" "
Novel

❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 27

രചന: തസ്‌നി

മറുപുറത്തുള്ള സ്ത്രീ ശബ്ദം കേട്ട് ഡയൽ ചെയ്ത നമ്പർ ഒന്നൂടെ നോക്കി ഉറപ്പ് വരുത്തി….

“ഹലോ..  ഹു ആർ യൂ??? ”

പടച്ചോനെ ആരാന്ന് അറിയാതെ എന്ത് പറയും….

“ഞാൻ ഹന്ന… ഐസാൻ സാറെ ഓഫീസിലെ സ്റ്റാഫ്‌ ആണ്… ”

എങ്ങനെയൊക്കെയോ വിറച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു….

“ഓക്കേ ജസ്റ്റ്‌ വെയിറ്റ്…. ”

കുബ്റാ.. ഹു ഈസ്‌ ദാറ്റ്‌….
അങ്ങേ തലയ്ക്കൽ  നിന്നും ഐനുവിന്റെ ശബ്ദം കേട്ടപ്പോയെ ഹൃദയം പടപടാന്ന്  ഇടിക്കാൻ തുടങ്ങി… ഓഹ് അപ്പൊ ആ അമുൽ ബേബി ആയിരുന്നോ ഫോൺ എടുത്തേ…. ഇവൾ എപ്പോഴും ഇവന്റെ കൂടെയാണോ….

ഹേയ് ബേബി, ദിസ്‌ ഫോർ യൂ… ഹൈറ, യുവർ സ്റ്റാഫ്‌…
അവൾ ഐനുവിനോട്  മറുപടി പറയുമ്പോൾ  അതിൽ തെളിഞ്ഞ പുച്ഛം കണ്ണുകളെ അറിയാതെ ഈറനാക്കി….

Iam busy right now…you just avoid that call…. ന്യൂട്ടൻ അവളോട് പറയുന്നത് കേട്ട് നെഞ്ചിലൊരു വല്ലാത്ത വിങ്ങൽ…. അവളുടെ മറുപടിക്ക് കാത്തുനില്ക്കാതെ കാൾ കട്ട്‌ ചെയ്തു…

തികട്ടി വന്ന സങ്കടത്തിന്റെയോ ദേഷ്യത്തിന്റെയോ പുറത്ത് കയ്യിലുള്ള ഫോൺ ചുമരിലേക്ക് നീട്ടിയെറിഞ്ഞു…. പല ചീളുകളായി ഫോൺ പൊട്ടിത്തെറിക്കുന്നത്  നിർവികാരതയോടെ നോക്കി നിന്നു…

 

എത്രനേരം ആ ഇരിപ്പവിടെ തുടർന്നെന്നറിയില്ല, ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കണ്ണുകൾ വലിച്ചു തുറന്നപ്പോഴാണ് അവിടെ ഇരുന്നു മയങ്ങി പോയത് അറിഞ്ഞത്….

ആരാണെന്ന് നോക്കാൻ എഴുന്നേറ്റ് പോകും മുന്നേ  ശ്രീ മുന്നിൽ എത്തിയിരുന്നു…. പോയത് പോലെയല്ല മുഖത്തു ഇപ്പോൾ കുറച്ചു തെളിച്ചമൊക്കെ   ഉണ്ട്….ഇന്നലെ പ്രകടമായ ദേഷ്യമൊന്നും മുഖത്തു കാണാനില്ല, പകരം  ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ട്…..

“നീ എന്താ നേരത്തെയാണോ…. അതോ സമയം കുറെ ആയോ…. ”

“ഞാൻ നേരത്തെ ഇങ് വന്നു… നിന്റെ ഫോൺ എവിടെ, റസിയുമ്മ വിളിച്ചിട്ട് കിട്ടിയില്ലെന്നു പറഞ്ഞു…. ”

എന്റെ  പുറകിലൂടെ വന്നവൾ പുണരുമ്പോൾ ഇന്നലത്തെ സങ്കടമൊക്കെ എവിടെയോ പോയി മറഞ്ഞു…

“ഫോൺ കയ്യിൽ നിന്ന് വീണടി… ”

“വീണതോ അതോ നീ എറിഞ്ഞു പൊളിച്ചതോ…. ”

അവളുടെ സിഐഡി യെ പോലുള്ള ചോദ്യത്തിന് നല്ല വെടിപ്പായി ഇളിച്ചു കൊടുത്തു….

“എന്താടി പതിവില്ലാത്ത സ്നേഹമൊക്കെ…. ”

ശ്രീ കവിളിൽ അമർത്തി മുത്തം നൽകിയപ്പോൾ, അവളേ കണ്ണുരുട്ടി ചോദിച്ചു…

“ഉമ്മ വിളിച്ചിരുന്നു… രണ്ടാഴ്ച കഴിഞ്ഞാൽ ഹൈറ, ഹൈറ അദ്നാൻ ആവാൻ പോകല്ലേ …. ”

“എന്ത്…. ”

അവൾ പറഞ്ഞത് കേട്ട് വിശ്വസിക്കാൻ ആകാതെ അലറിപോയി….

“എന്താടി പൊട്ടിക്കാളി…. ഈ വരുന്ന 25 നു നിന്റെ മാര്യേജ് ആണെന്ന്…. ആദി സാറെ പെങ്ങൾക്ക് കെട്ട്യോന്റടുത് പോകേണ്ടത് പ്രമാണിച്ചു മാര്യേജ് പെട്ടെന്ന് ആക്കി…. ഇനി കൃത്യമായി പറഞ്ഞാൽ 12 ദിവസം ”

ശ്രീ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റാതെ ഒരു തരം തരിപ്പോടെ നിന്നു…. ഇത്ര പെട്ടെന്ന്…. ശരീരം മൊത്തമൊരു വിറയൽ പോലെ… ഇന്നലെ മുതലേ ഫുഡ് കഴിക്കാത്തതിന്റെയും കൂടെ ഈ വാർത്ത കേട്ടതിന്റെ ഷോക്കും കൊണ്ടാണെന്ന് തോന്നുന്നു വല്ലാത്തൊരു തളർച്ച പോലെ..

ശ്രീയുടെ കൈവിടുവിച്ചു ചെയറിൽ പോയിരുന്നു….
അനുവാദമില്ലാതെ കണ്ണുനീർ ഒലിച്ചിറങ്ങാൻ തുടങ്ങി….

“ഇതിനു മാത്രം എവിടുന്നാടി നിനക്ക് കണ്ണുനീർ… ഈ ഡാമിലെ വെള്ളം എപ്പോയേലും വറ്റുമോ…. ”

കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് ശ്രീ പറയുന്നത് കേട്ടെങ്കിലും ഒന്നും ഉരിയാടാൻ പറ്റാതെ നിർവികാരതയോടെ അവളേ തന്നെ നോക്കി നിന്നു….

“മമ്മയും പപ്പയും നെക്സ്റ്റ് വീക്ക്‌ ലാൻഡ് ചെയ്യും…. 1 വീക്ക്‌ കൂടി നമുക്ക് ഇവിടെ നിൽകാം ഹൈറ… പിന്നെ നിന്റെ കൂടെ നിൽക്കാൻ പറ്റിയില്ലെങ്കിലോ…. ”
.ശബ്ദം ഇടറിക്കൊണ്ട് ശ്രീ പറഞ്ഞു മുഴുവനാക്കും മുന്നേ അവളിൽ നിന്നും ഉറ്റിവീണ കണ്ണുനീർ എന്റെ കൈകളിൽ പതിച്ചിരുന്നു…

കെട്ടിപിടിച്ചു കൊണ്ട് രണ്ടുപേരും കരഞ്ഞു തീർക്കുമ്പോൾ പറയാതെ പറയുകയായിരുന്നു ഉള്ളിലെ സങ്കടങ്ങളെ… ശ്രീയെ പിരിയണമെന്ന് ഓർക്കുമ്പോൾ നെഞ്ചകം പിളരുന്നത് പോലെ…

ശ്രീ എന്നിൽ നിന്നും പതിയെ അടർന്നു മാറി എന്റെ മുന്നിലേക്കൊരു എൻവലപ്പ് നീട്ടി…

എന്താണെന്ന സംശയത്തിൽ അവളേ കണ്ണ് ചുളുക്കി നോക്കിയപ്പോൾ ചിരിച്ചു കൊണ്ടത് തുറക്കാൻ പറഞ്ഞു….

“നീയെന്തിനാടി റിസൈൻ ചെയ്തേ…  ”

അവളുടെ റിസൈൻ ലെറ്റർ കണ്ടു അത്ഭുതത്തോടെ ചോദിച്ചു.

“നീ ഇല്ലാതെ എങ്ങനെയാടി ഓഫീസിൽ നിൽക്കുന്നെ.. അതിനേക്കാൾ ഉപരി ഈ ഫ്ലാറ്റിൽ  … നിന്റെ മാര്യേജ് കഴിഞ്ഞാൽ ഞാൻ പപ്പയുടെയും മമ്മയുടെയും കൂടെ പോകും  …. കുറെ ആയില്ലേ അവർ വിളിക്കുന്നെ… ”

വീണ്ടുമൊരു കരച്ചിലിന് വഴി തെളിഞ്ഞപ്പോൾ, അതിനിട വരുത്താതെ, വയറ്റിലെ വിശപ്പിന്റെ  ഉൾവിളിയെ പരിഗണിച്ചു കിച്ചണിലേക്ക് വെച്ചു പിടിച്ചു….

 

പിന്നീടുള്ള ദിവസങ്ങൾ രാവെന്നോ പകലെന്നോ ഇല്ലാതെ കറങ്ങി നടന്നു, ഫുൾ എൻജോയ് ചെയ്തു.. കോഴിക്കോട്ടെ രുചികളുടെയും കാഴ്ചകളുടെയും നല്ല കുറെ ഓർമ്മകൾ വിരിയിച്ചെടുത്തു….

ന്യൂട്ടനും അവന്റെ ഓർമകളും ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ടെങ്കിലും, പുറമെ കാണിക്കാതെ  ചുണ്ടിൽ കൃത്രിമ പുഞ്ചിരി വരുത്തി  ….

ഇനിയും ആരെയും സങ്കടപ്പെടുത്തേണ്ടെന്ന് കരുതി സങ്കടങ്ങളെയൊക്കെ ഉള്ളിൽ കടിച്ചമർത്തി…. നിദ്ര അന്യമായ രാത്രിയിലെ യാമങ്ങളിൽ മാത്രം സങ്കടങ്ങളുടെ കെട്ടഴിച്ചു വിട്ടു..

ഒരു ദിവസം രാവിലെ കാളിങ് ബെൽ കേട്ടാണ് ഉറക്കം ഞെട്ടിയത്… ശ്രീയെ തട്ടി  വിളിച്ചെങ്കിലും പോത്ത് പോലെ ഉറങ്ങുന്നാ… അവസാനം എന്റെ മുകളിലുള്ള അവളുടെ കാലുകളും കൈകളുമൊക്കെ എടുത്ത് മാറ്റി എഴുന്നേറ്റു….

വേഗം പോയി ഡോർ തുറന്നപ്പോൾ മുന്നിൽ തന്നെ പുഞ്ചിരിച്ചു നിൽപ്പുണ്ട് ഗൗരിയമ്മയും പപ്പയും….  സന്തോഷത്തോടെ വേഗം തന്നെ ഗൗരിയമ്മയെ പോയി കെട്ടിപിടിച്ചു….

“ആഹാ…എന്റെ കല്യാണപെണ്ണ് ഒന്നൂടെ മൊഞ്ചായല്ലോ.. ”
എന്റെ നെറ്റിയിൽ മുത്തം നൽകി ഗൗരിയമ്മ പറയുന്നത് കേട്ട് കണ്ണുകൾ ഈറനായി…

“എവിടെ നമ്മളെ വിത്ത്… ”
പപ്പയുടെ ചോദ്യം കേട്ടപ്പോൾ നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു, റൂമിലേക്ക് വിരൽ ചൂണ്ടി…

“എന്തേ രണ്ടാളും വരുന്നത് പറഞ്ഞില്ല… ”

“നമ്മളെ കല്യാണപെണ്ണിന് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി…”

ഗൗരിയമ്മയുടെ കയ്യും പിടിച്ചു അകത്തേക്ക് കയറുന്നതിനിടെ ഞാൻ ചോദിച്ച ചോദ്യത്തിന് അങ്കിളാണ് മറുപടി തന്നത്….

“അങ്കിളേ വേണ്ടാട്ടോ…. ”

മുഖം തിരിച്ചു കറുവോടെ പറയുന്നത് കേട്ട് ഗൗരിയമ്മയും അങ്കിളും പൊട്ടിച്ചിരിക്കാൻ തുടങ്ങി…

 

“ന്താടി, രാവിലെന്നെ ചിരിയും ബഹളവും…. ”

ശബ്ദം കെട്ടിടത്തേക്ക് നോക്കിയപ്പോൾ ഉറക്കപിച്ചിൽ  എഴുന്നേറ്റു വന്ന ശ്രീയാണ്… മുടിയൊക്കെ പറത്തിയിട്ടു, ഒരുമാതിരി  കോലത്തോടെ വന്നു നിൽക്കുന്ന ശ്രീയെ കണ്ട് ഗൗരിയമ്മയും പപ്പയും വായും പൊളിച്ചു നിൽപ്പാണ്…. അല്ലേലും അവരെ പറഞ്ഞിട്ടും കാര്യമില്ല… അമ്മാതിരി ലുക്കിലാണ്  അവളുള്ളത്….

പെട്ടെന്ന് അവരെ കണ്ട ശ്രീ കണ്ണൊക്കെ തിരുമ്മി വീണ്ടും വീണ്ടും നോക്കാൻ തുടങ്ങി…. അവളുടെ കളികണ്ടു അടക്കി പിടിച്ച എന്റെ ചിരി ഒരു പൊട്ടിച്ചിരിയായി മാറി  .

അവൾ ഓടി വന്നു അവരെ കെട്ടിപിടിച്ചു…
കുറെ നേരം സംസാരിച്ചിരുന്നതിന് ശേഷം എല്ലാരും ഫ്രഷ് ആകാൻ പോയി  …..

ഫുഡ് കഴിക്കുമ്പോൾ നാളെ വീട്ടിലേക്ക് പോകണമെന്ന് പപ്പാ  പറഞ്ഞപ്പോയെക്കും എന്റെയെയും ശ്രീയുടെയും മുഖം വാടി തുടങ്ങി…

ഫുടൊക്കെ കഴിച്ചു, കുറച്ചുറങ്ങാമെന്ന് പ്ലാൻ ചെയ്യുമ്പോഴാണ് ഗൗരിയമ്മ വന്നു ഷോപ്പിങ്ങിന് പോകണമെന്ന് പറഞ്ഞത്…

കേട്ടപാതി ശ്രീ എന്നെയും പിടിച്ചു വലിച്ചു കൊണ്ടോയി  റെഡിയാവാൻ തുടങ്ങി….

 

നേരെപോയത് ഒരു ജ്വല്ലറിയിലേക്ക് ആയിരുന്നു…. എന്തിനാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നെയാണ് എനിക്ക് വേണ്ടിയാണെന്ന് അറിഞ്ഞത്… കുറെ അവരോട് വേണ്ടെന്ന് പറഞ്ഞെങ്കിലും അവസാനം ഗൗരിയമ്മ സെന്റി അടിക്കാൻ തുടങ്ങിയപ്പോൾ മനസ്സില്ലാ മനസ്സോടെ കൂടെ കയറി..

ശ്രീ ഓരോ ഗോൾഡും എടുത്ത് വെച്ചു നോക്കുമ്പോഴും അതിലൊന്നും ശ്രദ്ധ ചെലുത്താൻ  കഴിയാതെ മനസ്സ് പാറികളിക്കാൻ തുടങ്ങി…. അവസാനം ചിന്തകളൊക്കെയും ഐനുവിൽ എത്തി ചേർന്നപ്പോൾ നെഞ്ചിൽ ചോര പൊടിയുന്നത് പോലെ…. നിറഞ്ഞു വന്ന കണ്ണുകളെ അവരിൽ നിന്നൊളിപ്പിച്ചു, കപട ഭാവം മുഖത്തണിഞ്ഞു…
അവസാനം ശ്രീ തന്നെ ആന്റിക്കിന്റെ  ഒരു വലിയ ലയർ മാലയും അതിന്റെ മാച്ച് ആയ ലയേർഡ് ഡ്രോപ്‌സും, ആന്റിക്കിന്റെ രണ്ട് വലിയ വളയും ജാഡ്റ്റാർ മോഡലിലുള്ള  വേറെ രണ്ട്  വളയും ലയേർഡ് റിങ് അറ്റാച്ച്ഡ് ബ്രേസ്‌ലെറ്റും  സെലക്ട്‌ ചെയ്തു….

ജ്വല്ലറിയിൽ നിന്നിറങ്ങി നേരെ പോയത് ഡ്രസ്സ്‌ എടുക്കാൻ വേണ്ടിയായിരുന്നു…. എല്ലാം ശ്രീയുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തു, അവൾ സെലക്ട് ചെയ്യുന്നതിനൊക്കെ ഇഷ്ടമായി എന്നാ രീതിയിൽ തലയാട്ടി കൊടുത്തു….

ഒരു വിധം കാലിക്കറ്റ്‌ ടൌൺ മൊത്തം കറങ്ങി രാത്രിയിലെ ഫുഡടിയും കഴിഞ്ഞു, ഫ്ലാറ്റിൽ എത്തുമ്പോൾ നേരം വൈകിയതിനോടൊപ്പം നന്നായി ക്ഷീണിച്ചിരുന്നു,… എങ്ങനെയൊക്കെയോ എന്റെ സാധനങ്ങളൊക്കെ രണ്ടാളും കൂടി പാക്ക് ചെയ്ത്, ഞാൻ പോയി ഫ്രഷ് ആയി നിസ്കരിച്ചു വരുമ്പോയേക്കും ശ്രീ കുട്ടി ഉറക്കിനെ കൂട്ട് പിടിച്ചിരുന്നു…. അവളെയും കെട്ടിപിടിച്ചു കിടന്ന് എപ്പോയോ ഉറക്കിനെ പുൽകി….

രാത്രിയിലെ ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു ജനാലയിലൂടെ സൂര്യ കിരണങ്ങൾ കണ്ണിലടിച്ചിട്ടും എഴുന്നേൽകാൻ തോന്നിയില്ല… ശ്രീയുടെ കൂടെ ഈ ഫ്ലാറ്റിലുള്ള ഉറക്കവും താമസവുമൊക്കെ ഇനി വെറും ഓർമ്മകൾ മാത്രമാകുമെന്ന് ഒരു വിങ്ങലോടെ ഹൃദയം പറഞ്ഞപ്പോൾ, ഇരുകൈകളാൽ എന്നെ വലയം ചെയ്തു കിടന്ന ശ്രീയുടെ നെറ്റിയിൽ ഒരു മുത്തം നൽകി, ഒന്നൂടെ അവളേ ഇറുകെ പുണർന്നു കിടന്നു…

ഗൗരിയമ്മ വന്നു വിളിക്കുമ്പോൾ നേരം ഒരുപാട് ആയിരുന്നു…  രാവിലത്തെ ഫുഡടിയും കഴിഞ്ഞു, വീട്ടിലേക്ക് പോവാൻ വേണ്ടി ഒരുങ്ങി…. എടുക്കാനുള്ള സാധനങ്ങളൊക്കെ പപ്പാ കൊണ്ടോയി വണ്ടിയിൽ വെച്ചു…എന്തോ ഈ ഫ്ലാറ്റും ഇവിടുത്തെ ജീവിതവുമൊക്കെ മനസ്സിൽ ഒരു നീറ്റലായി മാറിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. എല്ലാരും ഇറങ്ങിയപ്പോൾ അവസാനം ഞാൻ തന്നെ  ഡോർ പൂട്ടി ഇറങ്ങി… തലയുയർത്തി നോക്കിയപ്പോൾ കണ്ടു  കുറച്ചപ്പുറത്തു മാറി നിന്ന് എന്നെ തന്നെ നോക്കി കണ്ണ് നിറയ്ക്കുന്ന ശ്രീയെ….

ഓടിപോയി അവളെയും കെട്ടിപിടിച്ചു, ഒതുക്കി വെച്ച സങ്കടങ്ങളൊക്കെ പുറന്തള്ളി… എത്രനേരം രണ്ടുപേരും അങ്ങനെ കരഞ്ഞു നിന്നെന്നറിയില്ല, ഗൗരിയമ്മയുടെ തലോടൽ ഏറ്റപ്പോഴാണ് അവളിൽ നിന്നടർന്നു മാറിയത്….ഒരു വിങ്ങലോടെ ഫ്ലാറ്റിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി കാറിൽ കയറിയിരുന്നു….

 

ഇടയ്ക്കിടെ ട്രാഫിക് ബ്ലോക്ക്‌ ഉണ്ടായത് കൊണ്ട്, വീട്ടിൽ എത്തുമ്പോയേക്കും ഏറെ വൈകിയിരുന്നു…

പെയിന്റൊക്കെ അടിച്ചത് കൊണ്ടാണെന്നു തോന്നുന്നു, വീടിന് ഒന്നൂടെ ഭംഗി വെച്ചത് പോലെ….വണ്ടിയിൽ നിന്നിറങ്ങിയപ്പോയേ കണ്ടു ഞങ്ങളെയും കാത്ത് നിൽക്കുന്ന ഉമ്മയെയും ഹാനുവിനെയും…

ഓടിപോയി ഉമ്മയെ കെട്ടിപിടിച്ചു കവിളിലൊരു മുത്തം നൽകി…പതിവിനെക്കാൾ സന്തോഷം ആ മുഖത്തു തങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു…ഉപ്പ പോയതിന് ശേഷമാണ് ഈ കണ്ണുകളിൽ ഇത്രയും തിളക്കം കണ്ടത്….

 

കല്യാണത്തിന് ഇനി വെറും നാല് ദിവസം മാത്രമേ ഉള്ളൂ…അധികം ബന്ധുക്കൾ ഒന്നുമില്ലാത്തതിനാൽ ചെറിയ മട്ടിൽ മാത്രമേ പരിപാടി ഉള്ളൂ….
ആഡംബര വിവാഹത്തിന് താല്പര്യമില്ലാത്തതിനാൽ, അവിടെയും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചുള്ള ചെറിയൊരു പരിപാടിയാണെന്ന് ആദി സാറെ പെങ്ങൾ വിളിച്ചപ്പോൾ അറിഞ്ഞു….
വീടും ഉമ്മയെയും ഹാനുവിനെയും വിട്ട് പോവേണ്ടത് ഓർക്കും തോറും ചങ്ക് പൊടിയുന്നത് പോലെ…
എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി പുറമെ സന്തോഷത്തിന്റെ മുഖം മൂടി എടുത്തണിഞ്ഞു…

ദിവസം കഴിയും തോറും നെഞ്ചിലേ വിങ്ങൽ കൂടി കൂടി വന്നു…ന്യൂട്ടൻ എന്ന അധ്യായം അടക്കാൻ ശ്രമിക്കും തോറും കൂടുതൽ മിഴിവോടെ തുറന്ന് വരുമ്പോൾ താങ്ങാൻ കഴിയാതെ മനസ്സ് തളർന്നു കൊണ്ടിരുന്നു….
നാളെ കഴിഞ്ഞാൽ മറ്റൊരാളുടെ മഹറിൻ അവകാശിയായി മാറുമെന്ന സത്യം ഉൾകൊള്ളാൻ ശ്രമിക്കും തോറും ഭ്രാന്തമായൊരു ചിന്ത മനസ്സിൽ നിറയാൻ തുടങ്ങി..

ഒരുവേള ഒറ്റൊരു ബ്ലേഡിനാൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങിയെങ്കിലും ഉമ്മയുടെ തിളക്കമാർന്ന കണ്ണുകളും ഹാനുവിന്റെ മുഖവും മനസ്സിൽ ഓടിയെത്തിയപ്പോൾ ആ ഉദ്യമം പാടെ ഉപേക്ഷിച്ചു….

ഒരു ഉപ്പയുടെ സ്ഥാനത്തു നിന്ന് പപ്പയും, കൂട്ടിനായി സൈതാലിക്കയും സാബു ചേട്ടനും ഉമ്മാക്ക് കൂട്ടായി കദീസ്തയും ഗൗരിയമ്മയും റീനാന്റിയുമൊക്കെ ആയപ്പോൾ തന്നെ വീട്ടിൽ ആളും ബഹളവും തുടങ്ങി..ചെറിയ പരിപാടി ആയതിനാൽ ചെറിയമട്ടിൽ മുറ്റത്തു പന്തലും ഉയർന്നു…

ഇന്നാണെന്റെ കല്യാണം…ആളും ബഹളവും കേട്ട് ഉറക്ക് ഞെട്ടിയെങ്കിലും കണ്ണുകൾ വലിച്ചു തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..രാത്രിയിൽ ഡയറിയും വായിച്ചു കരഞ്ഞു തളർന്നു ഉറങ്ങിയത് കൊണ്ടാവാം ശരീരം മൊത്തം ഒരു വേദന പോലെ….

ശ്രീയുടെ നിർബന്ധത്തിൽ ടൗണിലെ പാർലറിൽ പോയി രണ്ടു കൈകളിലും നിറയെ ഇട്ട മൈലാഞ്ചി നന്നായി ചുവന്നിട്ടുണ്ടായിരുന്നു…

പുറത്ത് നിന്ന് ഗൗരിയമ്മയുടെ വിളി കേട്ട് കണ്ണുകൾ തുറന്ന് ശ്രീയെ നോക്കുമ്പോൾ കണ്ടില്ല…വേഗം തന്നെ എഴുന്നേറ്റ് ബെഡിൽ ഇരുന്നപ്പോൾ കണ്ടു, ഞാൻ വാങ്ങിച്ചു കൊടുത്ത സാരിയും ഉടുത്തു ബാത്‌റൂമിൽ നിന്നിറങ്ങുന്ന ശ്രീയെ…അവളുടെ മൊഞ്ചിൽ ലയിച്ചിങ്ങനെ നോക്കിയിരിക്കുമ്പോളാണ് മറന്നു പോയ കാര്യത്തെ അവൾ വീണ്ടും ഓർമിപ്പിച്ചത്…

ആഗ്രഹിക്കാത്ത, ഇഷ്ടമില്ലാത്ത എന്റെ കല്യാണം ആണിന്നെന്ന കാര്യം………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"