പാക്കിസ്ഥാന് കനത്ത തിരിച്ചടി; ക്വറ്റയുടെ നിയന്ത്രണം ഏറ്റെടുത്തതായി ബലൂച് ലിബറേഷൻ ആർമി

ഒരു ഭാഗത്ത് ഇന്ത്യയുടെ തിരിച്ചടി നേരിടാൻ സാധിക്കാതെ കഷ്ടപ്പെടുന്നതിനിടെ പാക്കിസ്ഥാന് മറ്റൊരു വൻ തിരിച്ചടി. പാക്കിസ്ഥാനിലെ പ്രധാന മേഖലയായ ക്വറ്റ പിടിച്ചെടുത്തതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. ഏതാനും ദിവസങ്ങളായി ബിഎൽഎ പാക് സൈന്യത്തിന് നേർക്ക് കനത്ത ആക്രമണമാണ് നടത്തുന്നത്.
ഇന്നലെ രാത്രി ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെയാണ് ക്വറ്റയുടെ നിയന്ത്രണം ബിഎൽഎ ഏറ്റെടുത്തതെന്നാണ് സൂചന. ഇന്നലെ രാവിലെ ബലൂച് ലിബറേഷൻ ആർമി പാക് സൈനിക വാഹനം സ്‌ഫോടനത്തിൽ തകർത്തിരുന്നു. 12 പാക് സൈനികരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്
നേരത്തെ ബൊളാൻ, കെച്ച് മേഖലകളിൽ 14 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തിരുന്നു. ഇന്ത്യൻ തിരിച്ചടി പ്രതിരോധിക്കാൻ പാക് സൈന്യം ഏതുവിധേനയും കഷ്ടപ്പെടുന്നതിനിടെയാണ് പാക്കിസ്ഥാനുള്ളിൽ തന്നെ സൈന്യത്തിനെതിരെ മറ്റൊരു ആക്രമണവും ശക്തമാകുന്നത്.