Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 16

രചന: തസ്‌നി

നിന്നാ നിൽപ്പിൽ ഭൂമിയിലേക്ക് താണുപോയെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോയി… അവരുടെ മുഖത്തു നോക്കാൻ കഴിയാതെ വിറയാർന്ന കൈകൾ ചുരിദാറിനുള്ളിൽ തിരുകി തലകുനിച്ചു നിന്നു…. ഗ്ലാസ്‌ പൊട്ടിയ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും ഹാജർത്തയും ഓടിയെത്തി… “എന്നാ മോളേ… എന്താ പറ്റിയെ…. ”

“അത്‌.. കയ്യിൽ.. നിന്ന് അറിയാതെ വഴുതി പോയതാ…. ” എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…. എന്തേലും പറയുമോ എന്നുള്ള പേടിയിൽ തലകുനിച്ചായിരുന്നു മറുപടി കൊടുത്തത്… മനപ്പൂർവം മറുപുറത്തുള്ളവരിലേക്ക് നോട്ടം പതിപ്പിച്ചില്ല… കണ്ണുകൾ ഉടക്കി നിന്നത് നിലത്ത് ചിതറിക്കിടക്കുന്ന ചില്ലുകളിലേക്കും പരന്നൊഴുകാൻ തുടങ്ങിയ ജൂസിലേക്കുമായിരുന്നു….

“സാരമില്ല മോളെ…. അടുക്കളയിൽ ഇനിയും ജ്യൂസ്‌ ഇരിപ്പുണ്ട്… മോളിതു ക്ലീൻ ആക്കിക്കോ.. ഞാൻ പോയി ജ്യൂസ്‌ എടുത്തിട്ട് വരാം … ” അവരുടെ വാക്കുകൾ മനസ്സിൽ ഒരു കുളിർമഴ പോലെ പതിഞ്ഞു… നിറഞ്ഞു തുളുമ്പിയ കണ്ണിൽ നിന്നും കണ്ണുനീർ നിലത്തേക്ക് തെറിച്ചു വീണു “ഹാജുത്ത.. ഇതാരാ…. ”

ജ്യൂസ്‌ എടുക്കാൻ അടുക്കളയിലേക്ക് തിരിഞ്ഞ ഹാജറിത്തയെ വിളിച്ചു കൊണ്ട് കൂട്ടത്തിലുള്ള നിയാസികാ ചോദിച്ചത് കേട്ട് ഒരു നിമിഷം ചെറിയൊരു നോവ് സമ്മാനിച്ചെങ്കിലും എന്നെ അറിയാവുന്ന കാര്യം പറയാത്തത് വലിയ അനുഗ്രഹമായി…. “നിച്ചു മോനേ… നമ്മളെ ഇവിടെ ഹെല്പിനായി വരുന്ന റസിയാത്ത ഇല്ലേ…. അവരുടെ മകളാണ്… ഓർക്ക് സുഖമില്ല… പകരം ഇവിടെ വന്നതാ, ഹൈറ മോൾ…. ”

സ്നേഹത്തോടെ എന്നെ നോക്കി അവർ പറയുന്നത് കേട്ട് ന്യൂട്ടൻ അടക്കം എല്ലാവരും ഞെട്ടി തരിച്ചിട്ടുണ്ട്…. എല്ലാരുടെ മുന്നിൽ നിന്നും ഉരുകി തീരുന്നതിനു മുന്നേ ക്ലീൻ ആകാനുള്ള തുണിയെടുക്കാൻ അടുക്കളയിലേക്ക് ഓടി പോയി…. “പാവം മോളാണ്… ജീവിക്കാനുള്ള ഏക മാർഗമായിരുന്നു റസിയാത്തയുടെ ഇവിടെയുള്ള ജോലി….

മോളെ ഉപ്പ മരിച്ചിട്ട് വർഷം കുറെ ആയി…. ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള ഇതിലാ പഠിപ്പു വരെ നിർത്തി മോൾ ഇവിടെ ജോലിക്ക് വരുന്നത്…. ” അടുക്കളയിൽ എത്തി ചുമരിൽ ചാരി കണ്ണീർ വാർക്കുമ്പോഴും ഹാജറിത്തയുടെ വാക്കുകൾ കാതിൽ പതിച്ചു കൊണ്ടിരുന്നു.. കണ്ണുകളൊക്കെ തുടച്ചു,തുണിയുമെടുത്ത്, വിറയാർന്ന കാലുകളോടെ ഹാളിലേക്ക് നടന്നു… എല്ലാരിലുമുള്ള സഹതാപത്തിന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു…

ന്യൂട്ടൻ കുറെ കാര്യങ്ങൾ അറിയുന്നതിനാൽ ആണ് കണ്ണുകളിൽ മാത്രം സഹതാപം കണ്ടില്ല… “ഹൈറാ… ” ചില്ലു കഷ്ണങ്ങൾ പെറുക്കി എടുക്കുന്നതിനിടയിൽ പെട്ടെന്ന് ന്യൂട്ടന്റെ വിളികേട്ട് ഒരു കഷ്ണം കയ്യിലേക്ക് കയറി…. ഇറ്റുവീഴുന്ന ചോരത്തുള്ളികൾ ആരും കാണാതിരിക്കാൻ നിലം തുടയ്ക്കാൻ എടുത്ത തുണിയിൽ കൈ അമർത്തി…

പെട്ടെന്ന് തന്നെ അതൊക്ക പെറുക്കി എടുത്ത് ആരെയും മൈൻഡ് ചെയ്യാതെ കിച്ചണിലേക്ക് പോകാൻ വേണ്ടി കാലുകൾ ചലിപ്പിക്കും മുന്നേ കൈകളിൽ പിടിച്ചു വീണിരുന്നു… തിരിഞ്ഞു നോക്കാതെ തന്നെ ആളെ മനസ്സിലായത് കൊണ്ട് ആ നിൽപ്പ് തന്നെ തുടർന്നു…. മുറിവിനോടൊപ്പം അവന്റെ ബലമായ പിടുത്തവും കൈകളിൽ വീണപ്പോൾ വേദന കൊണ്ട് പിടഞ്ഞു പോയി ….

കൈകളിലെ പിടുത്തം വിടാതെ തന്നെ എനിക്ക് മുന്നിലേക്ക് അവൻ വന്നു നിന്നു…. കൈകളിലെ പിടുത്തം മുറുകും തോറും അവന്റെ ദേഷ്യത്തിന്റെ ആയം മനസ്സിലാകുന്നുണ്ടായിരുന്നു…. “നിന്റെ ഫോൺ എവിടെ… ” പ്രതീക്ഷിച്ച ചോദ്യമായിരുന്നെങ്കിലും ഇത്രയും കലിപ്പ് പ്രതീക്ഷിച്ചില്ല… ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു…

“നിന്റെ നാവെന്താ ഇറങ്ങി പോയാ… പറ… എന്താ നിന്റെ ഫോൺ ചെയ്തേ… മറ്റുള്ളവർ നിന്റെ കാര്യമോർത്ത് എത്ര ടെൻഷൻ ആയെന്ന് അറിയോ… വീട് അറിയായിട്ട് എവിടെയൊക്കെ അന്വേഷിച്ചെന്ന് അറിയോ…. അതെങ്ങനെയാ എപ്പോഴും നിന്റെ കാര്യം മാത്രമാണല്ലോ നിനക്ക് വലുത്… മറ്റുള്ളവർ എന്തായാലും നിനക്ക് എന്താ അല്ലേ….

അന്ന് ഹോസ്പിറ്റലിൽ നിനക്കൊക്കെ ഉറങ്ങാണ്ട് കാവൽ നിന്നതിന്റെ നന്ദിയെങ്കിലും കുറച്ചു കാണിച്ചൂടെ…. ” ആദ്യം കലിപ്പിൽ പറഞ്ഞു തുടങ്ങിയ അവന്റെ ശബ്ദം അവസാനം ഇടറിയത് നെഞ്ചിലൊരു നോവ് തീർത്തു…. അവൻ പറഞ്ഞത് കേട്ടതിന്റെ ഷോക്കിലാണ് മറ്റുള്ളവർ…. ഹോസ്പിറ്റലിൽ നിന്നതൊന്നും അവരോടു പറഞ്ഞിട്ടില്ലെന്ന് ആണ് മുഖങ്ങളിൽ നിന്നും വ്യകതമായി….

“ചങ്ക് പറിച്ചു സ്നേഹിക്കും തോറും വേദന മാത്രമല്ലേ നീ തരുന്നുള്ളു…. അത്രയ്ക്കും വെറുപ്പാണോ നിനക്ക്…. ഇത്രയും ആത്മാർത്ഥമായി ഞാൻ സ്നേഹിച്ചിട്ടും നിനക്ക്.. നിനക്ക് ഒരു തരിമ്പ് സ്നേഹം പോലും എന്നോട് തോന്നിയിട്ടില്ലേ…. അത്രയ്ക്കും അന്യൻ ആണോ നിനക്ക്…. പറ….. ” എന്റെ തടി പിടിച്ചുയർത്തി ചങ്ക് പറിക്കുന്ന വേദനയാൽ കണ്ണ് നിറച്ചു അവൻ പറയുന്നത് കേട്ട് അറിയാതെ എന്റെ മിഴികളും നിറഞ്ഞു …

“ആ… “കൈകളിലെ വേദന അസഹ്യമായപ്പോൾ അറിയാതെ കരഞ്ഞു പോയി… എന്റെ കരച്ചിൽ കണ്ടപ്പോൾ മാത്രമാണ് അവന്റെ കയ്യിലേക്ക് പടർന്ന ചോര അവനും കണ്ടത്…. “എ.. എന്താ.. ഇത്… ഹൈറാ… ” വേവലാതിയോടെ കൈപിടിച്ചുള്ള അവന്റെ ചോദ്യം കേട്ട് ഹൃദയം നുറുങ്ങാൻ തുടങ്ങി….അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നതിനിടയിൽ എന്റെ കയ്യും പിടിച്ചു സോഫയിൽ പോയിരുന്നതൊന്നും അറിഞ്ഞില്ല

“നിച്ചു…. എന്റെ കാറിലതാ ഫസ്റ്റ് എയ്ഡ് ബോക്സ്‌…. വേഗം എടുത്തിട്ട് വാ…. hurry up….” ന്യൂട്ടന്റെ അലർച്ച കേട്ടാണ് അവനിലുള്ള നോട്ടം മാറ്റിയത്… മെല്ലെ വേദനിപ്പിക്കാതെ കോട്ടൺ കൊണ്ട് ബ്ലഡ്‌ തുടയ്ക്കുന്നതും മുറിവിൽ മരുന്ന് വെച്ചു കെട്ടുന്നതും നോക്കി നിന്നു…. ആ മുഖത്തു പ്രകടമാകുന്ന ആവലാതിയും വെപ്രാളവും കണ്ടു മനസ്സിനോടൊപ്പം കണ്ണും നിറഞ്ഞു…

ഇത്രയും ആത്മാർത്ഥതയുള്ള സ്നേഹമാണല്ലോ റബ്ബേ ഞാൻ കണ്ടില്ലെന്ന് നടിച്ചു തട്ടിയെറിയുന്നത്… കണ്ണുനീർ കാഴ്ചയെ മറക്കുമെന്നായപ്പോൾ തട്ടത്തിന്റെ തുമ്പു കൊണ്ടു തുടച്ചു…. “വേദനിക്കുന്നുണ്ടോ…. ” പതിയെ മുറിവിലേക്ക് ഊതിക്കൊണ്ടുള്ള ന്യൂട്ടന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അറിയാതെ ഇല്ലെന്ന് തലയാട്ടി….

കയ്യിൽ ഒരു നനുത്ത സ്പർശത്തോടൊപ്പം ഹൃദയത്തിൽ ഒരു വൈദ്യുതി തരംഗം പോലെ അനുഭവപ്പെട്ടു നോക്കിയപ്പോൾ കയ്യിലെ മുറിവിൽ മൃദുവായി ചുംബിക്കുന്ന ന്യൂട്ടനെ കണ്ടത്… ഒരു പിടച്ചിലൂടെ കൈ വലിച്ചു, ചുണ്ടുകൾ കൂർപ്പിച്ചു ന്യൂട്ടനെ നോക്കി… “ഇനി വേദന കുറഞ്ഞോളും.. അതിനുള്ള മരുന്ന് തന്നിട്ടുണ്ട്… ” ഒരു കള്ള ചിരിയാലെ ന്യൂട്ടൻ അത് പറയുമ്പോൾ എന്റെ കണ്ണുകൾ തിരഞ്ഞത് ചുറ്റുമുള്ളവരിലേക്കാണ്…

ഞങ്ങൾ ഒന്നും കണ്ടില്ലേ എന്നാ മട്ടിൽ ചുമരിലെ വോൾ പൈന്റിങ്ങിൽ എത്ര ഫ്ലവർ ഉണ്ടെന്നും സീലിങ്ങിൽ എത്ര ലൈറ്റ് ഉണ്ടെന്നും എന്നിട്ട് നോക്കുന്ന അവരെ കണ്ടപ്പോൾ അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…. പുറത്ത് നിന്ന് ഹാജിയാരുടെ സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി….

ഇനിയും ഇവിടെ നിൽക്കൽ പന്തികേട് ആണെന്ന് മനസ്സിലായപ്പോൾ ഹാജറിത്തയോട് യാത്ര പറഞ്ഞു വേഗം തന്നെ വീട്ടിലേക്ക് ഓടി…. വീട്ടിലെത്തിയിട്ടും ഐനുവിനെ കണ്ട കാര്യം ഉമ്മയോട് പറഞ്ഞില്ല…. ചിലപ്പോ എന്നെ ആ സാഹചര്യത്തിൽ അവൻ കാണേണ്ടി വന്നതിൽ ഉമ്മാക് സങ്കടമാവും…. ഐനുവിന്റെ ചുംബനമേറ്റ കൈ നെഞ്ചോട് ചേർത്തായിരുന്നു

പിന്നീടുള്ള ദിവസങ്ങൾ ഉറക്കിനെ പുല്കിയത് അന്നത്തെ സംഭവത്തിന് ശേഷം ഹാജിയാരുടെ വീട്ടിൽ പോയാൽ നിയസിക്ക വരുമെന്ന് കേട്ടാൽ അതിനു മുന്നേ പണികളൊക്കെ കൈച്ചലാക്കി വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു വരും….ആരെ കണ്ണിലും പെടാതെ ഒളിച്ചും പാത്തും നടന്ന് ദിവസങ്ങൾ തള്ളിനീക്കി….

ഫോണിന്റെ കാര്യത്തിൽ ഇനിയും ഒരു തീരുമാനം ആക്കിയില്ല…. ഒരു ദിവസം പണിയും കഴിഞ്ഞു വീട്ടിലെത്തിയപ്പോളാണ് മുറ്റത് ഒരു ബൊലേറോ കണ്ടത്… ഇന്നേവരെ മുറ്റത്ത് ഒരു അംബാസിഡെർ കാറ്‌ പോലും കണ്ടിട്ടില്ല,. ആരായിരിക്കും എന്ന് ചിന്തിച്ചു ഉള്ളിലേക്ക് കയറിയപ്പോൾ ഹാളിൽ ഇരുന്നു ഉമ്മയോട് വർത്താനം പറഞ്ഞിരിക്കുന്നവരെ കണ്ടപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോന്നി……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button