Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 18

രചന: തസ്‌നി

കോളേജിൽ എത്തിയപ്പോൾ എല്ലാരും ഇത്രയും ദിവസത്തെ വിശദവിവരങ്ങൾ ചോദിക്കുന്ന തിരക്കിലായിരുന്നു… ന്യൂട്ടനെ കണ്ണുകൾ കൊണ്ടു കുറേ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം… ആനും സ്നേഹയും ഇന്നലെ വീട്ടിൽ വന്നു തരാൻ പറ്റാത്ത സ്നേഹപ്രകടനം കൂട്ടുപലിശയടക്കം തന്നു ബോധിപ്പിച്ചു….

കുറച്ചു ദിവസങ്ങൾക്കു ശേഷം വന്നത് കൊണ്ടാണെന്നു തോന്നുന്നു വല്ലാത്തൊരു പരവേശം പോലെ…. വാകച്ചുവട്ടിൽ അവരുടെ കൂടെ കത്തിയടിച്ചിരിക്കുമ്പോഴാണ് ക്ലാസ്സിലെ പഠിപ്പി ജുവൽ വന്നു പ്രിൻസിപ്പൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്…. അവരോട് ക്ലാസ്സിലേക്ക് പൊക്കോളാൻ പറഞ്ഞു ഓഫീസിലേക്ക് നടന്നു…

“മേ ഐ കം ഇൻ മാം… ” “യെസ്… പ്ലീസ് ബി സീറ്റെഡ്… ” സുധ മാമിന് ഒരു പുഞ്ചിരി സമ്മാനിച്ചു ചെയറിൽ പോയിരുന്നു…. “ഹൈറാ… ” “യെസ് മാം.. ” “താൻ ഇത്രയും ഡേ എവിടെ ആയിരുന്നു എന്ന് എനിക്ക് ചോദിക്കേണ്ട ആവശ്യമില്ല…. ഞാൻ അറിഞ്ഞിട്ടുണ്ട് വിവരങ്ങളൊക്കെ…. ഞാൻ നിന്നോട് പറഞ്ഞിരുന്നു നീയാണ് ഞങ്ങളുടെ കോളേജിന്റെ വലിയൊരു പ്രതീക്ഷയെന്നു.. അപ്പൊ അങ്ങനെയുള്ള ഒരു സ്റ്റുഡന്റിന് എന്തെങ്കിലും ഇഷ്യൂ ഉണ്ടായാൽ,

എസ്പെഷ്യലി ഫിനാൻഷ്യലി പ്രോബ്ലെംസ് ഉണ്ടായാൽ അത്‌ സോൾവ് ചെയ്യേണ്ട ബാധ്യത മാനേജ്‍മെന്റിന് ഉണ്ട്…ഐസാൻ പറഞ്ഞത് കൊണ്ട് മാത്രമാ ഈ കാര്യങ്ങളൊക്കെ അറിഞ്ഞത്.. തന്റെ വൺ ഇയർ ചിലവ് മൊത്തം ഏറ്റെടുത്തിരിക്കുന്നത് കോളേജ് മാനേജ്‍മെന്റ് തന്നെയാണ് … ഇനിയെങ്കിലും എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടായാൽ പറയാൻ മടിക്കരുത്…

.ഈ കോളേജിൽ പഠിക്കുന്ന കാലത്തോളം ഇവിടുള്ളവരൊക്കെ ഞങ്ങളുടെ മക്കളെ പോലെ തന്നെയാണ്…. നിങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നം കൂടിയാണ്…. എന്തുണ്ടെങ്കിലും നല്ലൊരു സിസ്റ്ററായി അല്ലെങ്കിൽ നിന്റെ ഉമ്മയെ പോലെ കണ്ടു പറഞ്ഞോളൂ…. ” പുഞ്ചിരിച്ചു കൊണ്ടുള്ള സുധാ മാമിന്റെ സംസാരം കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…

എല്ലാരിൽ നിന്നും ലഭിക്കുന്ന ഈ പരിഗണനയും സ്നേഹവും കാണുമ്പോൾ ഇത്രയും ദിവസം അവരെയൊക്കെ വേദനിപ്പിച്ചതിൽ കുറ്റബോധം തോന്നി…. ഓഫീസിൽ നിന്നിറങ്ങി വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് ഗ്രൗണ്ടിലൂടെ നടന്ന് പോകുന്ന ന്യൂട്ടനെ കണ്ടത് …. തേടിയതിനെ കണ്ണുകളിൽ തടഞ്ഞപ്പോൾ സന്തോഷത്താൽ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു… “ന്യൂട്ടാ…. ” അവൻ കേൾക്കുമാറുച്ചത്തിൽ അലറി വിളിച്ചു….

പ്രതീക്ഷിക്കാതെയുള്ള വിളി കേട്ട് അവന്റെ കിളി പോയിട്ടുണ്ട്. ഓടി കിതച്ച് അവനരികിൽ എത്തുമ്പോഴും എന്നെ തന്നെ അന്തം വിട്ടു നോക്കുകയാണ് ന്യൂട്ടൻ.. ഒരു പുഞ്ചിരിയാൽ പുരികം പൊക്കി എന്നോട് എന്താണെന്ന് ചോദിക്കുമ്പോൾ ചുമൽ കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു…. മൗനം വാചാലമായ നിമിഷങ്ങളായിരുന്നു….

കണ്ണുകൾ കൊണ്ട് കഥ പറഞ്ഞത് നിമിഷങ്ങൾ….മനസ്സിലുള്ള ഇഷ്ടം അറിയാതെ പ്രകടമാകുമെന്ന് തോന്നിയപ്പോൾ മിഴികൾ തായ്തി… കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ എന്റെ കയ്യും പിടിച്ചു വാകമരച്ചുവട്ടിലേക്ക് നടന്നു..ന്യൂട്ടൻ അവിടെ ഇരുന്നപ്പോൾ ഒരു മടിയും കൂടാതെ അരികിലിരുന്നു…ഇന്നലെ നാസികയിലേക്ക് അരിച്ചു കയറിയ അതെ പെർഫ്യൂമിന്റെ ഗന്ധം…. അവനറിയാതെ ആവോളമത് ആസ്വദിച്ചു….

അവന്റെ സാമീപ്യത്തിൽ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞു… ഹൃദയമിടിപ്പിന് എന്നുമുള്ളതിനേക്കാൾ വേഗത കൂടിയത് പോലെ…. മനസ്സ് മുഴുവൻ ന്യൂട്ടനോടുള്ള പ്രണയമാണ്…. ഇന്ന് എന്റെ ശ്വാസത്തിന്റെ ഗതിപോലും അവനിലാണെന്നൊരു തോന്നൽ…. ഹൃദയം ഒന്നാകാൻ വെമ്പുന്നു…. എന്റെ എല്ലാ വേദനയിലും സന്തോഷത്തിലും കൂടെ നിൽക്കാൻ, തളരുമ്പോൾ ഒരു കൈതാങ്ങാവാൻ പ്രാണനേക്കാളേറെ എന്നെ സ്നേഹിക്കാൻ അതെന്റെ ന്യൂട്ടന് മാത്രമേ കഴിയൂ…

. ഇനിയുമാ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ വയ്യാ…. പറയാതെ പോയ പ്രണയത്തിന്റെ നോവിൽ ഈ ജന്മം മുഴുവൻ ഉരുകി തീരാൻ വയ്യാ.. ന്യൂട്ടൻ കണ്ണിനുമുന്നിൽ വിരൽ ഞൊടിച്ചപ്പോഴാണ് ഇത്രനേരം ചിന്തിച്ചു കൂട്ടിയതൊക്കെയും അവന്റെ മുഖത്തു നോക്കിയാണെന്നുള്ള നഗ്ന സത്യം വെളിപ്പെട്ടത്.. ഒരു ചമ്മലോടെ നോട്ടം മാറ്റി … “എന്താണ്. ജാൻസി റാണി ഗഹനമായ ചിന്തയിലാണല്ലോ. . ” സദാ ചുണ്ടിൽ വിടരുന്ന നറുപുഞ്ചിരിയാൽ ന്യൂട്ടൻ ചോദ്യമെറിഞ്ഞപ്പോൾ മറുപടി ഒരു പുഞ്ചിരിയിൽ തന്നെ ഒതുക്കി…

“താങ്സ്… ” “എന്തിന്… ” “ആരുമല്ലാതിരുന്ന എന്നെ മനസ്സിലാക്കിയതിന് സഹായിച്ചതിന്…. ” അവന്റെ മുഖത്തു നോക്കാതെ ദൂരേക്ക് കണ്ണ്നട്ട് കൊണ്ടായിരുന്നു മറുപടിയൊക്കെയും കൊടുത്തത്… “നിനക്കല്ലേ ഞാൻ ആരുമല്ലാതെ…. എനിക്ക് അന്ന് തൊട്ട് ഇന്നോളം നീ എന്റെ പെണ്ണ് തന്നെയാ …. നിന്നെ ഞാൻ ചേർത്ത് വെച്ചത് എന്റെ ഹൃദയത്തിലേക്കാ.. എന്റെ പെണ്ണിന് ഒരു പ്രശ്നം വന്നാൽ അത്‌ എന്ത് തന്നെയായാലും സോൾവാക്കേണ്ടത് എന്റെ കടമയാണ്….

ഇനി നീ അത്‌ എതിർത്താലും ഞാൻ ചെയ്യും, എന്റെ റൂഹ് ഈ ശരീരത്തിൽ നിന്ന് വേർപ്പെടുന്നത് വരെ…. ” മറുപടി ഇല്ലായിരുന്നു എന്റെ പക്കൽ….ഒരാൾക്ക് ഇങ്ങനെയും പ്രണയിക്കാമെന്ന് കാണിച്ചു തരുകയായിരുന്നു അവൻ…. “ഞാൻ ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാ.. അല്ലെങ്കിലേ സങ്കടങ്ങൾക്കു നടുവിൽ ഉഴറുന്ന ജീവിതമാ എന്റേത്… നിങ്ങളെ കൂടി അതിൽ വലിച്ചു കയറ്റേണ്ട എന്ന് കരുതി…

അല്ലാതെ ആരെയും മനപ്പൂർവം അവോയ്ഡ് ചെയ്തതല്ല… ” അൽപ്പ നേരത്തെ മൗനത്തിനു ശേഷം ഞാൻ തന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി…. “ഹൈറാ… നമുക്ക് പ്രിയപ്പെട്ടവർക്കു വേണ്ടി നമ്മളാൽ ആവും വിധം എന്തേലും ചെയ്യാൻ പറ്റിയാൽ അതിനേക്കാൾ വലിയ മനഃസംതൃപ്തി വേറെ ഇല്ലാ…. നാം ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കൊടുക്കേണ്ടി വന്നാലും അതൊരു ബുദ്ധിമുട്ടായി തോന്നില്ല…. . . .

ഈവെനിംഗ് ട്യൂഷൻ സെന്ററിലേക്ക് പോകാൻ മറക്കണ്ട… 2 ഹൗർ ആണ്…. പിന്നെ ഹോളിഡേയ്‌സും… ക്ലാസ്സ് സ്റ്റാർട്ട്‌ ചെയ്യാൻ ആയില്ലേ… താൻ പൊക്കോ…. പിന്നെ കാണാം… ” ആദ്യം ഗൗരവത്തിൽ പറഞ്ഞു തുടങ്ങിയ അവൻ ചെറുപുഞ്ചിരിയാൽ പറഞ്ഞു നിർത്തി…. തിരിച്ചൊരു പുഞ്ചിരി നൽകി ഞാൻ എന്റെ ഡിപ്പാർട്മെന്റിലേക്കും അവൻ അവന്റെ ക്ലാസ്സിലേക്കും നടന്നു… “അതേയ്….” കുറച്ചു നടന്ന്, പെട്ടെന്ന് തിരിഞ്ഞു നോക്കി നടന്നുപോകുന്ന അവനെ വിളിച്ചു…

വിളികേട്ട് തിരിഞ്ഞു നോക്കിയ ന്യൂട്ടൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു… ആദ്യമായി പ്രണയപൂർവം ഒരു പുഞ്ചിരി നൽകി… “നാളെ.. ” “ആഹ് നാളെ…. “. “നാളെ ഒരു സർപ്രൈസ് ഉണ്ട്…. നീ ഒട്ടും പ്രതീക്ഷിക്കാത്ത സർപ്രൈസ്…. ” ഇതും പറഞ്ഞവനെ നോക്കാതെ ക്ലാസ്സിലേക്ക് ഓടി…. ക്ലാസ്സിൽ എത്തിയത് മുതൽ ഇതുവരെയില്ലാത്ത ഒരു സന്തോഷവും എനർജിയും കൈവന്നത് പോലെ….

ക്ലാസ്സിൽ സർ പോർഷൻ എടുക്കുന്ന ടൈം പൊതുവെ സൈലന്റായി ക്ലാസ്സിൽ ശ്രദ്ധിക്കുന്ന ഞാൻ, വായക്ക് റസ്റ്റ്‌ കൊടുക്കാതെ കലപില ആക്കുന്നത് കണ്ടു എല്ലാ ഹംകുകളും എന്തോ അത്ഭുതജീവിയെ പോലെ എന്നെത്തന്നെ ഉഴിഞ്ഞു നോക്കുന്നുണ്ട്…. പട്ടംപോലെ പാറികളിക്കുന്ന മനസ്സുമായി അവരുടെ നോട്ടങ്ങളെ പാടെ അവഗണിച്ച് കലാപരിപാടി തുടർന്നു …..

ഉച്ചയ്ക്ക് ശേഷം ഫ്രീ പീരിയഡ് കിട്ടിയപ്പോഴാണ് ലൈബ്രറിയിൽ നിന്നും റഫറൻസ് ബുക്ക്‌ എടുത്തിട്ടു വരാമെന്ന് കരുതിയത്…. അവരോട് പറഞ്ഞു ഫോണുമെടുത്ത് ലൈബ്രറിയിലേക്ക് വെച്ചു പിടിച്ചു….. റെഫർ ചെയ്യാനുള്ള ബുക്‌സൊക്കെ എടുത്ത് വേഗം തന്നെ ക്ലാസ്സിലേക്ക് തിരിച്ചു വന്നു, കംപ്ലീറ്റ് ആകാനുള്ള നോട്ട്സൊക്കെ എഴുതാൻ തുടങ്ങി.. ഇതിനിടയിൽ ലെച്ചു എന്തിനോ ഫോൺ ചോദിച്ചപ്പോഴാണ് ലൈബ്രറിയിൽ നിന്ന് ഫോൺ എടുത്തില്ല എന്ന കാര്യം ഓർമ വന്നത്….

എഴുതിക്കൊണ്ടിരിക്കുന്ന ബുക്കൊക്കെ അവിടെയിട്ട്, ഒരോട്ടമായിരുന്നു ലൈബ്രറിയിലേക്ക്…. പുറകിൽ നിന്ന് അവരൊക്കെ വിളിച്ചു കൂകുന്നുണ്ടെങ്കിലും കേട്ട ഭാവം നടിച്ചില്… ലൈബ്രറിയിൽ എത്തി, ടേബിളിൽ ഫോൺ കണ്ടപ്പോഴാണ് ശ്വാസം നേരെ വിട്ടത്… വേറൊന്നുമല്ലട്ടോ…. പണ്ടേ ഈ ഫോണിന് ലോക്ക് വെക്കുന്ന ബെടക്ക് സ്വഭാവമൊന്നും നമ്മൾക്കില്ല… കാര്യായിട്ടൊന്നുമില്ല എങ്കിലും കുറച്ചു ഫോട്ടോസ് ഉണ്ട്…. ഫോൺ എടുത്ത്, ആരും അത്‌ കണ്ടിട്ടുണ്ടാകില്ലെന്ന് സ്വയം ആശ്വസിച്ചു, വരാന്തയിലേക്കിറങ്ങി…

നാളത്തെ പ്ലാനിങ്ങൊക്കെ മനസ്സിൽ ചിന്തിച്ചു, വരാന്തയിലൂടെ മന്ദം മന്ദം നടക്കുമ്പോഴാണ് ആരെയോ കൊണ്ടോയി നല്ല വെടിപ്പിൽ പോയി ഇടിച്ചത്… നെറ്റി ഉഴിഞ്ഞു കൊണ്ടു മുന്നോട്ട് നോക്കിയപ്പോൾ ദേണ്ടെ നമ്മളെ ന്യൂട്ടൻ, നെറ്റി ഉഴിഞ്ഞു കൊണ്ടു രൂക്ഷമായി നോക്കുന്നു…. ഒരു പുളിങ്ങ തിന്ന ഇളി പാസ്സാക്കി…. “നീയെന്താടി നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ അന്തവും കുന്തവുമില്ലാണ്ട് നടക്കുന്ന്… നിന്റെ ഏത് പിരിയാ ലൂസ് ആയെ…. ഏഹ്…. ”

നെറ്റി ഉയിച്ചൽ തുടർന്ന് കൊണ്ട് ന്യൂട്ടൻ പറയുന്നത് കേട്ടപ്പോൾ അതിനു മാത്രം തല ടിപ്പർ ലോറിക്കൊന്നുമല്ലലോ, ഈ സോഫ്റ്റ്‌ തലയിലല്ലേ എന്ന് ചോദിക്കാൻ നാവ് തരിച്ചെങ്കിലും ആ രൂക്ഷ നോട്ടം പന്തിയല്ലാത്തത് കൊണ്ട് അതൊക്കെ പൂട്ടി കെട്ടി വെച്ചു… “അത്‌ പിന്നെ ഫോൺ ലൈബ്രറിയിൽ വെച്ച് മറന്നു പോയി…. അതെടുക്കാൻ പോയതേനൂ…. ” ഇല്ലാത്ത നിഷ്കു ഭാവമൊക്കെ മുഖത്തു ഫിറ്റ്‌ ചെയ്ത് ഒളികണ്ണാൽ ന്യൂട്ടനെ നോക്കി…

എവിടെ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല എന്നല്ലേ…. “അതിന് ആണോ നീ നേരത്തെ മരണയോട്ടം നടത്തിയേ…. അതിനു മാത്രം എന്ത് ഒലക്കയാ അതിലുള്ളേ…. ” കലിപ്പ്, മഹാ കലിപ്പ്…. “ഫോണിന് പാസ്സ്‌വേർഡ്‌ ഇല്ലേനൂ…. ആരെങ്കിലു എടുത്താലോ എന്ന് പേടിച്ചിട്ടാ ….. ” എന്തോ പെട്ടെന്ന് സങ്കടം വന്നപ്പോൾ മുഖം തായ്തി പറഞ്ഞു…. “ഹഹഹഹ…. ” പെട്ടെന്നൊരു പൊട്ടിച്ചിരി കേട്ട് തലയുയർത്തി നോക്കിയപ്പോൾ തലങ്ങനേയും വിലങ്ങനെയും ചിരിക്കുന്ന ന്യൂട്ടനെയാണ് കണ്ടത്…

ചിരി കണ്ടപ്പോൾ എവിടുന്നൊക്കെയോ ദേഷ്യം പൊട്ടിപ്പുറപ്പെട്ടു…ഇങ്ങനെ ചിരിക്കാനുള്ള കോമഡിയൊന്നും ആരും ഇവിടെ പറഞ്ഞില്ലല്ലോ …. “എന്നാലും എന്റെ ജാൻസി റാണി…. നീ ഇത്രയേ ഉള്ളൂ… കലിപ്പിൽ ഒരു നോട്ടം നോക്കുമ്പോയേക്കും നീ തീർന്നല്ലോ….” ഇതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങിയ ന്യൂട്ടന്റെ കയ്യിൽ നല്ല ഒന്നാന്തരം കടി വെച്ചു കൊടുത്തു ജീവനും കൊണ്ടോടി… “ഡി നിന്നെ ഞാൻ എടുത്തോളാം….

അന്ന് തന്നത് മോൾക് നല്ല ഓർമയുണ്ടല്ലോ….നിന്നെ എന്റെ കയ്യിൽ കിട്ടും ട്ടാ…” ന്യൂട്ടൻ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചു കൂവുന്നത് കേട്ട് തിരിഞ്ഞു നിന്നു കൊഞ്ഞനം കാട്ടി.. “നാളത്തെ സർപ്രൈസ് കഴിഞ്ഞു മുതലും പലിശയുമൊക്കെ തന്നോളൂ ട്ടാ….” ഇതും പറഞ്ഞു ന്യൂട്ടന്റെ മറുപടിക്ക് കാത്ത് നിലക്കാതെ ക്ലാസ്സിലേക്ക് ഓടി…. വൈകുന്നേരം കോളേജ് വിട്ട് നേരെ ട്യൂഷൻ സെന്ററിലേക്ക് പോയി…

.അവിടെ എത്തിയപ്പോഴാണ് കോളേജിന്റെ തന്നെ സെന്റർ ആണെന്ന് അറിയുന്നത്…അവിടെയും നമ്മളെ ന്യൂട്ടന്റെ റെക്കമെന്റാഷൻ കൊണ്ടാണ് നമ്മളെ അവർ സെലക്ട്‌ ചെയ്തത്….അടിക്കടി ന്യൂട്ടനോടുള്ള പ്രണയത്താൽ ഹൃദയം തുളുമ്പാൻ തുടങ്ങി…. അവിടെയുള്ളവരൊക്കെ നല്ല കമ്പനി ആയതിനാൽ ആദ്യമുള്ള ആ ഒരു പേടിയും സ്റ്റാർട്ടിങ് ട്രബിളുമൊക്കെ പമ്പ കടന്നു…

രാത്രി കിടന്നിട്ടും നാളത്തെ കാര്യം ചിന്തിച്ചു നിദ്ര ഏഴയലത്തൂടെ വന്നില്ല….പലതും മനസ്സിൽ കണക്കു കൂട്ടി, എപ്പോയോ ഉറക്കിനെ പുൽകി… ഇടയ്ക്കിടെ ഉറക്കം ഞെട്ടി സമയം നോക്കിയിട്ടും നേരം വെളുത്തിട്ടില്ല….എന്തോ സമയമൊക്കെ ഒച്ച് ഇഴയുന്നത് പോലെ…. കുറച്ചൂടെ കിടന്ന് , എഴുന്നേറ്റ് വന്നു പണിയൊക്കെ ഷടപെടേന്ന് കൈച്ചലാക്കി, കോളേജിലേക്ക് പോകാൻ റെഡി ആകാൻ തുടങ്ങി…

കുറെ കാലത്തിന് ശേഷം പർദ്ദയ്ക്ക് പകരമായി, ഒരു ഇളം പച്ച ചുരിദാർ എടുത്തിട്ട് അതിന് മാച്ച് ചെയ്യുന്ന സ്കാർഫും നല്ല ഭംഗിയിൽ എടുത്തു ചുറ്റി… കോളേജിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു വേഷത്തിൽ പോകുന്നത്…. കണ്ണ് എഴുതിയപ്പോൾ ചാരകണ്ണുകൾ ഒന്നുകൂടെ തിളങ്ങിയത് പോലെ…എത്ര ഒരുങ്ങിയിട്ടും മതിയാവാത്ത പോലെ…കണ്ണാടിയിൽ നോക്കി സംതൃപ്തി വരുത്തി ഉമ്മയോട് യാത്ര പറഞ്ഞിറങ്ങി…

.ഉമ്മയും ഹാനുവുമൊക്കെ ഇതെന്നാ സംഭവം എന്നറിയാതെ മിഴിച്ചു നോക്കുന്നുണ്ട്…അവർക്കൊക്കെ നല്ലൊരു പുഞ്ചിരി നൽകി ബസ്റ്റോപ്പിലേക്ക് നടന്നു… പെട്ടെന്ന് തന്നെ ന്യൂട്ടന്റെ അരികിലെത്താൻ മനസ്സ് വെമ്പി…ഇത്രയും നാൾ പറയാതെ മനസ്സിൽ ഒളിപ്പിച്ച പ്രണയത്തിൻ ഇന്നത്തോടെ തിരശീല വീഴുമെന്ന് ഓർത്തപ്പോൾ ചുണ്ടിലെ പുഞ്ചിരിയോടൊപ്പം ഒരു തരം നാണവും മനസ്സിനെ പൊതിഞ്ഞു….

കോളേജിൽ എത്തി കണ്ണുകൾ ചുറ്റും പായിച്ചെങ്കിലും ആരെയും കണ്ടില്ല….ഇന്നെന്താ കോളേജ് ലീവ് ആണോ…ഏഹ്….എന്താ പറ്റിയെ എന്ന് ചിന്തിച്ചു കുറച്ചൂടെ മുന്നോട്ട് നടന്നപ്പോളാണ് കോളേജിലെ മുഴുവൻ കുട്ടികളും തടിച്ചു കൂടിയിരിക്കുന്നത് കണ്ടത്…. ഇന്നുവരെ തോന്നാത്ത ഒരു തരം പേടിയും വിറയലും ശരീരത്തെയും മനസ്സിനെയും പിടികൂടി…അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നെന്ന മനസിന്റെ തോന്നലുകളെ അവഗണിച്ച് കാലുകൾ മുന്നോട്ട് ചലിപ്പിച്ചു, നെയ്ത സ്വപ്നങ്ങളൊക്കെയും വെറുതെയാണെന്ന് അറിയാതെ………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button