❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 28
രചന: തസ്‌നി
ഉറക്കച്ചടവോടെ ബെഡിൽ തന്നെ ചടഞ്ഞിരുന്ന എന്നെ, ശ്രീ ഉന്തി തള്ളി ബാത്റൂമിലാക്കി… തലയിലൂടെ വെള്ളം കോരി ഒഴിക്കും തോറും ഇടതടവില്ലാതെ കണ്ണീരും അതിൽ കൂടി കലർന്നു….
അവസാനം ഡോറിന് ശ്രീ മുട്ടാൻ തുടങ്ങിയപ്പോയേക്കും കുളി മതിയാക്കി ഇറങ്ങി…
മെറൂൺ കളറിൽ ഗോൾഡൻ കളർ ഹാൻഡ്‌ലൂം വർക്കും സീവീട് കളറിൽ സ്റ്റോൺ വർക്കും ചെയ്ത ലഹങ്കയായിരുന്നു ശ്രീ സെലക്ട് ചെയ്തത്…..
ശ്രീയുടെ ബ്യൂട്ടീഷൻ പരിപാടി ആരംഭിക്കും മുന്നേ ഗൗരിയമ്മ ചായയുമായി വന്നു… അതും കുടിച്ചു വീണ്ടും ഒരുങ്ങാൻ പോകുമ്പോഴാണ് ഫുഡുമെടുത്ത് ഉമ്മ കയറി വന്നത്….
പൊറോട്ടയും ബീഫ് വരട്ടിയതും കണ്ടപ്പോയെ ശ്രീയുടെ നിയന്ത്രണം നഷ്ട്പെട്ടു.. അവൾ കയ്യിലുള്ള സാധങ്ങളൊക്കെ അവിടെ വെച്ചു ഉമ്മാക്കരുകിൽ വായും തുറന്നിരുന്നു….
ഉമ്മ ഓരോ പീസുമെടുത്തു എന്റെ വായിൽ വെച്ചു തരുമ്പോഴും അനിയന്ത്രിതമായി രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… കണ്ണുനീരിനെ മറച്ചു ഉമ്മ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപെട്ടു….
ഇനി ഇതൊക്കെ എപ്പോയേലും വിരുന്നുകാരിയെ പോൽ വരുമ്പോൾ മാത്രം കിട്ടുന്ന സൗഭാഗ്യമാണല്ലോ എന്നോർത്തപ്പോൾ വയറു നിറഞ്ഞിട്ടും വീണ്ടും ഉമ്മയുടെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു…
കുറെ സമയത്തെ പരിശ്രമത്തിനൊടുവിൽ ശ്രീയുടെ ഒരുക്കലൊക്കെ കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ എന്നെ കൊണ്ട് നിർത്തിയപ്പോൾ എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാതായി….
“വൗ…. എന്റെ ഹൈറ കുട്ടീ…. യൂ ലുക്കിങ് ഗോർജസ്…..ആദി സാർ കണ്ടാൽ ഇപ്പോൾ തന്നെ എടുത്ത് കൊണ്ടു പോകും. . ”
കവിളിൽ മുത്തം നൽകി ശ്രീ പറയുന്നത് കേട്ട് എന്നെ തന്നെ കണ്ണാടിയിൽ നോക്കി നിന്നു…. ഐനുവിന്റെ മുഖം കണ്മുന്നിൽ തെളിഞ്ഞപ്പോൾ പിടിച്ചു വെച്ച കണ്ണുനീർ ഒഴുകാൻ തുടങ്ങി…
“എന്താ ഹൈറ ഇത്… ഇന്നത്തെ ദിവസമെങ്കിലും നിനക്ക് ആ മുല്ലപെരിയാർ ഡാം ഒന്ന് അടച്ചു വെച്ചൂടെ.. നിന്റെ ഈ മ്ലാനമായ മുഖം കാണുമ്പോയെ എല്ലാരെ സന്തോഷവും കെടും…. ഞാൻ കഷ്ടപ്പെട്ട് ചെയ്ത മേക്കപ്പ് ആണ്…. ഇനി അത് അൽകുത്ത് ആക്കിയാൽ ഞാൻ എന്റെ പാട്ടിന് പോകും…. ”
കണ്ണ് നിറച്ചു ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ശ്രീ പറയുന്നത് കേട്ടപ്പോൾ, അവളെ കയ്യിലുണ്ടായിരുന്ന ടിഷ്യു വാങ്ങി കണ്ണുനീർ ഒപ്പി, ചുണ്ടിൽ ഒരു പുഞ്ചിരി എടുത്തണിഞ്ഞു….
റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോയേക്കും അവിടെയുള്ളവരൊക്കെ കാണാൻ വന്നിരുന്നു… കണ്ടവരൊക്കെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോൾ എന്തോ വല്ലാതെ ചടപ്പ് തോന്നി….
ചെറുതായിട്ടാണെങ്കിലും ഉയർന്നു വന്ന ബഹളം വല്ലാതെ അലോസരമായി തോന്നാൻ തുടങ്ങി…
ഉമ്മ കണ്ടപ്പോൾ തന്നെ കണ്ണുനിറയ്ക്കാൻ തുടങ്ങി… ഉമ്മയും ഗൗരിയമ്മയും നെറ്റിയിൽ അമർത്തി മുത്തം നൽകുമ്പോൾ വാത്സല്യവും സ്നേഹവും അതിലടങ്ങിയിരുന്നു… പപ്പയുടെ തലോടൽ ഏൽക്കുമ്പോഴും ഉള്ളിലൊരു പെരുമഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു..
ഉച്ചയ്ക്കത്തെ ഫുഡടിയൊക്കെ കഴിയുമ്പോൾ തന്നെ ഒരുവിധം മടുത്തിരുന്നു… എങ്ങനെയെങ്കിലും ആളും പടയും പോയി, ഉടുത്തതൊക്കെ കഴിച്ചിടാനുള്ള വ്യാഗ്രത ആയിരുന്നു ഉള്ളം നിറയെ….
അതിനിടയിൽ ആരോ പറയുന്നത് കേട്ടു, പള്ളിയിൽ നിന്ന് നിക്കാഹ് കഴിഞ്ഞെന്ന്…. കേട്ടപ്പോയെ നെഞ്ചം പടപടാന്ന് ഇടിക്കുന്നതിനോടൊപ്പം ഉള്ളം കിടന്ന് നീറാൻ തുടങ്ങി… ആൾക്കൂട്ടത്തിനിടയിൽ ഇടയിൽ ആയതിനാൽ തികട്ടി വന്ന കരച്ചിലിനെ അടക്കി വെച്ചു….
കുറച്ചു നേരത്തിനു ശേഷം ഉമ്മ വന്നു മഹർ കഴുത്തിൽ അണിഞ്ഞു തരുമ്പോൾ നെഞ്ചിൽ എന്തോ തീക്കനൽ വെച്ചത് പോലെ… അറിയാതെ എന്റെയൊരു നോട്ടം പോലും മഹറിലേക്ക് എത്തിയില്ല….
കരച്ചിൽ പിടിച്ചു വെക്കാൻ പറ്റാതായപ്പോൾ റൂമിലേക്ക് ഓടിപ്പോയി…. ജനലരികിൽ നിന്ന് പുറത്തേക്ക് മിഴികൾ ഓടിച്ചു കരഞ്ഞു തീർത്തു…. പുറത്തു നിന്നുള്ള സംസാരമോ ബഹളമോ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല….
“ഹൈറ… ആദിസാറെ കാണാൻ എന്താടി ഗ്ലാമർ…. നിങ്ങൾ രണ്ടാളും പെർഫെക്ട് മാച്ച് ആണ്…. നിനക്ക് കാണേണ്ടേ. .. വന്നിട്ടുണ്ട് മോളെ നിന്റെ മാരൻ ”
ചെവിയ്ക്കരികിൽ ശ്രീയുടെ ശബ്ദം പതിഞ്ഞപ്പോൾ തന്നെ ഒരു തരം വിറയലോടെ കയ്യിലെ കർചീഫ് കൊണ്ട് മുഖം അമർത്തി തുടച്ചു…
ഉള്ളം കാൽ മുതൽ തലച്ചോർ വരെ ഒരു വിറയൽ രൂപപ്പെട്ടു.
“നിനക്ക് ഭാഗ്യമില്ല മോളെ…. ആദിസാറെ ചങ്ക്‌സ് ഒരു രക്ഷയുമില്ല…. നിന്നെ വീട്ടിൽ എത്തിയിട്ട് കണ്ടാൽ മതിയെന്ന് പറഞ്ഞു മൂപ്പരെ ഇങ്ങോട്ടേക്കു കയറ്റി വിടുന്നില്ല…. കിട്ടിയ വെള്ളവും കുടിപ്പിച്ചു മൂപ്പരെ അങ്ങോട്ടേക്ക് തന്നെ കയറ്റി വിടാനുള്ള പ്ലാനിങ് ആണവർക്ക്…. ”
ഒരു തരം നിരാശയോടെ ശ്രീ പറയുന്നത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്… ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു….
അവരൊക്കെ തിരിച്ചു പോയെന്ന് ശ്രീ പറഞ്ഞപ്പോൾ മാത്രമാണ് ആ റൂമിൽ നിന്നും പുറത്തിറങ്ങിയത്…
കുറച്ചു കഴിഞ്ഞപ്പോൾ ആദിസാറെ വീട്ടിൽ നിന്നും ആളുകൾ വന്നു…
.ഇത്തയെ പരിചയമുള്ളത് കൊണ്ട് കണ്ടപ്പോൾ തന്നെ പുഞ്ചിരിച്ചു കൊടുത്തു….
അവരെ വകയുള്ള ചമയങ്ങളൊക്കെ കഴിയുമ്പോയേക്കും നേരം ഒരുപാട് ആയിരിന്നു….
അവസാനം ആരോ ഇറങ്ങാൻ ആയെന്ന് പറയുന്നത് കേട്ടപോയേക്കും നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.. കരയരുതെന്ന് ഒരു നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. ഇനി ഈ വീട്ടിൽ വെറുമൊരു വിരുന്നുകാരിയുടെ റോൾ മാത്രമല്ലേ എനിക്കുള്ളൂ എന്നോർത്തപ്പോൾ നെഞ്ചകം പൊട്ടിപിളരുന്നത് പോലെ….
അവസാനം മുറ്റത്തിറങ്ങി എല്ലാരോടും യാത്ര പറയാൻ തുടങ്ങി. ഉമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം നൽകുമ്പോൾ എത്രമേൽ കരയരുതെന്ന് മനസ്സിനെ ചട്ടം കൂട്ടിയിട്ടും അറിയാതെ വിങ്ങിപ്പൊട്ടി…. ഗൗരിയമ്മ വന്നു വേർപ്പെടുത്തും വരെ ഉമ്മയുടെ മാറിൽ കിടന്ന് തേങ്ങി കരഞ്ഞു ….
ഹാനുവിന്റെ ഇരു കവിളിലും മുത്തം നൽകുമ്പോൾ അവന്റെ കവിളിലൂടെയും കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു….
ഞാൻ പോകുമ്പോൾ പൊട്ടിച്ചിരിക്കുമെന്ന് പറഞ്ഞ എന്റെ ശ്രീ കുറച്ചു മാറി നിന്ന് കണ്ണുനീർ പൊയിക്കുന്നത് കണ്ടിട്ടും കാണാതെ ഇത്തയുടെ കയ്യും പിടിച്ചു കാറിലേക്ക് കയറി… തിരിഞ്ഞ്ഞെല്ലാവരെയും ഒരിക്കൽ കൂടി നോക്കിയപ്പോൾ കണ്ണുതുടയ്ക്കുന്ന ശ്രീയെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് കാറിൽ നിന്നിറങ്ങി അവൾക്കരികിലേക്ക് ഓടി….
അവളേ കെട്ടിപിടിച്ച് കരയുമ്പോഴും അവളുടെ കണ്ണുനീരും എന്റെ നെഞ്ചിൽ പതിഞ്ഞു കൊണ്ടിരുന്നു…
“ശ്രീ എനിക്ക് പോകേണ്ടടി, ഉമ്മാന്റെയും ഹാനുവിന്റെയും കൂടെ ഇവിടെ നിന്നാൽ മതി…. അവരില്ലാതെ എനിക്ക് പറ്റില്ല…. ”
ശ്രീ എന്റെ മുഖം ഉയർത്തി കവിളിലൊരു മുത്തം നൽകി, എന്റെ കയ്യും പിടിച്ചു വണ്ടിയ്ക്കരികിലേക്ക് നടന്നു…. തിരിഞ്ഞാരെയും നോക്കാതെ മനസ്സിനെ കല്ലാക്കി വെച്ചു, കാറിലേക്ക് കയറി.
വലിയൊരു ഗേറ്റിനരികിൽ വണ്ടി നിർത്തിയപ്പോൾ ഇത്ത എന്റെ കയ്യും പിടിച്ചിറങ്ങി….
‘മാലിക് ‘ എന്ന പേരോട് കൂടിയുള്ള ആ പടുകൂറ്റൻ ബംഗ്ലാവ് കണ്ടപ്പോയെ കണ്ണ് തള്ളിപ്പോയി…. എന്റെ വീടിന്റെ പത്തിരട്ടി വലിപ്പമുണ്ട് ഈ വീടിന്…
ഇത്തയുടെ കൈപിടിച്ചു നടക്കുമ്പോൾ തന്നെ കണ്ടു, മുന്നിൽ എന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആദി സാറേ… എന്ത്കൊണ്ടോ ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. ഉള്ളിലുള്ള വിങ്ങൽ പുറത്തു കാണിക്കാതെ പ്രയാസപ്പെട്ട് ഒരു പുഞ്ചിരി നൽകി….എന്റെ അരികിലേക്ക് വരാൻ നോക്കിയെങ്കിലും ചങ്ങായിമാർ പിടിച്ച പിടിയാലേ അവിടെ തന്നെ പിടിച്ചു വെച്ചു.
ഒരുകണക്കിന് അതൊരു ആശ്വാസമായതിനാൽ ചങ്ങയിമാരെ ഉപകാര സ്മരണയെന്നോളം നല്ലോണം മനസ്സിൽ സ്മരിച്ചു….
“വാ മോളേ.. ”
അത്ഭുതത്തോടെ വീടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ഉമ്മ വന്നു പുഞ്ചിരിച്ചു കൊണ്ട് കൈപിടിച്ച് അകത്തേക്ക് കയറിയത്….
വലതുകാൽ വെച്ചു ആ വീട്ടിലേക്ക് കയറുമ്പോഴും വിറകൊണ്ട കൈകളെ ലഹങ്കയുടെ ഷാളിനുള്ളിൽ ഒളിപ്പിച്ചു…. അധികം ആൾക്കാരൊന്നുമില്ലാത്തത് ഒരു കണക്കിന് ആശ്വാസമായിരിന്നു…
അകത്തേക്ക് കയറിയ എന്നെ ഉമ്മ ഹാളിലെ സെറ്റിയിൽ കൊണ്ടോയി ഇരുത്തി…. ചുറ്റിലുമുള്ളവരുടെ ഉഴിഞ്ഞു നോട്ടം കണ്ടപ്പോയെ മനസ്സിലായി സ്വർണ്ണത്തിന്റെ അളവും തൂക്കവും എടുക്കലാണെന്ന്. ആരോ കൊണ്ടു തന്ന വെള്ളം കുടിക്കുമ്പോഴും അവരുടെ നോട്ടം വല്ലാതെ അരോചകമായി തോന്നി… ഇത്തയും ഉമ്മയും ആരൊക്കെയോ പരിചയപ്പെടുത്തുമ്പോൾ മനസ്സ് എവിടെയൊക്കെയോ ആയിരുന്നതിനാൽ എല്ലാത്തിനും മൂളി കൊടുത്തു…
കണ്ണുകൾ ആരെയോ തേടിക്കൊണ്ടിരുന്നു…. ചുറ്റിലും കണ്ണുകൾ ഓടിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം…
“എന്താണ് ഫാര്യേ…. ആരെയാണ് തേടിക്കൊണ്ടിരിക്കുന്നെ…. ”
ചെവിയ്ക്കരികിൽ പരിചിത ശബ്ദം കേട്ട് തലയുയർത്തി നോക്കിയപ്പോൾ ആദി സാർ ആണ്… പെട്ടെന്ന് കണ്ടത്തിന്റെയോ ആ വിളിയോ എന്താണെന്നറിയില്ല, നിന്ന നിൽപ്പിൽ നിന്ന് എഴുന്നേറ്റ് പോയി….
“ഞാൻ ഞാനാരെയുമില്ല… ”
വിറച്ചു വിറച്ചു എങ്ങനെയോ വാക്കുകൾ പൂർത്തിയാക്കി.
.
“ആ കണ്ണുകൾ ഒരിക്കലും കള്ളം പറയില്ല കേട്ടോ… നിന്റെ കണ്ണുകൾ തിരഞ്ഞ ആൾ, നീ വരുന്നത് വരെ ഇവിടെ ഉണ്ടായിരുന്നു…. ”
ചിരിച്ചു കൊണ്ടുള്ള ആദിസാറുടെ മറുപടിയിൽ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു….
“ഡാ ആദി… ആ പെണ്ണിനെ ഇപ്പോ വെറുതെ വിട്…. അല്ലെങ്കിലേ അവൾ ആ ഡ്രെസിൽ മടുത്തിട്ട ഉള്ളെ…. ”
ഇടയിൽ കയറി കൊണ്ടുള്ള ഇത്തയുടെ വാക്കുകൾ ഒരുതരത്തിൽ ആശ്വാസമായിരുന്നു…ചമ്മിയ ചിരിയാൽ എന്നെ ഒന്ന് നോക്കി കൊണ്ട് ആദിസാർ കളം വിട്ടു…
വിരുന്നുകാരൊക്കെ ഒരുവിധം പിരിഞ്ഞു പോയിരുന്നു…
ഇത്ത വന്നു ഫ്രഷ് ആവാൻ കൂട്ടി കൊണ്ടു പോയി….
ലഹങ്കയൊക്കെ മാറ്റി, സിമ്പിൾ വൈൻ കളർ ചുരിദാർ എടുത്തിട്ടപോയേക്കും പകുതി ആശ്വാസമായിരുന്നു….
ഉച്ചയ്ക്കത്തെ ഫുഡ് തന്നെ ദഹിക്കാതെ വയറ്റിൽ കിടക്കുന്നത് കൊണ്ട്, ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ സ്നേഹത്തോടെ നിരസിച്ചു….
നിമിഷങ്ങൾ കഴിയും തോറും നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി…. ഒന്നുറക്കെ അലറി കരയാൻ ഉള്ളം പിടച്ചു….
രാവിലെ മുതലേ അണിഞ്ഞൊരുങ്ങി നിന്നത് കൊണ്ടാണെന്നു തോന്നുന്നു മൊത്തത്തിൽ ഒരു മടുപ്പ് പോലെ…. ചുറ്റിലും ഇരുന്നവർ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല…. എങ്ങനെയെങ്കിലും ഒന്ന് തലചായ്ച്ചാൽ മതിയെന്ന് മനസ്സിൽ ചിന്തിച്ചു സെറ്റിയിൽ ഇരിക്കുമ്പോഴാണ് ആദി സാർ അരികിലേക്ക് വരുന്നത് കണ്ടത്…
“ഹൈറാ….നീ റൂമിലേക്ക് പൊയ്ക്കോളൂ….കുറച്ചു ഫ്രെണ്ട്സ് കൂടിയുണ്ട് പുറത്ത്…ഞാൻ അവരെ പാക്കപ്പ് ചെയ്തിട്ട് വരാം…”
ചുണ്ടിൽ സദാ വിരിയുന്ന പുഞ്ചിരിയാൽ ആദി സാർ അത് പറയുമ്പോയേക്കും, അറിയാതെ തലയാട്ടി പോയി…
ഇത്ത വന്നു കയ്യിലൊരു പാൽഗ്ലാസും വെച്ചു തന്നു, എന്നെയും കൂട്ടി മുകളിലേക്ക് നടക്കാൻ തുടങ്ങി..ആദി സാറുടെ മുറി മുകളിലാണെന്ന് നേരത്തെ ഇത്ത പറഞ്ഞിരുന്നു…വളവും ചെരിവുമായുള്ള ആ സ്റ്റെയർ കയറുമ്പോയേക്കും കാലുകൾ തളരാൻ തുടങ്ങിയിരുന്നു….
മുകളിലെത്താൻ ആയപ്പോഴാണ് ഇത്തയെ തായേ നിന്ന് ആരോ വിളിച്ചത്….റൂം ചൂണ്ടി കാണിച്ചു കൊണ്ട്, ഇപ്പോ വരാമെന്ന് പറഞ്ഞു ഇത്ത തായെലേക്ക് ഇറങ്ങി…
റൂമിനരികിലെത്തി അടച്ചു വെച്ച വാതിൽ തുറന്ന് അകത്തു കയറാൻ നോക്കുമ്പോൾ കൂരാകൂരിരുട്ട് ആയിരുന്നു ആകം നിറയെ..എന്തിനെന്നറിയാതെ ഒരു പേടി ഉടലെടുക്കാൻ തുടങ്ങി വിറച്ചു വിറച്ചു എങ്ങെനെയോ റൂമിലേക്ക് കയറുമ്പോയേക്കും ആരോ ശക്തിയിൽ ഡോർ അടച്ചിരുന്നു..
കയ്യിലുള്ള ഗ്ലാസ് ചിന്നി ചിതറി നിലത്തേക്ക് വീഴുമ്പോൾ അലറി വിളിക്കാൻ ഒരുങ്ങുമ്പോയേക്കും രണ്ടു കൈകൾ വന്നു വായ പൊത്തിയിരുന്നു……………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…