Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 11

രചന: ജോഷിത ജോഷി

അതേ ഇത്രേം നാൾ കഥ പറഞ്ഞത് മാധു അല്ലെ ഇനി കുറച്ച് ഞാൻ പറയാ… ആദ്യം എന്നെ പറ്റി ഒരു കുഞ്ഞ് ഇൻഡ്രോ തരാം. ഞാൻ റോയ് മാത്യു.. വീട്ടിൽ അപ്പയും അമ്മയും പിന്നെ ഒരു ചേച്ചി അവൾ കല്യാണം കഴിഞ്ഞ് അളിയന്റെ കൂടെ ഹാപ്പി ആയി നിക്കുന്നു. പണ്ട് തൊട്ടെ പഠിക്കാൻ അത്ര മോശം അല്ലാത്ത കൊണ്ട് വല്യ കൊഴപ്പം ഇല്ലാതെ ജീവിച്ചു പൊന്നു. പിന്നെ വല്യ കൂട്ടുകാർ ഒന്നും ഉണ്ടായിരുന്നില്ല. ആകെ കൂട്ട് പ്രിയയോട് ആയിരുന്നു. പിന്നീട് എപ്പോഴോ അവളോടുള്ള സൗഹൃദം പ്രണയം ആയി മാറി. അവൾക്കും അത് പോലെ തിരിച്ചും ഉണ്ടെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം ആയി. പിന്നെ ഫുൾ പ്രണയിച്ച് നടന്നു. എറണാകുളത്തെ തന്നെ നല്ല ഒരു കോളേജിൽ ബി.കോം ചെയ്തു കൂടെ അവളും ഉണ്ടായി. +2 ന് തുടങ്ങിയ പ്രണയം അവസാനിക്കുന്നത് ഡിഗ്രി കഴിഞ്ഞപ്പോൾ ആണ്. ഡിഗ്രി നല്ല മർക്കിൽ ജയിച്ചു എന്ന് അവളെ അറിയിക്കാൻ വീട്ടിൽ പോയപ്പോൾ ആണ് അറിയുന്നത് അവൾക്ക് എന്നോട് ദിവ്യ പ്രണയം ഒന്നും ആയിരുന്നില്ല എന്ന്. എന്റെ പൈസ ഒക്കെ കണ്ട് പ്രണയം അഭിനയിച്ചതാണെന്ന് കൂടാതെ കഴിഞ്ഞ 2 വർഷം ആയി അവൾ വേറെ ആരോ ആയി പ്രേമത്തിൽ ആണെന്ന്.
ചങ്ക് തകർന്ന് ആണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്. വീട്ടിൽ പോയി ഒരുപാട് കരഞ്ഞു കൂടെ മദ്യപാനവും… ഓവർ ആയിട്ട് അല്ല എന്നാലും ഉണ്ടായിരുന്നു. പിന്നെ ഒരു തരം വാശി ആയിരുന്നു. ഉള്ളിലെ വിഷമം ആരെയും അറിയിച്ചില്ല. നല്ല രീതിയിൽ പഠിച്ചു. പപ്പയുടെ ബിസിനെസ്സ് ഒക്കെ നോക്കി നടത്തി ഒന്നുകൂടി കമ്പനിയെ ഉയർത്തി കൊണ്ട് വന്നു. പ്രിയ പോയതിനു ശേഷം പിന്നീട് ആരെയും പ്രണയിക്കില്ല ഇനി ഒരു പെണ്ണിനും പറ്റിക്കാൻ നിന്ന് കൊടുക്കില്ല എന്നൊക്കെ മനസിൽ തീരുമാനിച്ചു. പക്ഷെ വിധി വേറെ ഒന്നായിരുന്നു. എന്റെ ജീവിതം മുഴുവൻ മാറ്റി മറിച്ച ദിവസം മാർച്ച് 15 ഞാൻ എന്റെ പെണ്ണിനെ ആദ്യം ആയി കണ്ട ദിവസം.

ഒരു ബിസിനെസ്സ് ഫ്രണ്ടിന്റെ കുട്ടിയുടെ ബാപ്റ്റിസ്‌തിനു പോയതാണ്. അവിടെ ബോർ അടിച്ച് ഇരുന്നപ്പോൾ ആണ് കൂട്ടുകാരൻ പിഷോണിന്റെ (കൂട്ടുകാരന്റെ പേര് ആട്ടോ പിഷോൺ… അവന്റെ 2 മത്തെ കുട്ടിയുടെ ബാപ്റ്റിസത്തിന് ആണ് വന്നിരിക്കുന്നത്) 4 വയസ് ഉള്ള മോനെയും കയ്യിൽ പിടിച്ച് അവന്റെ കൂടെ കളിക്കുന്ന ഒരു പെണ്ണിനെ കാണുന്നത്. എന്റെ കണ്ണ് ആദ്യം ഉടക്കിയത് അഴിച്ചിട്ട അരയൊപ്പം ഉള്ള അവളുടെ ചുരുണ്ട മുടിയിൽ ആണ്. ഈ ചുരുണ്ട മുടി എനിക്ക് പണ്ടേ വല്യ ഇഷ്ട്ടം ആണ്. അതോണ്ട് തന്നെ ആ ചുരുണ്ട മുടിക്കാരിയെ ഞാൻ ഒന്ന് നോക്കി. ചുറ്റിനും ഉള്ളത് ഒന്നും ശ്രദ്ധിക്കാതെ അവൾ ആ കുഞ്ഞിന്റെ കൂടെ അവരുടേതായ ലോകത്ത് ആയിരുന്നു. കണ്ടാൽ ഒരു 23,24 പ്രായം തോന്നിക്കുന്ന ഒരു പെണ്ണ്… മുഖത്ത് അതികം ചമയങ്ങൾ ഒന്നുമില്ല.. ഒരു വെള്ള കല്ലിന്റെ പൊട്ടും വാലിട്ട് എഴുതിയ കണ്ണും കഴുത്തിൽ ഒരു നേരിയ മാലയും പിന്നെ അവളുടെ ഭംഗി കൂട്ടാൻ ആയി മൂക്കിൽ ഒരു വെള്ളക്കൽ മുക്കുത്തിയും. ഇത്രെയും ഉള്ളുവെങ്കിലും എന്തോ ഒരു പ്രത്യേക ഭംഗി ആയിരുന്നു ആ പെണ്ണിന്റെ മുഖത്ത്. പൊക്കം ഒട്ടും ഇല്ലെങ്കിലും കുറച്ച് വണ്ണം ഉള്ള ഒരു തക്കുടു പെണ്ണ്. അവളെ ആദ്യം കണ്ടപ്പോ തന്നെ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തോന്നി. മാനസിൽ ഇരുന്ന് ഇവൾ നിനക്ക് ഉള്ളതാണ് എന്ന് ആരോ പറയുന്ന പോലെ ഒക്കെ തോന്നി. ആ 4 വയസ്സ്കാരന്റെ കൂടെ കളിക്കുന്ന അവളെ കാണും തോറും എന്തോ ഒരു അനുഭൂതി ആയിരുന്നു. പക്ഷെ അപ്പോളേക്കും പ്രിയയുടെ കാര്യം മനസിൽ ഓർമ്മ വന്നു. പിന്നെ എന്തോ അവളെ നോക്കാൻ തോന്നിയില്ല. പിന്നെ വേഗം ഭക്ഷണവും കഴിച്ച് അവിടെ നിന്നും ഇറങ്ങി.

തിരിച്ചു വീട്ടിൽ എത്തിയിട്ടും മനസ് മുഴുവൻ ആ ചുരുണ്ട മുടിക്കാരി ആയിരുന്നു. ആ പെണ്ണിനെ പറ്റി എങ്ങനാ അറിയുക എന്ന് ആലോചിച്ച് ഇരുന്ന് ഫോണിൽ സ്റ്റാറ്‌സ് ഒക്കെ നോക്കിയപ്പോൾ ആണ് പിഷോണിന്റെയും അവന്റെ ഭാര്യ സന്ദ്രയുടെയും സ്റ്റാറ്റസിൽ ദേ ആ ചുരുണ്ട മുടിക്കാരി പെണ്ണ്. പിന്നെ എങ്ങനെ പിഷോണിനോട് അവളെ പറ്റി ചോദിക്കും എന്നായി…അവസാനം വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന് ഓർത്ത് അവളെ പറ്റി അവനോട് ചോദിച്ചു. അപ്പോൾ അല്ലെ മനസിലായത് പെണ്ണ് പിഷോണിന്റെ ഭാര്യയുടെ കട്ട ചങ്ക് ആണെന്ന്… അവനും അവൾ ഒരു പെങ്ങളെ പോലെ ആണെന്ന്. പിന്നെ അവളെ പറ്റി കൂടുതൽ ആയി ചോദിച്ചപ്പോ മനസിലായി ആള് ഒരു ടീച്ചർ ആണ്.. ഇപ്പൊ 25 വയസ് വീട്ടിൽ കല്യാണം ഒക്കെ തകൃതി ആയി നോക്കുന്നു. എന്റെ സ്വഭാവം ചുരുങ്ങിയ സമയം കൊണ്ട് മനസിലാക്കിയ കൊണ്ടാണോ എന്ന് അറിയില്ല എനിക്ക് അവളോട്‌ എന്തോ ഒരു ഇത് ഉണ്ടെന്ന് പിഷോണിന് മനസിലായി. പിന്നെ അവളെ പറ്റി അറിയാൻ വേണ്ടി മാത്രം അവന്റെ വീട്ടിൽ എപ്പോഴും പൊക്കായി. സാന്ദ്രയുടെയും പിഷോണിന്റെയും വർത്തമാനത്തിൽ നിന്ന് ആള് പാവം ആണെന്ന് മനസിലായി… വീട്ടുകാരെ ഒരുപാട് സ്നേഹിക്കുന്ന ഒരു കൊച്ച്. വീട്ടുകാരെ പോലെ അത്രയും ഇഷ്ട്ടം ഉള്ളത് അവളുടെ ക്ലബും കിച്ചുചേട്ടനും അനിയനമാരും ചേച്ചിമാരും പിന്നെ കുറച്ച് കൂട്ടുകാരും. അവളെ പറ്റി കൂടുതൽ അറിയും തോറും എന്തോ ഒരു ഇഷ്ട്ടം അവളോട്‌ എനിക്ക് തോന്നി. പ്രിയ പോയതിന് ശേഷം ഒരുപാട് പെണ്കുട്ടികൾ ഇഷ്ട്ടം ആണെന്ന് പറഞ്ഞു വന്നപ്പോ ദേഷ്യപ്പെട്ട് അവരെ ചീത്ത വിളിച്ച ഞാൻ ഇന്ന് ഒരു പെണ്ണിനെ പറ്റി അറിയാനും കാണാനും ഒക്കെ ഇത്രേം തിടുക്കം കൂട്ടുന്നത് എന്ത് കൊണ്ടാണെന്ന് എനിക്കും അറിയില്ലായിരുന്നു.
പിന്നെ പിന്നെ അവരുടെ സഹായത്തോടെ അവൾ പോകുന്ന ഇടത്തെല്ലാം പോകാൻ തുടങ്ങി അവൾ അറിയാതെ അവളെ നോക്കാൻ തുടങ്ങി. എന്റെ ഈ മാറ്റം കണ്ട് പിഷോണും സാന്ദ്രയും ഒന്നേ പറഞ്ഞുള്ളു “ചുമ്മ ടൈം പാസ്സിനു ആണേൽ അവളെ നോക്കണ്ട…. അത്യാവശ്യം നല്ല ഒരു തേപ്പ് കിട്ടിയതാണ് അവൾക്ക് ….ഇനി അങ്ങനെ അല്ല അവളെ ശരിക്കും ഇഷ്ട്ടം ആയിട്ടാണേൽ എന്തിനും ഏതിനും കൂടെ ഉണ്ടാവും… പിന്നെ അവൾക്ക് ഏറ്റവും important അവളുടെ വീട്ടുകാരും ചേട്ടനും ഒക്കെ ആണ്..”
പിന്നെ അവളുടെ പുറകെ നടപ്പ് ഉണ്ടായിരുന്നു എങ്കിലും എന്റെ ഇഷ്ട്ടം അവൾ അറിയുന്നതിന് മുൻപ് അവൾക്ക് ഇഷ്ട്ടപ്പെട്ട അവളുടെ അപ്പനും അമ്മയും ചേട്ടനും എല്ലാം എന്നെ ഇഷ്ടപ്പെടണം എന്ന് തീരുമാനിച്ചു. കാരണം അവൾ അവളുടെ ഇഷ്ട്ടത്തെക്കാൾ കൂടുതൽ മൂല്യം കൊടുത്തിരുന്നത് അവരുടെ ഇഷ്ടത്തിന് ആയിരുന്നു. പിന്നെ അവളുടെ വീട്ടുകാരേം കിച്ചുവിനേം സമ്മതിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.ഇതിന്റെ ഇടയിൽ അവൾക്ക് വന്ന 1,2 ആലോചന ഞാൻ എന്തൊക്കെയോ കാണിച്ചു മുടക്കി.പിന്നെ എന്റെ കഠിന പരിശ്രമത്തിന് ശേഷം അവളുടെ ചേട്ടൻ കിച്ചുനെ ഞാൻ സമ്മതിപ്പിച്ചു. പിന്നെ പയ്യെ അവളുടെ അപ്പനെയും അമ്മയെയും എന്റെ ഇഷ്ട്ടം അറിയിച്ചു. കിച്ചുന്റെ കൂടെ സപ്പോർട്ട് ഉണ്ടായ കൊണ്ട് കാര്യം പെട്ടന്ന് നടന്നു. പിന്നെ അവൾക്ക് വന്ന ആലോചന എല്ലാം ഒരു കണക്കിന് മുടക്കി. അവസാനം ഞാൻ അവളെ പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചു. ഇനിയും നിന്നാൽ ചിലപ്പോ പെണ്ണ് കയ്യിന്ന് പോകും എന്ന് ആരോ പറയുന്ന പോലെ… അല്ലാതെ വേറെ ഒന്നും കൊണ്ടല്ല.

അങ്ങനെ എന്റെ ഫോട്ടോയും ബയോ ഡാറ്റ എല്ലാം അമ്മച്ചി അവളുടെ കയ്യിൽ കൊടുത്തു എന്ന് പറഞ്ഞു… പക്ഷെ എന്റെ പെണ്ണിന്റെ സ്വഭാവം വെച്ച് അത് തുറന്ന് പോലും നോക്കിയിട്ടുണ്ടാവില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിറ്റേന്ന് പെണ്ണ് കാണാൻ പോകുന്നതിന് മുൻപ് എന്നത്തേയും പോലെ ഓളെ കാണാൻ പള്ളിൽ പോയി. 9.30 ത്തെ കുർബാനക്ക് 9 45 ന് ആണ് പെണ്ണ് പള്ളിയിൽ എത്തിയത്… കർത്താവേ ഇതിനെ ആണല്ലോ ഞാൻ കെട്ടാൻ പോകുന്നേ… എന്തായാലും ഒരു കാര്യത്തിൽ ആശ്വാസം ആയിരുന്നു… കല്യാണം കഴിഞ്ഞ് നേരത്തെ തന്നെ പള്ളിൽ പോകണം എന്ന് എന്റെ പെണ്ണിന്റെ വായിൽ നിന്ന് കേൾക്കേണ്ടി വരില്ല…
വൈകി വന്നതും പോര പെണ്ണ് വന്നപാടെ കലപില വർത്തമാനം തുടങ്ങി… അത് പിന്നെ എന്നും ഉള്ളതാണ്… ഇന്നാണേൽ എനിക് എന്റെ അന്നകൊച്ചിനെ കണ്ടപ്പോ ഓടി ചെന്ന് ആ കവിളിൽ ഒരു കടി വെച്ച് കൊടുക്കാൻ ആണ് തോന്നിയത്…പിന്നെ അവളുടെ സ്വഭാവം മനസിലാക്കിയ കൊണ്ട് വേണ്ടാന്ന് വെച്ചു. പള്ളിലെ പരുപാടി കഴിഞ്ഞ് എല്ലാരും പോയിട്ടുണ് പെണ്ണും അവളുടെ കൂട്ടുകാരും കൂടി ഇരുന്ന് വർത്തമാനം ആണ്…അത് ഇപ്പോൾ ഒന്നും തീരില്ല എന്ന് അറിയാവുന്ന കൊണ്ട് ഞാൻ നേരെ ബേക്കറിയിലേക്ക് വിട്ടു. കുറച് കഴിഞ്ഞ് നോക്കിയപ്പോ ദേ പെണ്ണ് കൂട്ടുകാരുടെ കൂടെ കടയിൽ വന്ന് സ്വന്തം കട എന്ന പോലെ സിപ് അപ് ഒക്കെ എടുത്തു കഴിക്കുന്നു. അതുടി കണ്ടപ്പോ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് മനസിലായി… ഇതിനെ ഞാൻ എങ്ങനെ മെയിക്കും കർത്താവേ… പിള്ളേര്കളി ഉണ്ടെന്ന് കിച്ചു പറഞ്ഞപ്പോ ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല ഇതും ഓർത്ത് പെണ്ണിന്റെ മുഖത്ത് നോക്കിയപ്പോ എന്നെ കലിപ്പിച്ച്‌ ഒരു നോട്ടവും കൂടെ പോടാ പട്ടി എന്നുള്ള വിളിയും… നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കുരുപ്പേ എന്നും ആലോചിച്ച് നോക്കിയപ്പോ അവൾ നിന്നിടത് പൊടി പോലും ഇല്ല… പിന്നെ കുറച് കഴിഞ്ഞ് അവളുടെ വീട്ടിൽ ചെന്നു…

പെണ്ണിന്റെ വരവ് കണ്ടപ്പോ തന്നെ മനസിലായി ഒട്ടും താല്പര്യം ഇല്ലാന്ന്… പിന്നെ എന്റെ മുഖത്തേക്ക് നോക്കിയപ്പോ ഇഞ്ചി കടിച്ച അണ്ണാന്റെ പോലെ ഇരുന്നെച്ച്… അത് കണ്ടപ്പോ എനിക്ക് ചിരി വന്നു.. പിന്നെ ഒരു വിധം കടിച്ചു പിടിച്ചു ഇരുന്നു. പിന്നെ മാറി നിന്ന് സംസാരിക്കാൻ വിട്ടപ്പോ പെണ്ണ് മിണ്ടുന്നില്ല… എനിക്ക് ആള് മാറിയതാണോ എന്ന് വരെ ഞാൻ ഓർത്ത് പോയി.. കാരണം എനിക്ക് അറിയാവുന്ന മാധു ഇങ്ങനെ അല്ല… കുറച് കഴിഞ്ഞപ്പോ അതെല്ലാം വെറും തെറ്റിദ്ധാരണ ആയിരുന്നു എന്ന് മനസ്സിലായി… പെണ്ണ് കുറച് കണ്ടീഷൻ പറയാൻ തുടങ്ങിട്ട് നിർത്തുന്നില്ല…അതൊക്കെ കേട്ടപ്പോ തന്നെ എന്റെ പകുതി കിളി ഒക്കെ പോയി…. കൂടെ ഓളുടെ ഇച്ചായ എന്നുള്ള വിളിയും…അതുടി കേട്ടപ്പോ ബാക്കി ഉണ്ടായിരുന്ന കിളികളും ജില്ല വിട്ട് പോയി… പിന്നെ പെണ്ണിന്റെ നിൽപ്പും ഒക്കെ കണ്ടപ്പോ ഇപ്പൊ തന്നെ തൂക്കി എടുത്തു കൊണ്ട് പോകാൻ ആണ് തോന്നിയത്.കറക്റ്റ് സമയത്ത്‌ കിച്ചു വന്ന് വിളിച്ചത് കൊണ്ട് അവൾ രക്ഷപെട്ട്.പിന്നെ ഉള്ള സമയത്ത്‌ എല്ലാം എന്റെ കണ്ണ് അവളുടെ മേലെ ആയിരുന്നു… ഇടക്ക് അവളും നോക്കുന്നത് കണ്ടപ്പോ ഉള്ളിൽ ഒരു സുഖം. പോകാൻ ഇറങ്ങിയപ്പോ ആ കണ്ണിൽ ഞാൻ എന്നോടുള്ള സ്നേഹം കണ്ടിരുന്നു.. അത് മതിയായിരുന്നു പിന്നീട് എനിക്ക് കാത്തിരിക്കാൻ..
പക്ഷെ 2 ദിവസം കഴിഞ്ഞിട്ടും അവളുടെ വീട്ടിൽ നിന്ന് മറുപടി വരാഞ്ഞപ്പോ ഒരു ചെറിയ പേടി തോന്നി… പിന്നെ ഒരു ദിവസം ബ്രോക്കർ വന്ന് പെണ്ണിന് ചെക്കനെ ഇഷ്ടായില്ല എന്ന് പറഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല…പിന്നെ ഒന്നും നോക്കില്ല കിച്ചുന്റെ അടുത്ത് പോയി കാര്യം അന്നെഷിച്ചപ്പോ അവിടെ പറഞ്ഞത് ചെക്കന്റെ വീട്ടുകാർക്ക് താൽപ്പര്യം ഇല്ല എന്നായിരുന്നു എന്ന്… എവിടെയോ എന്തോ പറ്റി എന്ന് മനസിലാക്കി… അപ്പോഴും മനസിൽ ഒരു ചിന്ത ആയിരുന്നു അവൾക്ക് എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ… ഇനി എല്ലാം ശരി ആക്കി വരുമ്പോ അവൾ വേണ്ട എന്ന് പറഞ്ഞാൽ… അത് ഓർക്കുമ്പോ തന്നെ ചങ്ക് തകരുന്ന പോലെ തോന്നി…അന്ന് ഞാൻ മനസ്സിലാക്കി ആ ചുരുണ്ട മുടിക്കാരി അത്രമാത്രം എന്നിൽ പടർന്ന് കേറി എന്ന്… ഇനി അവൾ അല്ലാതെ വേറെ ആരും ഈ റോയിയുടെ പെണ്ണായി വരില്ല എന്ന്… എന്തൊക്കെ ചെയ്തിട്ടാണേലും അവളെ എന്റെ മാത്രം ആക്കും എന്ന്…

ഇത്രേം പറഞ്ഞ് ഞാൻ എന്റെ അന്ന കൊച്ചിന്റെ മുഖത്തേക്ക് നോക്കിയപ്പോ കണ്ണും മിഴിച്ചു ഇരിപ്പുണ്ട്…
“എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നേ… അതികം നോക്കിയ ചിലപ്പോ ബാക്കി കഥ പറയാൻ പറ്റില്ല കേട്ടോ…” എന്നും പറഞ്ഞ് എന്റെ പെണ്ണിന്റെ ആ ചുരുണ്ട മുടിയിലേക്ക് എന്റെ മുഖം പൂഴ്ത്തി വെച്ചു.
” എന്നാലും എന്റെ ഇച്ചായ നിങ്ങൾ ഇത്രേ ഒക്കെ ചെയ്തോ… അതും എന്റെ ആങ്ങളെടെ കൂടെ കൂടി ന്റെ കല്യാണം മുടക്കി… ഇത്രേം ഇഷ്ട്ടം ഉണ്ടായിരുന്നേൽ ആദ്യമേ തന്നെ വന്ന് പറഞ്ഞുടയിരുന്നോ?”

“ഹ ഹ ഹ… അങ്ങനെ പറയാൻ ആയിരുന്നേൽ നേരത്തെ ആവമായിരുന്നു… പക്ഷെ എനിക്ക് ഒരു നിർബന്ധം ഉണ്ടായിരുന്നള്ളു നിന്റെ മുമ്പിൽ വരുന്നതിന് മുമ്പ് നിന്റെ അപ്പച്ചനോടും അമ്മച്ചിയോടും വന്ന് പറയണം പിന്നെ കിച്ചുനോടും അത് ഞാൻ ചെയ്തു… പിന്നെ എന്റെ കൊച്ചിന്റെ കല്യാണ ആലോചന മുടക്കാൻ എനിക്ക് ബുദ്ധി പറഞ്ഞ ആളെ വഴിയേ പറയാ… അത് കേൾക്കുമ്പോ ഞെട്ടരുത്…”
എന്നും പറഞ്ഞ് എന്റെ പെണ്ണിന്റെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു…
ഒരു കുഞ്ഞി കുറുമ്പോടെ “ബാക്കി പറ ഇച്ചായ”എന്ന് എന്റെ പെണ്ണ് പറഞ്ഞപ്പോ അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് ഒന്നൂടി അവളെ ചേർത്ത് നിർത്തി ഞാൻ ബാക്കി പറഞ്ഞ് തുടങ്ങി…

പിന്നെ ഉള്ള ദിവസം മൊത്തം ആലോചന ആയിരുന്നു പെണ്ണിനെ എങ്ങനെ സമ്മതിപ്പിക്കും എന്ന്. ഒരു ദിവസം കിച്ചു വിളിച്ചപ്പോ മനസിലായി പെണ്ണിന് എന്നെ ഇഷ്ട്ടപ്പെട്ടു എന്ന്… എന്റെ ഉള്ളിൽ അവളോട് തോന്നിയ പോലെ ഒരു ഇഷ്ട്ടം അവൾക്കും എന്നോട് ഉണ്ട് എന്ന്. അങ്ങനെ ഇരുന്നപ്പോൾ ആണ് ഒരു മീറ്റിങ്ങിൽ വെച്ച് റെനിൽ നെ കാണുന്നെ…ഞാനും അവനും ഒരുമിച്ച് പഠിച്ചതാ… അന്ന് ഉണ്ടാകാതെ പോയ സൗഹൃദം ഇന്ന് ഉണ്ടാക്കി എടുത്തു. അവന്റെ മനസമ്മത ഫോട്ടോ ഒക്കെ കാണിച്ചു തന്ന കൂട്ടത്തിൽ ദേ അവന്റെ പെണ്ണിന്റെ കൂടെ എന്റെ പെണ്ണ് നിക്കുന്നു. അവന്റെ വർത്തമാനത്തിൽ നിന്നും അവനും മാധു ആയി നല്ല കമ്പനി ആണെന്ന് മനസിലായി. പിന്നെ അവനോടും ഞാൻ എല്ലാം പറഞ്ഞു അവളെ കണ്ടതും വന്ന ആലോചന എല്ലാം മുടക്കിയതും അവളെ പെണ്ണ് കാണാൻ പോയതും അവസാനം പെണ്ണിന് ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞു ബ്രോക്കർ പറഞ്ഞതും എല്ലാം..എല്ലാം കേട്ട് കഴിഞ്ഞപ്പോ അവനും എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞു.. കൂടെ അവന്റെ പെണ്ണ് ആഷിയും.
പിന്നെ കുറച്ച് ദിവസത്തേക്ക് പെണ്ണിനെ കാണാനോ ഒന്നും പറ്റിയില്ല..റെനിലിന്റെ കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു. അവന്റെ കല്യാണത്തിന്റെ അന്ന് അവനെക്കാൾ കൂടുതൽ തിടുക്കം എനിക്കായിരുന്നു… ഇന്ന് എന്റെ പെണ്ണിനെ കാണാലോ അതും സാരിയിൽ. അവർ ഇന്ന് സാരി ആണ് ഉടുക്കുന്നത് എന്ന് ആഷി പറഞ്ഞായിരുന്നു. അവളെ കാണാൻ വേണ്ടി നേരത്തെ തന്നെ പള്ളിയിൽ പോയി പക്ഷേ ഓരോ തിരക്ക് വന്നത് കെണ്ട് എന്റെ പെണ്ണിനെ ഒന്ന് കാണാൻ കൂടി കിട്ടിയില്ല. മിന്ന് കേട്ട് ഒക്കെ കഴിഞ്ഞ് അവരെ സ്റ്റേജിൽ ഇരുത്തി കുറച്ച് കഴിഞ്ഞ് റേനിലിനോട് എന്തോ പറയാൻ വേണ്ടി സ്റ്റേജിൽ കയറിയപ്പോ ആണ് ഫോട്ടോ എടുത്ത് കഴിഞ്ഞ് അവരോട് സംസാരിച് നിൽക്കുന്ന എന്റെ അന്നകൊച്ചിനെ കാണുന്നെ…അവളെ നോക്കിയിട്ട് കണ്ണെടുക്കാൻ തോന്നിയില്ല… അത്രക്ക് ഭംഗി ആയിരുന്നു..എന്നെ കണ്ടപ്പോ അവളുടെ കണ്ണിലെ ഞെട്ടലും അവിടെ സന്തോഷം നിറയുന്നതും ഒക്കെ കണ്ടപ്പോ എനിക്ക് ഒത്തിരി സന്തോഷമായി.. പിന്നെ പെണ്ണ് തിരിച് വന്ന് അവർ ഇരുന്നിടത്ത് ഇരുന്നിട്ടും ആ കണ്ണുകൾ എന്നെ തേടിയത് ഞാൻ കാണുന്നുണ്ടായിരുന്നു. അപ്പൊ തോന്നിയ ഒരു ഫീലിംഗ് ഉണ്ടല്ലോ…പിന്നെ പയ്യെ പെണ്ണിന്റെ അടുത്ത് പോയിരുന്നിട്ട് ഒന്നും ആൾ അറിഞ്ഞിട്ടില്ല… കുറച്ച് കഴിഞ്ഞ് തലച്ചെരിച് നോക്കിയപ്പോ എന്നെ കണ്ട അവളുടെ കണ്ണ് ഒന്നൂകിടി തിളങ്ങി.. അന്വേഷിച്ചത് എന്തോ കിട്ടിയ സന്തോഷം ആയിരുന്നു അവളുടെ മുഖത്ത് എങ്കിൽ അവളെ ഇത്രയും അടുത്ത് അതും സാരിയിൽ കണ്ടപ്പോ ശ്വാസം പോലും എടുക്കാൻ മറന്ന അവസ്ഥ ആയിരുന്നു എനിക്ക്.
ഒരു 5മിനിട്ട് കൂടി അത് പോലെ നോക്കി ഇരുന്നേൽ പെണ്ണിനെ ഞാൻ തൂക്കി എടുത്ത് വീട്ടൽ കൊണ്ട് പോയാനെ… പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് കഴിഞ്ഞപ്പോ അവളോട്‌ എന്താ സംസാരിക്കേണ്ടത് എന്നായിരുന്നു എന്റെ ചിന്ത. പിന്നെ ഞാൻ ഒന്നും മിണ്ടില്ല എന്ന് തോന്നിയ കൊണ്ടാവും അവൾ തന്നെ മിണ്ടി തുടങ്ങി.എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചു.ഇടക്ക് കണ്ണുകൾ തമ്മിൽ ഇടയുമെങ്കിലും പെണ്ണ് വേഗം നോട്ടം മാറ്റും അത് കാണുമ്പോ എനിക്ക് ചിരി വന്നു. ഞാനും അവളും ഒരേ നിറത്തിൽ ഉള്ള ഡ്രെസ്സ് ആണ് ഇട്ടിരിക്കുന്നത് എന്ന് പെണ്ണിനോട് പറഞ്ഞപ്പോ ദേ ആ ഉണ്ടക്കണ്ണും മിഴിച്ചു എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു. ഇനിയും ഇങ്ങനെ ഇരുന്നാൽ ശരി ആവില്ല എന്ന് തോന്നിയ കൊണ്ട് പയ്യെ അവളോട് പിന്നെ കാണാം എന്നും പറഞ്ഞ് പൊന്നു. ഒന്ന് തിരിഞ്ഞു നോക്കിയപ്പോ കണ്ടു കെസിയയോട് ന്തൊക്കെയോ പറഞ്ഞ് സോറി ഓക്കെ ചോദിക്കുന്ന എന്റെ പെണ്ണിനെ .
പിന്നെ ഉള്ള സമയം മൊത്തം എന്റെ കണ്ണ് അവളുടെ മേലേ തന്നെ ആയിരുന്നു. റെനിലിന്റെയും ആഷിയുടെയും ഫോട്ടോ എടുക്കാൻ വിളിച്ച സമയത്ത്‌ റേനിലിനോട് സംസാരിക്കാൻ രണ്ടും നോക്കി നടക്കുന്നത് ഞാൻ കൊണ്ടായിരുന്നു. ഞങ്ങൾക്ക് ഉറപ്പായിരുന്നു അവർ അവനെ അന്വേഷിച്ചു വരും എന്ന്… അത് കൊണ്ട് തന്നെ റെനിലിനോട് അവളോട് എല്ലാം പറഞ്ഞേക്ക് എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന്റെ ഇടയിൽ പറ്റിയ സമയത്ത്‌ ഒക്കെ എന്റെ പെണ്ണിനെ നോക്കി നിക്കാനും ഞാൻ മറന്നില്ലട്ട… എന്തോ ഒരു പ്രത്യേക ഭംഗി ആയിരുന്നു പെണ്ണിന് ഇന്ന്. ഞാൻ നോക്കുന്നുണ്ട് എന്ന് അറിയുമ്പോ പെണ്ണിന്റെ മുഖത്തെ നാണവും ഒക്കെ കാണാൻ ഒരു ചേലായിരുന്നു
പിന്നെ ഒരു ഗ്യാപ് കിട്ടിയപ്പോ അവളും കെസിയയും കൂടി റേനിലിനോട് സംസാരിക്കുന്ന കണ്ടപ്പോ എനിക്ക് മനസിലായി എന്നെ പറ്റി ചോദിക്കുന്നത് ആണെന്ന്. പിന്നെ ഉള്ള ഫോട്ടോ സെക്ഷനിൽ അവളുടെ അടുത്ത് ഞാൻ ചെന്ന് നിന്നപ്പോ പെണ്ണിന്റെ വെപ്രാളം ഒന്ന് കാണേണ്ടതായിരുന്നു.
ഫോട്ടോഗ്രാഫർ പിന്നെ നമ്മുടെ ആളായ കൊണ്ടാണ് അവനെ കൊണ്ട് കള്ളം പറയിപ്പിച് എന്റേം മാധുന്റേം ഫോട്ടോ എടുക്കാൻ അവളെ പിടിച്ച് നിർത്തിയത്. ഫോട്ടോഗ്രാഫർ ഞങ്ങളുടെ രണ്ടുപേരുടേം ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോ എന്റെ പെണ്ണിന്റെ കാറ്റ് ഇപ്പൊ പോകും എന്ന മട്ടിൽ ആണ് നിന്നിരുന്നത്.
ഫോട്ടോ എടുക്കുന്ന സമയത്ത്‌ ഞാൻ അടുത്ത് വരുമ്പോ വിറക്കുന്ന അവളുടെ ചുണ്ടും പരൽമീനിനെ പോലെ ചുറ്റും പരതുന്ന അവളുടെ കണ്ണും എന്റെ ഓരോ സ്പർശനത്തിലും വിറകൊള്ളുന്ന അവളുടെ കയ്യും എല്ലാം കണ്ടപ്പോ എനിക്ക് ആ പെണ്ണിനോട് ഒന്നുകൂടി ഇഷ്ട്ടം കൂടുകയാണ് ചെയ്തത്. ഇടക്ക് ഒന്ന് കണ്ണുകൾ തമ്മിൽ കൊരുത്തപ്പോ പരിസരം പോലും മറന്ന് ഞങ്ങൾ നോക്കി നിന്നു. പിന്നെ മറ്റുള്ളവരുടെ സംസാരം കേട്ടാണ് ഞങ്ങൾ അകന്ന് മാറിയത്. അതിന്റെ പേരിൽ റേനിലിന്റെയും ആഷിയുടെയും വക നല്ല കളിയാക്കലും കിട്ടി. പിന്നെ ഉള്ള സമയം അവൾ അറിയാതെ അവളെ നോക്കി നിൽക്കുവായിരുന്നു ഞാൻ. പിന്നെ സ്റ്റേജിൽ പാട്ട് പാടാൻ കയറിയപ്പോ പെണ്ണിന്റെ കണ്ണ് രണ്ടും എന്റെ മേലെ ആണെന്ന് അറിഞ്ഞപ്പോ വല്ലാത്ത ഒരു സന്തോഷം ആയിരിന്നു. അവളെ ഓർക്കുമ്പോൾ മനസിൽ വരുന്ന പാട്ടാണ് “നീല മാലാഗേ”… അതോണ്ട് തന്നെ ആണ് ആ പാട്ട് അവളെ നോക്കി പാടിയതും.
പിന്നെ ആഷി പോകാൻ വേണ്ടി ഇറങ്ങിയപ്പോ ഒരു വിധം കരച്ചിൽ കടിച്ചു പിടിച്ച് നിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോ സങ്കടം വന്നു. അത് കഴിഞ്ഞ് ആഷി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞപ്പോ കൂടെ നിന്ന് കരയുന്നത് കൂടി കണ്ടപ്പോ ഞാൻ ആകെ എന്തോ പോലെ ആയി… ആഷി പോകുന്നതും നോക്കി നിറക്കണ്ണാലെ നിക്കുന്ന എന്റെ പെണ്ണിനെ കണ്ടപ്പോ ഓടിപ്പോയി എന്റെ നെഞ്ചോട് ചേർത്ത് നിർത്തി ഞാൻ ഇല്ലേ കൂടെ എന്ന് പറയണം എന്ന് ഉണ്ടായി…അവളേം നോക്കി നിന്ന എന്നെ പോകാൻ നേരം ഒരു നോട്ടം നോക്കി … ഹോ എന്റെ സാറേ..ആ നോട്ടം ഉണ്ടല്ലോ നേരെ എന്റെ ചങ്കിൽ ആണ് പതിഞ്ഞത്💞.
പിന്നെ ഉള്ള ദിവസം പണ്ടത്തെ പോലെ അവളെ കാണാൻ പോകും. അങ്ങനെ മനപൂർവ്വം ആണ് കെസി ഇല്ലാത്ത ദിവസം അവളെ കാണാൻ സ്കൂളിൽ പോയത്. എന്നെ കണ്ടപ്പോ പെണ്ണിന്റെ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടത് ആയിരുന്നു. അപ്പൊ തോന്നിയ ഒരു കുസൃതിക്ക് ആണ് അവൾ ഇവിടെ ആണോ പഠിപ്പിക്കുന്നത് എന്ന് ചോദിച്ചതും അതികം മൈൻഡ് ചെയ്യാതെ ഇരുന്നതും. പക്ഷെ പെണ്ണിന്റെ മുഖത്ത് നോക്കിയപ്പോ മനസിലായി നല്ല വിഷമം ആയെന്ന്. കറക്റ്റ് സമയത്ത്‌ ആണ് എന്റെ കസിൻ അനിയത്തി വന്ന് ബൈക്കിൽ കയറിയതും. അത് കണ്ടപ്പോ പെണ്ണിന്റെ മുഖത്ത് കുശുമ്പ് വന്ന് നിറയുന്നതും കണ്ണ് നിറഞ്ഞതും എല്ലാം വണ്ടിയുടെ കണ്ണാടിയിൽ കൂടി ഞാൻ കാണുണ്ടായുരുന്നു. ഇനി എന്തൊക്കെ കാണിച്ചിട്ടയാലും എന്റെ പെണ്ണിനെ വേറെ ആർക്കും കൊടുക്കില്ല എന്ന് അപ്പൊ തീരുമാനിച്ചു. പിന്നെ ഉള്ള ദിവസം ഞാനും റെനിലും കിച്ചുവും എല്ലാം ആരാ കല്യാണം മുടക്കിയത് എന്ന് ആലോചിച്ച് നടക്കുവായിരുന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button