Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 13

രചന: തസ്‌നി

തസ്‌നി ന്യൂട്ടന്റെ ചവിട്ടേറ്റ് മണലിലേക്ക് തെറിച്ചു വീണ സിയാദിക്കയെ കണ്ടപ്പോൾ നെഞ്ചോന്നു കാളി.. “ഈ ഐനുവിന്റെ പെണ്ണിനെ നോക്കാൻ മാത്രം എന്ത് ധൈര്യമാ നിനക്ക്…. ” കലിപ്പ് ഒടുങ്ങാതെ വീണ്ടും അവനിലേക്ക് പാഞ്ഞടുക്കുന്ന ന്യൂട്ടനെ ഇരു കയ്യാലും തടഞ്ഞു വെച്ചു…. ആദ്യമായിട്ടാ അവനെ ഇങ്ങനെയൊരു ഭാവത്തിൽ കാണുന്നത്….

കണ്ണുകളൊക്കേ ചുവന്നു കലങ്ങിയിട്ട ഉള്ളെ….വെറുതെ ഒന്ന് ചൊറിയണമെന്ന് കരുതിയിട്ടേ ഉള്ളൂ…ഇതിപ്പോ വഴിയേ പോകുന്ന വയ്യാ വേലി എടുത്തു തലേൽ വെച്ചത് പോലെയായി…ഇനി കിട്ടുന്നത് വാങ്ങൽ തന്നെ ശരണം… “ഐനു…ഞാൻ പറയുന്നത് കേൾക്ക്….” “നീ എന്നെ വിട്…അല്ലെങ്കിൽ നിനക്കും കിട്ടും എന്റെടുത്തുന്നു….

പറ എന്താ അതിനു മാത്രം നിങ്ങൾ തമ്മിൽ ബന്ധം…” എന്റെ കൈകൾ തട്ടി മാറ്റി അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു… ആദ്യം ഞാനും നീയും തമ്മിൽ എന്താ ബന്ധമെന്ന് ചോദിക്കാൻ നാവു തരിച്ചു വന്നെങ്കിലും നൗ ടാസ്കിങ് is injurious to my health എന്നുള്ളത് കൊണ്ട് ആ ചോദ്യം അപ്പടി വിഴുങ്ങി…. “ഇവളിൽ നിന്ന് ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം…എല്ലാ ആണുങ്ങളെയും വശീകരിക്കാൻ കെട്ടിയൊരുങ്ങി വന്നേക്കുന്നു…ബ്ലഡി ബെഗർ…”

ആരിൽ നിന്നോ ഉതിർന്നു വീണ വാക്കുകൾ മനസ്സിലേക്ക് ഒരു കാരിരുമ്പ് പോലെ തുളച്ചു കയറി… കണ്ണിൽ നിന്ന് ഉറ്റു വീണു കൊണ്ടിരിക്കുന്ന കണ്ണുനീർ തുള്ളികളെ ആരും കാണാതിരിക്കാൻ തല താഴ്ത്തി നിന്നു… പെട്ടെന്ന് ഒരു പടക്കം പൊട്ടുന്ന ഒച്ചകേട്ട് തലയുയർത്തി നോക്കിയപ്പോൾ കണ്ടു, കവിളിൽ കൈവെച്ചു നിൽക്കുന്ന മദാമ്മ പുട്ടിയെയും കത്തിയെരിയുന്ന കണ്ണുകളാലെ അവളെ തീഷ്ണമായി നോക്കുന്ന നമ്മളെ ന്യൂട്ടനെയും….ഓഹ് അപ്പൊ ഇതാണാ അശരീരിയുടെ വക്താവ്…

“നിന്റെ ഈ പുഴുത്ത നാവ് കൊണ്ട് എനി ഒരക്ഷരം നീ എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞാൽ ബന്ധങ്ങൾ ഒക്കെ ഈ ഐനു മറക്കും….ഇനിയൊരു നൊട്ടം കൊണ്ട് പോലും നീ ഇവളെ വേദനിപ്പിച്ചാൽ നീ മറ്റൊരു ഐനുവിനെ കാണേണ്ടി വരും….” പെട്ടെന്ന് എന്റെ കൈപിടിച്ച് വലിച്ചു അവനിക്കരികിലേക്ക് ചേർത്തു നിർത്തി…പെട്ടെന്നുള്ള പ്രവർത്തിയിൽ ഞാൻ ചെറുതായി ഒന്ന് ഞെട്ടിപ്പോയി…

എത്രയേറെ ഇഷ്ടപെടരുതെന്ന് മനസ്സിനെ പറഞ്ഞു പടിപ്പിക്കുമ്പോഴും അവന്റെ സാമീപ്യത്തിൽ അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെ ആകുന്നു…ഉയർന്നു വരുന്ന ശ്വാസമിടിപ്പും ഉള്ളിലുണ്ടാകുന്ന പതർച്ചയും പറയാതെ പറയുന്നുണ്ട് അവൻ എത്രത്തോളം പ്രിയപെട്ടതാണെന്ന്… “ഇവൾ ഈ ഐസാന്റെ പെണ്ണാ….എന്റെ മാത്രം… ഒരു നൊട്ടം കൊണ്ട് പോലും ആരെങ്കിലും ഇവളെ വേദനിപ്പിക്കാനോ, മറ്റോ ശ്രമിച്ചാൽ….”

ഒരു താക്കീതെന്ന നിലയിൽ അവൻ പറഞ്ഞു നിർത്തി…. ബാക്കി പറയാതെ തന്നെ എല്ലാർക്കും മനസ്സിലായെന്ന് തോന്നുന്നു…. ആൺകുട്ടികളുടെ കണ്ണിൽ നിരാശയാണ് എങ്കിൽ പെൺകുട്ടികളുടെ മുഖത്തു അസൂയയും ദേഷ്യവുമായിരുന്നു കണ്ടത്…. “ഐനു…പ്ലീസ്…ഞാൻ പറയുന്നത് ഒന്ന് കേൾക്ക്….അവനിക് നമ്മളെ റിയനെ കുറെ കാലമായിട്ട് ഇഷ്ടമാ….അവൾ അക്‌സെപ്റ്റ് ചെയ്തില്ലെങ്കിലോ എന്ന് പേടിച്ചിട്ടാ അവൻ അവളോട് നേരിട്ട് പറയാത്തത്….പ്ലീസ് ട്രസ്റ്റ്‌ മി…ഇനിയും വഴക്ക് ഉണ്ടാക്കല്ലേ….”

കരയുന്ന മദാമ്മ പുട്ടിയെ പാടെ അവഗണിച്ചു വീണ്ടും സിയാദിക്കന്റെ അരികിലേക്ക് പോകാൻ നിന്ന അവന്റെ മുന്നിൽ ചെന്ന് കെഞ്ചി കൊണ്ട് പറഞ്ഞു…. അവൻ സത്യമാണോ എന്നാ രീതിയിൽ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു…കണ്ണ് ചിമ്മി കൊണ്ട് ഞാനും സത്യമാണെന്നു പറഞ്ഞപ്പോൾ ന്യൂട്ടന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…പതിയെ അതെന്റെ ചുണ്ടിലും പടർന്നു…

എന്നെ നോക്കി സൈറ്റ് അടിച്ചു, ഷർട്ടിന്റെ കൈരണ്ടും കയറ്റി, മുഖത്തു വീണ്ടും ഗൗരവം വരുത്തി സിയാദിക്കയുടെ അരികിലേക്ക് നടന്നു… വീണെടുത്തു നിന്ന് എഴുന്നേറ്റ് ഷർട്ടിലൊക്കെ പറ്റിയ പൊടി തട്ടിക്കളഞ്ഞു കൊണ്ടിരുന്ന സിയാദിക്ക, ന്യൂട്ടന്റെ വരവ് കണ്ടു അടിമുടി വിറക്കാൻ തുടങ്ങി…. ചുണ്ടിൽ പൊട്ടിവന്ന ചിരിയെ പാടുപെട്ട് ഒതുക്കി, അവരിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു….

“ഡൊ….ഇഷ്ടം തോന്നിയാൽ അത്‌ പറയാനുള്ള ചങ്കൂറ്റം വേണം ആദ്യം..അല്ലാത്തവൻ ഈ പരിപാടിക്ക് പോകരുത്….” സിയാദിക്കന്റെ ഷോൾഡറിൽ കയ്യിട്ട് കൊണ്ട് ന്യൂട്ടൻ പറയുന്നത് കേട്ട്, എല്ലാരുടെ കിളികളും കുറച്ചു കാലത്തേക്ക് ദേശാടനത്തിന് പോയി…. “അത്‌ പിന്നെ…കുറെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന്, ഇഷ്ടം പറഞ്ഞിട്ട് അവൾ റിജെക്ട് ചെയ്താൽ എനിക്ക് സഹിക്കാൻ പറ്റില്ല, അത്രത്തോളം ഇഷ്ടപ്പെട്ടു പോയി….അതുകൊണ്ടാ…”

തലയും തായ്തി സിയാദിക്ക പറയുന്നത് കേട്ട് അറിയാതെ എന്റെ കണ്ണുകൾ ന്യൂട്ടനെ തേടി…. “പ്രണയം ചിലപ്പോ അങ്ങനെയാ….നമ്മൾ ഇനി ഹൃദയം കീറി മുറിച് കാണിച്ചു കൊടുത്താലും അവർ അതൊന്നും വിശ്വസിക്കൂല…അതും അവർ പൊള്ളയായിട്ടേ കാണൂ…പക്ഷേ മനസ്സിൽ തളിരിട്ട പ്രണയം പറയാതെ പോയാൽ അത്‌ ജീവിത കാലം മുഴുവൻ ഒരു നീറുന്ന ഓർമയായി തീരും….”

ഇടറിക്കൊണ്ട് ന്യൂട്ടൻ പറഞ്ഞ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തന്നെ കൊണ്ടു….ആ മുഖത്തു നോക്കാൻ കഴിയാതെ തല കുനിച്ചു നിന്നു…. കാണികളായി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക് പോകുന്ന അവരുടെ പുറകെ ഞാനും വെച്ചു പിടിച്ചു…പോകുന്ന വഴിയിൽ എന്റെ കയ്യിൽ നിന്നു വീണ പൂവ് എടുത്തു, ന്യൂട്ടൻ സിയാദിക്കന്റെ കയ്യിൽ വെച്ചു കൊടുത്തു…നടത്തം നിന്നത് എന്റെ ഫ്രണ്ട്സിന്റെ മുന്നിൽ ആണ്….

അല്ലെങ്കിലേ, അടിക്കാൻ പോയവൻ തോളിൽ കയ്യിട്ട് വരുന്നത് കണ്ടു സകലയെണ്ണവും അന്തം വിട്ട് നിൽപ്പാണ്… സിയാദിക്ക റിയയുടെ മുന്നിൽ പോയി മുട്ട് കുത്തിയിരുന്ന് അവൾക്ക് നേരെ ആ റോസ് നീട്ടി…. “റിയാ….ഐ ലവ് യൂ…കുറെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്നതാ നിന്നെ….നീ റിജെക്ട് ചെയ്താലോ എന്നുള്ള പേടികൊണ്ടാ പറയാതിരുന്നേ….

ഇനിയും പറഞ്ഞില്ലെങ്കിൽ അതൊരു തീരാ നോവായി മാറും എന്നിൽ….പോരുന്നോ എന്റെ മഹറിൻ അവകാശിയായി….” റിയയുടെ ബോധം ഇപ്പൊ പോകുമെന്ന അവസ്ഥയിലാണ്….ബാക്കിയുള്ള ചങ്ങായീസ് ആണെങ്കിൽ പന്തം കണ്ട പെരുച്ചാഴികളെ പോലെ നിൽപ്പുണ്ട്… റിയയുടെ മുഖം അറുന്നൂറിന്റെ ബൾബ് പോലെ കത്തുന്നുണ്ട്…. ഇതിനു പിന്നിലൊരു രഹസ്യമുണ്ട് ട്ടോ…

സിയാദിക്ക എന്നോട് വന്നു റിയാന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഓളോട് നേരിട്ട് പറയാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല….ഈ സിയാദിക്കാന്റെ ചോര ആൾ അറിയാണ്ട് റിയാ ഊറ്റികുടിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…പേരൊന്നും അറിയില്ലായിരുന്നു..റിയാക്ഷൻ എന്താവും എന്ന് പേടിച്ചിട്ട് അവൾ വായിനോട്ടത്തിൽ ഒതുക്കി വെച്ചു…

ഇപ്പൊ വൈദ്യൻ കല്പിച്ചതും ഒന്ന്, രോഗി ഇച്ഛിച്ചതും ഒന്ന്…എന്താപ്പോ കഥ…. റിയ എന്നെ നോക്കിയപ്പോൾ കണ്ണുകൾ കൊണ്ട് ഞാൻ വാങ്ങിചോ എന്ന്,പറഞ്ഞു…. അവൾ പുഞ്ചിരിയോടെ പൂവ് വാങ്ങിയപ്പോൾ തന്നെ ചുറ്റും കരഘോഷം മുഴങ്ങി… സിയാദിക്ക സന്തോഷം കൊണ്ട് എഴുന്നേറ്റ് റിയയുടെ അരയിലൂടെ കൈയിട്ടു അവളെയും കൊണ്ട് വട്ടം കറങ്ങി….

എല്ലാരുടെയും കണ്ണ് പുറന്തള്ളി… ബോധം കേട്ട് വീഴാതിരിക്കാൻ അടുത്തുള്ള ആളെ ഒരു താങ്ങിനായി പിടിച്ചു…. “ഓരോരുത്തരെ ഭാഗ്യം നോക്കണേ….ഇഷ്ടന്ന് പറയുന്നു, അക്‌സെപ്റ്റ് ചെയുന്നു, എടുത്തു കറക്കുന്നു..ഇവിടെ ഒരാൾ ഇഷ്ടാന്ന് പറഞ്ഞിട്ട് കാലം കുറെ ആയി പുറകെ നടക്കാൻ തുടങ്ങിയിട്ട്….എവിടെ..എന്തേലും ഒരു മെച്ചം വേണ്ടേ…..”

കഴുത്തിൽ ഒരു ചുടു നിശ്വാസവും ആത്മരോധനവും കേട്ടപ്പോഴാണ്, കയറിപിടിച്ചത് ന്യൂട്ടനെ ആണെന്ന് ഒരു പിടച്ചിലൂടെ തിരിച്ചറിഞ്ഞത്…കഴുത്തിൽ വീണ ചുടു നിശ്വാസത്തിന്റെ തരിപ്പിൽ അറിയാതെ അവനിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു…പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോൾ ചടപ്പോടെ അവനിൽ നിന്നും മാറി,അവനെ നോക്കാതെ നാണത്തോടെ നില്കുന്ന റിയയുടെ അരികിലേക്ക് പോയി….

റിയയെ ഇട്ടു പൊരിച്ചെടുക്കുമ്പോയേക്കും ബെൽ അടിച്ചു, ബാക്കി ക്ലാസ്സിൽ ചെന്നിട്ടാകാം എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു… വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മാറിൽ കൈകെട്ടി എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ന്യൂട്ടനെ….ഒരു നറുപുഞ്ചിരിയും സമ്മാനിച്ചു നടത്തത്തിന്റെ വേഗത കൂട്ടി… ക്ലാസ്സിൽ എത്തിയിട്ടും ചിന്ത മുഴുവനും ന്യൂട്ടനെയും അവന്റെ വാക്കുകളും ആയിരിന്നു….

എത്ര അവഗണിച്ചിട്ടും വീണ്ടും വീണ്ടും അവൻ എന്നിലേക്ക് തന്നെ അടുക്കുന്നു…ഇത്രയേറെ ഒരാൾക്ക് സ്നേഹിക്കാൻ പറ്റുമോ….അത്രത്തോളം ഇഷ്ടമുള്ളത് കൊണ്ടാവില്ലേ ഇന്ന് ഞാൻ സിയാദിക്കാനോട് സംസാരിക്കുമ്പോയേക്കും ദേഷ്യം പിടിച്ചത്…വിരലുകൾ അറിയാതെ അവന്റെ പിടിയിൽ ചുവന്നു തുടുത്ത കൈകളെ തഴുകി…ചുണ്ടിലൊരു പുഞ്ചിരിയും വിരിഞ്ഞു…

.അവന്റെ സ്നേഹത്തിന്റെ മുദ്ര പതിക്കുന്നത് എപ്പോഴും എന്റെ കൈകളിലാണല്ലോ റബ്ബേ…. ചിന്തകളെയൊക്കെ വകഞ്ഞു മാറ്റി, റിയയെ ഇട്ടു ചൊറിയാൻ തുടങ്ങി..കൂട്ടത്തിൽ എനിക്കും ഇട്ടു നല്ലോണം താങ്ങി….എന്ത് കൊണ്ടാ ഐനുക്കാനോട്‌ നീ ഇഷ്ടം പറയാതെ എന്നാ അവരുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു….ഇഷ്ടമാണ് എന്റെ ജീവനേക്കാൾ…. പക്ഷേ അതൊരിക്കലും ഐനു അറിയാൻ പാടില്ല…

ആ ഇഷ്ടമൊക്കെ എന്റെ ഉള്ളിൽ തന്നെ ഒടുങ്ങണം…. ഉച്ചയ്ക്ക് ക്യാന്റീനിൽ നിന്ന് ഫുഡുമ്പോൾ വീണ്ടും ആ അനോണിമസ് ഡെഡിക്കേഷൻ കേട്ടു…ഫുഡ് മുഴുവൻ കഴിക്കാൻ സമ്മതിക്കാതെ എന്നെയും വലിച്ചു കൊണ്ട് അവർ റീക്രീഷൻ റൂമിലേക്ക് പോയി… അവിടെയെത്തി സമീൽക്കയോട് ആ ഡെഡിക്കേഷനെ കുറിച്ച് ചോദിച്ചപ്പോൾ മൂപർക്കും അതിനെ കുറിച്ച് നോ ഐഡിയ….എഴുത്ത് നോക്കി കണ്ടുപിടിക്കാമെന്ന് ഷാന പറഞ്ഞപ്പോൾ ചെറിയൊരു പ്രതീക്ഷയിൽ ലെറ്റർ എടുത്തു നോക്കി….

എല്ലാരും പരസ്പരം മുഖത്തോട് മുഖം നോക്കി….എന്താണെന്നല്ലേ…ആ അനോണിമസ് ഫാൻ വെൽ പ്ലാൻഡ് ആണ്…എഴുത്ത് മുഴുവനും കമ്പ്യൂട്ടർ പ്രിന്റ് ആണ്…. പോയ കിളികളെയൊക്കെ കൂട്ടിൽ തന്നെ പിടിച്ചിട്ട്, വേറെന്തെലും വഴി കാണുന്നത് വരെ ആ ധൗത്യത്തിന് തല്ക്കാലം വിരാമം കുറിച്ച് ക്ലാസിലേക്കു വെച്ചു പിടിച്ചു *******

ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി…അതിനിടയിൽ ന്യൂട്ടന്റെ സ്നേഹപ്രകടനം കൂടിയതല്ലാതെ, ഒരു തരിപോലും കുറഞ്ഞില്ല….എല്ലാം കണ്ടിട്ടും കാണാത്തത് പോലെ, മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി നടന്നു…റിയയുടെ പ്രണയം പൂത്തു തളിർത്തു കൊണ്ടിരുന്നു….unknown നമ്പറിൽ നിന്നുള്ള ആ പാട്ടും കോളേജ് എഫ് എമ്മിലെ അനോണിമസ് ഡെഡിക്കേഷനും ഒരു മാറ്റവുമില്ലാതെ തുടർന്നു കൊണ്ടിരുന്നു….

മദാമ്മ പുട്ടി ന്യൂട്ടനോടൊക്കെ സോറി പറഞ്ഞു വീണ്ടും ആ സൗഹൃദം പുതുക്കി….ആകെയുള്ള മാറ്റം മദാമ്മ ഇപ്പൊ നമ്മളോട് അടിയൊന്നും ഉണ്ടാക്കാറില്ല എന്നതാണ്. വരാനുള്ള വലിയൊരു വെടിക്കെട്ടിന് മുന്നേയുള്ള ശാന്തത ആണോന്ന് അറിയില്ല…എന്ത് തന്നെയായാലും ആ ശല്യം ഇല്ലാത്തത് വല്യ സമാധാനമാണ്…..ചങ്ങായീസും കോളേജും എല്ലാം കൂടി ലൈഫ് കുറച്ചു കളർ ആയി….

ഒരു ദിവസം തോമസ് സാറിന്റെ ക്ലാസ്സിൽ ഉറക്കിനെ ആട്ടി പായിക്കുമ്പോഴാണ് പ്യൂൺ ചേട്ടൻ വന്നു എന്നോട് ബാഗുമെടുത്തു ഓഫീസിലേക്ക് പോകാൻ പറഞ്ഞത്…. എന്തിനാന്നെന്നറിയാതെ വ്യാകുലപ്പെട്ട്, സാറോടും ചങ്ങായീസിനോടും പറഞ്ഞു ഓഫീസിലേക്ക് ഓടി… ഓഫിസിൽ എത്തുമ്പോൾ അയൽവാസിയായ സുലൈമാനിക്ക ഉണ്ടായിരുന്നു… വേണ്ടാത്തത് എന്തോ സംഭവിക്കാൻ പോകുന്നെന്ന തോന്നൽ മനസ്സിൽ ഉടലെടുക്കാൻ തുടങ്ങി…. “എന്താ സുലൈമിക്ക….”

“മോൾ ബേജാറാവേണ്ട…പണിക്ക് പോയെടുത്തുന്നു ഉമ്മാക് ചെറിയൊരു ക്ഷീണം, ഹോസ്പിറ്റലിലാ ഉള്ളെ, മോളെയും കൂട്ടി ചെല്ലാൻ പറഞ്ഞു…” “യാ അല്ലാഹ് എന്താ എന്റുമ്മാക്….” കണ്ണുനീരിനെ പിടിച്ചു നിർത്താൻ പറ്റാതെ ഒരു താങ്ങിനായി സുലൈമിക്കയെ പിടിച്ചു….

“ഹൈറാ താൻ ഇങ്ങനെ ഡസ്പ് ആവല്ലേ…ഉമ്മാക്കൊന്നും സംഭവിക്കില്ലെടോ….ബിപി വാരിയേഷൻ ആയതാവും…നീ ടെൻഷൻ ആകെല്ലെടോ…” പുറത്ത് തട്ടി സുധ മാം ആശ്വസിപ്പിക്കുമ്പോഴും ചിന്ത മുഴുവൻ ഉമ്മയിലായിരുന്നു… സുലൈമാനിക്കയുടെ കൂടെ ഓട്ടോയിൽ പോകുമ്പോഴും ഉമ്മാക് ഒന്നും സംഭവിക്കല്ലേ എന്നാ പ്രാർത്ഥന മാത്രമായിരുന്നു ഉള്ളം നിറയെ….. …..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button