ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 9
Aug 31, 2024, 22:37 IST

രചന: ജോഷിത ജോഷി
കുറെ നേരം അങ്ങനെ ഇച്ചായനേം കെട്ടിപ്പിടിച്ച് ഇരുന്ന് കുറെ കഴിഞ്ഞപ്പോ എനിക്ക് മനസിലായി എറണാകുളം ഇടുക്കി ബോർഡർ ആണെന്ന്... കോതമംഗലം റൂട്ട്... കുറെ കഴിഞ്ഞപ്പോ ഒരു ഗേറ്റ് കണ്ട് ഞങ്ങളെ കണ്ടപ്പോ ആരോ വന്ന് ഗേറ്റ് തുറന്ന് തന്നു. റോയിച്ചൻ അയാളോട് സലാമും കാണിച്ച് അകത്തേക്ക് വണ്ടി ഓടിച്ചു. ഉള്ളിൽ കയറിയപ്പോ ഞാൻ ശരിക്കും ഞെട്ടി കാട് പോലെ ഉള്ള സ്ഥലം കുറെ മരവും ചെടിയും ഒക്കെ ആയിട്ട് കുറച്ച് കൂടി ഉള്ളിലേക്ക് പോയപ്പോ ഒത്ത നടുക്കായി മരത്തിൽ ഉണ്ടാക്കിയ ഒരു കുഞ്ഞ് വീട്... ഈ സിനിമയിൽ ഓകെ കാണുന്ന പോലത്തെ ഒരു ചെറിയ വീട്. ഞാൻ വണ്ടിന്ന് ഇറങ്ങി സ്ഥലം ഫുൾ ഒന്ന് നോക്കി. റബ്ബറിൻ തോട്ടം ആണ് ഒരു സൈഡിൽ, വീടിന്റെ മുമ്പിൽ ഒരു കുഞ്ഞു പൂന്തോട്ടം അതിന്റെ അടുത്ത് ആയിട്ട് ഒരു കുഞ്ഞി കുളം.. ഇരുട്ട് ആയ കൊണ്ട് ഇത്ര ഒക്കെ എനിക്ക് കാണാൻ പറ്റിയുള്ളൂ.. പിന്നെ ഒടുക്കത്ത തണുപ്പും🥶. മതി പെണ്ണേ പ്രകൃതി ഭംഗി നോക്കിയത് എന്നും പറഞ്ഞ് റോയിച്ചൻ വന്ന് ചേർത്ത് പിടിച്ചപ്പോൾ ആണ് ഞാൻ ഇത്രേം നേരം അവിടെ നോക്കി നിപ്പായിരുന്നു എന്ന് ഓർമ്മ വന്നത്. പിന്നെ റോയിച്ചന്റെ കയ്യും പിടിച്ച് വീടിന്റെ ഉള്ളിൽ കേറി. പുറമെ കാണുന്ന പോലെ അല്ല അത്യാവശ്യം നല്ല വലിപ്പം ഉള്ള ഒരു വീട് ആയിരുന്നു അത്. ഉള്ളിൽ കയറിയപ്പോ തണുപ്പ് കുറഞ്ഞു.ഉള്ളിൽ ഒക്കെ നല്ല അടിപൊളി ആയി ഒതുക്കി വെച്ചിരിക്കുന്നു. മൊത്തത്തിൽ നല്ല അടിപൊളി സ്ഥലം. എന്നാലും ഈ പാതിരാത്രിയിൽ റോയിച്ചൻ എന്തിനാ ഇങ്ങോട് കൊണ്ടുവന്നേ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ഒരു കൈ വന്ന് എന്റെ വയറിൽ കൂടി ചുറ്റിപിടിച്ചത്... "എന്താണ് മോനെ റോയിച്ചാ.. ഒരു കളളക്ഷണം" എന്ന് ചോദിച്ചു തീർന്നതും ചെക്കന്റെ വക ഒരു ചിരി ആയിരുന്നു. എന്നിട്ട് എന്നെ ഒന്നൂടി ആ ദേഹത്തേക്ക് അടുപ്പിച്ച് നിർത്തി.. റോയിച്ചന്റെ ശ്വാസം എന്റെ കഴുത്തിൽ തട്ടിയതും ഞാൻ ഞെട്ടി. എന്റെ ഞെട്ടൽ മനസിലാക്കിയപോലെ റോയിച്ചൻ പയ്യെ ഒന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിൽ മുഖം അടുപ്പിച്ച് അവിടെ ഒരു ഉമ്മ തന്നു🙈. ഞാൻ ഒന്ന് പൊള്ളിപ്പിടഞ് റോയിച്ചന്റെ ഷർട്ടിൽ മുറുകെ പിടിച്ചു. എനിക്ക് ആണേൽ എന്റെ കയ്യും കാലും ഒക്കെ തളർന്ന് പോകുന്ന പോലെ തോന്നി. " എന്റെ പെണ്ണേ.. നീ ഇങ്ങനെ നിന്നാലെ നമ്മൾ ഇവിടെ എന്തിനാ വന്നത് എന്ന് ഇച്ചായൻ അങ്ങ് മറന്ന് പോകും.. പിന്നെ എന്റെ കൊച്ചിന്റെ ആഗ്രഹം ഒക്കെ നടക്കാതെ പോകും...അത് വേണോ?" എന്നുള്ള റോയിച്ചന്റെ ചോദ്യം കേട്ടപ്പോ എനിക്ക് ആകെ ചമ്മൽ ആയി. പിന്നെ റോയിച്ചൻ എന്നേം കൊണ്ട് ഒരു റൂമിലേക്ക് ആണ് പോയത്. അത് തുറന്നപ്പോ എന്റെ കിളികൾ എല്ലാം ജില്ല വിട്ട് പോയിട്ടുണ്ടാനയിരുന്നു. ഇതെന്നതാ കർത്താവേ മിനി ബാറോ😳... എന്റെ ജീവിതത്തിൽ ഞാൻ ഇത്രേം കുപ്പി കണ്ടിട്ടില്ല.. അതും പല നിറത്തിൽ പല വലുപ്പത്തിൽ... എന്റെ അന്ധം വിട്ടുള്ള നിൽപ്പ് കണ്ടപ്പോ തന്നെ റോയിച്ചന് കാര്യം മനസിലായി. " എന്നതാ കൊച്ചേ ഇങ്ങനെ നോക്കി നിൽക്കുന്നെ... എന്റെ പെണ്ണ് എന്നോട് ഒരു ആഗ്രഹം പറഞ്ഞാ അത് നടത്തി തരാതെ ഇരിക്കാൻ ഈ ഇച്ചായന് പറ്റുമോ..എന്റെ പെണ്ണ് കുറച്ച് കള്ള് കുടിക്കണം എന്നല്യോ പറഞ്ഞേ... അപ്പൊ പിന്നെ അതങ്ങ് സാധിച്ചു തന്നേക്കാം എന്ന് ഞാനും വിജാരിച്ച്.. കെട്ട് കഴിഞ്ഞ അന്ന് തന്നെ ആയ പിന്നെ എനിക്ക് വേറെ കമ്പനി നോക്കി പോകണ്ടല്ലോ ഇനി എന്ന് വിചാരിച്ചു. അതാണ് ഇന്ന് തന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. എന്റെ ഭാര്യ ഹാപ്പി ആയോ" സത്യം പറഞ്ഞ ഞാൻ ഒടുക്കാത്ത ഹാപ്പി ആയി. സന്തോഷം കൊണ്ട് ഞാൻ കെട്ടിപ്പിടിച്ച് ഇച്ചായന് ഒരു ഉമ്മ കൊടുത്തു. പിന്നെ ഇച്ചായൻ തന്നെ ഓരോ സാധങ്ങൾ എടുത്ത് വെക്കാൻ തുടങ്ങി. ചെത്ത് കള്ള്, മാജിക് മൊമെന്റ്‌സ്, bacardi, ജിന്ന്, ബ്രോ കോഡ്... അങ്ങനെ കുറെ ഉണ്ടായിരുന്നു.. ഇത്രേം ഒക്കെ എനിക്ക് അറിയാവുന്നത്... പിന്നെ നല്ല അടിപൊളി ബീഫ് ഓലത്തിയത് അതും തേങ്ങാക്കൊത്ത് ഒക്കെ ഇട്ടത്. പിന്നെ കരിമീൻ വറുത്തതും എല്ലാം കൂടി കണ്ടപ്പോ എന്റെ വായിൽ കപ്പലോടിക്കാൻ ഉള്ള അത്രേം വെള്ളം ഉണ്ടായി " എന്താടി പെണ്ണേ ഇത്രേം മതിയോ?" "മതിയൊന്നോ... ധാരാളം ആണ്... ഇന്ന് ഞാൻ ഒരു കറക്ക് കറക്കും എന്റെ കരവേട്ടാ.... ചെ... അല്ല ഇച്ചായാ.." "ഹ ഹ ഹ... കൊച്ചിന്റെ റിലേ ഒക്കെ അടിച്ച് പോയോ കർത്താവേ... അല്ല പെണ്ണേ നിനക്ക് എന്താ കള്ള് കുടിക്കണം എന്ന് ഇത്ര ആഗ്രഹം? ഇത്ര ആഗ്രഹം ആയിരുന്നേൽ അപ്പച്ചനോടോ കിച്ചുവിനോടോ പറഞ്ഞ അവര് മേടിച്ച് തരില്ലേ?" " പിന്നെ കള്ളുകുടിക്കണം എന്നും പറഞ്ഞ് കിച്ചു ചേട്ടടേ അടുത്ത് ചെന്നാൽ മതി കയ്യ് എന്റെ ചെകളത്ത് ഇരിക്കും.. ചേട്ടക്ക് ഇഷ്ട്ടല്ല കുടിക്കുന്നത്.. പിന്നെ അപ്പനോട് പറഞ്ഞ് ഞാൻ മടുത്തു... ഇതാവുമ്പോ കൊഴപ്പം ഇല്ലല്ലോ... വാള് വെച്ചാലും ഇച്ചായൻ നോക്കില്ലേ പിന്നെ കുടിക്കാൻ എന്താ ഇത്ര ആഗ്രഹം എന്ന് ചോദിച്ച എനിക്കും അറിഞ്ഞുടാ...ഇതിന്റെ ഒക്കെ രുചി അറിയണം എന്ന് തോന്നി.. പിന്നെ അപ്പനും ആങ്ങളയും ഒക്കെ കുടിക്കാത്ത കൊണ്ട് അവരോട് പറയാൻ പറ്റില്ലല്ലോ...ഒരു രസം അത്രേ ഉള്ളു റോയിച്ച... അല്ലാതെ വേറെ ഒന്നും ഇല്ല" എന്നും പറഞ്ഞ് ഞാൻ ഒരു ബീഫിന്റെ കഷ്ണം എടുത്ത് വായില്ലേക്ക് വെച്ച്.. ഹോ എന്നാ ടേസ്റ്റ് ആയിരുന്നു എന്നോ അങ്ങനെ ബീഫും കഴിച്ച് ഇരുന്നപ്പോൾ ആണ് ന്റെ കെട്ടിയോൻ കയ്യിലേക്ക് ഒരു ഗ്ലാസ്സിൽ കഞ്ഞിവെള്ളം പോലെ ഒരു സാധനം തന്നത്... എന്നതാ ഇത് എന്ന് ചോദിച്ചപ്പോ ചെത്ത് കള്ള് ആണെന്ന്. "ആഹാ അപ്പൊ ഇതാണല്ലേ ആ മൊതൽ... ഞാൻ സിനിമയിൽ ഒക്കെ കണ്ട പോലെ തന്നെ... അല്ല ഇച്ചായ ഇത് എങ്ങനാ കുടിക്കുന്നെ.. ഒറ്റ വലി ആണോ അതോ സിപ് ആയി ആണോ?" എന്റെ ചോദ്യം കേട്ടിട്ട് ആണെന്ന് തോന്നുന്നു ഇച്ചായൻ കഴിച്ചോണ്ടിരുന്ന ബീഫിന്റെ എരിവ് കേറി ചുമക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഒക്കെ അയപ്പോ എന്നോട് ഒരു ചോദ്യവും " നിനക്ക് ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ലല്ലേ പെണ്ണേ.." ഞാൻ ഒന്ന് വെളുക്കനെ ചിരിച്ചിട്ട് ഇല്ലെന്ന് ചുമൽ കൂച്ചി. "ഇതിന് മുൻപ് കൊച് വല്ല ആൽക്കഹോൾ വല്ലതും കുടിച്ചിട്ടുണ്ടോ?" "അങ്ങനെ കുടിച്ചിട്ടുണ്ടെൽ ഞാൻ നിങ്ങളോടു എനിക്ക് കള്ള് കുടിക്കണം എന്ന് പറയുവോ മണ്ട" എന്ന് പറഞ്ഞ് കഴപ്പോൾ ആണ് ഞാൻ എന്താ പറഞ്ഞത് എന്ന് ഓർമ വന്നത്. പയ്യെ തല ചെറിച് ഇച്ചായനെ നോക്കിയപ്പോ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു. "ഈ... സോറി ... അങ്ങനെ ഒന്നും കുടിച്ചിട്ടില്ല... വൈൻ ഒരുപാട് കുടിച്ചിട്ടുണ്ട്...അത് കുടിച്ചിട്ട് തന്നെ എന്റെ കിളി ഓക്കെ പോയി ഞാൻ ന്തൊക്കെയ കാണിച്ചു കൂട്ടിയത്🤭" അതും പറഞ്ഞു ചിരിച് ഇച്ചായനെ നോക്കിയപ്പോ അവിടെ ഒരു മാതിരി ഭാവം ആയിരുന്നു. പിന്നെ ഒന്നും നോക്കില്ല കള്ള് ഒറ്റ വലിക്ക് അങ്ങ് കുടിച്ചു.. സത്യം പറയല്ലോ ഒരു ടെസ്റ്റും അതിന് ഇല്ല... ചെറിയ ഒരു പുളിപ്പ് ഉണ്ട്.. അത്രേ ഉള്ളു... ശേ ഞാൻ സെഡ് ആയി മോനുസേ എന്നും പറഞ്ഞു ഇച്ചായനെ നോക്കി. എന്റെ കുടിയും അത് കഴിഞ്ഞുള്ള ഇരുത്തവം ഒക്കെ നോക്കി ചെക്കൻ ചിരിച്ചോണ്ട് ഇരിപ്പുണ്ട്. എനിക്ക് ആണേൽ ദേഷ്യം വന്ന്. എന്റെ നോട്ടം കണ്ട് പാവം ചിരി ഒക്കെ കടിച്ചു പിടിച്ച് ഇരിക്കുവാ. പിന്നെ ഒന്നും മിണ്ടാതെ അടുത്ത ഐറ്റം മാജിക് മൊമെന്റ്‌സ് ഒരു കുഞ്ഞി വൈൻ ഗ്ലാസ്സിൽ ഒഴിച്ചു തന്നു. "ഇതെന്ന ഇച്ചായ ഇത്രേം ഉള്ളോ.. കുറച്ച് കൂടി തായോ.. കള്ള് കുറെ തന്നല്ലോ.പിന്നെ എന്താ ഇത് ഇത്രേം മാത്രം" "അതേ പെണ്ണേ അത് കള്ള്.. ഇത് ഐറ്റം വേറെ ആണ്.. ഒന്നാമത് എന്റെ പെണ്ണിന് കുടിച്ച് ഒരു എക്സപ്പീരിൻസും ഇല്ല.. നമുക്ക് തിരിച്ചു വീട്ടിൽ പോകാൻ ഉള്ളതാ.. തൽക്കാലം കൊച് ഇത് വെച്ച് അഡ്ജസ്റ് ചെയ്യ്... ഇനിം ഉണ്ടല്ലോ ഐറ്റംസ്.. കുടിക്ക്" ഹാ ഇനിം ഐറ്റംസ് ഉണ്ടെന്ന് ആശ്വസിച്ചു ഞാൻ അത് കുടിച്ചു... കർത്താവേ പോയ വഴി മൊത്തം അറിഞ്ഞു... ഇതെന്ത് തേങ്ങാ ആണ്...അയ്യോ ഉള്ളോക്കെ ആന്തിട്ട് വയ്യ... ബ്ലാ... "യ്യോ കർത്താവേ ഇത് എന്ത് സാധനം... ഇത് എങ്ങനെ ആണ് നിങ്ങൾ ആണ്പിള്ളേര് കുടിക്കുന്നെ.. ഇത് പോയ റൂട്ട് മാപ് എടുക്കാം ഇപ്പൊ🤯 ഇച്ചായ എനിക്ക് ഉള്ളോക്കെ എന്തോ പോലെ... എന്തേലും ചെയ്യ്😭😭...." എന്റെ കരച്ചിൽ കണ്ട് ചെക്കൻ ഒടുക്കാത്ത ചിരി.. അത് കണ്ടപ്പോ ഞാൻ അവിടെ ഉണ്ടായിരുന്ന കുറെ തലയിണ ഒക്കെ എടുത്ത് റോയിച്ചനെ എറിഞ്ഞു. എനിക്കണേൽ ഈ കോപ്പിലെ സാധനം കുടിച്ചിട്ട് എന്തോ പോലെ.. കാണുന്ന പോലെ ഒന്നും അല്ല ഒരു ടെസ്റ്റും ഇല്ല... എനിക്ക് ഇരിക്കാനും നിൽക്കാനും ഒന്നും പറ്റുന്നില്ല... അവസാനം ഇച്ഛായൻ വന്ന് എന്റെ അടുത്ത് ഇരുന്ന് എന്തോ ഒരു സാധനം എനിക്ക് തന്ന്. അത് കഴിച്ച് കുറച്ചു കഴിഞ്ഞപ്പോ എനിക്ക് നല്ല ആശ്വാസം തോന്നി.ഞാൻ പയ്യെ ഇച്ചന്റെ മേലെ ചാരി ഇരുന്നു. ഇച്ചൻ പയ്യെ എന്റെ തലയിൽ തലോടി എന്നിട്ട് ചോദിച്ചു " കള്ള് കുടിക്കണം എന്നുള്ള എന്റെ കൊച്ചിന്റെ ആഗ്രഹം തീർന്നില്ലേ... ഇനി കുടിക്കണം എന്ന് പറയുവോ ?" മ് ഹ്.. ഇല്ല എന്ന് തലയാട്ടി ഞാൻ ഒന്നൂടി ഇച്ചായനോട് ചേർന്ന് ഇരുന്നു. പിന്നെ പയ്യെ ഇരുന്ന് ബീഫും കരിമീൻ വറുത്തതും ഒക്കെ തിന്ന് തീർത്തു.അന്ന് എനിക്ക് മനസിലായി ഈ കള്ള് കുടി ഒന്നും നമുക്ക് പറ്റില്ല.. നമുക്ക് തീറ്റ മാത്രം നല്ലത്.അങ്ങനെ തീറ്റ ഒരു വിധം നന്നായി നടന്നോണ്ടിരിക്കുവ അപ്പോഴാ എനിക്ക് ഇച്ചായനോട് ഒരു ചോദ്യം ചോദിക്കാൻ തോന്നിയത്. "ഇച്ചായ.. ഈ സാധനങ്ങൾ ഒക്കെ ഇച്ചായൻ കുടിക്കുവോ?" "മ്.. കുടിക്കും" " എപ്പോഴും കുടിക്കുവോ... അതോ വല്ല പരുപാടി ഓകെ വരുമ്പോ മാത്രം ആണോ കുടിക്കുന്നെ?" " അങ്ങനെ ചോദിച്ച പണ്ട് പ്രിയ പോയ സമയത്ത് മിക്കപ്പോഴും കുടിക്കുമായിരുന്നു. പിന്നെ പയ്യെ അത് നിർത്തി.. ഇപ്പൊ വല്ലപ്പോഴും ഒക്കെ കുടിക്കും... പിന്നെ അത്രക്ക് വിഷമം തോന്നിയ കുടിക്കും...എന്തേ പെണ്ണേ...?" ഞാൻ വേഗം ചെന്ന് ഇച്ചായന്റെ മടിയിൽ കേറി ഇരുന്നു.എന്നിട്ട് ആ നെഞ്ചോട് ചേർന്ന് ഇരുന്ന് എന്റെ തല ഇച്ചായന്റെ ഷോള്ഡറിൽ വെച്ച് ഇച്ചന്റെ കഴുത്തിൽ കൂടി കൈ ഇട്ട് ഇരുന്നു. "ഇച്ചായാ... നേരത്തെ പ്രിയ ചേച്ചി പോയപ്പോ കുടിച്ചത് വിഷമം കൊണ്ടാണ് എന്ന് എനിക്ക് അറിയാം... ഇനി ഇപ്പൊ എന്തിനാ എന്റെ ഇച്ചായൻ കുടിക്കുന്നെ.. ഞാൻ ഇല്ലേ ഇച്ചായന്റെ കൂടെ.. പ്ലീസ്... ഈ വല്ലപ്പോഴും ഉള്ള കുടി പോലും വേണ്ട ഇച്ചായ...എനിക്ക് ഇഷ്ട്ടവല്ല.. എനിക്ക് ഒരുപാട് നാള് ദേ ഇങ്ങനെ ഇച്ചായന്റെ നെഞ്ചോട് ചേർന്ന് ഇരിക്കാൻ ഉള്ളതാ... നിർത്താവോ ബാക്കി ഉള്ള കുടി കൂടി" എന്റെ പറച്ചിൽ കേട്ട് ഇച്ഛായൻ ഒന്ന് പൊട്ടി ചിരിച്ചു.എന്നിട്ട് എന്നെ ഒന്നൂടി ചേർത്ത് ഇരുത്തി എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി അവിടെ ഒരു കുഞ്ഞി ഉമ്മ തന്നു. " എന്റെ പെണ്ണേ... നിന്നെ പ്രേമിക്കാൻ തുടങ്ങിയതിൽ പിന്നെ റോയ് മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല... ഇപ്പൊ നിനക്ക് ഒഴിച്ച് തരാൻ വേണ്ടി ആണ് ഞാൻ അത് എടുത്തത്... എന്റെ അന്ന കൊച്ചേ(സ്‌നേഹം കൂടുമ്പോ ഇച്ചായൻ എന്നെ വിളിക്കുന്ന പേരാട്ടോ🙈) ഇന്ന് ഈ റോയിയുടെ ഏറ്റവും വലിയ ലഹരി അത് നീ ആണ് പെണ്ണേ.. നിന്നോളം മത്ത് പിടിപ്പിക്കുന്ന ഒന്നും ഇന്ന് എനിക്കില്ല... നിന്റെ ഈ ചിരി ഉണ്ടല്ലോ അന്നകൊച്ചേ... uff...ഒരു കള്ളിനും അതിനോളം എന്നെ മയക്കാൻ കഴിഞ്ഞിട്ടില്ല... നീ ആണ് ഇന്ന് എന്റെ ലഹരി... " എന്നും പറഞ്ഞ് ഇച്ചായൻ എന്നെ ഒന്നൂടി വരിഞ്ഞു മുറുകി.. ഞാനും ഇച്ചായനോട് ചേർന്ന് ഇരുന്നു. ഒന്നും മിണ്ടാതെ രണ്ടുപേരും ഹൃദയത്തിന്റെ തുടിപ്പും കേട്ട് അങ്ങനെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ക്ലോക്കിന്റെ ശബ്‌ദം കേട്ട് ആണ് ഞങ്ങൾ ഞെട്ടിയത്. നോക്കിയപ്പോ സമയം 3 മണി. "കൊച്ചേ പോകണ്ടേ നമുക്ക്.. ഇപ്പൊ ഇറങ്ങിയാൽ ആണ് വെളുപ്പിനെ അങ്ങ് എത്തു... രാവിലെ നമ്മളെ അവിടെ കണ്ടില്ലേൽ പോരാളി യുദ്ധം ഉണ്ടാക്കും.. പോകണ്ടായോ പെണ്ണേ?" എന്തോ എനിക്ക് അവിടെ നിന്നും പോകാൻ തോന്നിയില്ല... ഇച്ചായന്റെ കൂടെ കുറെ നേരം ഇത് പോലെ ഇരിക്കണം എന്ന് തോന്നി. എന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും കേൾക്കാഞ്ഞ കൊണ്ടാണെന്ന് തോന്നുന്നു ഇച്ചായൻ എന്റെ മുഖം പയ്യെ പൊക്കി " എന്റെ പെണ്ണിന്റെ മനസ് ഇച്ചായന് മനസിലാവും എനിക്കും ആഗ്രഹം ഉണ്ട് എന്റെ പെണ്ണിനെ ഇങ്ങനെ നെഞ്ചോട് ചേർത്ത് ഇവിടെ ഇങ്ങനെ ഇരിക്കാൻ പക്ഷെ എന്നാ ചെയ്യാൻ ആന്നെ...നമുക്ക് പിന്നീട് ഒരു ദിവസം ഇവിടെ വരാം പെണ്ണേ...അന്ന് കുറെ ദിവസം ഇവിടെ നിൽക്കാം നമുക്ക്.. കേട്ടോ... " മ്... ശരി ഇച്ചായ എന്നും പറഞ്ഞ് ഒരു ഉമ്മ എന്റെ ഇച്ഛായന്റെ നെറ്റിയിൽ കൊടുത്തു ഞങ്ങൾ പോകാൻ ഇറങ്ങി. തിരിച്ചുള്ള യാത്രയിൽ എന്റെ ഒരു കൈ ഇച്ചായന്റെ കയ്യിൽ കോർത്ത് പിടിച് ഇച്ഛായന്റെ പുറത്ത് ചേർന്നിരുന്നു വന്നു. തിരിച്ചു വീട്ടിൽ എത്തി ആരും അറിയാതെ റൂമിൽ കയറി കിടന്നതും ഉറങ്ങിയതും ഒക്കെ ഒരുമിച്ചായിരുന്നു. അങ്ങനെ ഇച്ചായന്റെ നെഞ്ചോട് ചേർന്ന് ആ ഹൃദയതാളവും കേട്ട് ഞാൻ ഉറങ്ങി ഒരു പുതിയ തുടക്കത്തിലേക്ക്............തുടരും....