❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 19

❤️പറയാതെ  പോയ പ്രണയം..❤️ : ഭാഗം 19

രചന: തസ്‌നി

ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ട് പോയപ്പോൾ കണ്ടത് മുഖം തായ്തി പൊട്ടിക്കരയുന്ന മദാമ്മ പുട്ടിയെയും ഒരുകയ്യാൽ അവളേ പിടിച്ചാശ്വസിപ്പിക്കുന്ന നമ്മളെ ന്യൂട്ടനെയുമാണ്.... ചുറ്റുമുള്ളവരൊക്കെ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്.... ആരൊക്കെയോ ഫോണിൽ നോക്കി അടക്കം പറയുന്നുണ്ട്.... അവരെ പെട്ടെന്ന് അങ്ങനെ കണ്ട കാഴ്ച്ചയിൽ നെഞ്ചിൽ എന്തോ ഉൾക്കുത്ത് പോലെ ..... "എന്തായിരുന്നു ഇത്രയും നാൾ... ഇപ്പൊ രണ്ടിന്റെയും ലീല വിലാസങ്ങൾ പുറത്ത് വന്നില്ലേ.. " കൂട്ടത്തിൽ ആരുടെയോ വാക്കുകൾ കേട്ട് കാലുകളൊക്കെ തളരാൻ തുടങ്ങി.... എല്ലാരുടെ മുറുമുറുപ്പിനെ അവഗണിച്ചു അവരുടെ അരികിലേക്ക് നടന്നു.... പെട്ടെന്ന് തലയുയർത്തി നോക്കിയപ്പോൾ എന്നെ കണ്ട ന്യൂട്ടന്റെ മുഖത്തു ആദ്യം ഞെട്ടൽ പ്രകടമായെങ്കിലും പെട്ടെന്ന് എഴുന്നേറ്റ് രൂക്ഷമായി എന്നെ നോക്കി കൊണ്ട് എന്റടുത്തേക്ക് വന്നു... ഇതുവരെ കാണാത്ത ഭാവമായിരുന്നു ആ കണ്ണുകളിലും മുഖത്തും... മുഖത്തെ പേശികളൊക്കെ വലിഞ്ഞു മുറുകി നീലനരമ്പുകൾ വ്യക്തമായി തെളിയാൻ തുടങ്ങി.... എന്നെ ചുട്ടെരിക്കാനുള്ള പകപ്പോടെ എന്റെ അരികിലേക്ക് നടന്നു വരുന്ന ന്യൂട്ടനെ കണ്ടപ്പോൾ അറിയാതെ കാലുകൾ പിന്നോട്ട് ചലിച്ചു.. കൈകളും കാലുകളുമൊക്കെ വിറകൊള്ളാൻ തുടങ്ങി.... പുറകോട്ട് വേച്ചു വേച്ചു എന്തിലോ തട്ടി നിന്നപ്പോയാണ് ഇനി ഒരിഞ്ചു സ്ഥലമില്ലെന്ന് അറിഞ്ഞത്.... ചുറ്റുമുള്ളവരിലേക്ക് കണ്ണുകൾ പായിച്ചപ്പോൾ അവരുടെ മുഖത്തു തെളിയുന്ന ഭാവം എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല... "എന്തിനാടി നീ ഇത്ര തരം താഴ്ന്ന പണി എടുത്തേ.... ഏഹ്.... " കാര്യമൊന്നുമറിയാതെ പകപ്പോടെ ഞാൻ ന്യൂട്ടനെ തന്നെ നോക്കി.. "എന്താടി നിന്റെ നാവ് ഇറങ്ങിപ്പോയാ... പറ.... " ഇരു കവിളിലും കുത്തിപ്പിടിച്ചു വിറച്ചു കൊണ്ട് ന്യൂട്ടൻ അലറുമ്പോൾ വേദന കൊണ്ട് കണ്ണ്നീർ ഒലിക്കാൻ തുടങ്ങി.... എന്താണ് കാര്യമെന്ന് പോലും അറിയാതെ ചുറ്റുമുള്ളവരിലേക്ക് നോട്ടമെറിഞ്ഞു.... എല്ലാരുടെ മുഖത്തും എന്നോടുള്ള പുച്ഛഭാവമായിരുന്നു നിഴലിച്ചത്.... അപ്പൊ സംഭവം സീരിയസ് ആണ് ..... കവിളുകളിൽ അവന്റെ പിടി മുറുകും തോറും താടിയെല്ലുകൾ പോലും പൊടിഞ്ഞു പോകുന്നത് പോലെ.... "എന്താ കാര്യം എന്താന്ന് പറ " വേദന സഹിക്കാൻ പറ്റാതായപ്പോൾ ബലമായി അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു, ചോദിച്ചു.... ചെയ്യാത്ത തെറ്റിന്റെ പേരിൽ ആരിൽ നിന്നും പണ്ടേ പഴി കേൾക്കാൻ തയ്യാറല്ല.. "ഓഹ് ഒന്നുമറിയാത്ത പോലെ.... നോക്ക് കണ്ണ് തുറന്ന് നോക്ക്.. " വീണ്ടുമെന്റെ മുടികുത്തിൽ പിടിച്ചു അവന്റെ ഫോണിൽ എന്തോ പ്ലേ ചെയ്ത് എന്റെ മുഖത്തിനു നേരെ പിടിച്ചു... അതിലുള്ള വീഡിയോ പ്ലേ ആകുന്നതിനു അനുസരിച്ചു അവന്റെ പിടി മുറുകുകയും എന്റെ ശരീരം തളരുകയും ചെയ്യാൻ തുടങ്ങി.... ഫോണിലുള്ള കാഴ്ച കാണാൻ കഴിയാതെ കണ്ണുകൾ ഇറുകെ അടച്ചു... ന്യൂട്ടനും മദാമ്മ പുട്ടിയും ഒന്നിച്ചുള്ള കുറെ ഫോട്ടോസ്... പലതും കാണാൻ പോലും പറ്റാത്തത്.... ആ ഫോട്ടോ കണ്ടാൽ അറിയാം ആരോ മനപ്പൂർവം മോർഫ് ചെയ്തതാണെന്ന്.... അവൻ പിടിച്ച വേദനയേക്കാൾ ഉള്ളം കിടന്ന് വേദനിക്കാൻ തുടങ്ങി.... ന്യൂട്ടനെയും അവളെയും ഒന്നിച്ചു കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത സങ്കടമാണ്... അപ്പൊ ഇങ്ങനെയുള്ള ഫോട്ടോ കൂടി കണ്ടപ്പോൾ നെഞ്ചകം പൊട്ടുന്നത് പോലെ.... "പറയെടി നീ എന്തിനാ ഇത് ചെയ്തേ... " ന്യൂട്ടന്റെ ശബ്ദം കാതുകളിൽ വീണ്ടും മുഴങ്ങിയപ്പോളാണ് കണ്ണുകൾ തുറന്നത്.... ഞാൻ ചെയ്യാനോ.... ഏഹ്.... എന്തിന്. അവൻ ചോദിച്ച ചോദ്യം വെറുതെ ആകണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് വീണ്ടുമവനിലേക്ക് നോട്ടമെറിഞ്ഞു... എത്ര ശ്രമിച്ചിട്ടും സങ്കടത്താൽ കവിൾത്തടങ്ങളിലൂടെ ഒഴുക്കുന്ന കണ്ണുനീരിനെ പിടിച്ചു നിർത്താൻ പറ്റിയില്ല.... "ഞാൻ എന്തിനാ ഐനു ഇങ്ങനെ ചെയ്യുന്നേ..... " അവന്റെ ചോദ്യം കേട്ട ഞെട്ടൽ വിട്ടുമാറാതെ ഞാൻ വിറയാർന്ന വാക്കുകളാൽ ചോദിച്ചു... "ഇതാരെയാ നമ്പർ.... ഹേ... പറ " "ഇത് എന്റെ നമ്പറാ... " " നിന്റെ നമ്പറിൽ നിന്നാ കോളേജിലെ എല്ലാ ഗ്രൂപിലേക്കും ഈ വീഡിയോ സെന്റ് ആയിട്ടുള്ളത്.... അതും ഇന്നലെ ഉച്ചയ്ക്ക്.... ഇതിൽ കൂടുതൽ എന്ത് തെളിവാണ് നിനക്ക് വേണ്ടേ.... " കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഒരുതരം മരവിപ്പോടെ തളരുന്ന കൈകാലുകൾക്ക് ഒരു താങ്ങായി അടുത്തുള്ള ചുമരിലേക്ക് ചാഞ്ഞു നിന്നു... വീണ്ടും വീണ്ടും ന്യൂട്ടൻ പറഞ്ഞ കാര്യങ്ങൾ ചെവിയിൽ വലിയൊരു മുഴക്കത്തോടെ അലയടിക്കാൻ തുടങ്ങി.... "നോ.... ഞാൻ അല്ലാ. ഞാൻ അല്ലാ ചെയ്തത്..... " ഇരു ചെവിയിലും കൈകൾ അമർത്തി അലറുമ്പോയേക്കും ശക്തമായി കവിളിൽ വീണ അടിയുടെ ആഘാതത്തിൽ പുറകിലേക്ക് വേച്ചു പോയി.... അടി കിട്ടിയ കവിളിൽ കൈവെച്ചു കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടു ചുവന്ന കണ്ണുകളാൽ എന്നെ തന്നെ രൂക്ഷമായി നോക്കുന്ന ന്യൂട്ടനെ.... "തെമ്മാടിത്തരം ചെയ്തതും പോരാ, നിന്ന് നല്ല പിള്ള ചമയുന്നോ.... ഇത്രയും ചെറ്റയായ നിന്നെയാണോ ഞാൻ സ്നേഹിച്ചേ....പ്രാണനേക്കാളേറെ നിന്നെ സ്നേഹിച്ചതിനു എനിക്ക് നൽകിയ സമ്മാനമാണോ ഇത്.... സന്തോഷമായി ഒരുപാട്.... വെറുപ്പാ നിന്നോട് ഇപ്പൊ തോന്നുന്നത്... വെറുപ്പ് മാത്രം.. " ഇതും പറഞ്ഞോന്നു നോക്കുക പോലും ചെയ്യാതെ ശരവേഗത്തിൽ എങ്ങോട്ടോ പോയി... ചുറ്റുമുള്ള ചിലരുടെ കണ്ണുകളിൽ പുച്ഛവും ചിലരുടെ കണ്ണിൽ വെറുപ്പും പരിഹാസവുമൊക്കെ കണ്ടപ്പോൾ നിന്ന നിൽപ്പിൽ മരിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... ഓരോരുത്തരായി അവിടം വിട്ട് പോകുമ്പോയും മനസും ശരീരവും മരവിച്ചു ഒരടിപോലും മുന്നോട്ട് നടക്കാൻ ആകാതെ തരിച്ചു നിന്നു പോയി.... കണ്ണിൽ തെളിയുന്നത് വെറുപ്പോടെയുള്ള ന്യൂട്ടന്റെ നോട്ടവും കാതിൽ അലയടിച്ചു കൊണ്ടിരുന്നത് നെഞ്ചിലേക്ക് തുളച്ചു കയറിയ അവന്റെ വാക്കുകളുമായിരുന്നു.... ഉറങ്ങാതെ നെയ്തു കൂട്ടിയ സ്വപ്നകൊട്ടാരങ്ങൾ ഒരു നിമിഷത്തിന്റെ ആയുസ്സ് പോലുമില്ലാതെ തകർന്നടിഞ്ഞിരിക്കുന്നു.... ന്യൂട്ടനോട് ഇഷ്ടം പറയാൻ ഒരുങ്ങിയ മനസ്സിനോടും ശരീരത്തോടും വെറുപ്പ് തോന്നി... . ഇല്ലാ...അവന്റെ ജീവന്റെ പാതിയാവാനുള്ള യോഗ്യത എനിക്കില്ലെന്നു കാലം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാ.... എല്ലാം ഒരു മിഥ്യ ആയാൽ മതിയായിരുന്നു.... ജീവനാണെന്ന് പറഞ്ഞ നാവ് കൊണ്ട് തന്നെ വെറുപ്പാണെന്ന് പറഞ്ഞിരിക്കുന്നു.... അത്‌ ഓർക്കും തോറും ഹൃദയം പിളരുന്നത് പോലെ.... എല്ലാർക്കിടയിലും തരം താഴ്ന്നവളായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ വീണ്ടുമീ കോളേജിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു.... പൊട്ടിപ്പിളരുന്ന തലയുമായി ചുമരിൽ നിന്ന് നിലത്തേക്ക് ഊർന്നിരുന്നു.... ആരുടെയോ സ്പർശം ചുമലിൽ പതിഞ്ഞപ്പോഴാണ് സമയം കുറേ ആയെന്ന ബോധം വന്നത്.... തലയുയർത്തി നോക്കിയപ്പോൾ കണ്ണുനിറച്ചു എന്നെ തന്നെ നോക്കി നിൽക്കുന്ന ഷാനുവിനെയാണ് കണ്ടത്.... ഇത്രനേരം അടക്കിപ്പിടിച്ച കണ്ണുനീർ ഒരു പെരുമഴ പോലെ അവളിൽ പെയ്തു തീർക്കുമ്പോൾ ആശ്വസിപ്പിക്കാനെന്ന പോലെ കൂടെത്തന്നെ അവളും കരയുന്നുണ്ടായിരുന്നു... "എനിക്ക് അറിയില്ലെടി.... സത്യായിട്ടും ഞാൻ അല്ല.... ഞാൻ അല്ല അത്‌ ചെയ്തത്......., " ചെറിയ കുട്ടികൾ പറഞ്ഞു കരയുന്നത് പോലെ തേങ്ങി തേങ്ങി കരഞ്ഞു.... "ഞങ്ങൾക്ക് അറിയാം ഹൈറാ.... നീ ഒരിക്കലും അത്‌ ചെയ്യില്ലെന്ന്.... ഞങ്ങൾ അറിഞ്ഞില്ലെടോ.... ഇന്നലെ ഞങ്ങളെ ഫോണിലൊക്കെ വീഡിയോ വന്നിനു, അതും നിന്റെ നമ്പറിൽ നിന്നു തന്നെ..വിളിച്ചിട്ട് നിന്നെ കിട്ടിയതുമില്ല.... .ഇപ്പൊ നിന്നെ കാണായിട്ട് തിരഞ്ഞു വരുമ്പോഴാ സിദ്ധുവേട്ടനാ കാര്യം പറഞ്ഞത്.... " എത്രനേരം അങ്ങനെ അവളെയും കെട്ടിപിടിച്ചു നിന്നെന്ന് അറിയില്ല, മനസ്സിന് ഒരാശ്വാസം കിട്ടിയപ്പോൾ പതിയെ അവളിൽ നിന്ന് വിട്ടുമാറി... അപ്പോൾ മാത്രമാണ് പുറകിൽ നിൽക്കുന്ന ബാക്കിയുള്ളവരെയും കണ്ടത്... എത്ര പുഞ്ചിരിക്കാൻ ശ്രമിച്ചിട്ടും അത്‌ പുറത്തേക്ക് പ്രകടമാകുന്നില്ല... കുറച്ചു സമയം അവരുടെ കൂടെ ഇരുന്നപ്പോൾ തന്നെ കുറച്ചു റിലാക്സ് ആയി.... ക്ലാസ്സിലേക്കുള്ള നടത്തത്തിനിടയിൽ പല കണ്ണുകളിലും കണ്ട പുച്ചഭാവം കണ്ടില്ലെന്ന് നടിച്ചു, ഇരുകൈകൈകളിലും ഷാനയും ലെച്ചുവും കൈകോർത്തിരുന്നു, നമ്മൾ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞത് പോലെ.... ക്ലാസ്സിൽ എത്തിയിട്ടും മനസ്സ് നിറയെ കഴിഞ്ഞ സംഭവങ്ങൾ ആയിരുന്നു....എത്ര തന്നെ ചിന്തിച്ചിട്ടും എന്റെ ഫോണിൽ നിന്ന് എങ്ങനെ എല്ലാർക്കും മെസ്സേജ് പോയെന്ന് ഒരു പിടിയുമില്ല... ഇന്നലെ ട്യൂഷൻ സെന്ററിൽ നിന്ന് ഉമ്മയെ വിളിച്ചിട്ട് ഓഫ്‌ ചെയ്തതാ ഫോൺ... ഇത്രനേരമായിട്ടും അതൊന്ന് ഓൺ ആകിയിട്ടു വരെയില്ല.... ബാഗിൽ നിന്ന് ഫോൺ എടുത്ത്, ഓണാക്കി നോക്കുമ്പോൾ തന്നെ കണ്ടു പത്തുനൂറു മിസ്കാളും കുറെ മെസ്സേജും.... കൂടുതലും ന്യൂട്ടന്റെ മിസ്സ്കാൾ ആണ്... മെസ്സേജ് ഒന്നും ഓപ്പൺ ആക്കാൻ തോന്നിയില്ല... സെന്റ് ചെയ്ത ഗ്രൂപ്പിൽ ഇവിടെ അഡ്മിഷൻ എടുക്കുന്ന സ്റ്റുഡന്റസ് മുതൽ എല്ലാ ടീച്ചേഴ്സും ഉണ്ട്.... ഫോണും കയ്യിൽ പിടിച്ചു ചിന്തിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഇന്നലെ ലൈബ്രറിയിൽ ഫോൺ മറന്ന് വെച്ചത് ഓർമ വന്നത്.... സെന്റ് ചെയ്ത സമയം നോക്കിയപ്പോൾ ലൈബ്രറിയിൽ നിന്ന് ഞാൻ ഇങ്ങോട്ടേക്കു വന്ന ടൈം തന്നെ... അപ്പോ ഇതാരോ മനപ്പൂർവം ചെയ്തതാ...പക്ഷേ ആര്, എന്തിന്.... തെളിവുകൾ ഒക്കെയും എനിക്ക് എതിരെ ആയതിനാൽ എന്റെ വാക്കുകൾക്ക് ഇവിടെ ഒരു പ്രാധാന്യവും കിട്ടില്ല.... എന്റെ സത്യാവസ്ഥയും സംശയവുമൊക്കെ അവരോട് പറഞ്ഞപ്പോൾ അതിനെ ശരിവെക്കുന്നതായിരുന്നു അവരുടെ ചിന്തകളും.... എങ്ങനെയെങ്കിലും ന്യൂട്ടനെ എന്റെ നിരപരാധിത്യം തെളിയിക്കണം.... .ക്ലാസ്സിൽ ഇരുന്നു എന്നല്ലാതെ ഒരു നിമിഷം പോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല... നൂലറ്റ പട്ടം പോലെ ഒരു അന്തവുമില്ലാതെ മനസ് പാറി കളിക്കാൻ തുടങ്ങി... ഓർക്കും തോറും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.... ഉച്ചയ്ക്ക് ക്യാന്റീനിൽ പോകാൻ കുറെ അവർ നിർബന്ധിച്ചെങ്കിലും എല്ലാരേയും ഫേസ് ചെയ്യേണ്ട മടി കൊണ്ട് ക്ലാസ്സിൽ തന്നെ ഇരുന്നു.... വൈകുന്നേരം വരെ എങ്ങനെയൊക്കെയോ ക്ലാസ്സിൽ ഇരുന്നു.... കോളേജ് വിട്ടപ്പോൾ അവരോട് പൊക്കോളാൻ പറഞ്ഞു ന്യൂട്ടനെ തിരഞ്ഞിറങ്ങി.... എല്ലായിടത്തും അന്വേഷിച്ചെങ്കിലും നിരാശമാത്രമായിരുന്നു ഫലം.... അവസാന ശ്രമം എന്നവണ്ണം അവന്റെ ഡിപ്പാർമെന്റിലേക്ക് പോയി നോക്കി... .ഒരുപാട് സ്റ്റെപ്പുകൾ കയറിയിട്ട് വേണം അവന്റെ ക്ലാസ്സിലേക്ക് എത്താൻ....ഓടി കിതച്ചു അവിടെ എത്തിയപ്പോൾ കണ്ടു വരാന്തയിലൂടെ നടന്നു വരുന്ന ന്യൂട്ടനെ... "ന്യൂട്ടാ...." ഒരൽപ്പം പേടിയോടെ വിളിച്ചു.. വിളികേട്ട് തലയുയർത്തി നോക്കിയ ന്യൂട്ടന്റെ മുഖം എന്നെ കണ്ടപ്പോൾ വലിഞ്ഞു മുറുകാൻ തുടങ്ങി... ഇന്നലെ വരെ എന്നോടുള്ള പ്രണയം തുളുമ്പിയിരുന്ന കണ്ണുകളിൽ ഇന്ന് വെറുപ്പിന്റെ കണികകൾ മാത്രമേ കാണാനുള്ളൂ... നിറഞ്ഞു വന്ന കണ്ണുകളെ പുറം കയ്യാൽ തുടച്ചു.... "സത്യായിട്ടും ഞാൻ അല്ല...." "നിർത്ത്..." എന്നെ പറഞ്ഞു മുഴുവനാക്കാൻ വിടാതെ കൈകൾ ഉയർത്തി കൊണ്ട് പറഞ്ഞു... പിടിച്ചു നിർത്തിയ കണ്ണുനീർ ഒഴുകാൻ തുടങ്ങി... "ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കി നിന്നെ ന്യായീകരിക്കാൻ നോക്കേണ്ട....കണ്ണിന് കണ്ടത് വിശ്വസിക്കാതിരിക്കാൻ പറ്റില്ലാലോ...അതിന്റെ ബാക്കിയെന്നോണം ഫോണും ഓഫല്ലായിരുന്നോ നിന്റെ... ഇത്രനാളും എല്ലാരുടെ മുമ്പിലും ഒരു ഇമേജ് ഉണ്ടായിരുന്നു, അതൊക്കെയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി തന്നതിന് നന്ദിയുണ്ട്....ആദ്യമായിട്ടാ എല്ലാരുടെ മുന്നിലും ഞാൻ തലകുനിച്ചു നിൽക്കുന്നത്, അതും ഞാൻ പ്രാണനായി സ്നേഹിച്ച നീ കാരണം...." ഇതും പറഞ്ഞോന്നു നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നടന്ന ന്യൂട്ടന്റെ അരികിലെത്തി ആ കൈകളിൽ പിടിച്ചു... "ഞാൻ അല്ല ഐനു... സത്യായിട്ടും ഞാൻ അറീല..." എന്റെ വാക്കുകൾ കേൾക്കാതെ കൈകൾ തട്ടിയെറിഞ്ഞു അവൻ സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി... കണ്ണുനീർ കാഴ്ചയെ മറച്ചെങ്കിലും അവന്റെ പിറകെ സ്റ്റെപ്പിറങ്ങി ഓടി... "ഐനു.....നീ വിശ്വസിച്ചാൽ മതി....നീ മാത്രം...." അവന്റെ പിറകെ അതും പറഞ്ഞിറങ്ങി ഓടുമ്പോൾ കണ്ണുനീർ കാഴ്ചയെ മറച്ചപ്പോൾ എന്തിലോ തട്ടിത്തടഞ്ഞു സ്റ്റെപ്പിൽ നിന്നുരുണ്ടു വീണു...തല ശക്തിയായി എന്തിലോ പോയി ഇടിച്ചു...വിറയാർന്ന കാലുകളാൽ എങ്ങനെയോ വീണെടുത്തു നിന്നു വീണ്ടും എഴുന്നേറ്റു.... നെറ്റിയിലൂടെ എന്തോ ഒലിച്ചിറങ്ങി ചുണ്ടിൽ എത്തിയത് കണ്ടു കൈകൾ കൊണ്ട് തുടച്ചു നോക്കിയപ്പോൾ ചോരയാണ്...ഒലിച്ചിറങ്ങുന്ന ചോരയും വേദനയും പാടെ അവഗണിച്ചു വീണ്ടും മുന്നോട്ട് നടന്നെങ്കിലും കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.... "ഐനു........" കണ്ണുകൾ മുയുവനായി അടയും മുന്നേ അവൻ നടന്നു പോകുന്നത് അവ്യക്തമായി കണ്ടു.... നിലത്തേക്ക് തളർന്നു വീഴുമ്പോയേക്കും ആരുടെയോ കൈകളിൽ സുരക്ഷിതമായി താങ്ങി നിർത്തി..ഒപ്പം പരിചിതമായ ആ ഗന്ധവും നാസികയിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story