ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 3
രചന: ജോഷിത ജോഷി
അങ്ങനെ ആ ആലോചനയും മുടങ്ങി… ഇന്ന് വരെ തോന്നാത്ത സങ്കടം ഒക്കെ ഇത് മുടങ്ങി എന്ന് അറിഞ്ഞപ്പോ തോന്നി…ഹാ … നമ്മുടെ വാരിയെല്ല് എവിടേലും ഉണ്ടാവും എന്ന് ആലോചിച്ച് ആശ്വസിച്ചു… പിന്നെ പയ്യെ പയ്യെ ഞാൻ അതൊക്കെ മറന്നു… സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ പിന്നെ ഫുൾ ഹാപ്പി ഹാപ്പി ആയി….
ഇതിന്റെ ഇടയിൽ എന്റെ കെസി മോൾടെ മനസ്സമ്മതം കഴിഞ്ഞു… പിന്നെ ഇപ്പൊ ഞങ്ങൾ ആഷി മോൾടെ കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു… അങ്ങനെ കല്യാണം വന്നെത്തി… ചേട്ടന്റെ പള്ളിൽ വെച്ചാണ് കേട്ട്… ഞാനും കെസിയും നന്നായി തന്നെ ഒരുങ്ങി ആണ് പോയത്… കൂട്ടത്തിലെ ആദ്യത്തെ കല്യാണം അല്ലെ… അടിച്ചു പൊളിക്കാൻ ഞങ്ങൾ ഫുൾ റെഡി ആയി… സാരീ ഉടുത്ത് വന്നാൽ മതി എന്ന് ആദ്യമേ തന്നെ ആഷിയും റെനിൽ ചേട്ടനും പറഞ്ഞ കൊണ്ട് ഞങ്ങൾ സാരി ഒക്കെ ഉടുത്താണ് പോയത്…
കെസി ഒരു ലൈറ് പിങ്ക് കളർ സിൽക്ക് സാരിയും അതിനു മാച്ച് ആയ ഓർണമെന്റസും ആണ് ഇട്ടത്.. ഞാൻ ഒരു ഗ്രീൻ കളർ സിൽക്ക് സാരിയും അതിനു മാച്ച് ആയ ഓർണമെന്റസും ആയിരുന്നു… എനിക്കും കെസിക്കും ചിരുണ്ട മുടി ആണ്.. അത് അഴിച്ചിട്ടേച്…അങ്ങനെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് ഞാനും കെസി പള്ളിൽ എത്തി… നേരെ ആഷി ടെ അടുത്ത് ചെന്ന്…ആഷി ഒരു വൈറ്റ് gown ആണ് ഇട്ടിരുന്നത്… നെറ്റ് വർക്കും ഇടക്ക് ബീഡ്സ് വർക്കും ഒക്കെ വന്നപ്പോ ഡ്രെസ്സ് അടിപൊളി ആയി… കഴുത്തിൽ ഒരു diamond നെക്ലസ്..അതിനു മാച് ആയ കമ്മലും ….മൊത്തത്തിൽ ആഷിനെ കാണാൻ ഒരു മാലാഖ പോലെ ഉണ്ടായിരുന്നു… അല്ലേലും കല്യാണ വേഷത്തിൽ പെണ്പിള്ളേരെ കാണാൻ ഒരു പ്രത്യേക ഭംഗി ആണെന്ന് പറയുന്നത് ഇപ്പോൾ ആണ് മനസിലായത്…
അങ്ങനെ ചെക്കനും പെണ്ണും ഒരുമിച്ച് പള്ളിൽ കേറാൻ റെഡി ആയി നിന്ന്… റെനിൽ ചേട്ടൻ ആണെങ്കിൽ ആഷിടെ മുഖത്ത് നിന്ന് കണ്ണ് എടുക്കുന്നില്ല… ചേട്ടൻ ഒരു ബ്ലാക്ക് പാന്റും കോട്ടും വൈറ്റ് ഷർട്ടും ആണ് ഇട്ടിരുന്നത്…ചേട്ടനും അടിപൊളി ലുക്ക് ആയിരുന്നു… രണ്ടുപേരേം കാണാൻ നല്ല മാച്ച്👰🏻 ❣️🤵🏻… അങ്ങനെ പള്ളിൽ കേറി കുർബാനയും മിന്നുകെട്ടും ഒക്കെ കഴിഞ്ഞപ്പോ എനിക്കും കെസിക്കും മടുത്തു… ആഷി ആണേൽ ചിരിച്ച് ചിരിച്ച് അവശയായി..പാവം കുട്ടി… ക്യാമറ മാൻ ആണേൽ അവരെ പല പല പൊസിൽ നിർത്തി ഫോട്ടോ എടുക്കൽ ആണ്… ഞാനും കെസിം അവരെ നോക്കി കളിയാക്കി ചിരിച്ചു🤭ആഷി റെനിൽ ചേട്ടനും നിനക്കും ഇങ്ങനെ ഒരു ദിവസം വരും എന്ന് പറഞ്ഞു ഞങ്ങളെ കണ്ണ് ഉരുട്ടി പേടിപ്പിച്… പിന്നെ അവരെ നേരെ ഹാളിൽ കൊണ്ടു പോയി… അവിടെ വെച്ച് ഡാൻസും പാട്ടും ഒക്കെ ആയി സംഭവം ഫുൾ കളർ ആയി…
കുറച്ചു കഴിഞ്ഞപ്പോ ഞാനും കെസിം കൂടി സ്റ്റേജിൽ കേറി രണ്ടിനും ഗിഫ്റ്റ് ഒക്കെ കൊടുത്തു ഫോട്ടോ ഒക്കെ എടുത്തൊണ്ടിരുന്നപ്പോ ആണ് സ്റ്റേജിലേക്ക് ഒരാൾ കേറി വന്നത്…. പുള്ളിയെ കണ്ടപ്പോ എന്റെ കിളി ഒക്കെ പോയി… എന്നെ കണ്ടപ്പോ പുള്ളീം ഒന്ന് ഞെട്ടി.. പിന്നെ നേരെ റെനിൽ ചേട്ടന്റെ അടുത്ത് ചെന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഞാനും കെസിം പിന്നെ ഞങ്ങൾ ഇരുന്ന സ്ഥലത്തു വന്നിരുന്നു…
എന്റെ കണ്ണ് ആണേൽ വീണ്ടും പുള്ളിയെ തപ്പി പോയി… ആരെ ആണെന്നല്ലേ ഇപ്പൊ നിങ്ങൾ ആലോചിക്കുന്നത്.. വേറെ ആരും അല്ല ആ കാപ്പി കണ്ണുള്ള ചെക്കൻ… റോയ് മാത്യു💞… ചെക്കനെ വീണ്ടും കണ്ടപ്പോ പിന്നേം ന്തോ പോലെ…ചെക്കൻ ആണേൽ ഇന്ന് ഒടുക്കത്ത ലുക്ക്… ഇരുനിറം… അത്യാവശ്യം പൊക്കം ഉണ്ട്…അതിനു ഒത്ത ഫിറ്റ് ആയ ശരീരം… അലസമായി കിടക്കുന്ന മുടി… പിന്നെ ആ കാപ്പി കണ്ണും ആരെയും മയക്കുന്ന ആ നുണക്കുഴി ചിരിയും…മുണ്ട് ഉടുത്തപ്പോ ചെക്കന്റെ ഭംഗി ഒന്നൂടി കൂടി…. അങ്ങനെ പുള്ളിയെ പറ്റി ആലോചിച്ച് ഇരുന്നപ്പോൾ ആണ് എന്റെ അടുത്ത് ആരോ ഇരിക്കുന്ന പോലെ തോന്നിയത്… തല ചെരിച്ചു നോക്കിയപ്പോ ആദ്യം കണ്ടത് ആ കാപ്പി കണ്ണുകൾ ആണ്… പെട്ടന്ന് തന്നെ ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്ത് പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു… പുള്ളി തിരിച്ചും ഒരു ചിരി നൽകി…
കുറച്ച് നേരം രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു… പിന്നെ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി…
“സുഖല്ലേ… അതേ തനിക്കോ?”
” Mm സുഖം😇..
സാരി ഉടുത്തപ്പോ തന്നെ കാണാൻ ഒരു പ്രത്യേക ഭംഗി… തനിക്ക് നന്നായി ചേരുന്നുണ്ട്…. ”
ഞാൻ ചെറുതായി ഒന്ന് ചിരിച്ചു… നമ്മൾ രണ്ടും ഇന്ന് മാച്ച് മാച്ച് ആണല്ലോ… അപ്പോൾ ആണ് ഞാൻ പുള്ളിയെ നോക്കിയത് പുള്ളിയും ഒരു ഗ്രീൻ കളർ ഷർട്ടും അതിന് ചേരുന്ന ഗ്രീൻ കളർ കര ഉള്ള മുണ്ടും ആണ് ഉടുത്തിരുന്നത്… ചെക്കന്റെ ലുക്ക് ഒന്നൂടി കൂടി…
സ്റ്റേജിൽ നിന്നുള്ള സൗണ്ട് കേട്ടപ്പോൾ ആണ് ഞങ്ങൾ രണ്ടും ഇത്രേം നേരം മുഖത്തോട് മുഖം നോക്കി ഇരിക്കുവായിരുന്നു എന്ന് മനസിലായത്… പിന്നേം കുറച്ച നേരം ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു… ഇടക് ഇടക്ക് ആ കാപ്പി കണ്ണുകൾ എന്റെ കണ്ണുമായി ഉടക്കും… കുറച്ച് കഴിഞ്ഞപ്പോ പുള്ളിയെ ആരോ വന്ന് വിളിച്ചു കൊണ്ട് പോയി…അപ്പോൾ ആണ് എനിക്ക് ശ്വാസം നേരെ വീണത്… പെട്ടന്ന് കയ്യിൽ ഒരു അടി കിട്ടിയപ്പോൾ ആണ് ഞാൻ എന്റെ കൂടെ വന്ന കുരിപ്പിനെ പറ്റി ഓർത്തത്… കർത്താവേ തീർന്ന്… പയ്യെ അങ്ങോട്ട് നോക്കിയപ്പോ ഒരു പിരികം ഉയർത്തി കട്ട കലിപ്പിൽ എന്നെ നോക്കുന്ന കെസിനെ ആണ് കണ്ടത്….😡….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…