഇരിപ്പായിരുന്നു. അപ്പച്ചൻറേം അമ്മച്ചിടേം പൊട്ടിച്ചിരി കേട്ടാണ് ഞാനും റോയിച്ചനും തല പൊക്കി നോക്കിയത്… അവർ ആണേൽ കമഴ്ന്ന് കിടന്ന് ചിരിക്കുന്നു അത് കണ്ടപ്പോൾ ആണ് കുറച്ച് ആശ്വാസം ആയത്. അങ്ങനെ കളിയും ചിരിയും ഒക്കെ ആയി അന്നത്തെ ദിവസം പോയി.
പിന്നെ ഉള്ള ദിവസം വിരുന്ന് പോയി മടുത്ത്. കല്യാണം കഴിഞ്ഞ മടുത്ത് പോകുന്ന ഒരു പരിപാടി ആണ് ഈ വിരുന്ന് പൊക്ക്… ഹോ തിന്ന് തിന്ന് വയർ പൊട്ടി പോകുന്ന അവസ്ഥ ആയി. അത് കഴിഞ്ഞ് രാത്രി കേറി വന്ന ഒന്നും നോക്കില്ല നേരെ കിടന്ന് ഉറങ്ങും…അത്രക്ക് തളർന്ന് പോകും. പിന്നെ അതിന്റെ ഇടയിൽ അലമാരി കെണ്ടുപോക്കും പിന്നേം വിരുന്നിന് പോക്കും ഒക്കെ കഴിഞ്ഞ്. അങ്ങനെ 2 ആഴ്ച കൊണ്ട് എല്ലാരുടേം വീട്ടിൽ പോക്ക് ഒക്കെ തീർത്ത് ഞാനും റോയിച്ചനും ഒന്ന് ശ്വാസം വിട്ടു.
അങ്ങനെ വീണ്ടും ഞാനും റോയിച്ചനും ജോലിക്ക് ഒക്കെ പോയി തുടങ്ങി. ഒരു ദിവസം ജോലി കഴിഞ്ഞ് വന്നപ്പോ ആണ് റോയിച്ചന്റെ വണ്ടി പുറത്ത് ഇരിക്കുന്ന കണ്ടേ.. ചെക്കൻ ഇന്ന് നേരത്തെ വന്നോ എന്നും ആലോചിച്ച് ഞാൻ റൂമിൽ ചെന്നു. റൂമിന്റെ വാതിൽ തുറന്നതും ഉള്ളിലെ കാഴ്ച്ച കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഇത് ഞങ്ങടെ റൂം തന്നെ ആണൊന്ന് വരെ ഞാൻ ഓർത്ത് പോയി. റൂമിന്റെ മതിലിൽ ഒരു സൈഡിൽ എന്റെ കുറെ ഫോട്ടോ.. അതും മിക്കതും ഞാൻ അറിയാതെ എടുത്തത്. എന്റെ കയ്യിൽ പോലും ഇല്ല എന്റെ ഇത്രേം നല്ല ഫോട്ടോ.. പിന്നെ ഞങ്ങടെ ബെഡിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള മതിലിൽ ഞാനും റോയിച്ചനും കൂടി ഉള്ള മനസമ്മതത്തിന്റെയും കല്യാണത്തിന്റെയും പിന്നെ അന്ന് ആഷിടെ കല്യാണത്തിന് എടുത്ത ഫോട്ടോയും. അതിന്റെ തൊട്ട് അപ്പുറത്ത് ആയി ഞങ്ങടെ ഫാമിലി ഫോട്ടോ. ഇതൊക്കെ ഈ ചെക്കൻ എപ്പോ ചെയ്തു എന്ന് ആലോചിച്ചപ്പോൾ ആണ് ഒരു കൈ എന്റെ അരയിലൂടെ വന്ന് എന്നെ പൊതിഞ്ഞു പിടിച്ചത്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ നിശ്വാസം കഴുത്തിൽ തട്ടിയപ്പോ ഞാൻ പയ്യെ തിരിഞ്ഞ് റോയിച്ചന്റെ നെഞ്ചിൽ തല വെച്ച് ഒന്നൂടി ചേർന്ന് നിന്നു.
“ഇഷ്ട്ടായോ അന്നമ്മേ…”
“മ്.. ഒത്തിരി ഇഷ്ട്ടായി റോയിച്ചാ…” എന്നും പറഞ്ഞ് ഞാൻ പയ്യെ റോയിച്ചന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“അതേ ഇനിയും ഇങ്ങനെ നിന്നാൽ നമ്മുടെ പോക്ക് നടക്കില്ല… ഹണി മൂൺ ഒക്കെ ഇവിടെ തന്നെ ആഘോഷിക്കും..അതോണ്ട് എന്റെ പെണ്ണ് പോയി വേഗം കുളിച്ച് റെഡി ആയി വാ…”
“ഹണി മൂണോ?? ” എന്റെ അന്തം വിട്ടുള്ള നിപ്പ് കണ്ടപ്പോ റോയിച്ചൻ പറഞ്ഞു
” അതേ ഹണിമൂൺ. എന്താ കേട്ടിട്ടില്ലേ… ഇത്രേം ദിവസം വിരുന്ന് പോക്കും ഒക്കെ ആയി എനിക്ക് എന്റെ പെണ്ണിനെ മരിയാതക്ക് ഒന്ന് സ്നേഹിക്കാൻ കൂടി പറ്റിയില്ല… അത് കൊണ്ട് ഞാൻ വിചാരിച്ചു ഒരു 2,3 ദിവസം ഞാനും എന്റെ പെണ്ണും മാത്രം ഉള്ള നമ്മുടെ ലോകത്തേക്ക് പോകാം എന്ന്. എന്തേ കൊച്ചിന് വല്ല എതിരും ഉണ്ടോ?”
“അങ്ങനെ ഒന്നും ഇല്ല ഇച്ചായ…ഞാനും ആഗ്രഹിച്ചതാണ് ഇച്ചായന്റെ കൂടെ കുറച്ച് സമയം നമ്മൾ മാത്രം ആയി ചിലവഴിക്കണം എന്ന്.. പക്ഷേ… ഇച്ചായ നമ്മൾ പോയാൽ അപ്പച്ചനും അമ്മച്ചിയും ഒറ്റക്ക് ആവില്ലേ.. അത് ഓർക്കുമ്പോൾ ആണ് ഒരു സങ്കടം. അവരെ ഇവിടെ ഒറ്റക്ക് ആക്കിയിട്ട് പോണോ ഇച്ചായ…”
ഇച്ചായൻ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് പയ്യെ കുനിഞ്ഞു വന്ന് എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്ന് എന്നെ ചേർത്ത് നിർത്തിട്ട് പറഞ്ഞു
” എന്റെ അന്നകൊച്ചേ… അപ്പച്ചനും അമ്മച്ചിയും ആണ് ഇങ്ങനെ കുറച് ദിവസം മാറി നിൽക്കാൻ എന്നോട് പറഞ്ഞത്. നമ്മൾ പോകുന്നതിൽ അവർക്ക് സന്തോഷം ഉള്ളു… ആ രണ്ടു ദിവസം അവർക്ക് പ്രേമിച്ഛ് നടക്കാലോ… പിന്നെ അവർ നാളെ രാവിലെ വല്യമ്മച്ചീടെ അടുത്തേക്ക് പോകും.. നമ്മളും രണ്ട് ദിവസം കഴിഞ്ഞ് അങ്ങ് പോകും…ഇപ്പൊ എന്റെ അന്നാമ്മ ഹാപ്പി അല്ല്യോ…”
“ഡബിൾ ഹാപ്പി എന്റെ ഇച്ചായ… എന്നാലേ ഞാൻ വേഗം പോയി കുളിച്ച് റെഡി ആയി വരാം”. എന്നും പറഞ്ഞ് ഞാൻ നേരെ ബാത്റൂമിലേക്ക് പോയി. കുളിച്ച് ഇറങ്ങി വന്നപ്പോ ഇച്ചായൻ പോകാൻ ഉള്ള ഡ്രെസ്സ് ഒക്കെ എടുത്ത് റെഡി ആയി നിക്കുന്നു. ഞാനും പിന്നെ വേഗം റെഡി ആയിച്ചെന്നു. അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞ് അവിടുന്ന് ഇറങ്ങി. പിന്നെ നേരെ ഞങ്ങടെ സ്വാർഗ്ഗത്തിലേക്കുള്ള യാത്ര ആയിരുന്നു. ഇച്ചായനേം കെട്ടിപ്പിടിച്ച് പയ്യെ ഒരു പാട്ടൊക്കെ പാടി അങ്ങനെ അവസാനം ഞങ്ങൾ സ്ഥലത്ത് എത്തി.
സ്ഥലം ഫുൾ പച്ചപ്പാണ്.. അന്ന് എനിക്ക് കള്ള് മേടിച്ച് തരാൻ വന്നതിന്റെ കുറച്ച് മാറി അത് പോലെ തന്നെ മരത്തിൽ ഉണ്ടാക്കിയ ഒരു വീട്. വീടിന്റെ ചുറ്റിനും നിറയെ പഴുത്ത് കിടക്കുന്ന കൊക്കോ മരം… അതിന്റെ പുറകിൽ ഒരു കുഞ്ഞി അരുവി… ഒരു സൈഡിൽ നിറയെ പൈൻ ആപ്പിൾ ചെടി. വീടിന്റെ മുമ്പിൽ ചെറിയ കല്ല് കൊണ്ട് അലങ്കാരിച്ചിട്ടുണ്ട്. നേരെ വീട്ടിൽ കയറി,റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോ ബെഡിൽ ഒരു ഗിഫ്റ്റ് ബോക്സ് കൂടെ ഒരു കത്തും “വേഗം ഉടുത്ത് നല്ല സുന്ദരി കൊച്ചായി മുകളിലെ റൂമിലേക്ക് വാ”
കൈയക്ഷരം കണ്ടപ്പോ മനസിലായി ഇച്ചായന്റെ ആണെന്ന്. ബോക്സ് തുറന്ന് നോക്കിയപ്പോ ഒരു പിങ്ക് കളർ ഷിഫോൻ സാരി. വേഗം അത് എടുത്ത് ഉടുത്തു അതിന്റെ കൂടെ കമ്മലും മാലയും വളയും ഒക്കെ ഉണ്ടായിരുന്നു. എല്ലാം ഇട്ട് വേഗം മുകലത്തെ റൂമിൽ ചെന്നു. റൂമിൽ ഫുൾ ചെറിയ കുഞ്ഞി തിരി ഒക്കെ കത്തിച്ചു വെച്ചേക്കുന്നു. ബെഡിൽ റെഡ് റോസ് വെച്ച് ഹാർട്ട്‌ ഷേപ്പിൽ അലങ്കരിച്ചിട്ടുണ്ട്. മൊത്തത്തിൽ നല്ല അടിപൊളി റൊമാന്റിക് അറ്റ്മോസ്ഫിയർ. എന്നാലും റോയിച്ചൻ ഇത് ഇവിടെ പോയി എന്ന് ആലോചിച്ച് തിരിഞ്ഞതും എന്നെയും നോക്കി കയ്യും കെട്ടി എന്റെ പുറകിൽ നിൽക്കുന്നു. റോയിച്ചനും ഒരു പിങ്ക് കളർ ഷർട്ടും വൈറ്റ് പാന്റും ആണ് ഇട്ടേക്കുന്നത്. റോയിച്ചൻ എന്റെ അടുത്തേക്ക് വരും തോറും എന്റെ കൈ ഒക്കെ വിറക്കാൻ തുടങ്ങി. കർത്താവേ… ശക്തി തന്നെ എന്നും പറഞ്ഞ് കണ്ണടച്ചു തുറന്നപ്പോ കാണുന്നത് എന്റെ നേരെ മുമ്പിൽ നിൽക്കുന്ന റോയിച്ചനെ ആണ്. റോയിച്ചൻ പയ്യെ ഇടുപ്പിലൂടെ കയ്യിട്ട് എന്നെ ഒന്നൂടി ആ ദേഹത്തെക്ക് ചേർത്ത് നിർത്തി.
“സ്വന്തം ആക്കിക്കോട്ടെ കൊച്ചേ നിന്നെ ഞാൻ എല്ലാ അർത്ഥത്തിലും… എന്റെ മാത്രം ആയി…”
സമ്മതമെന്നോണം ആ നെഞ്ചിലേക്ക് ഒന്നൂടി ചേർന്ന് നിന്ന് ആ കവിളിൽ പയ്യെ ഒന്ന് മുത്തി. റോയിച്ചൻ പയ്യെ എന്റെ അധരങ്ങളെ സ്വന്തം ആക്കി. ആ ചുണ്ടുകൾ എന്റെ മുഖത്ത് മുഴവൻ ഓടി നടന്നു. വീണ്ടും എന്റെ അധരങ്ങളെ സ്വന്തം ആക്കിയപ്പോൾ ഞാൻ അറിയുകയായിരുന്നു എന്റെ റോയിച്ചന്റെ സ്നേഹം. ആ രാത്രി ഞങ്ങൾ രണ്ടു പേരും പരസ്പരം മത്സരിച്ചു സ്നേഹിച്ചു. എന്നോട്ടുള്ള സ്നേഹം ഒരു മഴ പോലെ റോയിച്ചൻ എന്നിൽ പെയ്തു തീർത്തു. അങ്ങനെ ഞാൻ എല്ലാ അർത്ഥത്തിലും എന്റെ റോയിച്ചന്റെ സ്വന്തം ആയി.
പിറ്റേന്ന് എഴുന്നേറ്റപ്പോ കാണുന്നത് എന്നെയും നോക്കി ചിരിച്ചു കിടക്കുന്ന റോയിച്ചനെ ആണ്. രാത്രിയിലെ കാര്യം എല്ലാം ഓർത്തതും എനിക്ക് റോയിച്ചനെ നോക്കാൻ നാണം വന്നു. അത് മനസിലാക്കിയപോലെ റോയിച്ചൻ എന്നെ ഒന്നൂടി ആ നെഞ്ചിലേക്ക് ചേർത്ത് കിടത്തി നെറ്റിയിൽ ഒന്ന് മുത്തി.പിന്നെ പയ്യെ എഴുന്നേറ്റ് കുളിച്ചു വന്നു റോയിച്ചനെ നോക്കിയപ്പോ ആളെ അവിടെ എങ്ങും കാണാൻ ഇല്ല.. ഇന്നലെ രാത്രിയുടെ അവശേഷിപ്പ് എന്നോണം കഴുത്തിൽ കാണുന്ന പാട് കാണുമ്പോ എനിക്ക് ഒന്നൂടി നാണം വന്നു.
നേരെ അടുക്കളയിൽ ചെന്നപ്പോ ചെക്കൻ നല്ല കുക്കിങ്ങിൽ ആണ്. ഞാനും സഹായിക്കാൻ പോയപ്പോ സമ്മതിച്ചില്ല. പിന്നെ റോയിച്ചൻ ഉണ്ടാക്കുന്നതും നോക്കി ഞാനും ഇരുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം ഓക്കെ കഴിച്ച് ബാൽക്കണിയിൽ റോയിച്ചന്റെ നെഞ്ചോട് ചേർന്ന് കിടന്ന് പ്രകൃതി ഭംഗി ആസ്വദിക്കുമ്പോൾ ആണ് ചെക്കന്റെ വക ഒരു ചോദ്യം
” എന്റെ കൊച്ചിന്റെ കയ്യിൽ നല്ല നഖം ഉണ്ടല്ലേ… ഇന്ന് തന്നെ ഇത് വെട്ടിക്കളായണം…ഇല്ലേൽ ശരി ആവില്ല…”എന്നും പറഞ്ഞ് ഒരു നോട്ടം. എനിക്ക് ആണേൽ ദേഷ്യം വന്ന് ഇച്ചായന്റെ തോളിൽ ഒന്ന് കടിച്ചു.
” ശ്… കർത്താവേ ഇതെന്നാ പട്ടിക്കുഞ്ഞാണോ…”
“അല്ല മനുഷ്യ പ്രേതം…” എന്നും പറഞ്ഞു ഒന്നൂടി കടിച്ചു. പിന്നെ അത് ഒരു പൊട്ടിച്ചിരിയിലേക്ക് മാറി. റോയിച്ചൻ ഒന്നൂടി എന്നെ ചേർത്ത് കിടത്തി എന്നിട്ട് ചോദിച്ചു

“കൊച്ചിന് എന്തേലും ഇച്ചായനോട് ചോദിക്കാൻ ഉണ്ടോ?”
സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി.. പിന്നെ ഇത് ഇപ്പൊ ശീലം ആണ്. എന്റെ ചെറിയ മാറ്റം പോലും ഇച്ചിയന് മനസിലാവും.

“മ്… ഉണ്ട് ഇച്ചായ” എന്നതാ ചോദിക്ക് എന്നുള്ള രീതിയിൽ ഇച്ചായൻ എന്നെ നോക്കി. ഞാൻ പയ്യെ എണീറ്റ് ഇച്ചായന്റെ മീശയിൽ പിടിച്ച് തിരിച്ചോണ്ട് ചോദിച്ചു

“ഇച്ചായ അത് അന്ന് റെനിൽ ചേട്ടന്റെ വീട്ടിൽ വെച്ച് പറഞ്ഞില്ലേ എന്നെ കുറെ നാളായി ഇഷ്ടപ്പെടുവാണ്.. എനിക്ക് വന്ന ആലോചന എല്ലാം കഷ്ടപ്പെട്ട് മുടക്കിയത് ആണെന്നൊക്കെ… എനിക്ക് അറിയണം റോയിച്ചാ… എല്ലാം… പറയുവോ….” എന്നും പറഞ്ഞ് ഞാൻ ഇച്ചായനെ നോക്കി.
ഇച്ചായൻ പയ്യെ എന്റെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടി ഒതുക്കി വെച്ചിട്ട് ഒന്ന് ചിരിച്ചു “പറയാല്ലോ കൊച്ചേ… ഇവിടെ വെച്ച് പറയുന്നതാണ് അതിന്റെ ഒരു സുഖം…”
ഞാൻ ഇച്ചായന്റെ മുഖത്തേക്ക് നോക്കി ഇച്ചായൻ പറയുന്നത് കേൾക്കാൻ ആകാംഷയോടെ ഇരുന്നു……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button