Kerala
പാലക്കാട് ബഡ്‌സ് സ്‌കൂളിന് ആർഎസ്എസ് സ്ഥാപകന്റെ പേര്; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നൽകിയതിൽ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് പ്രതിഷേധം
തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു. ഇവിടെ സ്ഥാപിച്ച ശിലാഫലകവും തകർത്തു. ഭിന്നശേഷിക്കാർക്കുള്ള പദ്ധതി സ്വാഗതാർഹമാണെന്നും എന്നാൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു
ആർഎസ്എസ് സ്ഥാപകന്റെ പേരിട്ടത് വളരെ മോശമാണ്. കൗൺസിലിൽ ചർച്ചക്ക് വെക്കാതെയാണ് പേര് നൽകിയത്. നഗരസഭ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. പ്രതിഷേധം തുടരുമെന്നും ആർഎസ് എസ് വത്കരണത്തിനുള്ള ശ്രമം എന്തുവില കൊടുത്തും തടയുമെന്നും ഡിവൈഎഫ്‌ഐയും അറിയിച്ചു.