Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 2

രചന: തസ്‌നി

രാവിലെ അലാറത്തിന്റെ സൗണ്ട് കേട്ടാണ് ഉറക്ക് ഞെട്ടിയത്….എഴുന്നേൽക്കാൻ നോക്കുമ്പോൾ കുർള എക്സ്പ്രസിന്റെ അടിയിൽ പെട്ട അവസ്ഥ…. അവളുടെ കയ്യും കാലും എല്ലാം എന്റെ മുകളിൽ….ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മായാതെ അവളെ തന്നെ നോക്കി കിടന്നു..

..ഒറ്റ നോട്ടത്തിൽ തന്നെ എല്ലാർക്കും ഇഷ്ടപെടുന്ന കുറച്ചു മോഡേൺ ആയ സുന്ദരി പെൺകുട്ടിയാണ് ശ്രീ…സ്റ്റെപ് കട്ട്‌ ചെയ്ത മുടിയും, കാതിൽ ഒരു സിമ്പിൾ റിങ്ങും പിന്നെ എല്ലാരിലേക്കും പെട്ടെന്ന് ആകർഷിക്കുന്ന നീലക്കല്ലുള്ള മൂകുത്തിയും…ജീൻസും ഷർട്ടുമാണ് മിക്കപ്പോഴും അവളുടെ വേഷവും…

ഇവളെ മൊഞ്ചും നോക്കിയിരുന്നു സമയം പോയി…

“ഡീ…ശ്രീ എഴുന്നേറ്റെ…. ”

“എന്താടി…. ഇന്ന് ലീവ് അല്ലേ…ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ…. ”
ഇതും പറഞ്ഞു ചിണുങ്ങി കൊണ്ട് എന്നെയും കെട്ടിപിടിച്ചു വീണ്ടും കിടന്നു…

“മോളേ 7.30 നാ എനിക്ക് ട്രെയിൻ…അതിന് പോയാൽ 10 മണിക്കേക്ക് വീട്ടിൽ എത്താം…ഇല്ലങ്കിൽ കണ്ണൂരേക്കുള്ള ട്രെയിൻ 10 മണി കഴിയണം…ഇപ്പൊ തന്നെ 6 മണി ആയി…നിസ്കാരവും കഴിഞ്ഞ്, റെഡിയാകുമ്പോയേക്കും എന്റെ ട്രെയിനും പോകും…നീ മാറിയേ…ഞാൻ എഴുന്നേൽക്കട്ടെ…. ”

അവളെ ബെഡിലേക്ക് തള്ളിയിട്ടു ഫ്രഷ് ആകാൻ പോയി…നിസ്കാരവും കഴിഞ്ഞു, കോഫിയും ഇട്ടു വന്നു റെഡിയാവാൻ തുടങ്ങി…
അപ്പോഴും ശ്രീ ഉറക്കിലാണ്…
ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് കണ്ണാടിക്കു മുന്നിൽ നിന്നും സ്കാർഫ് ചെയ്യാൻ തുടങ്ങി…

“ഉഫ്…. എന്റെ ഹൈറാ…..എന്നാടി മൊഞ്ചാ നിന്നെ ഈ ഡ്രെസ്സിൽ കാണാൻ..ചാരകണ്ണിന് മാച്ച് ചെയ്യുന്ന ചാര കളർ ഡ്രെസ്സും…. ”

ബെഡിൽ നിന്നും എഴുന്നേൽക്കാതെയുള്ള ശ്രീയുടെ സംസാരം കേട്ട് ഹൈറയുടെ ചുണ്ടിലൊരു പുഞ്ചിരിച്ചു വിടർന്നു….

“ഇപ്പൊ എന്റെ മൊഞ്ചത്തി കുട്ടിയെ കണ്ടാൽ ആദി സർ (നമ്മളെ എംഡിയാണ്…അദ്നാൻ എന്നാ പേര്, എല്ലരും ആദി സർ എന്ന് വിളിക്കും )കയ്യോടെ പൊക്കി കൊണ്ട് പോകും…” ഇത് പറഞ്ഞേന്റെ കവിളിൽ പിടിച്ചു വലിച്ചു അവൾ ബാത്റൂമിലേക്ക് ഓടി കയറി…

ഇല്ലെങ്കിൽ അവൾക്കറിയാം എന്റെ കയ്യിൽ നിന്നും നല്ലോണം കിട്ടുമെന്ന്…

സ്കെർഫൊക്കെ ചുറ്റി കഴിഞ്ഞു കണ്ണാടിയിലേക്ക് നോക്കി….

തന്റെ ചാര കണ്ണുകൾ…അവൻ എപ്പോഴും പറയാൻ ഉണ്ടായിരുന്നതും ഈ കണ്ണുകളെ കുറിച്ചായിരുന്നു….
നിറഞ്ഞ് വന്ന കണ്ണുകളെ പെയ്യാൻ അനുവദിക്കാതെ അവൾ കണ്ണുകൾ ഇറുകെ അടച്ചു…. ഓർമകളുടെ വേലിയേറ്റം നടക്കും മുന്നേ ശ്രീ ബാത്‌റൂമിൽ നിന്നും ഇറങ്ങുന്ന ശബ്ദം കേട്ടു…

“ഡീ, ഞാൻ ഡ്രോപ്പ് ചെയ്യാം, സ്റ്റേഷനിലേക്ക്…. ജസ്റ്റ് 5മിനിറ്റ്..ഇപ്പൊ റെഡിയായി വരാം… ”

“വേണ്ടാ മോളെ ഞാൻ പോയിക്കോളാം…. ഇവ്ട്ന്ന് 10 മിനിറ്റ് ദൂരമല്ലേ ഉള്ളു.. ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം…നീ ഇപ്പൊ ഇറങ്ങിയാൽ എപ്പളാ തിരിച്ചു കയറുക എന്ന് അറീല…. ഗൗരിയമ്മ വിളിച്ചാൽ എനിക്ക് വയ്യ സമാധാനം പറയാൻ….”

“ഇല്ലെടി…ഞാൻ എവിടേക്കും പോകില്ല…. ഇന്നലെ സർ തന്നൊരു വർക്ക്‌ ഉണ്ട്, അത്‌ ചെയ്യണം….നീ അവിടെ നിക്ക്…ഞാൻ ഇതാ എത്തി…”

അവൾ ഇറങ്ങി വരുമ്പോൾ കയ്യിൽ രണ്ടു കവറും ഉണ്ടായിരുന്നു….

“എന്താടി നീയും വരുന്നുണ്ടോ കൂടെ…”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“ഇത് ഹാനൂന് കുറച്ചു ചോക്ലേറ്റ്, ഇത് റസിയുമ്മക്ക് കുറച്ചു ഡ്രസ്സ്‌….നീ ഇങ്ങനെ നോക്കണ്ട…മമ്മ കഴിഞ്ഞ ടൈം വരുമ്പോ കൊണ്ട് വന്നതാ….”

പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി, അതും വാങ്ങി സ്കൂട്ടിയിലേക്ക് കയറി…

ശ്രീയുടെ കൂടെ സ്റ്റേഷനിൽ എത്തിയിട്ടും ഇനിയും 10 മിനിറ്റ് കൂടി ഉണ്ട് ട്രെയിൻ വരാൻ…. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു, ട്രെയിൻ വന്നപ്പോൾ അവളോട് യാത്ര പറഞ്ഞു ട്രെയ്‌നിലെക് കയറി…

“ശ്രീ കുട്ടി…. രാവിലെ എഴുന്നേൽക്കണം ട്ടോ…. ഓഫീസിൽ പോകേണ്ടതാ…വിളിക്കാൻ ഞാൻ ഇല്ലെന്നുള്ള ഓർമ വേണം…”

അവൾക് കൈവീശി കൊണ്ട് പുറത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി… ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ മെല്ലെ കിട്ടിയ സീറ്റിൽ പോയിരുന്നു…

ഒരു 2 മണിക്കൂർ ഓട്ടമുണ്ട് കണ്ണൂരേക്ക്…. അവിടന്ന് ഒരു 20 മിനിറ്റ് ഓട്ടവും..

വിന്ഡോ സീറ്റിൽ ആയത് കൊണ്ട് പുറത്തെ കാഴ്ചകളിലേക് കണ്ണ്‌ നട്ടിരുന്നു…കാഴ്ചയുടെ ആലസ്യത്തിൽ എപ്പോയോ കണ്ണുകൾ അടഞ്ഞു…

“ഇനി നിന്റെ കണ്മുന്നിലേക്ക് പോലും ഞാൻ വരില്ല..ഇന്ന് എന്റെ നെഞ്ചിൽ നീ കോറിയിട്ടത് ഒരിക്കലും അണയാത്ത കനലാണ്…. ഒരു സമയം വരും ഹൈറാ, എന്റെ ഒരു നോട്ടത്തിനായി, ഹൈറാ എന്നുള്ളൊരു വിളിക്കായി നീ കാത്തിരിക്കുന്ന ഒരു സമയം..ഇന്ന് നീ അവഗണിച്ച എന്റെ സ്നേഹത്തെ ഓർത്തു ഉറക്കുകൾ നഷ്ട്ടപെട്ട രാവുകൾ ഉണ്ടാകും…. എന്റെ സ്നേഹത്തിനായി നിന്റെ ഉള്ളം അന്ന് വലയും..
ഗുഡ് ബൈ ഹൈറാ…ആൻഡ് സോറി ഫോർ ഓൾ…”

പെട്ടെന്ന് കണ്ട സ്വപ്നത്തിൽ അവൾ ഞെട്ടിയുണർന്നു…കണ്ണുകൾ വലിച്ചു തുറന്നപ്പോഴാണ് ട്രെയ്‌നിലാണെന്ന ബോധം വന്നത്…നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പു തുള്ളികളെ തട്ടത്തിന്റെ അറ്റം കൊണ്ട് തുടച്ചു മാറ്റി…
കണ്ണുനീരിനെ അടക്കി പിടിച്ചു അവൾ ഉള്ളിൽ തേങ്ങി കരഞ്ഞു….

അവന്റെ വാക്കുകൾ എല്ലാം ഇന്ന് പുലർന്നിരിക്കുന്നു…. തന്റെ ഉറക്കം നഷ്ടപെട്ടിട്ട് കുറേ നാളയെന്ന സത്യം അവൾ തിരിച്ചറിഞ്ഞു…മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി അവൾ ചിന്തകളെ വകഞ്ഞു മാറ്റി….

ട്രെയിനിൽ നിന്നിറങ്ങി തലവേദനയേ അകറ്റാൻ അടുത്തുള്ള കോഫീ ഷോപ്പിൽ നിന്നും ഒരു കോഫിയും കുടിച്ചു…വീട്ടിലേക് കുറച്ചു സാധനങ്ങളും വാങ്ങി ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ചു…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button