Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 2

രചന: ജോഷിത ജോഷി

കർത്താവേ.. പണി പാളിയോ..ഇത്‌ ലവൻ അല്ലേ ഞാൻ ബേക്കറിയിൽ വെച്ച് ചീത്ത വിളിച്ചവൻ… ശിവനെ പെട്ട്… അപ്പൊ ഇതും നടക്കില്ല എന്ന് ഉറപ്പായി🥴 മരിയാതക്ക് ആ ഫോട്ടോ നോക്കിയാൽ മതിയായിരിന്ന്🤦🏻‍♀️ഇനി പറഞ്ഞിട്ട് എന്ത് കാര്യം🥶… ഞാൻ നൈസ് ആയി പള്ളിടെ മുഖത്ത് നോക്കിയപ്പോ അവിടെ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും കാണാൻ പറ്റിയില്ല🤔…
ഹാ… അങ്ങനെ പറന്ന് പോയ കിളികളെ എല്ലാം കൂട്ടിൽ കേറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഏതോ ഒരു കാർന്നൊരു സ്ഥിരം ഡയലോഗ് പറയുന്നത് ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന്🤦🏻‍♀️… ( എന്തിന്‌ഒരു അവശ്യോം ഇല്ല🤭) ചെക്കൻ അപ്പൊ തന്നെ എഴുന്നേറ്റ് നിൽക്കുന്നു.. പുള്ളിനേം കൂട്ടി ബൽകണിലേക്ക് പോയി…

ഇത്രേം നാള് തോന്നാത്ത ഒരു പേടി..നെഞ്ചോക്കെ പതിവിലും കൂടുതൽ മിടിക്കുന്നു… എന്തിനാണാവോ…ചെക്കൻ പുറകിൽ വന്ന് നിന്നിട്ടും എനിക്ക് എന്തോ പുള്ളിയെ നോക്കാൻ ഒരു മടി… അവസാനം പുള്ളി തന്നെ പറഞ്ഞു തുടങ്ങി…
“താൻ നന്നായി സംസാരിക്കും എന്നാണ് ഞാൻ വിചാരിച്ചത്… എന്താടോ തനിക്ക് ഒന്നും പറയാൻ ഇല്ലേ🤭… ” പുള്ളിടെ ചോദ്യം കേട്ടപ്പോ നമ്മളെ നന്നായി ആക്കിയതാണ് എന്ന് മനസ്സിലായി… നന്നായി ഒന്നു ഇളിച് കാണിച്ച് കൊടുത്തു… ഇനിം ഇങ്ങനെ മിണ്ടാതെ നിന്നാൽ ശരി ആവില്ല എന്ന് തോന്നിയ കൊണ്ട് ഞാൻ നമ്മുടെ കണ്ടീഷൻസ് പറയാൻ തുടങ്ങി….
“അതേ എനിക്ക് കുറിച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്… അത് കേട്ടിട്ട് ബാക്കി നമുക്ക് നോക്കാം..” ഇത്രേം പറഞ്ഞു പുള്ളിടെ മുഖത്ത് നോക്കിയപ്പോ ഇനി എന്താണാവോ പറയാൻ ഉള്ളത് എന്ന മട്ടിൽ എന്നെ നോക്കി ഇരിപ്പുണ്ട്… പിന്നെ ഒന്നും നോക്കില്ല അങ്ങു പറഞ്ഞു…
1. ഞാൻ ന്റെ അപ്പൻറേം അമ്മേടേം പ്രേമം കണ്ടു വന്ന ഒരാളാണ്… കല്യാണത്തിന് മുന്പും പ്രേമിച്ചു ഇപ്പൊ ദേ 26 വർഷം ആയി ഇപ്പോഴും അതേ രീതിയിൽ പ്രേമിക്കുന്നു… അങ്ങനെ പ്രേമിക്കാൻ നമുക്ക് പറ്റില്ലല്ലോ.. പക്ഷെ അതിന്റെ പകുതി എങ്കിലും😟… നാളെ നമ്മുടെ പിള്ളേർ ഇന്ന് ഞാൻ പറഞ്ഞപോലെ നമ്മുടെ കഥ പറയണം😇
2. എനിക്ക് ഇതിനു മുൻപ് ഒരു അസ്തിക്ക് പിടിച്ച പ്രേമം ഉണ്ടായുരുന്നു… അയാൾ എന്നെ തെച്ചിട്ട് പോയി… കല്യാണം ആയാൽ നിങ്ങടെ കയ്യും പിടിച്ച് എനിക്ക് അയാളുടെ അടുത്ത് പോകണം… കല്യാണം വിളിക്കണം😉

3. അകത്ത് ചേട്ടനെ കണ്ടില്ലേ… അത് എന്റെ സ്വന്തം ചേട്ടൻ അല്ല… പക്ഷെ സ്വന്തമായി ഉള്ളവരെക്കാൾ എന്നെ മനസിലാക്കി കൂടെ നിന്നിട്ടുള്ളത് ചേട്ട ആണ്. എന്റെ അപ്പയും അമ്മയും കഴിഞ്ഞാൽ എന്നെ ഇതു പോലെ മനസിലാക്കിയിട്ടും ചേർത്ത് പിടിച്ചു ഞാൻ ഉണ്ട് കൂടെ എന്ന് പറഞ്ഞിട്ടുള്ള ആൾ എന്റെ ചേട്ടൻ ആണ്… ചേട്ടനെ കല്യാണത്തിന്റെ അന്ന് എല്ലാരടേം മുമ്പിൽ വെച്ച് അളിയാ എന്ന് വിളിച്ചത് സ്റ്റേജിൽ കയറ്റി ഒരു ഫോട്ടോ എടുക്കണം…❣️

4. പിന്നെ എനിക്ക് കള്ള് മേടിച്ചു തണം… കെട്ടിയോൻ മേടിച്ചു തരുമ്പോ കുഴപ്പം ഇല്ലല്ലോ… പക്ഷെ ഇച്ചായൻ കുടിക്കരുത്…
ഇത്രേ ഉള്ളു… ഇതിക്കെ ഒക്കെ ആണെങ്കിൽ നമുക്ക് നോക്കാം” .
ഇത്രേം പറഞ്ഞു ഞാൻ ചെക്കന്റെ മുഖത്തേക്ക് നോക്കി അവിടെ കാണുന്ന ഭാവങ്ങൾ എനിക്ക് മനസ്സിലായില്ല…പക്ഷെ ആ കണ്ണിൽ എന്നോടുള്ള വാത്സല്യവും… ഒരു ചിരിയും ഒക്കെ നിറഞ്ഞ് നിൽക്കുന്നത് ഞാൻ കണ്ടു…
“കഴിഞ്ഞോ തന്റെ കണ്ടിഷൻസ്… ഇത്രേം ഉള്ളോ?”… പുള്ളിടെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ഇത്രേം നേരം പുള്ളിയെം നോക്കി നിൽക്കുവായിരുന്നു എന്ന് ഓർമ വന്നത്… അതേ എന്ന് പറഞ്ഞു തീർന്നതും പുള്ളി ഒന്ന് ചിരിച്ചു… കർത്താവേ ഇയാൾക്ക് വട്ടയോ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ചേട്ടൻ വന്ന് പറഞ്ഞത്… സമയം കഴിഞ്ഞു.. ഇനി പിന്നെ എന്ന്… പിന്നെ നേരെ ഹാളിൽ പോയി…
അവിടെ എല്ലാവരും കൂടി എന്തൊക്കെയോ പറയുന്നു… എനിക്ക് അതൊന്നും ശ്രെദ്ധിക്കാൻ തോന്നിയില്ല… തല ഉയർത്തി നോക്കിയപ്പോ കണ്ടത് എന്നെ നോക്കി നിൽക്കുന്ന 2 കാപ്പി കണ്ണുകൾ ആണ്… അത് എന്നോട് എന്തോ പറയുന്ന പോലെ… പുള്ളിയെ നോക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം… കുറച്ച് നേരം കൊണ്ട് ആ കാപ്പി കണ്ണുകളും നുണക്കുഴി ചിരിയും എനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയ പോലെ തോന്നി.. ഇടക്ക് തല ഉയർത്തി നോക്കുമ്പോൾ ഒക്കെ ആ കാപ്പി കണ്ണുകളിൽ എന്റെ കണ്ണ് ഉടക്കി നിന്നു… എന്നാൽ നമുക്ക്‌ ഇറങ്ങാം എന്ന അവരുടെ ശബ്ദം ആണ് എന്നെ ആ കണ്ണുകളിൽ നിന്ന് മോചിപ്പിച്ചത്😌… അവർ പോകാൻ ഇറങ്ങിയപ്പോ ആ കണ്ണുകൾ എന്നെ തിരയുന്നത് ഞാൻ കണ്ടു… എന്തുകൊണ്ടോ എനിക്ക് അങ്ങോട് നോക്കാൻ തോന്നിയില്ല…. മറുപടി വൈകുന്നേരം വിളിച്ച് പറയാം എന്ന് പറഞ്ഞ് അവർ ഇറങ്ങി… എനിക്ക് ആണേൽ ഇന്ന് വരെ തോന്നാത്ത ഒരു പരവേശം ഒക്കെ ആയിരുന്നു…ആ കാപ്പി കണ്ണുകളും നുണക്കുഴിയും എന്റെ ഹൃദയത്തിൽ പതിച്ച പോലെ… പിന്നെ വൈകുന്നേരം ആകാൻ ഉള്ള കാത്തിരിപ്പിന് ആയിരുന്നു ഞാൻ… അപ്പനും അമ്മയും ചേട്ടനും ഒക്കെ കൂടി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എനിക്ക് അതൊന്നും ശ്രെദ്ധിക്കാൻ തോന്നിയില്ല… കർത്താവേ ഇനി ഇതാണോ ലൗ at ഫസ്റ്റ് sight എന്ന് പറയുന്നത്🤷🏻‍♀️🤦🏻‍♀️… ഇത്രേം നാൾ വന്ന ആലോചന എല്ലാം മുടങ്ങി പോകാൻ പ്രാർത്ഥിച്ച ഞാൻ അന്ന് കർത്താവിനോട് ഇത് നടക്കാൻ വേണ്ടി കൈ കൂലി വരെ തരാം എന്ന് പറഞ്ഞു… വൈകുന്നേരം ആയി…. പക്ഷെ ഫോൺ ഒന്നും വന്നില്ല… രാത്രി ആയിട്ടും ഒന്നും അറിഞ്ഞില്ല… ബ്രോക്കർ നെ വിളിച്ച് ചോദിച്ചപ്പോൾ അവർ ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞു വെച്ചു… എന്തോ എനിക്ക് അന്ന് ഉറങ്ങാൻ പറ്റിയില്ല… എന്തൊക്കെയോ ഓർത്ത് എപ്പോളോ കിടന്ന് ഉറങ്ങി പോയി… രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാൻ റെഡി ആകുമ്പോളും മനസിൽ ആ കാപ്പി കണ്ണുകൾ ആയിരുന്നു… 2 ദിവസം കഴിഞ്ഞു… അവിടെ നിന്ന് യാതൊരു വിധ വിവരവും അറിയാൻ പറ്റിയില്ല….. 😔 ഉള്ളിൽ എന്തോ വല്ലാത്ത വിഷമം… ഒരു നിമിഷം ആ നുണക്കുഴിക്കാരനെ ഞാൻ ഇഷ്ടപ്പെട്ട് പോയോ😟…പിന്നെ ആലോചിച്ചപ്പോൾ ഈ ആലോചന വേണ്ടാന്ന് വെക്കാൻ അവര്ക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടല്ലോ എന്ന് ഓർത്തു… പിന്നീട് മനപ്പൂർവം പുള്ളിയെ പറ്റി ഓർക്കാതെ ആയി
…ഓർക്കാൻ ശ്രെമിച്ചില്ല… ഇത് നമുക്ക് വിധിച്ചിട്ടില്ല അമ്മിണിയേ എന്ന് ഓർത്തു ഇരുന്നു…

….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button