പാക് പ്രകോപനത്തിന് അതിർത്തിയിൽ കനത്ത തിരിച്ചടി; പാക് കരസേനാംഗങ്ങളെ വധിച്ചതായി റിപ്പോർട്ട്

അതിർത്തിയിൽ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയതോടെ പാക് കരസേനാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സൈന്യം പീരങ്കികൾ പ്രയോഗിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. തിരിച്ചടിയിൽ പാക് കരസേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം
ദൗത്യത്തിൽ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാർ എല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം.
അതേസമയം ഇന്ത്യയിൽ 15 ഇടങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്ന വ്യാജ പ്രചാരണം പാക്കിസ്ഥാൻ അഴിച്ചുവിടുന്നുണ്ട്. ഓപറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയിൽ ആക്രമണം നടത്തിയെന്നാണ് പാക് ടെലിവിഷനുകൾ അടക്കം വ്യാജ പ്രചാരണം നടത്തുന്നത്. ശ്രീനഗറിലെ വ്യോമതാവളം തകർത്തുവെന്നും കരസേനയുടെ ബ്രിഗേഡ് ആസ്ഥാനം തകർത്തുവെന്നും പാക്കിസ്ഥാൻ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വ്യാജ പ്രചാരണമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.