ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 13 || അവസാനിച്ചു
Sep 4, 2024, 22:07 IST

രചന: ജോഷിത ജോഷി
"ഹോ ഈ ഇച്ചായൻ ഇത് ഇവിടെ പോയി കിടക്കുവാ... എനിക്ക് വിശന്നിട്ടും വയ്യ..." പെട്ടന്നാണ് എന്റെ ചെക്കൻ വാതിലും തള്ളി തുറന്ന് വന്നത്.മുഖം കണ്ടാൽ അറിയാം കട്ട കലിപ്പിൽ ആണെന്ന്... ഞാൻ നല്ല അടിപൊളി ആയി 32 പല്ലും കാട്ടി ചിരിച്ചു കൊടുത്തു " എത്ര നേരം ആയി ഇച്ചായ... എനിക്ക് വിശന്നിട്ട് വയ്യ.." "ദേ മാധുവേ.. എന്നെ വെറുതെ ദേഷ്യം കേറ്റല്ലേ...ഇന്നാ നീ പറഞ്ഞ സാധനം കഴിക്ക്..." മാധുവേ എന്നുള്ള വിളി കേട്ടപ്പോ തന്നെ ഞാൻ സെഡ് ആയി... എന്നെ മാധു എന്ന് ഇച്ചായൻ ദേഷ്യം വന്ന് ഇരിക്കുമ്പോ മാത്രം വിളിക്കുന്നത് ആണ്... ഇച്ചായന്റെ അന്നകൊച്ചേ എന്നുള്ള വിളി കെട്ടില്ലേൽ എനിക്ക് എന്തോ പോലെ ആണ്... എനിക്ക് ആകെ സങ്കടം ആയി... കണ്ണൊക്കെ നിറഞ്ഞ് വന്നു ഞാൻ തലയും കുമ്പിട്ട് ഇരുന്നു... "ദേ പെണ്ണേ കളിക്കല്ലേ... പാതിരാത്രി 2 മണിക്ക് മനുഷ്യനെ വിളിച്ച് എഴുന്നേൽപ്പിച്ചു ഓരോ സാധനം വേണം എന്ന് പറഞ്ഞപ്പോ അത് മേടിച്ചോണ്ട് വന്നപ്പോ തലയും കുമ്പിട്ട് ഇരിക്കുന്നോ... ഇത് എടുത്ത് കഴിക്ക്..." എന്നും പറഞ്ഞ് എന്റെ താടിയിൽ പിടിച്ച് പൊക്കിയപ്പോ ആണ് നിറഞ്ഞ എന്റെ കണ്ണ് കണ്ടത് അത് കണ്ടപ്പോ ഇച്ചായന് ആകെ വിഷമം ആയി "അയ്യേ.... ഇച്ചായന്റെ അന്നാമ്മ കരയുവാണോ... ഇച്ചായൻ ചുമ്മ ദേഷ്യം കാണിച്ചതല്ലേ... എന്റെ അന്നകൊച്ച് കരയല്ലേ.. " "എന്നാലും ഇച്ചായൻ എന്നെ മാധു എന്ന് വിളിച്ചില്ലേ...പോ ഞാൻ വഴക്കാണ്... എനിക്ക് ഒന്നും വേണ്ട..." "ഹഹഹ... നിന്റെ പേര് പിന്നെ മാധു എന്നല്ലേ...അപ്പൊ പിന്നെ അങ്ങനെ വിളിച്ചാൽ എന്നാന്നെ കുഴപ്പം..." "വേണ്ട... എന്നെ ഇച്ചായൻ മാധു എന്ന് വിളിക്കേണ്ട.. ഞാൻ എന്റെ ഇച്ചായന്റെ മാത്രം അന്നാമ്മ ആണ്.. ഇച്ചായന്റെ അന്നക്കൊച്ച്.. എന്നെ അങ്ങനെ വിളിച്ച മതി... കേട്ടല്ലോ.." "ഹോ എന്റെ പെണ്ണേ... അത് പിന്നെ ദേഷ്യം വന്നപ്പോ അങ്ങനെ വിളിച്ചതല്ലേ..നീ ഇച്ചായന്റെ മാത്രം അന്നാമ്മ അല്ലെ..ഇച്ചായന്റെ ചുരുണ്ട മുടിക്കാരി... ഇനി അങ്ങനെ വിളിക്കില്ല കേട്ടോ..." "മ്... എന്ന എനിക്ക് വാരി താ..ആ..." ഇച്ചായൻ എന്നെ നോക്കി ആ നുണക്കുഴി ചിരിയും ചിരിച് കൊണ്ട് വന്ന പൊതി തുറന്നു... നല്ല അടിപൊളി ചൂട് കൊത്ത് പൊറോട്ട... ഓരോ കഷ്ണം ആയി എന്റെ വായില്ലേക്ക് വെച്ച് തന്നു... ഇടക്ക് ഞാനും ഇച്ചായന്റെ വായിലേക്ക് വെച്ച് കൊടുത്തു... പൊറോട്ട തീർന്നപ്പോ ഇച്ചായൻ പാത്രം വെക്കാൻ ആയി താഴെക്ക് പോയി. ഇപ്പോ ന്താ സംഭവിക്കുന്നെ എന്നല്ലേ ആലോജിക്കുന്നെ.. ഞാൻ പറഞ്ഞ് തരാം.. പ്രത്യേകിച്ച് ഒന്നുല്ല വെളുപ്പിനെ 2 മണിക്കാണ് എനിക്ക് കൊത്ത് പൊറോട്ട തിന്നാൻ തോന്നിയെ....അപ്പൊ തന്നെ ഇച്ചായാനെ വിളിച്ച് എഴുന്നെപ്പിച്ച് പറഞ്ഞു വിട്ടു... ഉറക്കത്തിൽ വിളിച്ചെണീപ്പിച്ചതിന്റെ ദേഷ്യം ഉണ്ടെങ്കിലും ഒന്നും പറയാൻ പറ്റില്ലല്ലോ... എന്ത് കൊണ്ടന്നല്ലേ... കല്യാണം കഴിഞ്ഞ് 3 മാസം കഴിഞ്ഞതും ഞാൻ ദുർബല ആയി അതായത് ഗർഭിണി ആയി... അങ്ങേരുടെ പ്രോപ്പർട്ടി ആണല്ലോ ഉള്ളിൽ കിടക്കുന്നത് അതോണ്ട് ഒന്നും മിണ്ടാതെ പറഞ്ഞ സാധനം മേടിക്കാൻ പോയി സ്നേഹം കൂടിപ്പോയത് കൊണ്ടാണോ എന്തോ കർത്താവ് ഒന്നിന് പകരം 2 എണ്ണത്തിനെ ആണ് തന്നെക്കുന്നെ... അതന്നെ ട്വിൻസ് ആണ്...അതോണ്ട് ന്താ എനിക്ക് പണി കിട്ടി അതികം അനങ്ങാനോ നടക്കാനോ ഒന്നും പാടില്ല... കുറച്ച് നാളത്തേക്ക് റെസ്റ്റ് പറഞ്ഞേക്കുവാ.. ഇപ്പൊ 5 മാസം ആയി.. പക്ഷെ 2 പേരുള്ള കൊണ്ട് കണ്ടാൽ 7 മാസം ആയി എന്ന് തോന്നും. ഡോക്ടർ ആണേൽ 2 പേരുള്ള കൊണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞു അതോണ്ട് എനിക്ക് ആണ് പണി കിട്ടാത് ഒന്ന് തിരിയാൻ ഇച്ചായനോ അമ്മച്ചിയോ ആരും സമ്മതിക്കില്ല.. പാവം ഞാൻ നേരത്തേ തോന്നിയത് പോലെ പാറി പറന്ന് നടന്നിരുന്ന ഞാൻ ഇപ്പോ കൂട്ടിലടച്ചിട്ട കിളി ആയി... ഹാ.. പിന്നെ അതൊക്കെ എൻ്റെ പിള്ളേർക്ക് വേണ്ടി ആണെന്ന് ഓർക്കുമ്പോ ഒരു ആശ്വാസം... ശരിക്കും സങ്കടം വന്നത്എന്റെ കിച്ചു ചേട്ടയുടെ കല്യാണത്തിന് ഒന്നും ചെയ്യാൻ പറ്റാതെ ഇരുന്നപ്പോൾ ആണ്... എല്ലാരും അടിച്ച് പൊളിച്ചപ്പോ ഞാൻ മാത്രം എല്ലാം കണ്ടോണ്ട് ഇരിക്കേണ്ടി വന്ന്...ഇച്ചായനും ഒന്നിനും സമ്മതിച്ചില്ലന്നേ ദുഷ്ടൻ... എല്ലാം എന്നോടുള്ള സ്നേഹം കൊണ്ടാണ്. അപ്പോ ഭാക്കി വിശേഷം പറയട്ടെ എന്റെ ചേട്ടയുടെയും മാലഖയുടെയും കല്യാണം കഴിഞ്ഞു ഇപ്പൊ 1 മാസം ആയി. പിന്നെ ആഷിക്കും റെനിൽ ചേട്ടനും ഒരു ചുന്ദരി പെണ്ണ് വാവ ഉണ്ടായി ഇപ്പൊ 1 വയസ് ആവാൻ പോകുന്നു. കെസിക്കും ലിനോയ് ചേട്ടനും ഒരു ആണ് വാവയും ഇപ്പോ 3 മാസം ആയി. സാന്ദ്രയും പിഷോൺ ചേട്ടനും അവരുടെ 3 വാവാക്ക് വേണ്ടി കാത്തിരിക്കുന്നു. പിന്നെ എന്റെ കാര്യം അറിയല്ലോ... എന്റെ ഇച്ചായനെ പോലെ 2 കാപ്പിക്കണ്ണുള്ള പിള്ളേരേം കാത്ത് ഇരിപ്പാണ്. അപ്പോഴേക്കും ഇച്ഛായൻ വന്ന്... എന്റെ അടുത്ത് വന്ന് എന്റെ വീർത്ത വയറിൽ ഒരു ഉമ്മയും തന്ന് എന്നെ ആ നെഞ്ചോട് ചേർത്ത് എന്റെ നെറ്റിയിയിലും ഒരു ഉമ്മ തന്നു..ഞാനും ഇച്ചായനെ ഒന്നൂടി കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു കിടന്നു. " അപ്പായിടെ ചക്കര കുട്ടന്മാരെ വേഗം ഇങ്ങ് വാ കേട്ടോ... അപ്പായി നോക്കി ഇരിക്കുവാ... " " അപ്പായി മാത്രം അല്ല അമ്മച്ചിയും നോക്കി ഇരിക്കുവാ" എൻ്റെ വീർത്ത വയറിൽ കൈ വെച്ച് ഇച്ചായൻ പറഞ്ഞതിൻ്റെ പുറകെ ഞാനും പറഞ്ഞു. "ഇച്ചായൻ എന്നതാ പറഞ്ഞേ ചക്കര കുട്ടന്മാരോ.. ഇതിൻ്റെ ഉള്ളിൽ അവരുടെ അമ്മച്ചിയെ പോലെ 2 തക്കുടു പെൺപിള്ളേർ ആണ്.." ( കാര്യം എനിക്കും എൻ്റെ ഇച്ചായനെ പോലെ 2 ആൺ പിള്ളേരെ ആണ് വേണ്ടത് എങ്കിലും ചുമ്മ ഇങ്ങനെ ഇച്ചായനോട് തല്ല് പിടിക്കാൻ ഒരു രസം ആന്നേ😉 ) " ദേ അന്നമ്മേ ഞാൻ നേരത്തേം പറഞ്ഞു ഇത് അവരുടെ അപ്പനെ പോലെ നുണക്കുഴി ഉള്ള 2 ആൺ പിള്ളേർ ആണ്" "അല്ല ഇത് പെൺകൊച്ചുങ്ങൾ ആണ്" "അല്ല ആൺ കൊച്ച് ആണ്" " അല്ല.. അല്ല..." " ആൺ കൊച്ച് ആണ് അന്നമ്മേ.. ചുമ്മ തർക്കിക്കണ്ട" ഇതും പറഞ്ഞ് എൻ്റെ കെട്ട്യോൻ ദേ തിരിഞ്ഞ് കിടന്നു.. ഞാനും വഴക്കിട്ട് തിരിഞ്ഞ് കിടന്ന്.. ഹും എനിക്കും ഉണ്ട് ദേഷ്യം. പെട്ടന്നാണ് എൻ്റെ കാലിൽ ഒരു വേദന വന്നത് " ഇ.. ച്ചാ.. യാ ..." വേദന കൊണ്ട് കണ്ണൊക്കെ നിറഞ്ഞ് വന്ന് എൻ്റെ വിളി കേട്ടതും ദേഷ്യം പിടിച്ചിരുന്ന ഇച്ചായൻ്റെ മുഖത്ത് പേടി വന്ന് നിറയുന്നത് ഞാൻ കണ്ടു. " അന്നമ്മേ.. എന്നാ പറ്റിയെടി... എന്നതാ ..." " ഇച്ചായ... കാല്..." അത്രേം പറഞ്ഞപ്പോ തന്നെ ഇച്ചായൻ എണിറ്റ് വന്ന് എൻ്റെ കാലൊക്കെ ഉഴിഞ്ഞ് തരാൻ തുടങ്ങി... പാവം ഇച്ചായൻ്റെ മുഖം കണ്ടപ്പോ ഒന്നുടി സങ്കടായി... ഇപ്പോ ഗർഭിണി ആയപ്പോ മിക്കപ്പോഴും രാത്രി കാല് കടച്ചിൽ വരും പാവം ഇച്ചായൻ വേദന മാറുന്നത് വരെ ഉഴിഞ്ഞ് തരും. ചെറിയ ഒരു ആശ്വാസം തോന്നിയപ്പോ ഞാൻ ഇച്ചായനെ വിളിച്ചു "ഇച്ചായ... മതി... ഇപ്പോ ശരി ആയി... " മാറിയോ അന്നമ്മേ... വേദന കുറഞ്ഞോ കൊച്ചേ... ഇച്ചായൻ കുറച്ച് നേരം കൂടി കാല് ഉഴിഞ്ഞ് തരാം... '' ഇച്ചായ മതി... ഇങ്ങ് വാ..." അത് പറഞ്ഞതും ഇച്ചായൻ വന്ന് എൻ്റെ അടുത്ത് കിടന്ന് എന്നെ നെഞ്ചിലേക്ക് കേറ്റി കിടത്തി. '' അന്നക്കൊച്ചേ.." " എന്തോ ഇച്ചായ" " കൊച്ച് പറഞ്ഞ പോലെ നമുക്ക് 2 തക്കുടു പിള്ളേരെ മതി നിന്നെ പോലെ.." " ഹ..ഹ... ഇച്ചായ ആണായാലും ചെണ്ണായാലും ദേ എൻ്റെ ഇച്ചൻ്റെ ദേഷ്യവും എൻ്റെ കുറുമ്പും ഒക്കെ ഉള്ള 2 എണ്ണത്തിനെ മതി.. ഇത്രയും പറഞ്ഞ് ഞാൻ ഇച്ചായൻ്റെ നെഞ്ചിലേക്ക് ഒന്നൂടി ചേർന്ന് കിടന്നു ഞാൻ പറഞ്ഞത് സമ്മതമെന്നോണം ഇച്ചായനും എന്നെ ഒന്നൂടി ചേർത്ത് പിടിച്ചു.. " അന്നക്കൊച്ചേ ... ലവ് യൂ ടി പെണ്ണേ" "ലവ് യു ടു ഇച്ചായ" മാധുവിൻ്റെയും അവളുടെ റോയിച്ചന്റെയും കഥ ഇവിടെ അവസാനിപ്പിക്കുവാണ്.. ഇനി അവർ അവരുടെ ലോകത്ത് ജീവിക്കട്ടെന്നെ...💞🥰 (അവസാനിച്ചു..)