ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 4
രചന: ജോഷിത ജോഷി
കട്ട കലിപ്പിൽ നിൽക്കുന്ന കെസിനെ കണ്ടപ്പോ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി… എന്തെങ്കിലും എനിക്ക് പറയാൻ പറ്റുന്നതിന് മുൻപ് തന്നെ “ആരാടി അത്?” എന്നുള്ള ചോദ്യം വന്ന് കഴിഞ്ഞിരുന്നു… പിന്നെ ഒന്നും നോക്കില്ല.. ഒറ്റ ശ്വാസത്തിൽ കെസി നോട് എല്ലാം പറഞ്ഞു…
പയ്യെ തല പൊക്കി നോക്കിയപ്പോ കെസി താടിക്കും കൈ കൊടുത്തു എന്നെ നോക്കി നിൽക്കുന്നു… എന്നിട്ട് ഒരു ഡയലോഗും
“അവളുടെ കോപ്പിലെ കുറെ കണ്ടിഷൻസ്… അന്ന് മരിയാതക്ക് അത് പറഞ്ഞില്ലായിരുന്നേൽ ഇന്ന് ചെക്കന്റെ കൂടെ പൊളിച്ചു നടക്കായിരുന്നാല്ലോ🤦🏻♀️… ”
Mm ഞാനും അത് കേട്ടപ്പോ ശോകം ആയി…
“അല്ല ചിന്നു( ഞാൻ തന്നെ ആട്ടോ ചിന്നു… വീട്ടിൽ ചിന്നു എന്ന വിളിക്കുന്നേ.. കൂട്ടുകാർ ഒക്കെ മാധു എന്നും..പിന്നെ ചിന്നു എന്ന് വിളിക്കുന്നത് കെസി, ആഷി ഒക്കെ ആണ്) എനിക്ക് ഒരു ഡൗട്ട്🤔 … നീ പറഞ്ഞത് പുള്ളിയെ അന്ന് ബേക്കറിയിൽ വെച്ച് കണ്ടു എന്നല്ലേ.. അപ്പൊ നമ്മുടെ കൂടെ റെനിൽ ചേട്ടനും ഉണ്ടായിരുന്നില്ലേ?അന്ന് ഇവര് പരിചയം പോലും കാണിച്ചില്ലല്ലോ…പക്ഷെ ഇന്ന് കല്യാണത്തിന് എന്താ വന്നേക്കുന്നെ🤔 something fishy😒നമ്മൾ അറിയാതെ ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്🧐…”
കെസി അത് പറഞ്ഞപ്പോൾ ആണ് ഞാനും അതിനെ പറ്റി ഓർത്തത്… ഇതിന് ഉത്തരം പറയാൻ ഒരാൾക്കെ പറ്റു…. റെനിൽ ചേട്ടൻ😁… പിന്നെ ഞാനും കെസിം റെനിൽ ചേട്ടനോട് എങ്ങനെ എങ്കിലും മിണ്ടാൻ വേണ്ടി ഒരു അവസരം നോക്കി നിക്കൽ ആയി… കർത്താവ് ഞങ്ങടെ പ്രാർത്ഥന കേട്ട പോലെ എന്നേം കെസിനേം ചെക്കന്റെ പെണ്ണിന്റെ കൂടെ ഔട്ട് ഡോർ ഫോട്ടോ ഷൂട്ട് എടുക്കാൻ വിളിച്ച്… കോളടിച് എന്ന് മനസ്സിൽ വിജാരിച്ച് ഞാനും കെസിം മുഖത്തോട് മുഖത്ത് നോക്കി ചിരിച്ചു എന്നിട്ട് നേരെ അങ്ങോട്ട് പോയി…
അവിടെ ചെന്നപ്പോ പട്ടാളം പോലെ ആൾക്കാർ ഉണ്ട് ഫോട്ടോ എടുക്കാൻ.. ഇതിന്റെ ഇടയിൽ നിന്നും റെനിൽ ചേട്ടനെ എങ്ങനെ മാറ്റി നിർത്തി കാര്യം ചോദിക്കും കർത്തവേ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് കെസി കൈയ്യിൽ തോണ്ടുന്നത്… എന്താ എന്ന് ഒരു പുരികം പൊക്കി ചോദിച്ചപ്പോ അങ്ങോട്ട് നോക്ക് എന്നും പറഞ്ഞു കണ്ണ് കൊണ്ട് കാണിക്കുന്നു… അവിടെ ഇപ്പൊ എന്താ ഉള്ളത് എന്ന് പറഞ്ഞ് നോക്കിയപ്പോൾ ആണ് കുറെ ചെക്കന്മാർ അതിന്റെ ഇടയിൽ നമ്മുടെ കാപ്പി കണ്ണുകളും… അത് എന്റെ നേരെ ആണെന്ന് കണ്ടതും ഇതു വരെ തോന്നാത്ത നാണം ഒക്കെ എനിക്ക് തോന്നി… പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല…കെസി ആണേൽ എന്നേം പുള്ളിനേം മാറി മാറി നോക്കുന്നു…
കുറച്ച് കഴിഞ്ഞപ്പോ ഞങ്ങളെ എല്ലാവരേം നിർത്തി ഫോട്ടോ എടുപ്പിക്കുന്നു പല പൊസിൽ നിൽക്കാൻ പറയുന്നു… കുറെ നേരം ഇത് തന്നെ പരുപാടി… പെട്ടന്നാണ് റെനിൽ ചേട്ടൻ ഞങ്ങൾടെ അടുത്തേക്ക് വന്നത്…അവിടെ ആഷിനെ മാത്രം നിർത്തി ഫോട്ടോ എടുക്കൽ ആണ്…
“എന്താണ് 2 കൂടി ഇവിടെ ഇരുന്ന് പരുപാടി… വായിന്നോട്ടം ആണോ?🤭…” (റെനിൽ ചേട്ടൻ)
“ഒന്നു പോയേ ചേട്ടായി… വായിന്നോക്കാൻ ആരെങ്കിലും വേണ്ടേ.. ഇത് ഒന്നിനേം കാണാൻ ഒരു ലുക്ക് ഇല്ല…”കെസി പറഞ്ഞു എന്നിട്ട് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു… അപ്പൊ തന്നെ വന്നു റെനിൽ ചേട്ടന്റെ വക മറുപടി…
“അതു ഞാൻ കൊണ്ടായിരുന്നു കെസി.. എല്ലാത്തിനേം സ്കാൻ ചെയ്ത് വിടുന്നത്🤭.” ഞാനും കെസിം നന്നായി ചിരിച്ച് കാണിച്ചു.
അപ്പോൾ ആണ് റെനിൽ ചേട്ടൻ പറഞ്ഞേ… “എന്റെ മക്കൾക്ക് എന്തോ ചോദിക്കാൻ ഉണ്ടെന്ന് തോന്നുന്നു… “നന്നായി ഒന്ന് ഇളിച് കാണിച്ച് ഞാനും കെസിം ഒരു പോലെ തലയാട്ടി അതേ എന്ന അർത്ഥത്തിൽ. ” Mm എന്താ കാര്യം പറ? അത് ചേട്ടായി… ചേട്ടയിക്ക് എങ്ങനെ ആണ് ആ പുള്ളിയെ പരിചയം? ”
ഒറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു… ഏത് പുള്ളിയെ എന്നുള്ള അർത്ഥത്തിൽ റെനിൽ ചേട്ടൻ എന്നെ നോക്കി… “റോയ് മാത്യു.. പുള്ളിയെ ചേട്ടയിക്ക് എങ്ങനെ അറിയാം… അന്ന് ബേക്കറി വെച് കണ്ടപ്പോൾ നിങ്ങൾ ഒരു പരിചയവും കാണിച്ചില്ലല്ലോ?”
റെനിൽ ചേട്ടൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു…”ഞാനും റോയിയും ഒരു കോളജിൽ ആണ് MBA ചെയ്തത്… അവൻ മാർക്കറ്റിങ്ങ് ഞാൻ ടാക്സ്… പിന്നെ ഞങ്ങൾ അത്ര നല്ല രസത്തിൽ അല്ലായിരുന്നു… അവൻ നല്ല ഒന്നാന്തരം ഒരു സഖാവ് ആണ് ഞാൻ ആണേൽ കെ. സ് .യു കാരനും.മിക്കപ്പോഴും പാർട്ടിടെ കാര്യത്തിൽ ഞങ്ങൾ ഒടക്കായിരുന്നു…പഠിത്തം കഴിഞ്ഞ് പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല… അന്ന് ബേക്കറി വെച്ച് അവനെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല…അവന് എന്നെയും മനസിലായില്ല… നിന്നെ പെണ്ണ് കണ്ട് കഴിഞ്ഞ് ഒരു 3 ദിവസം കഴിഞ്ഞപ്പോ ഒരു മീറ്റിംഗിൽ വെച്ചാണ് ഞാനും റോയിയും വീണ്ടും കാണുന്നത്… അവിടെ വെച്ചാണ് പണ്ടത്തെ ബന്ധം പുതുക്കുന്നത്… കുറച്ച് ദിവസം കൊണ്ട് തന്നെ ഞങ്ങൾ ഒരുപാട് കൂട്ടായി… ഒരു ദിവസം മനസമ്മത്തിന്റെ ഫോട്ടോ നോക്കി കൊണ്ടിരുന്നപ്പോൾ ആണ് നിന്റെ ഫോട്ടോ കണ്ട് അവൻ നിന്നെ പറ്റി ചോദിച്ചത്… അപ്പോളാണ് നിന്നെ പെണ്ണ് കാണാൻ വന്ന കാര്യവും നിന്റെ കണ്ടീഷൻ ഒക്കെ അവൻ പറയുന്നത്… എന്ന പിന്നെ ഇന്ന് കല്യാണത്തിന് നിനക്ക് ഒരു സർപ്രൈസ് തരല്ലോ എന്ന് വിജാരിച്ച് ആണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്😉. ”
ഇതൊക്കെ കേട്ടപ്പോ എനിക്കും കെസിക്കും ഏറെക്കുറെ ആശ്വാസം ആയി… പിന്നേം റെനിൽ ചേട്ടൻ എന്തോ പറയാൻ വന്നതും ഞങ്ങളെ എല്ലാം പിന്നേം ഫോട്ടോ എടുക്കാൻ വിളിച്ച്… ഫോട്ടോക്ക് പോസ്സ് ചെയ്തോണ്ടിരുന്നപ്പോൾ ആണ് ഫോട്ടോഗ്രാഫർ എന്റെ അടുത്ത് പുള്ളിയെ കൊണ്ട് വന്ന് നിർത്തിയത്… പുള്ളി അടുത്ത് വന്ന് നിന്നപ്പോ എന്റെ കയ്യും കാലും കിടന്ന് വിറക്കാൻ തുടങ്ങി… എങ്ങനെ ഒക്കെയോ ഫോട്ടോക്ക് പോസ് ചെയ്ത്..അത് കഴിഞ്ഞ് വേഗം പോകാൻ നിന്നപ്പോൾ ആണ് ഫോട്ടോഗ്രാഫർ ചേട്ടൻ എന്നോടും പുള്ളിനോടും അവിടെ നിക്കാൻ പറഞ്ഞത്…
ഇതിപ്പോ എന്തിനാണാവോ എന്ന് ആലോചിച്ചോണ്ട് ഇരുന്നപ്പോൾ ആണ് ഫോട്ടോ ഗ്രാഫർ പറയുന്നേ.. നിങ്ങളെ കാണാൻ നല്ല കപ്പിൾസ്.. അതോണ്ട്2,3 ഫോട്ടോ എടുക്കാൻ ആണ്… പുള്ളിക്ക് സ്റ്റുഡിയോയിൽ വെക്കാൻ…
അയാൾക്ക് അങ്ങനെ പറയാം മനുഷ്യൻ ആണ് ഇവിടെ കഷ്ടപ്പെടുന്നത്… ഞാൻ നൈസ് ആയിട്ട് റോയ് ചേട്ടന്റെ മുഖത്ത് നോക്കി അവിടെ 1100 വോൾട്ടേജ്ന്റെ ബൾബ് തെളിഞ്ഞ പോലെ നിക്കുന്നു..പുള്ളി ആണേൽ എന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുവാ… ആ കണ്ണിൽ നോക്കിയപ്പോ ഞാൻ അതിൽ അലിഞ്ഞ് പോകുന്നത് പോലെ തോന്നി… ഇപ്പൊ സമയം നിന്നു പോയിരുന്നെങ്കിൽ… ഈ നിമിഷം അവസാനിക്കരുത് എന്ന് വരെ എനിക്ക് തോന്നി പോയി….കർത്താവേ ഈ ചെക്കൻ എന്നെ ചീത്ത ആക്കും എന്ന് മനസ്സിൽ പറഞ്ഞതും പുള്ളി ഒന്നുടി എന്നെ ചേർത്ത് പിടിച്ചതും ഒരുമിച്ചായിരുന്നു… നാണം കൊണ്ട് എന്റെ തല തനിയെ താണു…ആ കണ്ണിൽ നോക്കിയാൽ എനിക്ക് എന്നെ തന്നെ മറന്ന് പോകുന്ന പോലെ തോന്നി…
കുറച്ച് ഫോട്ടോ എടുത്തു കഴിഞ്ഞ് വീണ്ടും ആഷിടേം റെനിൽ ചേട്ടൻറേം ഫോട്ടോ എടുക്കൽ ആയി… ഞാൻ കെസിടെ അടുത്ത് ചെന്നപ്പോ അയാൾ എന്നെ വായും പൊളിച്ച് നോക്കി നിൽക്കുന്നു…. എന്താ കെസി എന്ന് ചോദിച്ചപ്പോ നിനക്ക് നാണം ഒക്കെ ഉണ്ടല്ലേ ചിന്നു… എന്താ ഒരു കെമിസ്ട്രി രണ്ടു പേരുടെയും… കണ്ട് നിന്ന എനിക്ക് തന്നെ റോഞ്ചമം വന്ന്.. 😌
“എന്റെ പൊന്ന് കെസി ഞാൻ അവിടെ എങ്ങനെ ആണ് നിന്നത് എന്ന് എനിക്ക് തന്നെ അറിയില്ല… പുള്ളിടെ കണ്ണിൽ നോക്കുമ്പോ എനിക്ക് എന്നെ തന്നെ മറന്ന് പോകുവാ… പുള്ളിടെ കണ്ണിൽ എനിക്ക് എന്നോടുള്ള ഇഷ്ട്ടം കാണാൻ പറ്റി… എന്നെ നോക്കുമ്പോ ആ കണ്ണിലെ തിളക്കവും എനിക്ക് വേണ്ടി മാത്രം ഉള്ള ആ കുസുത്രി നിറഞ്ഞ ചിരിയും കാണുമ്പോ പുള്ളിക്ക് എന്നെ ഇഷ്ട്ടം ഉള്ളത് പോലെ ആണ് എനിക്ക് തോന്നുന്നത്…🙈”
“പിന്നെ എന്താ ചിന്നു അവർ കല്യാണത്തിന് താല്പര്യം ഇല്ലന്ന് പറഞ്ഞത് ?”
“അതാ എനിക്കും മനസിലാവാത്തത് കെസി…😞 ”
ഇത്രേം പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് എന്നെ നോക്കി നിൽക്കുന്ന റോയ് ചേട്ടനെ കണ്ടത്… എന്തോ നോക്കാതെ ഇരിക്കാൻ തോന്നിയില്ല…. ഒന്ന് ചിരിച്ച് ഞാനും കെസം ഹാളിൽ ചെന്ന് ഇരുന്നു… ഫുഡ് കഴിക്കൽ ഒക്കെ കഴിഞ്ഞപ്പോ ആണ് ചെക്കന്റെ വീട്ടുകാരുടെ വക ബാക്കി പരുപാടി ഒക്കെ തുടങ്ങിയത്… കുറെ ഡാൻസും ഒക്കെ ആയി മൊത്തത്തിൽ അടിപൊളി ആയിരുന്നു…ഇതിൽ എല്ലാം റോയിച്ചൻ( ഇനി അങ്ങനെ വിളിക്കാം.. കുറച്ച് ഈസി അതാ😬.. അല്ലാതെ വേറെ ഒന്നുമല്ല) ഉണ്ടായിരുന്നു… നല്ല അടിപൊളി ഡാൻസ്… പെട്ടന്ന് ആണ് റോയിച്ചൻ സ്റ്റേജിൽ ഒരു ഗിറ്റാറും പിടിച്ച് കേറി ചെന്നത്… പിന്നെ ലൈറ് എല്ലാം ഓഫ് ആയി സ്റ്റേജിൽ മാത്രം ഒരു ലൈറ് അതും റോയിച്ചന്റെ നേരെ… റോയിച്ചൻ ഒന്ന് കണ്ണടച്ച് തുറന്നു എന്നിട്ട് ഞങ്ങൾ ഇരിക്കുന്ന അവിടെ നോക്കി പാടാൻ തുടങ്ങി…
” നീലമാലാഖേ.. നിൻ മൗനമുള്ളാകെ….
ഒരു തുലാമഴയയ് ചാരുന്നു പെയ്തു തീരാതെ…
കാലമൊരൊന്നും പടി ചാരി മാഞ്ഞാലും മതി വരാമനമായി ഞാൻ എന്നും കാത്തു നിൽക്കുന്നു…..
വിചാരം കെടാതെ തീ പകർന്നുയിരിൽ….
ഒരാളിന്നേനെയെന് ജീവനായ് അരികെ…..
ഹൃദയ താളം ഒഴുകിടുന്നു ആരാരും കേൾക്കത്തുള്ളിൽ……
വെൺ നിലവിൻ നീല മാലാഗേ……”
( പൊറിഞ്ചു മറിയം ജോസ്)
റോയിച്ചൻ പാട്ട് പാടി തുടങ്ങിയപ്പോ എന്റെ പൊന്നോ എന്ത് സൗണ്ട് ആണ്… അതിൽ ലയിച്ച് പോയി… പാട്ട് നിർത്തിയപ്പോ നിർത്തണ്ടയിരുന്നു എന്ന് തോന്നി… അത്രേം ഫീൽ ആയിരുന്നു… പാട്ട് പാടുമ്പോഴും റോയിച്ചന്റെ നോട്ടം എന്നിലേക്ക് എത്തുന്നത് ഞാൻ അറിഞ്ഞിരുന്നു….എല്ലാരും കൈ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാനും റോയിച്ചനും നോട്ടം മാറ്റിയത്…. റോയിച്ചൻ എല്ലാരേം നോക്കി ഒന്നു ചിരിച്ചു… എന്നിട്ട് തിരിഞ്ഞു റെനിൽ ചേട്ടനെ കെട്ടിപിടിച്ച് ആഷിക്കും ഷേക് ഹാൻഡ് കൊടുത്തു സ്റ്റേജിൽ നിന്ന് ഇറങ്ങി…. എന്നിട്ട് എന്റെ നേരെ ഓപ്പോസിറ്റ് വന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു… ഞാൻ കൈ വെച്ച് അടിപൊളി.എനിക്കും ഒത്തിരി ഇഷ്ട്ടയി എന്ന് പറഞ്ഞു… പുള്ളി ഒരു ചിരിയും തന്ന് പോയി…
പിന്നെ സമയം വേഗം പോയി ഒരു 3 മണി ഒക്കെ അയപ്പോ ചെക്കനും പെണ്ണും വീട്ടിലേക്ക് ഇറങ്ങി…പിന്നെ ഒന്നും പറയണ്ട ആകെ ശോകം ആയി.. കരച്ചിൽ ആയി കെട്ടിപ്പിടിത്തം ആയി ബഹളം ആയി….ആഷി ആണേൽ കരച്ചിൽ സഹിച്ച് പിടിച്ച് നിക്കുവാ…ഇതൊക്കെ കണ്ടപ്പോ ഞാനും കെസിം മുഖത്തോട് മുഖം നോക്കി… ഇതൊക്കെ വൈകാതെ കെസിക്കും വരും… പെട്ടന്നാണ് ആഷി ഞങ്ങളുടെ അടുത്ത് വന്നത്… എന്നിട്ട് ഞങ്ങളെ രണ്ടിനേം ഒറ്റ കേട്ടിപ്പിടുത്തം…. പിടിച്ച് വെച്ചിരുന്ന കരച്ചിൽ ഒക്കെ ഒറ്റ നിമിഷം കൊണ്ട് തീർന്ന്… അതികം ദൂരം ഒന്നുമില്ല ചേട്ടയിടെ വീട്ടിലേക്ക്… എന്നാലും ഒരു വിഷമം….അങ്ങനെ അയാൾ കാറിൽ കേറി പോയി… അപ്പൊ തന്നെ ഞാനും കെസിം ഇറങ്ങി… പോകുന്നതിന് ഇടയിൽ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… അവിടെ എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കാപ്പി കണ്ണുകളെ ഞാൻ കണ്ടു… എന്റെ നോട്ടം പ്രതീക്ഷിച്ചത് പോലെ… എന്റെ നോട്ടം കണ്ടതും ആ കണ്ണുകൾ ഒന്ന് തിളങ്ങി…റോയിച്ചന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി അപ്പോഴും ഉണ്ടായിരുന്നു…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…