❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 10

❤️പറയാതെ  പോയ പ്രണയം..❤️ : ഭാഗം 10

രചന: തസ്‌നി

🎵 ജീവംശമായ്...താനെ...നീ എന്നിൽ... കാലങ്ങൾ മുന്നേ.... വന്നൂ..... ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു നീയേ..... പൂവാടി തേടി, പറന്നു നടന്ന ശലഭമായി നിൻ.. കാൽപ്പാട് തേടി.... അലഞ്ഞു ഞാൻ.. ആരാരും കാണാ, മനസ്സിൻ ചിറകിലൊളിച്ച മോഹം... പൊൻപീലിയായി.... വളർന്നിതാ.... 🎵 ഫോൺ എടുത്തു ചെവിയിൽ വെച്ചപ്പോൾ കേട്ടത് മറുഭാഗത്ത് നിന്നും ഇമ്പമാർന്ന സ്വരത്തിലുള്ള പാട്ടാണ്... കസ്റ്റമർ കെയറിൽ നിന്നാണോ എന്ന് കരുതി നോക്കുമ്പോൾ പ്രൈവറ്റ് നമ്പർ ആണ്... കുറെ ഹലോ ഹലോ എന്ന് ആക്കി നോക്കിയിട്ടും നോ റെസ്പോൺസ്... ഓൺലി പാട്ട് മാത്രം... കുറച്ചു നിമിഷം സകലതും മറന്ന് ആ പാട്ടിൽ ലയിച്ചു പോയി... എന്തോ അതിലെ ഓരോ വരികളിലും ആരുടെയോ ആത്മാവ് ഒളിച്ചിരിക്കുന്നത് പോലെ...ഓരോ വാക്കുകളിലൂടെയും ജീവൻ തുടിക്കുന്നത് പോലെ.... വരികളിലൂടെ ആരോ പറയാതെ പറയുകയായിരുന്നു പ്രണയം.... കുറച്ചു നിമിഷങ്ങൾക്ക് ശേഷം പാട്ടും നിന്നു, ഫോണും കട്ടായി... എന്‍റെ ഉറക്കും നഷ്ട്ടപെട്ടു... ആരായിരിക്കും ഈ രാത്രി വിളിച്ചിട്ട് പാട്ട് പാടിയെ എന്ന് ചിന്തിച്ചു ചിന്തിച്ചു എപ്പോയോ ഉറങ്ങി പോയി..   പിറ്റേന്ന് കോളേജിൽ എത്തി വാക ചുവട്ടിൽ നിന്ന് പൂക്കളും പെറുക്കി ക്ലാസ്സിലേക്ക് നടന്നു.. ഇന്നലെത്തെ സംഭവത്തിന് ശേഷം ആരുടേയും മുഖത്തു നോക്കാൻ എന്തോ ചടപ്പായിരുന്നു... ആർക്കും മുഖം കൊടുക്കാതെ വേഗം തന്നെ നടന്നു... ക്ലാസ്സിൽ എത്തിയപ്പോ ആന്മേരി മാത്രമേ ലാൻഡ് ചെയ്തിട്ടുള്ളു... അവളോട് കുറച്ചു നേരം സംസാരിച്ചിരിക്കുമ്പോയേക്കും ബാക്കി എല്ലാം കൂടി ഹാജർ വെച്ചു... ഓരോ ടീച്ചേർസ് വന്നു വെറുപ്പിച്ചും ബോറടിപ്പിച്ചിട്ടും ഉച്ചവരെ സമയം കളഞ്ഞു... ഇന്നലെത്തെ സംഭവം ഓർത്തു ക്യാന്റീനിൽ പോകാൻ ഞാൻ മടിച്ചു നിന്നു... അവസാനം അവരുടെ സെന്റിയടിക്ക് മുന്നിൽ അടിയറവു പറഞ്ഞു... പോകുന്ന വഴിയിൽ ന്യൂട്ടന്റെ ഗ്യാങ്ങിനെ കണ്ടപ്പോൾ കുറച്ചു ടൈം സംസാരിച്ചു നിന്നു...എത്ര വേണ്ടെന്ന് കരുതിയിട്ടും കണ്ണുകൾ അനുസരണയില്ലാത്ത ആരെയോ തേടിക്കൊണ്ടിരുന്നു..   ക്യാന്റീനിൽ എത്തി ചുറ്റിലൊന്നും ശ്രദ്ധിക്കാതെ അവരോട് സംസാരിച്ചു കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി... കുറച്ചു കഴിഞ്ഞു തൊട്ടടുത്തിരുന്ന ലെച്ചു തോണ്ടാൻ തുടങ്ങി... "എന്താടി..." അവൾ കണ്ണ് കൊണ്ട് മുന്നോട്ട് നോക്ക് എന്ന് പറഞ്ഞു... നോക്കിയപ്പോൾ നേരെ ഓപ്പോസിറ്റുള്ള ടേബിളിൽ എന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്ന ന്യൂട്ടനെയാണ് കണ്ടത്... ഇത്രയും നേരം തേടിക്കൊണ്ടിരുന്ന ആളെ പെട്ടെന്ന് കണ്മുന്നിൽ കണ്ടപ്പോൾ ചുണ്ടിൽ അറിയാതെ പുഞ്ചിരി വിടർന്നു....രണ്ടാളുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... ഒരു നിമിഷമാ നോട്ടത്തിൽ ലയിച്ചു പോയി... പെട്ടെന്ന് ഇന്നലത്തെ സംഭവം ഓർമ വന്നപ്പോൾ കണ്ണുകളെ ഒരു പിടച്ചിലോടെ മാറ്റി.. ഫുഡ് കഴിച്ചു കഴിയുന്നത് വരെ അറിയാതെ പോലും കണ്ണുകളെ അങ്ങോട്ടേക്ക് പോകാൻ അനുവദിച്ചില്ല... ഫുഡ് കഴിച്ചു പോകാൻ നോക്കുമ്പോൾ പ്രതീക്ഷിച്ചത് പോലെ പിൻ വിളി കേട്ടെങ്കിലും മൈൻഡ് ചെയ്തില്ല... കോളേജ് വിട്ട് ഗേറ്റിനരികിൽ എത്തിയപ്പോഴാണ് എന്നെയും കാത്ത് എന്ന പോലെ അവൻ നിൽപ്പുണ്ടായിരുന്നു.. കണ്ടിട്ടും കാണാത്തത് പോലെയാക്കി ബസ്റ്റോപ്പിലേക്ക് നടന്നു...     രാത്രി ഉറങ്ങാൻ വേണ്ടി കിടന്നപ്പോഴാണ് ഇന്നലെത്തെ ഫോൺ കോളിനെ കുറിച്ച് ഓർമ വന്നത്... വെറുതെയാണെങ്കിലും ആ സ്വരം ഒന്നുകൂടി കേൾക്കാൻ ഹൃദയം തുടിച്ചു... ആർക്കെങ്കിലും നമ്പർ മാറിപോയതായിരിക്കും എന്ന് കരുതി ഉറങ്ങാൻ കിടന്നു... കണ്ണുകൾ അടയ്ക്കുമ്പോൾ തന്നെ തെളിഞ്ഞു വരുന്നത് പൂച്ചകണ്ണുകളാണ്.... വല്ലാത്തൊരു അസ്കർഷണീയതയാണ് ആ കണ്ണുകൾക്ക്.... എന്തോ കാന്ത ശക്തി ഉള്ളത് പോലെ....ഓരോ തവണ ആ കണ്ണുകളിൽ ഉടക്കുമ്പോഴും ഏതോ അനശ്വര ഗർത്തത്തിലേക്ക് ആഴന്നിറങ്ങി പോകുന്നത് പോലെ.... നോട്ടം പിൻവലിക്കുമ്പോൾ കണ്ണിന്റെ പിടച്ചിലിനൊപ്പം ഹൃദയവും പിടയ്ക്കുന്നത് പോലെ... എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത വികാരം.. ഫോൺ റിങ് ചെയ്യുന്ന കേട്ടപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്... ആവേശത്തോടെ ഫോൺ എടുത്തു നോക്കിയപ്പോൾ ഇന്നലെ വിളിച്ച അതേ നമ്പറാണ്... ഫോൺ എടുത്ത് കാതോരം വെച്ചപ്പോൾ തന്നെ മറുപുറത് നിന്ന് ഉയർന്നു വന്ന പാട്ടിൽ അറിയാതെ ലയിച്ചു പോയി.... 🎵 വെള്ളൈ പൂവേ...വെള്ളൈ പൂവേ കാതൽ വന്തതാ.... ശ്വാസ കാട്രിൻ വാസം കൂടെ ആസേ പേസതാ.... ഉന്നെ ഞാൻ നിനൈത്താലേ.... മഴയായ് തൂവ്തെ.... ഉനൈ ഇൻട്രി വായ്വില്ലെയി വാനമെ.... ഇസൈ കൂടെ ഇസൈ ഇല്ലയീ... വെള്ളൈ പൂവേ... വെള്ളൈ പൂവേ കാതൽ വന്തതാ.... ശ്വാസ കാട്രിൻ വാസം കൂടെ ആസേ പേസതാ.. 🎵   രാവിലെ അലാറം കേട്ട് ഞെട്ടി എഴുന്നേൽക്കുമ്പോയാണ് ഇന്നലെ പാട്ടും കേട്ട് എപ്പോയോ ഉറങ്ങി പോയത് ഓർമ വന്നത്... എങ്കിലും കാതിൽ ആ പാട്ട് തന്നെ വീണ്ടും അലയടിക്കുന്നതു പോലെ.... വേഗം എഴുന്നേറ്റ് പണിയൊക്കെ തീർത്തു കോളേജിലേക്ക് പുറപ്പെട്ടു....   ദിവസങ്ങൾ കടന്നു പോയി... കോളേജിൽ നിന്ന് ന്യൂട്ടനെ കാണുമെങ്കിലും മൈൻഡ് ആക്കാറില്ല...എന്നെ പെങ്ങളായി ഏറ്റെടുത്തത് കൊണ്ട്, സജാദിക്കയോടും അഭിയേട്ടനോഡൊക്കെ അത്യാവശ്യം നല്ലൊരു ഫ്രണ്ട്ഷിപ് വാർത്തെടുത്തു.... ന്യൂട്ടൻ വരുമ്പോ നമ്മൾ ഒഴിഞ്ഞു മാറും.. ന്യൂട്ടൺ ഓരോ കാര്യങ്ങളും പറഞ്ഞു പിറകെ തന്നെ നടക്കാറുണ്ടെങ്കിലും പാടെ അതൊക്കെ അവഗണിച്ചു.... എന്റെ അവഗണന അവന്റെ ഹൃദയത്തിൽ ആയത്തിൽ മുറിവേൽപ്പിച്ചെന്ന് ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തു..   വെറുതെ മനസ്സിന് ആശ കൊടുക്കാൻ വയ്യ..ആ കണ്ണുകളിൽ ഉടയ്ക്കുമ്പോൾ ഞാൻ ഞാനല്ലാതാവുകയാ....ആ നൊട്ടം പോലും ഞാൻ പാടെ അവഗണിച്ചത്, എന്റെ കണ്ണിലെ പ്രണയം അവൻ തിരിച്ചറിയുമോ എന്ന് പേടിച്ചാണ്.... പ്രയാണവും നോക്കി നടന്നാൽ സ്വപ്നങ്ങളൊക്കെ പാതി വഴിയിൽ ആകും... പഠിച്ചു നല്ലൊരു ജോലി വാങ്ങിയിട്ട് വേണം ഉമ്മാക്ക് റസ്റ്റ്‌ കൊടുക്കാനും, ഹാനുവിനെ നല്ല രീതിയിൽ പഠിപ്പിക്കാനും... അത്‌ കൊണ്ട് തന്നെ മനസ്സിൽ കിളിർത്ത പ്രണയത്തിന്റെ പുതുനാമ്പുകൾ വേരടക്കം പിഴുതെറിയണം... അതിനിടയിൽ ഇന്നും എന്റെ ഫോണിലേക്ക് വിളിച്ചു പാട്ട് പാടുന്ന ആ അജ്ഞാതന്റെ കലാപരിപാടി തുടർന്നുകൊണ്ടിരുന്നു.... ആ സ്വരം കേട്ടില്ലെങ്കിൽ ഉറക്ക് വരില്ലെന്ന അവസ്ഥയിലാണ് ഞാൻ... പാട്ടും കേട്ട് രാത്രിയുടെ ഏതോ യാമങ്ങളിൽ ഞാൻ ഉറക്കിനെ പുൽകും... ഓരോ ദിവസവും പാടുന്ന വരികളിൽ എന്നോടുള്ള പ്രണയം ഒളിപ്പിച്ചു വെച്ചിരുന്നു...ആ വരികൾക്കൊക്കെയും എന്തോ ഞാനുമായിട്ട് ആത്മ ബന്ധമുള്ളത് പോലെ.... ആരാണെന്ന് അറിയില്ലെങ്കിലും ആ സ്വരത്തെ ഹൃദയത്തോട് ചേർത്ത് വെച്ചു... ആദ്യം നമ്മളെ ന്യൂട്ടൺ ആയിരിക്കുമോ എന്ന ഡൗട്ടിൽ ഷാനയോടൊക്കെ ചോദിച്ചെങ്കിലും അവൻ ഇതുവരെ പാട്ടൊന്നും പാടിയിട്ടില്ലെന്ന് പറഞ്ഞപ്പോൾ ആ സംശയം അവിടെ നിർത്തി....   ഉച്ചയ്ക്ക് ഫുടൊക്കെ കഴിച്ചു വാക മരച്ചുവട്ടിൽ തനിയെ പോയിരിക്കുന്നത് സ്ഥിരം ഏർപ്പാടാക്കി... അങ്ങനെ ഒരു ദിവസം വാകചുവട്ടിൽ ഇരുന്നു വാകപൂവ് കയ്യിലെടുത്തു കണ്ണടച്ചു അതിന്റെ ഗന്ധം ആസ്വദിക്കുമ്പോഴാണ് മുന്നിലാരോ വന്നു നിന്നത് പോലെ തോന്നിയത്..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story