നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം; പൂഞ്ചിൽ എട്ട് പേർ കൊല്ലപ്പെട്ടു

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ട് പേർ കൊല്ലപ്പെട്ടു. 34 പേർക്ക് പാക് ആക്രമണത്തിൽ പരുക്കേറ്റു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് പിന്നാലെയാണ് അതിർത്തിയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം ശക്തമാക്കിയത്
സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അതേസമയം ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക് പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസാഫറബാദിലെ വൈദ്യുതി ബന്ധം നിലച്ചു.
പാക്കിസ്ഥാനിൽ വലിയ പരിഭ്രാന്തിയാണ് നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തുവെന്നാണ് ഇന്ത്യൻ സേന അറിയിച്ചത്. എന്നാൽ ഇന്ത്യൻ ആക്രമണത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കി.