National
നിയന്ത്രണരേഖയിൽ കനത്ത വെടിവെപ്പുമായി പാക്കിസ്ഥാൻ; മൂന്ന് പ്രദേശവാസികൾ കൊല്ലപ്പട്ടു, തിരിച്ചടിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത വെടിവെപ്പുമായി പാക്കിസ്ഥാൻ. പാക് വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിയന്ത്രണ രേഖയിൽ പലയിടങ്ങളിലായാണ് പാക് പ്രകോപനം
പാമ്പോർ, അക്‌നൂർ, റമ്പാൻ, പൂഞ്ച് എന്നിവിടങ്ങളിലാണ് പാക്കിസ്ഥാൻ വെടിയുതിർത്തത്. ഇന്ത്യ തിരിച്ചടിച്ചതോടെ ഇവിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ശക്തമായി തിരിച്ചടിക്കുന്നതായി ഇന്ത്യ അറിയിച്ചു. പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരുക്കേറ്റു
പാക് ഷെല്ലിംഗിനിടെ അതിർത്തിയിലെ മൂന്ന് വീടുകൾക്ക് തീപിടിച്ചു. ജമ്മു കാശ്മീരിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ വെടിവെച്ചിട്ടതായി പാക് സൈനിക വക്താവ് അവകാശപ്പെട്ടു. ഇതിൽ