Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 7

രചന: ജോഷിത ജോഷി

റോയിച്ചന്റെ കൈ പിടിച്ച് പള്ളിയിലേക്ക് കയറുമ്പോൾ ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാൻ ആണെന്ന് എനിക്ക് തോന്നി… റോയിച്ചന്റെ മുഖത്ത് നോക്കിയപ്പോ സ്നേഹിച്ച പെണ്ണിനെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെകെട്ടാൻ പോകുന്നതിന്റെ സന്തോഷം ആയിരുന്നു. ഞാൻ നോക്കുന്നത് കണ്ട് റോയിച്ചനും എന്റെ മുഖത്തേക്ക് നോക്കി.. ഞങ്ങൾക്ക് മാത്രം മനസിലാകുന്ന ഞങ്ങളുടെ സംസാരം…ഹൃദയം നിറഞ്ഞ ഒരു ചിരി രണ്ടുപേരും കൈ മാറി…

പള്ളിയുടെ അകത്തേക്ക് കയറി കുർബാന തുടങ്ങി… ഇടക്ക് ഇടക്ക് റോയിച്ചന്റെ നോട്ടം എന്റെ മുഖത്തേക്ക് വീഴുന്നത് ഞാൻ അറിഞ്ഞിരുന്നു… മിന്ന് കെട്ടിന്റെ സമയം അയപ്പോ പള്ളിയിലെ അച്ഛൻ പറഞ്ഞു തന്ന പ്രാർത്ഥന ഒക്കെ ചൊല്ലി കൃത്യം 12 മണിക്ക് റോയിച്ചൻ എന്റെ കഴുത്തിൽ മിന്ന് കെട്ടി… റോയിച്ചന്റെ പേരിൽ ഉള്ള താലി ഞാൻ കണ്ണും അടച്ച് നിന്ന് സ്വീകരിച്ചു…ചെക്കൻ ആണേൽ പള്ളിയാണെന്ന് പോലും നോക്കാതെ മിന്ന് കെട്ടി കഴിഞ്ഞ ഗ്യാപ്പിൽ എന്റെ കവിളിൽ ഒരു ഉമ്മയും തന്നു..

നാണം കൊണ്ട് എനിക്ക് റോയിച്ചന്റെ മുഖത്തേക്ക് നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… പയ്യെ തല പൊക്കി നോക്കിയപ്പോ അച്ഛനും ബാക്കി ഉള്ളവരും ആക്കി ചിരിക്കുന്നു… റോയിച്ചനെ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോ പിടിച്ച് നിർത്താൻ പറ്റിയില്ലടി പെണ്ണേ അതാ എന്നും പറഞ്ഞു എന്നെ നോക്കി ആ നുണക്കുഴി കാണിച്ചു ചിരിക്കുന്നു.
കുർബാന ഒക്കെ കഴിഞ്ഞ് പിന്നെ ഫോട്ടോ എടുക്കൽ ആയി… കുറച്ച് കഴിഞ്ഞ് ചേട്ടയൊക്കെ വന്ന് കളിയാക്കൽ ആയി ഉമ്മ വെച്ചതും പറഞ്ഞ്. നമ്മുടെ ചെക്കന് പിന്നെ നാണവും മാനവും ഒന്നും ഇല്ലാത്ത കൊണ്ട് കണക്കിന് മറുപടിയും കൊടുത്തു.. “എന്റെ പ്രോപ്പർട്ടി ആയതിന്റെ സന്തോഷത്തിൽ കൊടുത്തതാണ്.

നിനക്ക് അത് പറഞ്ഞ മനസിലാവില്ല ടാ” എന്നും പറഞ്ഞു പുച്ഛിച് തള്ളി.. പിന്നെ നേരെ ഹാളിൽ പോയി.. അവിടെ വെച്ച് റോയിച്ചന്റെ കസിൻസിന്റെയും കൂട്ടുകാരുടെയും വക ഡാൻസ്… എല്ലാം വെറുതെ അടിപൊളി ആയിരുന്നു.
പിന്നെ കേക്ക് മുറിച്ചു. അതിന്റെ ഇടയിൽ റോയിച്ചന്റെ കൂട്ടുകാർ കുടിക്കാൻ ന്തോ ജ്യൂസ് കൊണ്ട് വന്ന കണ്ടു അപ്പൊ തന്നെ റോയിച്ചൻ പറഞ്ഞു മാധു എന്തോ പണി ആണ് ആവേശത്തിൽ കേറി കുടിക്കല്ലേ എന്ന്…

റോയിച്ചൻ പറഞ്ഞ പോലെ തന്നെ ആയിരുന്നു.. മസാല പൊടി ഒഴികെ ബാക്കി എന്തൊക്കെ ഇടാൻ പറ്റുമോ അതൊക്കെ ഇട്ടിട്ടുണ്ടായിരുന്നു🤢. ഒരു കണക്കിനാണ് അത് മാറ്റി വെച്ചത്.. പിന്നെ ഫോട്ടോയ്ക്ക് പോസ് ചെയ്യൽ ആയി…
കുറച്ച് കഴിഞ്ഞപ്പോ റോയിച്ചന്റെ കസിൻസിന്റെ വക കുറെ ഡാൻസ്.. അത് കണ്ടോൻഡ് ഇരുന്നപ്പോ ആണ് എന്റെ അടുത്ത് ഇരുന്ന റോയിച്ചൻ എണീറ്റ് പോയി ഡാൻസ് കളിക്കുന്നത്… എന്റെ കെട്ടിയോൻ ആയ കൊണ്ട് പറയുവല്ലാട്ടോ ചെക്കൻ നല്ല അടിപൊളി ഡാൻസർ ആണ്…ഒരു സോളോ ഡാൻസ് പിന്നെ റോയിച്ചന്റെ കൂട്ടുകാരുടെ കൂടെ കൂടി ഗ്രൂപ്പ് ആയിം ഡാൻസ് കളിച്ചു…

പെട്ടന്നാണ് റോയിച്ചൻ വന്ന് എന്റെ കയ്യിൽ പിടിച്ച് ഡാൻസ് കളിക്കാൻ കൊണ്ട് പോയത്… അല്ലേൽ തന്നെ സാരി ഉടുത്തിട്ട് ഇപ്പൊ അഴിഞ്ഞു പോകോ എന്ന പേടി കൊണ്ടാണ് ഞാൻ നടന്നുരുന്നത്..അതിന്റെ ഇടയിൽ ഡാൻസും… പിന്നെ റോയിച്ചൻ കൂടെ ഉള്ളതായിരുന്നു ആകെ ഉള്ള ആശ്വാസം… ഞാൻ ചെന്നപ്പോ ലൈറ്റ് ഒക്കെ ഡിം ചെയ്ത് നല്ല റൊമാന്റിക് അറ്റ്മോസ്ഫിയർ… പിന്നെ കൂടെ tum hi ho song… കിടു ഫീൽ.. കൂടെ നമ്മുടെ ജീവന്റെ പാതിയും.. പിന്നെ ഒന്നും പറയണ്ടല്ലോ….

റോയിച്ചന്റെ കണ്ണിലേക്ക് നോക്കി നിന്നപ്പോ എപ്പോഴത്തെയും പോലെ ബാക്കി ഉള്ളത് ഒക്കെ ഞാൻ മറന്നു.. പാട്ട് നിന്ന് ചുറ്റിനും ഉള്ളവരുടെ കയ്യടി കേട്ടപ്പോൾ ആണ് ഞാനും റോയിച്ചനും സ്ഥലകലബോധം വീണ്ടെടുത്തത്🙈.
പിന്നെ ഓരോ ആൾക്കാർ വരൽ ആയി ഫോട്ടോ എടുക്കൽ ആയി.. ചിരിച്ചു ചിരിച്ചു കവിൾ ഒക്കെ വേദന എടുക്കാൻ തുടങ്ങി.. റോയിച്ചനെ നോക്കിയപ്പോ സാരില്ല പോട്ടെ എന്നും പറഞ്ഞ് കണ്ണ് ചിമ്മി കാണിച്ചു… അത് കണ്ടപ്പോ എന്തോ ഒരു ആശ്വാസം തോന്നി.
പെട്ടന്ന് ആണ് റോയിച്ചന്റെ കയ്യിൽ ആരോ കൊണ്ടുവന്ന് ഒരു മൈക്ക് കൊടുത്തത്. ഇതെന്താ ഇപ്പൊ സംഭവം എന്ന് ആലോചിച്ചോണ്ട് ഇരുന്നപ്പോ ആണ് റോയിച്ചൻ പറഞ്ഞത്
“മാധു.. തന്നെ ആദ്യം കണ്ടപ്പോ മുതൽ ഇന്ന് ഈ നിമിഷം വരെ താൻ എനിക്ക് ഒരു അത്ഭുതം ആയേ തോന്നിയിട്ടുള്ളൂ…

തന്റെ ആ ചിരിയും പെട്ടന്ന് സങ്കടം വരുമ്പോ നിറയുന്ന ആ കണ്ണും.. കുഞ്ഞി കുഞ്ഞി കാര്യത്തിൽ പോലും സന്തോഷം കണ്ടെത്തുന്ന മനസും ഒക്കെ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടെ ഉള്ളു…താൻ ഈ കല്യാണത്തിന് സമ്മതിച്ചപ്പോ തൊട്ട് തനിക്ക് കല്യാണത്തിന് എന്തെങ്കിലും സ്‌പെഷ്യൽ ആയി തണം എന്ന് ഓർത്തിരുന്നു… And this one is for u my dear.. hope u enjoy it❤️” അത് പറഞ്ഞതും ലൈറ് ഫുൾ ഓഫ് ആയി ഒരു സ്ക്രീനിൽ മാത്രം ലൈറ് ഇട്ടു… അതിൽ നോക്കിയപ്പോ കണ്ട കാഴ്ച എന്റെ കണ്ണ് നിറയിച്ചു🥺🥺…

വിഡിയോയിൽ എന്റെ ചെറുപ്പം മുതൽ ഉള്ള കുറെ ഫോട്ടോ… കുറെ ഒക്കെ ഞാൻ പോലും കണ്ടിട്ടില്ലാത്തത് ആയിരുന്നു… റോയിച്ചൻ ഇതിക്കെ എവിടുന്നു ഒപ്പിച്ചു ആവോ🤔… സംഭവം വെറുതെ പൊളിച്ചു… അതൊക്കെ കണ്ടപ്പോ അപ്പൊ തന്നെ ചെക്കനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്…

അത്രക്കും അടിപൊളി ആയിരുന്നു വീഡിയോ… പിന്നെ ഇപ്പൊ ഉമ്മ കൊടുക്കുന്നത് എന്റെ ആരോഗ്യത്തിന് നല്ലതല്ല എന്നുള്ളത് കൊണ്ട് ഞാൻ വേണ്ടാന്ന് വെച്… വിഡിയോ തീർന്നു എന്ന് വിജാരിച്ച് റോയിച്ചനെ നോക്കിയപ്പോ തീർന്നിട്ടില്ല ..അങ്ങോട്ട് നോക്ക് എന്നും പറഞ്ഞ് കാണിച്ചു… ഇനിം ഉണ്ടോ എന്നും പറഞ്ഞ് ഞാൻ സ്ക്രീനിൽ നോക്കിയപ്പോ ആണ് വീണ്ടും ഒരു വീഡിയോ…
ആദ്യം എന്നെ പറ്റുയുള്ള എന്റെ കെസിടെ ആഷിടേം റെനിൽ ചേട്ടന്റേം വീഡിയോ…പിന്നെ എന്റെ സ്കൂളിലെ ചങ്ക് ആയിട്ടുള്ള സാന്ദ്ര, നീതു, ഷൈമ അങ്ങനെ കുറച്ച് കൂട്ടുകാരുടെ വിഡിയോ… ഇവർക്ക് ഒക്കെ എന്നെ പറ്റി ഇത്രേം നല്ല അഭിപ്രായം ആയിരുന്നോ കർത്താവേ എന്ന് ആലോചിച്ച് ഇരുന്നപ്പോൾ ആണ് അടുത്തത് ആയി നമ്മടെ ആങ്ങളമാരുടെ വിഡിയോ വരുന്നത്… എന്റെ ക്ലബ്ബലെ എല്ലാത്തിന്റേം ഉണ്ട്…

മോസി, നിവിൻ ചേട്ട, നിധിൻ ചേട്ട, അജു, അലൻ, അഭി ചേട്ട, എന്റെ ബിൻസി, ചിപ്പു മോൾ, അനഘ ചേച്ചി… അങ്ങനെ എല്ലാത്തിന്റേം വിഡിയോ…എല്ലാത്തിനും ഒരൊറ്റ കാര്യം റോയിച്ചനോട് പറയാൻ ഉണ്ടായിരുന്നുള്ളു…എന്നെ ഇതു പോലെ തന്നെ തക്കുടു ആയിട്ട് നോക്കി കൊള്ളണം എന്ന്… ഇല്ലേൽ അളിയന്റെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന്😆… ഇത്രേം കേട്ടപ്പോ തന്നെ എന്റെ കണ്ണൊക്കെ നിറഞ്ഞ് വന്നിരുന്നു… അപ്പോൾ ആണ് എന്റെ കിച്ചു ചേട്ടെടെ വീഡിയോ വരുന്നത്

” എടാ എന്താ ഞാൻ ഇപ്പൊ പറയേണ്ടത്… അവളെ പറ്റി ആണോ… അവളെ പറ്റി ഇപ്പൊ എന്ത് പറയാനാടാ… അവൾ എന്റെ കൊച്ചല്ലേടാ.. ചില ആൾക്കാരെ കാണുമ്പോ നമുക്ക് തോന്നില്ലേ കുറച്ച് കൂടി നേരത്തെ പരിചയപെടേണ്ടതായിരുന്നു എന്ന്… അങ്ങനെ എനിക് തോന്നിയ ഒരു മുതൽ ആണ് അവൾ…കുറച്ച് കൂടി ചെറുതിലെ എന്റെ അനിയത്തി ആയി കിട്ടണ്ടതായിരുന്നു എന്ന്… അവളെ ആദ്യം കണ്ടപ്പോ ഉണ്ടല്ലോ ആൾ ഇത്തിരി റഫ് ആണെന്നാണ് തോന്നിയെ… അധികം ആരോടും മിണ്ടില്ല…

പക്ഷെ എല്ലാ കാര്യത്തിനും ഓടി നടക്കാനും എല്ലാം ചെയ്യാനും ആൾക്ക് നല്ല ഇഷ്ട്ടം ആയിരുന്നു… ആദ്യം അവൾ ക്ലബ്ബിൽ വന്നപ്പോ വിചാരിച്ചത് അതികം നാൾ നിൽക്കില്ല… കാരണം അവൾ ഇടകൊച്ചിയിൽ നിന്ന് കുമ്പളങ്ങി വരെ വരണ്ടേ… കുറച്ച് കഴിയുമ്പോ നിർത്തും എന്നാ… പക്ഷെ ഞങ്ങളെ ഒക്കെ ഞെട്ടിച്ച് അവൾ ദേ ദിപ്പൊ വരെ ക്ലബ്ബിൽ ഉണ്ട്… അവളോട്‌ കൂടുതൽ അടുത്തപ്പോ ആണ് മനസിലായത് കാണുന്ന ആ ഒരു ലുക്ക് മാത്രേ ഉള്ളു ആൾ ഭയങ്കര പാവം ആണ്… ആരെങ്കിലും എന്തേലും പറഞ്ഞ പെട്ടന്ന് കണ്ണ് നിറയുന്ന സ്വഭാവം… ഒരു പൊട്ടി പെണ്ണ്…

ആരോടും ഒരു ദേഷ്യമോ ഒന്നും ഇല്ല… എപ്പോഴും എനിക്ക് സംശയം ആയിരിന്നു ഇവൾ എന്തിനാ ഇത്രേം ദൂരം വീട്ടിൽ നിന്ന് വന്ന് ഇവിടെ വന്ന് പ്രവർത്തിക്കുന്നെ എന്ന്… ക്ലബിന്റെ മീറ്റിംഗ് വെച്ചാ ആദ്യം അവൾ എത്തിയിരിക്കും… ഇവിടെ അടുത്തുള്ള പല ആളുകളും വൈകി എത്തുമ്പോ 2 ബസ് കേറി വരുന്നവൾ ആദ്യം എത്തും… ആ സംശയം മാറിയത് അവളുടെ അപ്പനേം അമ്മയെയും കണ്ടപ്പോ ആണ്… അവൾക്ക് ഇത്രേം സന്തോഷവും ഒക്കെ കിട്ടുന്ന വേറെ സ്ഥലം ഇല്ല… അവൾ എങ്ങനെ ആണോ അങ്ങനെ തന്നെ അവളെ അംഗീകരിക്കുന്ന ഒരു സ്ഥലം…

ചേട്ടന്മാരും ചേച്ചിമാരും ഒക്കെ ആയി എപ്പോഴും അവൾ ഹാപ്പി ആയി ഇരിക്കുന്ന സ്ഥലം… ക്ലബിന്റെ പരിപാടി കഴിഞ്ഞ് വീട്ടിൽ ചെന്നിട്ട് അന്നത്തെ ദിവസം നടന്ന കാര്യം മൊത്തം അപ്പനോടും അമ്മയോടും പറഞ്ഞ് സന്തോഷിക്കുന്ന ഒരുത്തി… ആദ്യം ഒക്കെ എനിക്ക് അവൾ അത്ര സ്‌പെഷ്യൽ ഒന്നും ആയിരുന്നില്ല… പിന്നെ പിന്നെ എപ്പോഴോ അവൾ എനിക്ക് എന്റെ സ്വന്തം കൊച്ചായി… അവളേം കൊണ്ട് കടയിൽ പോകാനും അവളെ മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ കൊണ്ടുപോയി ആക്കാനും ഒക്കെ എനിക്ക് വലിയ ഇഷ്ട്ടം ആയി തുടങ്ങി..

. അവളുടെ അപ്പനും അമ്മയും എന്റെ അപ്പനും അമ്മയും ആയി… ഒരു ദിവസം അവളെ അവളുടെ വണ്ണത്തിനെ പറ്റി പറഞ്ഞ് കളിയാക്കുന്നു എന്നും പറഞ്ഞ് എന്റെ മുൻപിൽ ഇരുന്നു കരഞ്ഞപ്പോ ഇവൾ ഇത്രയും പാവം ആണോ എന്ന് ഓർത്ത് പോയി ഞാൻ… പിന്നെ ഒന്ന് ചേർത്ത് ഇരുത്തി കൊച്ചേ നിനക്ക് ഈ വണ്ണം ഉള്ളത് ആണ് നല്ലത് എന്ന് പറഞ്ഞപ്പോ… ആണോ ചേട്ടെ എന്നും പറഞ്ഞ് കണ്ണും നിറച്ച് നോക്കി ഇരുന്നത് എല്ലാം ഇപ്പോഴും ഓർമ്മ ഉണ്ട്… ചിലപ്പോ അപ്പോൾ തൊട്ടാവാം അവൾ എനിക്ക് ആരൊക്കെയോ ആയി മാറിയത്…

ക്ലബ്ബിൽ ഉള്ള ബാക്കി ഉള്ള പെൺപടകളെ വച്ച് നോക്കുമ്പോ കുശുമ്പ് ഒരു ലേശം കുറവ് ഉള്ളത് അവൾക്ക് ആണ്…ബാക്കി എല്ലാം ഞാൻ വേറെ വല്ല പെണ്പിള്ളേരോട് മിണ്ടിയ എന്നെ കൊന്ന് വഴക്കിട്ട് നടക്കുമ്പോ ഇവിടെ ഒരുത്തി എനിക് ലൈൻ സെറ്റ് ആക്കാൻ നോക്കുവായിരുന്നു… പിന്നെ പിന്നെ ഞാൻ ഒന്ന് ചേർത്ത് പിടിക്കുമ്പോളോ…അവളുടെ കൂടെ മാറി ഇരുന്ന് മിണ്ടുമ്പോളോ ഓകെ ഭയങ്കര ഹാപ്പി ആവുന്ന ഒരുത്തി ആയിരുന്നു അവൾ…

അവൾക്ക് ഒരു വിഷമം വന്ന എന്റെ അടുത്ത് വന്ന് കരഞ്ഞു എന്റെ നെഞ്ചോട് ചേർന്ന് ഇരുന്ന് കരയുമ്പോൾ അത് സാരില്ല കൊച്ചേ എന്ന് പറഞ്ഞ് ഞാൻ ആശ്വസിക്കുമ്പോ ഇന്നേവരെ അവൾക്ക് കിട്ടാത്ത ഒരു ആങ്ങളയുടെ സ്‌നേഹവും കരുതലും എല്ലാം അവൾ ആസ്വദിക്കുകയായിരുന്നു… പുറത്ത് നിന്ന് നോക്കുന്നവർക്ക് അത് വേറെ ആയി തോന്നാമെങ്കിലും ഞാൻ അവൾക്ക് അവളുടെ മാത്രം ചേട്ടയും അവൾ എനിക്ക് എന്റെ മാത്രം അനിയത്തി കൊച്ചും ആയിരുന്നു…

അവൾ തല മസ്സാജ് ചെയ്ത് തരുമ്പോ അവളുടെ മടിയിൽ കിടന്ന് അവളുടെ പാട്ടും കേട്ട് കിടക്കുമ്പോ അമ്മച്ചി പണ്ട് ചെറുപ്പത്തിലേ മടിയിൽ കിടത്തി പാട്ട് പാടി ഉറക്കുന്നത് പോലെ ആണ് തോന്നിയിരുന്നത്….പിന്നെ എനിക്ക് വേണ്ടി എന്റെ “മാലാഖയെ” കണ്ട് പിടിച്ച് തന്നപ്പോ… എന്നെക്കാൾ കൂടുതൽ ഇന്ട്രെസ്റ് എടുത്ത് ഞങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി അവൾ ആണ് നടന്നത്… ഒരുപക്ഷേ അവൾ അങ്ങനെ ചെയ്തില്ലായിരുന്നേൽ എനിക്ക് ചിലപ്പോ എന്റെ മാലാഖയെ കിട്ടില്ലായിരുന്നു… ഞാൻ നേരത്തെ പറഞ്ഞില്ലേ ഞാൻ വേറെ പെണ്പിള്ളേരോട് മിണ്ടിയാൽ വഴക്കിടുന്ന ബാക്കി ഉള്ളതിങ്ങളെ വെച്ച് നോക്കിയപ്പോ എനിക്ക് ഇവൾ ശരിക്കും ഒരു അത്ഭുതം ആയിരുന്നു… എന്റെ പെണ്ണിനെ നാത്തൂൻ എന്ന് വിളിക്കാൻ വരെ അവൾ തുടങ്ങി…
പിന്നെ ഒരു ദിവസം കൂടെ ഉള്ള ഒരുത്തന്റെ അനിയത്തിടെ കല്യാണ പരുപാടി കഴിഞ്ഞ് ക്ലബ്ബിൽ വന്ന് അവളുടെ മടിയിൽ കിടന്ന് പാട്ട് കേട്ടോണ്ടിരുന്നപ്പോ ആണ് പെട്ടന്ന് ഓർത്തത് കർത്താവേ കുറച്ച് നാൾ കൂടി കഴിഞ്ഞ എന്റെ കൊച്ചിനേം ഇത്‌ പോലെ കെട്ടിച്ചു വിടണ്ടേ എന്ന്… അത് ഓർത്തപ്പോ എന്തോ ഭയങ്കര സങ്കടം ആയി…അന്ന് അവളെ എന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി കുറെ നേരം എന്തൊക്കെയോ പറഞ്ഞു… അന്ന് തോന്നി അവൾ എന്റെ അമ്മച്ചിയുടെ വയറ്റിൽ ജനിച്ചിരുന്നെങ്കിൽ എന്ന്…

എന്റെ സ്വന്തം അനിയത്തി ആയി എന്റെ വീട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന്…അവളുടെ കോളേജിന്റെ അഡ്മിഷന്റെ കാര്യത്തിന് എന്നെ വിളിച്ചപ്പോ ഞാൻ അറിഞ്ഞു അവൾക്ക് ഞാൻ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന്… ഞാൻ ഇവരെ ഒക്കെ എപ്പോഴും കളിയാക്കുന്ന ഒന്നാണ് കുശുമ്പിന്റെ കാര്യത്തിൽ… ബോയ്സിന് കുശുമ്പ് ഇല്ല എന്ന് ഞാൻ എപ്പോഴും പറയും പക്ഷെ ഇവളുടെ കാര്യത്തിൽ എനിക്ക് കുശുമ്പ് തോന്നിട്ടുണ്ട്… ഒരു ചേട്ടന് അവന്റെ അനിയത്തി വേറെ ആരോടെങ്കിലും അവനെക്കാൾ കൂടുതൽ ഇമ്പോർടൻസ് കൊടുക്കുന്നു എന്ന് കാണുമ്പോ ഒരു സാനം തോന്നൂല്ലേ അത് തന്നെ…

പക്ഷെ അത് കഴിഞ്ഞു പിന്നേം നമ്മുടെ അടുത്തേക്ക് വരുമ്പോ മനസിലാവും ആരോടൊക്കെ മിണ്ടായാലും നമ്മൾ എന്നും അവൾക്ക് ആരേക്കാളും വലുതാണ് എന്ന്…. ഇപ്പൊ അവളുടെ കല്യാണം ആയിന്ന് ഓർക്കുമ്പോ ഒരു വിഷമം… ഇനി ഇപ്പൊ ചേട്ടെ എന്ന് വിളിച്ചോണ്ട് വരാനോ എനിക്ക് ഒന്ന് തല മസാജ് ചെയ്യാനോ ഒന്നും ഇനി എന്റെ കൊച് ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോ ഒരു പിടച്ചിൽ… പക്ഷെ അളിയൻ എന്റെ കൊച്ചിനെ നന്നായി നോക്കും എന്ന് എനിക്ക് ഉറപ്പുണ്ട്…അളിയാ ഒന്നേ പറയാൻ ഉള്ളു… എന്റെ കൊച്ചിനെ കരയിക്കരുത്… ഇനി കരയിച്ചാലും എന്നെ അറിയിക്കരുത്…

ഞാൻ അറിഞ്ഞു കഴിഞ്ഞാൽ ചിലപ്പോ അളിയൻ കരയേണ്ടി വരും…അപ്പൊ അത്രേ ഉള്ളു… ഇനി പറഞ്ഞ ശരി ആവില്ല..” ഇതും കൂടു കേട്ടപ്പോ എല്ലാമായി.. ചെട്ടേനെ നോക്കിയപ്പോ കണ്ണ് ഒക്കെ നിറഞ്ഞ് നിൽപ്പുണ്ട്… എന്റേം അവസ്‌ഥ അതൊക്കെ തന്നെ ആയിരുന്നു… റോയിച്ചൻ അപ്പൊ തന്നെ മൈക്ക് എടുത്ത്
“കിച്ചു ടാ അളിയാ… സ്റ്റേജിലേക്ക് വാടാ” എന്നും പറഞ്ഞ് വിളിച്ചു… ചേട്ട സ്റ്റേജിൽ കയറിയതും ഞാൻ ചേട്ടയെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിൽ ആയിരുന്നു… ചേട്ടയും കണ്ണൊക്കെ നിറഞ്ഞ് ആണ് നിന്നിരുന്നത്… കുറച്ച് നേരം കരഞ്ഞ് കഴിഞ്ഞപ്പോ റോയിച്ചൻ വന്ന് എന്നെ ചേർത്ത് നിർത്തി… ഇപ്പൊ ഞാൻ എന്റെ ചെക്കൻറേം ചേട്ടന്റേം നടുക്ക് നിക്കുവാ….

എന്റെ വേറെ ഒരു ആഗ്രഹം സാധിച്ചു തന്നതിന് റോയിച്ചനോട് അപ്പൊ എനിക്ക് ഒരുപാട് നന്ദി പറയണം എന്ന് തോന്നി
“ടാ എനിക്ക് അറിയാം നീയും അപ്പച്ചനും ചേർന്ന് എന്റെ കയ്യിൽ തന്നിരിക്കുന്നത് നിങ്ങടെ ഒക്കെ ചങ്കിനെ ആണെന്ന്… അവളെ വിഷമിപ്പിക്കാതെ എന്നും സന്തോഷത്തോടെ നോക്കിക്കോളാം… ഒരിക്കലും കണ്ണ് നിറയ്ക്കില്ല എന്ന് ഞാൻ പറയില്ല… ഇടക്ക് ഇച്ചിരി തല്ല് പിടിത്തം ഒക്കെ വേണ്ടേ… എത്ര തല്ല് പിടിച്ചാലും ഒരു ദിവസത്തിൽ കൂടുതൽ അത് നീണ്ടുപോകാതെ ഞാൻ നോക്കിക്കോളാം…

പിന്നെ ഞാൻ കെട്ടി എന്ന് കരുതി അവൾ നിന്റെ അനിയത്തി കൊച്ചല്ലാതെ ആവുന്നില്ല….അവൾ എന്നും നിന്റെ അനിയത്തി ആയിരിക്കും… അവളെ പറ്റി പറയുമ്പോ ഉള്ള ഒരു ചേട്ടന് തോന്നുന്ന എല്ലാ ടെൻഷനും സ്നേഹവും കരുതലും എല്ലാം നിന്റെ മുഖത്ത് ഞാൻ കണ്ടിട്ടുണ്ട്…അത് കാണുന്ന ആർക്കും മനസിലാകും നിനക്ക് അവൾ എത്ര ഇമ്പോര്ടൻറ് ആണെന്…ഇങ്ങനെ ഒരു ചേട്ടനെ കിട്ടാൻ എന്റെ പെണ്ണ് ശരിക്കും ഭാഗ്യം ചെയ്തവൾ ആണ്…” എന്നും പറഞ്ഞു എന്നെ ഒന്നുടി ചേർത്ത് നിർത്തി…
അപ്പോൾ ആണ് ചിഞ്ചു വന്ന് മൈക്ക് എടുത്ത് കിച്ചു ചേട്ടനോട് ചോദിച്ചത് ” കുറെ നേരം ആയി മാലാഖ മാലാഖ എന്ന് കേൾക്കുന്നത്… ആരാ ഈ മാലാഖ?”
” മാലാഖ ആരാന്ന് ചോദിച്ചാൽ ദേ എന്റെ ഈ അനിയത്തിക്കൊച് എനിക്ക് വേണ്ടി കണ്ടിപിടിച്ച എന്റെ ജീവന്റെ പാതി… ” (കിച്ചു ചേട്ട)
“അല്ല ഈ മാലാഖ എന്ന് പറയുന്നതല്ലാതെ ആരാണ് ഈ മാലാഖ… കാണിച്ചു താ മാലാഖയെ..” (ചിഞ്ചു)
” എനിക്ക് മാലാഖയെ കണ്ടുപിടിച്ച് തന്നത് നിന്റെ ചേച്ചി ആണ്.. അപ്പൊ നിന്റെ ചേച്ചിയോട് തന്നെ പറ മാലാഖയെ കാണിച്ച് തരാൻ..” കിച്ചു ചേട്ട അത് എന്നെ നോക്കി പറഞ്ഞപ്പോൾ ഞാനോ എന്നുള്ള ഭാവത്തിൽ ഞാൻ ചേട്ടയെ നോക്കി… ചെല്ലു പോയി വിളിച്ചോണ്ട് വാ എന്നുള്ള രീതിയിൽ ചേട്ട എന്നെ നോക്കി… ഇനി ഇപ്പൊ വേറെ വഴി ഇല്ല എന്ന് എനിക്ക് മനസിലായി…ഞാൻ നൈസ് ആയി സ്റ്റേജിൽ നിന്ന് ഇറങ്ങി എന്റെ നാത്തൂൻസ് ഇരിക്കുന്ന ഇടത്തേക്ക് നോക്ക്…നേരെ നാത്തൂനേം വിളിച്ച് സ്റ്റേജിലേക്ക് നടന്നു… എന്റെ കൂടെ വരുന്ന ആളെ കണ്ട് ക്ലബ്ബിൽ ഉള്ള എല്ലാരുടേം കിളി പറന്ന് ഇരിക്കുവായിരുന്നു…………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button