Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 5

രചന: ജോഷിത ജോഷി

വീട്ടിൽ തിരിച്ചു എത്തി ഡ്രെസ്സ് ഒക്കെ മാറി കഴിഞ്ഞും എന്റെ മനസിൽ റോയിച്ചന്റെ മുഖം ആയിരുന്നു…എന്നെ കാണുമ്പോൾ തിളങ്ങുന്ന ആ കണ്ണുകളും ഒക്കെ മനസിലേക്ക് വന്നു… അപ്പോളും മനസിലേക്ക് വന്നത് പിന്നെ എന്തിനാ എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞത് എന്തിന് ആണ് എന്നാണ്.
പിറ്റേന്ന് സ്കൂളിന്റെ അവിടെ ഉള്ള ചാപ്പലിൽ കേറി കുറെ നേരം പ്രാർത്ഥിച്ചു.. ആ നുണക്കുഴി ചിരിക്കാരനെ എനിക്ക് തന്നെ തരണേ എന്ന്… അന്ന് വൈകിട്ട് ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോ ആണ് സ്കൂളിന്റെ മുമ്പിൽ ബൈക്കിൽ ചാരി നിൽക്കുന്ന റോയിച്ചനെ കണ്ടത്… പുള്ളിയെ അവിടെ കണ്ടപ്പോ ഉണ്ടല്ലോ സാറേ ഹോ അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെ ആയിരുന്നു… ഞാൻ പയ്യെ പുള്ളിയുടെ അടുത്ത് ചെന്ന്.. എന്നെ കണ്ടപ്പോ റോയിച്ചൻ ഒന്ന് ചിരിച്ചു…
“എന്താ ചേട്ടൻ ഇവിടെ? ആരെങ്കിലും കാണാൻ വന്നതാണോ? ”

“ആ… താൻ ഇവിടെ ആണ് പഠിപ്പിക്കുന്നെ എന്ന് അറിഞ്ഞു തന്നെ ഒന്ന് കാണാൻ വന്നതാ… ” ഇങ്ങനെ പുള്ളി പറയും എന്ന ഞാൻ വിചാരിച്ചേ… പക്ഷെ പുള്ളി പറഞ്ഞത്

” എനിക് ഇവിടെ ചെറിയ ഒരു ആവശ്യം ഉണ്ടായിരുന്നു… പിന്നെ ഓരു ഫ്രണ്ടിനെ നോക്കി നിന്നതാ… അപ്പോഴാ തന്നെ കണ്ടത്.. താൻ ഇവിടെ ആണോ പഠിപ്പിക്കുന്നെ? ”
ദുഷ്ട്ടൻ… ഞാൻ എവിടെയാ ജോലി ചെയ്യുന്നത് എന്നുപോലും അറിയില്ല… റോയിച്ചൻ അങ്ങനെ പറഞ്ഞപ്പോ എന്തോ ഒരു വിഷമം…അതൊക്കെ ഉള്ളിൽ വെച്ച്..
” ആ ചേട്ട ഞാൻ ഇവിടെ ആണ് ജോലി ചെയ്യുന്നേ.. ചേട്ടൻ വന്ന കാര്യം നടന്നോ?”
” ആടോ നടന്ന്… കെസിയയും ഇവിടെ ആണോ പഠിപ്പിക്കുന്നെ? ഇന്ന് എവിടെ പോയി?”
“ആ കെസിം ഇവിടെ ആണ് ജോലി ചെയ്യുന്നേ.. ഇന്ന് ലീവ് ആണ്.. അയാളുടെ കല്യാണം ആയി… അപ്പൊ അതിന്റെ കുറച് തിരക്ക്.. അതോണ്ട് വന്നില്ല..”
അപ്പോഴാ ഒരു പെണ്കുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നത്… ഒരു ജീൻസ്‌ ആൻഡ് ടോപ്പ് ഇട്ട് നല്ല modern ലുക്കിൽ ഒരു കുട്ടി…
” പോകാം റോയ്” ആ പെണ്ണ് വന്ന് ചോദിച്ചു അപ്പൊ തന്നെ റോയിച്ചൻ ബൈക്കിൽ കേറി പുറകിൽ ആ പെണ്ണും.. ശരി എടോ എന്ന പിന്നെ കാണാം എന്ന് പറഞ്ഞ് പുള്ളി പോയി…എന്തോ ഒരു വിഷമം…
പിന്നേം ഇടക്ക് പല സ്ഥലങ്ങളിൽ വെച്ച് ഞാൻ റോയിച്ചനെ കാണാൻ തുടങ്ങി.. ഒന്നും സംസാരിക്കില്ലെങ്കിലും നോക്കി ചിരിക്കും…എന്തോ പുള്ളിയെ കാണുമ്പോ ഉള്ളിൽ ഒരു ചാഞ്ചാട്ടം…
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇതിന്റെ ഇടയിൽ എന്റെ കെസി മോൾടെ മനസമ്മതവും കഴിഞ്ഞു… ഒരു ഞായറാഴ്ച പള്ളിലെ കുർബാന കഴിഞ്ഞ് വർത്തമാനം പറഞ്ഞോണ്ടിരുന്നപ്പോൾ ആണ് ഞങ്ങടെ അടുത്തേക്ക് ആഷിയും റെനിൽ ചേട്ടനും വന്നത്… അവർ ആഷിടെ വീട്ടിൽ നിൽക്കാൻ വന്നതാ… അങ്ങനെ അവരോടും കത്തിവെച്ചോണ്ട് ഇരുന്നപ്പോൾ ആണ് റെനിൽ ചേട്ടൻ ചോദിച്ചേ
“മാധു… നിന്റെ കാര്യം എന്തായി… റോയ് വീട്ടിൽ വന്ന് ചോദിച്ചോ? ”
“റോയിച്ചൻ എന്ത് ചോദിക്കാൻ ചേട്ടായി… 🤔 അതിന് ഞാൻ വല്ലപ്പോഴും ആണ് റോയിച്ചനെ കാണുന്നത്… അപ്പൊ ഒന്ന് ചിരിക്കും അത് തന്നെ.. ”
ഇത്രേം പറഞ്ഞു ഞാൻ റെനിൽ ചേട്ടനെ നോക്കിയപ്പോ ഒരു മാതിരി കിളി പോയ പോലെ നിൽക്കുന്നു… എന്താ കാര്യം എന്ന് ചോദിച്ചപ്പോ റെനിൽ ചേട്ടന്റെ മറുപടി കേട്ട് എന്റേം കെസിടെം കിളി ആണ് പറന്നത്.
” എന്റെ പൊന്ന് മാധു… നീ പോകുന്ന സ്ഥലത്ത് എല്ലാം നിന്നെ കാണാൻ വേണ്ടി മാത്രം വന്നു നിൽക്കുന്നതാണ് അവൻ… നീ ആഷിടെ കൂട്ടുകാരി ആണെന്ന് അറിഞ്ഞപ്പോ അവൻറെ മുഖത്തെ സന്തോഷം ഞാൻ കണ്ടതാ… നിന്നെ പറ്റി ആഷിടെ അടുത്ത് നിന്ന് ഓരോരോ കാര്യം അറിയാൻ അവന് ഭാഗങ്ങര ദൃതി ആയിരുന്നു… അന്ന് ഞങ്ങളുടെ കല്യാണത്തിന് നിങ്ങളെ രണ്ടു പേരേം നിർത്തി ഫോട്ടോ എടുത്തില്ലേ അത് ആ ഫോട്ടോഗ്രാഫർന് സ്റ്റുഡിയോയിൽ വെക്കാൻ ഒന്നും അല്ല ആ തെണ്ടിക്ക് അവന്റെ റൂമിൽ വെക്കാൻ ആണ്… കല്യാണം കഴിഞ്ഞ് പിറ്റേന്ന് അവൻ വന്ന് നിന്നെ തലേന്ന് കണ്ടപ്പോ ഉള്ള കാര്യം മൊത്തം ഇരുന്നു പറഞ്ഞപ്പോ ഞാൻ മനസ്സിലാക്കി അവന് നിന്നെ അത്രക്ക് ഇഷ്ട്ടം ആണെന്ന്…അവനോട് ചോദിച്ചപ്പോ അവൻ വീണ്ടും നിന്റെ വീട്ടിൽ വന്ന് ചോദിക്കാൻ നിൽക്കുവാ എന്ന പറഞ്ഞേ… അതാ ഞാൻ ചോദിച്ചത്” റെനിൽ ചേട്ടൻ പറഞ്ഞത് കേട്ടപ്പോ ഉള്ളിൽ ഒരായിരം ലഡ്ഡു പൊട്ടുന്ന പോലെ ആണ് എനിക്ക് തോന്നിയത്… സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു…
“അല്ല റെനിൽ ചേട്ടാ പുള്ളിക്ക് ഇവളെ ഇഷ്ട്ടം ആണെന്നല്ലേ പറഞ്ഞേ പിന്നെ എന്തിനാ അന്ന് പെണ്ണ് കാണാൻ വന്ന് കഴിഞ്ഞ് വിളിച്ച് പറഞ്ഞത് കല്യാണത്തിന് താല്പര്യം ഇല്ലാന്ന്?പിന്നെ ഇപ്പൊ എന്താ പെട്ടന്ന് ഒരു ഇഷ്ട്ടം?” കെസി അത് ചോദിച്ചപ്പോ തോന്നിയ സന്തോഷം എല്ലാം കാറ്റിൽ പറന്ന് പോകുന്ന പോലെ തോന്നി…. ഞാൻ സെഡ് ആയി മോനുസേ😞
“നീ എന്താ കെസി ഈ പറയുന്നേ.. അവൻ കല്യാണം വേണ്ടാന്ന് പറഞ്ഞു എന്നോ… ഇവൾ അല്ലെ ചെക്കനെ ഇഷ്ട്ടം ആയില്ലെന്നും പറഞ്ഞു കല്യാണം വേണ്ടാന്ന് വെച്ചത്” റെനിൽ ചേട്ടൻ അത് പറഞ്ഞപ്പോ ശരിക്കും ഞാൻ ഞെട്ടി… “എവിടെയെക്കൊയെ എന്തോ സംഭവിച്ചിട്ടുണ്ട്… ഒന്നും മനസിലാകുന്നില്ല…. ആരോ ഞങ്ങൾ അറിയാതെ എന്തൊക്കെയോ ചെയ്തിട്ടുണ്ട്”
“ആരായിരിക്കും ചിന്നു ഇങ്ങനെ ചെയ്തിട്ടുണ്ടാവുക? “കെസി ചോദിച്ചപ്പോ അറിയില്ല എന്ന ഉത്തരം മാത്രേ എനിക്ക് കൊടുക്കാൻ പറ്റിയുള്ളൂ…
“എന്തായാലും ഞാൻ ഇത് ഒന്ന് വീട്ടിൽ പോയി ചോദിക്കട്ടെ കെസി… ചിലപ്പോ ഒരു ഉത്തരം കിട്ടും… ഇനി കിട്ടിയിട്ടും കാര്യം ഒന്നുമില്ല… എന്റെ കല്യാണം ഏകദേശം സെറ്റ് ആയി ,ചെക്കനും കൂട്ടരും 5,6ദിവസം കഴിഞ്ഞ് വരും… അമ്മാമ്മേടെ ഏതോ അറിയാവുന്ന ആരോ ആണ് ചെക്കൻ….ഏകദേശം ഉറച്ച മട്ടാണ്… ഇനി കണ്ടിഷൻസ് ഒന്നും ഞാൻ പറയുന്നില്ല കെസി… അത് പറഞ്ഞു ഇതും മുടങ്ങി പോയ കുറ്റം മൊത്തം അപ്പക്കും അമ്മക്കും കിട്ടും… അല്ലേൽ തന്നെ ആവശ്യത്തിൽ അതികം അവര് ഇപ്പോൾ തന്നെ കേട്ടിട്ടുണ്ട്… വരുന്ന ആലോചന എല്ലാം മുടങ്ങിയപ്പോൾ എല്ലാരും അവരെ ചീത്ത പറയുവ മോളെ കെട്ടഴിച് വിട്ട് വളർത്തിയത്തിന്…. എന്ന ഞാൻ പോകുവാ… നിങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞു ഇരിക്ക്” എന്നും പറഞ്ഞ് അവർക്ക് ഒരു പുഞ്ചിരിയും കൊടുത്ത് ഞാൻ വീട്ടിലേക്ക് നടന്ന്.
അത് കഴിഞ്ഞ് കുറച് ദിവസം കഴിഞ്ഞ് ആഷി ഞങ്ങളെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു… അവധി ദിവസം ആയ കൊണ്ട് രാവിലെ തന്നെ അങ്ങോട്ട് വെച്ച് പിടിച്ചു. ഇനി ഇപ്പോ ഇങ്ങനെ പറ്റില്ലല്ലോ… അങ്ങനെ ഞാനും കെസിം ആഷിടെ വീട്ടിൽ എത്തി. കുറെ വർത്തമാനം ഒക്കെ പറഞ്ഞോണ്ടിരിക്കുന്ന ടൈമിൽ ആണ് ആരോ വന്നത്… റെനിൽ ചേട്ടൻ പോയി വാതിൽ തുറന്ന്.. ചേട്ടയിടെ കൂടെ വരുന്ന ആളെ കണ്ടപ്പോ ഞാൻ അറിയാതെ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി… “റോയിച്ചൻ” എപ്പോഴത്തെയും പോലെ എനിക്ക് ഇഷ്ട്ടപ്പെട്ട ആ കാപ്പികണ്ണുകൾ എന്നെ നോക്കി… ഇന്ന് പക്ഷെ ചിരിച്ചപ്പോ ആ നുണക്കുഴി എനിക്ക് കാണാൻ പറ്റിയില്ല… റോയിച്ചൻ ഒരുപാട് മാറിയ പോലെ… താടി ഒക്കെ വെച് അടിപൊളി ലുക്ക്… പക്ഷെ ആ കണ്ണിൽ എന്നും കാണുന്ന ആ തെളിച്ചം ഞാൻ കണ്ടില്ല… റോയിച്ചന് ഒരു ചെറിയ ചിരി തിരിച് നൽകി ഞാൻ ആഷിടെ കൂടെ അടുക്കളയിലേക്ക് പോയി .. കൂടുതൽ നേരം അവിടെ ഇരുന്ന ചിലപ്പോ ആ കണ്ണിൽ ഞാൻ വീണ്ടും ലയിച്ച് പോകും… ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒക്കെയും ആ കണ്ണുകൾ എന്റെ നേർക്ക് വരുന്നത് ഞാൻ അറിഞ്ഞു എങ്കിലും ഞാൻ അത് കാണാത്ത പോലെ നിന്നു…. ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ് വീണ്ടും സംസാരം ഒക്കെ ആയി ഞങ്ങൾ എല്ലാവരും കൂടെ അവിടെ ഉള്ള ഗാർഡനിൽ കൂടി…
അങ്ങനെ ഇരുന്നപ്പോൾ ആണ് കെസി ചോദിച്ചത് ആ പ്രൊപ്പോസൽ എന്തായി എന്ന്? അത് ഏകദേശം ഉറച്ചു കെസി എന്ന് പറഞ്ഞു ഞാൻ ഞാൻ പയ്യെ പുറത്തേക്ക് ഇറങ്ങി… തിരിച്ചു വന്നപ്പോൾ കെസി ഫോണിൽ നല്ല സൊള്ളൽ ആണ്… റെനിൽ ചേട്ടനും ആഷിയും കുറച്ച് മാറി നിന്നു പുഷ്പിക്കുന്നുണ്ട്… അവരെ disturb ചെയ്യണ്ട എന്ന് കരുതി ഞാൻ കുറച്ച് മാറി നിന്നു… റോയിച്ചനെ നോക്കി എങ്കിലും അവിടെ എങ്ങും കണ്ടില്ല…
പയ്യെ അവിടെ ഉള്ള പൂക്കൾ ഒകെ നോക്കി നിന്നപ്പോ ആണ് ആരോ പെട്ടന്ന് എന്നെ വലിച്ച് മതിലിലേക്ക് ചേർത്ത് നിർത്തിയത്… എന്താ ഇപ്പൊ സംഭവിച്ചത് എന്ന് ആലോചിച്ചപ്പോൾ ആണ് എന്റെ മുൻപിൽ നിൽക്കുന്ന റോയിച്ചനെ ഞാൻ കണ്ടത്… എന്റെ രണ്ടു വശത്തും കൈ കുത്തി എന്നെ നോക്കി കൊണ്ട് നിൽക്കുവാ…ആ കണ്ണിൽ നോക്കി നിൽക്കാൻ എനിക്ക് പറ്റാതെ വന്നപ്പോൾ ഞാൻ തല താഴ്ത്തി നിന്നു…
“മുഖത്തേക്ക് നോക്കേടി ഉണ്ടക്കണ്ണി” എന്നുള്ള റോയിച്ചന്റെ സൗണ്ട് കേട്ടപ്പോൾ ആണ് ഞാൻ ആ മുഖത്തേക്ക് നോക്കിയത്… കുസൃതി നിറഞ്ഞ ആ കാപ്പി കണ്ണിൽ വീണ്ടും ഞാൻ ലയിച്ച് നിന്നു… കർത്താവേ ഈ ചെക്കൻ ഇത് എന്നതിനുള്ള പുറപ്പാടാ….അല്ലേൽ തന്നെ എങ്ങനെ ആണ് നിൽക്കുന്നത് എന്ന് എനിക്ക് മാത്രം അറിയാം… ഇനിം ഇങ്ങനെ നിന്നാൽ ശരി ആവില്ല… മാധു come on💪🏻
“എന്നാതാ ഈ കാണിക്കുന്നെ… മാറിക്കെ… എന്നെ എന്തിനാ ഇങ്ങനെ ഇവിടെ നിർത്തെയെക്കുന്നെ… ചേട്ടൻ മാറിക്കെ… എനിക്ക് പോണം…”ഇല്ലാത്ത കലിപ്പൊക്കെ ഇട്ട് ഞാൻ പറഞ്ഞു.
“മാറി ഇല്ലെങ്കി നീ എന്ത് ചെയ്യും.. അങ്ങനെ വിടാൻ അല്ലല്ലോ ഞാൻ നിന്നെ ഇവിടെ നിർത്തിയത്…നീ എന്തൊക്കെ പറഞ്ഞാലും ഞാൻ മാറാൻ പോകുന്നില്ല.. നിനക്ക് പറ്റുന്നൊതൊക്കെ നീ ചെയ്യ്” എന്ന് പറഞ്ഞ് റോയിച്ചൻ ഒന്നുടി എന്റെ അടുത്തേക്ക് ചേർന്ന് നിന്നു…. (കർത്താവേ ഈ ചെക്കൻ എന്നെ ചീത്ത ആക്കും) ഞാൻ ഉള്ള ശക്തി ഒക്കെ എടുത്ത് റോയിച്ചന്റെ കൈ മാറ്റാൻ നോക്കി… തള്ളി ഓക്കെ നോക്കി… എവിടുന്നു…ചെക്കൻ ഒന്നു അനങ്ങിയത് പോലും ഇല്ല…ഇങ്ങേരെന്താണാവോ കഴിക്കുന്നെ..ഉരുക്ക് പോലെ ഇരിക്കുന്നു… പിന്നെ ഒന്നും നോക്കില്ല റോയിച്ചന്റെ കയ്യിൽ പിച്ചനും അടിക്കാനും ഒക്കെ തുടങ്ങി… പെട്ടന്നാണ് റോയിച്ചൻ എന്റെ രണ്ട് കയ്യും കൂട്ടി പിടിച്ച് പുറകിലേക്ക് ആക്കി റോയിച്ചൻ്റെ ഒരു കൈ വച്ച് ലോക്ക് ആക്കി എന്നിട്ട് എത്ത മതിലിൽ ചേർത്ത് നിർത്തി… ഇപ്പൊ ഞാനും റോയിച്ചനും തമ്മിൽ ഒരു ഇഞ്ചിന്റെ പോലും അകലം ഇല്ല… റോയിച്ചന്റെ ശ്വാസം എന്റെ മുഖത്ത് തട്ടുമ്പോ ഒരു മാതിരി അവസ്ഥ ആയിരുന്നു എനിക്ക്… റോയിച്ചൻ ആണേൽ എന്റെ മുഖത്തേക്ക് നോക്കി നിൽപ്പാണ്… എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…
” നിങ്ങൾ എന്നതാ ഈ കാണിക്കുന്നെ…മാറിക്കെ അങ്ങോട്ട്… മറ്റൊരുത്തന്റെ ഭാര്യ ആകാൻ പോകുന്ന ഒരു പെണ്ണിനോട് ഇങ്ങനെ ആണോ കാണിക്കുന്നേ? എന്റെ ദേഹത്ത് തൊടാൻ നിങ്ങൾക്കു ആരാണ് അവകാശം തന്നത്… ? ” ഒരാവേശത്തിൽ പറഞ്ഞു കഴിഞ്ഞപ്പോ ആണ് ഞാൻ റോയിച്ചന്റെ മുഖത്തേക്ക് നോക്കിയത്… മുഖം ഒക്കെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ഇരുന്നെച്ച്… എന്റെ കയ്യിൽ ഉള്ള റോയിച്ചന്റെ പിടിത്തം മുറുകി വരുന്നത് ഞാൻ അറിഞ്ഞു.വേദന കൊണ്ട് എന്റെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി… പക്ഷെ പിടുത്തം മുറുക്കിയത് അല്ലാതെ വേറെ ഒന്നും നടന്നില്ല… റോയിച്ചൻ ഒന്ന് കണ്ണടച്ച് ഒന്ന് ദീർഘമായി ശ്വാസം എടുത്ത് വിട്ടു…എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
” ഡി കൊപ്പേ… മരിയാതയ്ക്ക് അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോ… അവളുടെ ഒരു വർത്തമാനം…നീ ആരെ ആടി കെട്ടാൻ പോകുന്നേ… നിന്നെ ഇങ്ങനെ ചേർത്ത് നിർത്തിയതിനാണോ നീ ഇങ്ങനെ ചൂടാവുന്നേ… ഈ റോയ് നിന്നെ ചേർത്ത് പിടിച്ചിട്ടുണ്ടെൽ അത് എന്റെ ആണെന്ന് ഉള്ള ഉത്തമ ബോധ്യം ഉള്ള കൊണ്ടാണ്… കേട്ടോടി ചിന്നു മോളെ…പിന്നെ എന്താ ആ മറ്റൊരുത്തന്റെ ഭാര്യ… നീയിപ്പോ അങ്ങനെ മറ്റൊരുത്തന്റെ ഭാര്യ ആകണ്ട… നിന്റെ കഴുത്തിൽ ഒരു മിന്ന് വീഴുന്നുണ്ടേൽ അത് ഈ റോയ് മാത്യുവിന്റെ ആയിരിക്കും… വേറെ ഒരുത്തനും നിന്നെ കെട്ടില്ല…അങ്ങനെ വേറെ ഒരുത്തന് കെട്ടാൻ വേണ്ടി അല്ല നിനക്ക് വന്ന ആലോചന എല്ലാം കഷ്ടപ്പെട്ട് മുടക്കി നിന്നെ പെണ്ണ് കാണാൻ വന്നത്…ഈ റോയ്ടെ ജീവിതത്തിൽ ഇനി ഒരു പെണ്ണ് ഉണ്ടേൽ അത് നീ മാത്രം ആയിരിക്കും… വേറെ ഒരുത്തനും നിന്നെ കെട്ടില്ല… കേട്ടല്ലോ… പിന്നെ ഇനി മേലാൽ നിങ്ങൾ എന്നൊക്കെ വിച്ചാൽ അടിച്ച് ചെകളം ഞാൻ പൊളിക്കും… മരിയാതക്കു റോയിച്ചാ എന്ന് വിളിച്ചോളണം.. അല്ലേൽ ഇച്ചായ എന്ന്… കേട്ടല്ലോ… ” Mm കേട്ടു എന്റെ സ്വരത്തിലേ പതർച്ച കെട്ടിട്ടാണെന്ന് തോന്നുന്നു റോയിച്ചൻ എന്റെ കൈയിലെ പിടിത്തം പയ്യെ അയച്ചു.. എന്നിട്ട് എന്റെ കവിളിൽ കൈ വെച്ച് മുഖം പയ്യെ ഉയർത്തി… എന്റെ കരഞ്ഞു കലങ്ങിയ കണ്ണ് കണ്ടതും ആ മുഖത്ത് സങ്കടം വന്ന് നിറയുന്നത് ഞാൻ കണ്ടു… റോയിച്ചൻ പയ്യെ എന്റെ കണ്ണ് നീര് തുടച്ച് എന്നിട്ട് നെറുകയിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു
” പേടിച്ചു പോയോ ഇച്ഛായന്റെ പെണ്ണ്…പെട്ടന്ന് നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു… അതാ സോറി മോളെ😔 നിന്നെ കരയിക്കണം എന്ന് വിചാരിച്ചതല്ല… പക്ഷെ ചില സമയത്ത് എന്റെ കൊച്ചിന്റെ വായിൽ നിന്ന് വീഴുന്ന വർത്തമാനം കേൾക്കുമ്പോ അങ്ങനെ പറ്റുന്നതാ… നിന്റെ ഇച്ചായൻ അല്ലെ… സാരില്ല പോട്ടെ… എനിക് അത്രക്ക് ഇഷ്ട്ടാ പെണ്ണേ നിന്നെ… കാണുമ്പോ ഇത്തിരി ദേഷ്യകാരി ആണെന്നൊക്കെ തോന്നുമെങ്കിലും എന്റെ കൊച്ച് പാവം ആണ്… ഇനി ഉള്ള കാലം എന്റെ ഒപ്പം തല്ലുപിടിക്കാനും… വേറെ പെണ്പിള്ളേര് എന്നെ നോക്കുമ്പോ കുശുമ്പ് എടുക്കാനും ഇടക്കൊക്കെ ദേ ഇങ്ങനെ കലിപ്പാകാനും… എനിക്ക് ഒത്തിരി സ്നേഹിക്കാനും കൊഞ്ചാനും ഒക്കെ എന്റെ കൂടെ കൂടാവോ എന്റെ കൊച്ചിന്…ഒരു മിന്ന് കെട്ടി കൂടെ കൂട്ടിക്കോട്ടെ ഞാൻ… അന്ന് പറഞ്ഞ കണ്ടിഷൻസ് ഒക്കെ നമുക്ക് നടത്താന്നേ… പറ്റുവോ ഈ റോയ് മാത്യൂന്റെ മാത്രം പെണ്ണായി എന്റെ കൂടെ ജീവിക്കാൻ… എന്റെ മാത്രം ചുരുണ്ടമുടിക്കാരി ആകാൻ ”
കേട്ടത് ഒന്നും വിശവസിക്കാൻ പറ്റാതെ നിൽക്കുവായിരുന്നു ഞാൻ… സ്വർഗ്ഗം കിട്ടിയ ഫീൽ ആയിരുന്നു… പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന റോയിച്ചനെ കണ്ടപ്പോ എനിക് ഒന്നും പറയാൻ കിട്ടിയില്ല… ” സമ്മതമാണ് റോയിച്ചാ ഇച്ചായന്റെ മാത്രം പെണ്ണായി കൂടെ പോരാൻ” എന്നും പറഞ്ഞ് ഞാൻ ഇച്ചായന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കെട്ടിപ്പിടിച്ചു… സന്തോഷം കൊണ്ട് ഇച്ചായനും എന്നെ ആ നെഞ്ചോട് ഒന്നൂടി ചേർത്ത് നിർത്തി…ഇച്ചായന്റെ ഓരോ നെഞ്ചിടിപ്പും എനിക്ക് കേൾക്കാമായിരുന്നു… അപ്പെടേം ചേട്ടടേം കൂടെ നിലക്കുമ്പോ കിട്ടുന്ന ഒരു സുരക്ഷിതത്വം എനിക് റോയിച്ചനിൽ നിന്നും കിട്ടി…. കുറച്ച് നേരം അങ്ങനെ നിന്നു… അപ്പോളാണ് ഞാൻ ബാക്കി ഉള്ളവരുടെ കാര്യം ഓർത്തത്… പെട്ടന്ന് തന്നെ ഞാൻ റോയിച്ചന്റെ അടുത്ത് നിന്ന് മാറി… റോയിച്ചൻ എന്തു പറ്റി എന്നുള്ള അർത്ഥത്തിൽ എന്നെ നോക്കി… “അവരൊക്കെ നമ്മളെ കാണാതെ നോക്കുവായിരിക്കും റോയിച്ച… മാറ് ഞാൻ പോട്ടെ… ഇല്ലേൽ കെസി എന്ത് വിചാരിക്കും”
“എന്റെ പെണ്ണേ നിനക്ക് ഇത്രേം പറഞ്ഞിട്ടും ഒന്നും മനസിലായില്ലേ…അവർ ഒക്കെ കൂടി പ്ലാൻ ചെയ്തിട്ട നീ ഇപ്പോൾ ഇവിടെ എന്റെ കൂടെ നിൽക്കുന്നെ… അതോണ്ട് എന്റെ പെണ്ണ് അത് ഓർത്ത് വിഷമിക്കണ്ട കേട്ടോ…” എന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വന്ന്…ഞാൻ തിരിഞ്ഞ് പോകാൻ പോയതും റോയിച്ചൻ എന്റെ കയ്യിൽ പിടിച്ച് വലിച്ചു ഞാൻ ആ നെഞ്ചിൽ തട്ടി ഞാൻ നിന്നു… “അങ്ങനെ അങ്ങു പോകുവാണോ എന്നെ നിങ്ങൾ എന്നൊക്കെ വിളിച്ചില്ലേ… പിന്നെ കുറെ പിച്ചും അടിയും അതിനൊക്കെ ശിക്ഷ വേണ്ടേ” എന്നും പറഞ്ഞു റോയിച്ചൻ എന്റെ മുഖം ചൂണ്ടുവിരൽ വച്ച് പൊക്കി… എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപ് തന്നെ റോയിച്ചൻ എന്റെ അധരങ്ങൾ സ്വന്തമാക്കി ഇരുന്നു…കുറച് കഴിഞ്ഞ് അകന്ന് മാറിപ്പോൾ റോയിച്ചന്റെ മുഖത്ത് നോക്കാൻ എനിക്ക് നാണം ആയിരുന്നു… കൈകൾ കോർത്ത് പിടിച്ച് തിരിച് അവരുടെ അടുത്ത് ചെന്നപ്പോൾ ഞങ്ങളേം പ്രതീക്ഷിച് എന്ന പോലെ അവരും അവിടെ ഇരിപ്പുണ്ടായിരുന്നു… ഞങ്ങടെ മുഖത്തെ സന്തോഷം കണ്ടപ്പോ എല്ലാം കലങ്ങി തെളിഞ്ഞു എന്ന് അവർക്കും മനസിലായി… അങ്ങനെ ഹാപ്പി ഹാപ്പി ആയി ഇരുന്നപ്പോൾ ആണ് ആഷിടെ വക ചോദ്യം “അല്ല ചിന്നു 2 ദിവസം കഴിഞ്ഞ് വരാൻ പോകുന്ന ആലോചന എങ്ങനെ മുടക്കും? അത് ഏകദേശം ഉറപ്പിച്ചു എന്നല്ലേ പറഞ്ഞേ?” അത് കേട്ടപ്പോ എന്റെ മുഖം വാടി… റോയിച്ചൻ അത് കണ്ട് എന്റെ കയ്യിൽ മുറുക്കെ പിടിച്ചു. “അത് നടക്കില്ല കൊച്ചേ… നിന്റെ റോയിച്ചൻ അല്ലെ പറയുന്നേ.. അതിനുള്ളതൊക്കെ നിന്റെ ഇച്ചായൻ ചെയ്തിട്ടുണ്ട്” എന്നും പറഞ്ഞു റെനിൽ ചേട്ടനെ നോക്കി ചിരിച്ചു… ഞാനും കെസിം ആഷിം ഒന്നും മനസിലാകാതെ അവിടെ ഇരുന്നു……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button