പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം; ജമ്മു സർവകലാശാല അടച്ചു
May 9, 2025, 11:42 IST
                                             
                                                
ജമ്മു സർവകലാശാലക്ക് നേരെയും പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം. സർവകലാശാലക്ക് അകത്തുനിന്ന് വരെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഡ്രോൺ ആക്രമണം ചെറുത്തു. സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാല അടച്ചു. സ്ഥാപനത്തിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. പുലർച്ചെ ജമ്മുവിൽ പലയിടത്തും ഡ്രോൺ ആക്രമണമുണ്ടായി രജൗറിയിൽ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണമുണ്ടായത്. ഉറിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു.
                                            
                                            