❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 8
രചന: തസ്‌നി
എല്ലാവരുടെ നോട്ടവും ഞങ്ങളിലേക്ക് ആണെന്ന് മനസ്സിലായപ്പോൾ കവിളിൽ വെച്ച കൈ തായ്ത്തി വെച്ചു….
“ഡാ ഐനു നിനക്ക് ഇവളെ അറിയുമോ…. ”
നേരത്തെ എന്നോട് അലറിയ സേട്ടനാണ് അവനോട് ചോദിച്ചത്….
നിങ്ങൾക്ക് മനസ്സിലായോ ഈ മഹത് വ്യക്തി ആരാണെന്ന്….ഇന്ന് രാവിലെ എന്റെ കയ്യിൽ നിന്ന് അടി വാങ്ങിച്ചു പോയ മൊതലാണ്….
പെട്ടെന്നുള്ള ആ അലറൽ ചേട്ടന്റെ ചോദ്യത്തിൽ അവനൊന്ന് പതറി പോയി…
“എനിക്കോ…എനിക്ക് എങ്ങനെ അറിയാനാ…”
“സംതിങ് ഫിഷി….”
അതും പറഞ്ഞെല്ലാരും ആ മൊതലിനെ ചുഴിഞ്ഞു നോക്കാൻ തുടങ്ങി…
“സംതിങ് ഫിഷിയല്ല….തേങ്ങാക്കൊല….വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ട….”
ഓന്റെ അഞ്ചുപൈസക്ക് ഇല്ലാത്ത കലിപ്പ് കണ്ടിട്ട് അവറ്റകൾ വായ മൂടി….
ഐനു…. ഫുൾ പേര് എന്തായിരിക്കും…ആഹ് കിട്ടിപ്പോയി…. ഐസക് ന്യൂട്ടൺ അതിന്റെ രണ്ടിന്റെയും ഫസ്റ്റ് ലെറ്റർ കൂട്ടിയാൽ ഐനു….
പക്ഷേ മോന്തയും പേരും തമ്മിൽ ഒരു മാച്ച് ഇല്ലല്ലോ…. ചിലപ്പോ അയാളുടെ ഫാദർ കുര്യാക്കോസിന് ന്യൂട്ടനോട് അടങ്ങാത്ത മുഹബത് തോന്നിയിട്ട് ഇട്ടതാകും…
“ഡി…. ”
ഈ സേട്ടന് ഡയറി ഫാമിൽ ആയിരിന്നോ പണി….ഇങ്ങനെ അലറുന്നു..
“നീ എന്ത് ആലോചിച്ചു നിക്കുകയാ…”
“അത്…. കാക്കുനെ കണ്ടപ്പോ ഏതോ സീരിയൽ നടനെ പോലെ ഇല്ലേ എന്ന് ചിന്തിക്കലെനൂ…. ”
പശു നക്കിയ പോലത്തെ മുടിയും ഒരവിഞ്ഞ മോന്തയും അതിന്റെ കൂടെ വട്ടചെമ്പ് പോലത്തെ ഗ്ലാസും വെച്ച് നിൽക്കുന്ന ഈ പേക്കോലം കണ്ടിട്ട് ഇങ്ങനെ പറയേണ്ടി വന്ന എന്റെ ഗദ്ഗദം ആരും കാണാതെ പോകരുത്….
“ഊതിയതാണല്ലേ…. പൊന്ന് മോൾ വിളച്ചിൽ എടുക്കേണ്ടട്ടോ….നിന്നെ പോലെ ഉള്ള ഫിലിമൊക്കെ കണ്ടു കൊണ്ട് തന്നെയാ നമ്മളും ഇങ്ങോട്ട് കെട്ടിയെടുത്തെ….അത്കൊണ്ട് സ്ഥിരം ക്ലീഷേ ട്യൂണുമായി വന്നു തടി തപ്പാമെന്നാണ് മോൾ വിചാരിക്കുന്നതെങ്കിൽ ആ വെള്ളം എടുത്തങ് മാറ്റി വെച്ചേക്ക്….”
കലിപ്പിൽ ആണ് മറുപടി എങ്കിലും എവിടെയൊക്കെയോ ഒരു സോഫ്റ്റ്നസ് ഇല്ലെന്നൊരു ഡൌട്ട്…
അതിനൊക്കെ ഒരു ഇളി മാത്രം പാസ്സ് ആക്കി നിഷ്കു ഭാവം കൈവരിച്ചു…ടോകിങ് ഈസ് ഇഞ്ചുറിസ് ടു മൈ ഹെൽത്ത്….
അറിയാതെ കണ്ണുകൾ പൂച്ച കണ്ണുകളെ തേടിയപ്പോഴാണ് കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്…ഒരു നിമിഷം ആ നോട്ടത്തിൽ ലയിച്ചു പോയെങ്കിലും പെട്ടെന്ന് ഞാൻ നോട്ടം മാറ്റി….
ആരോ അടുത്ത് വന്നു നിൽക്കുന്നത് പോലെ തോന്നി തലയുയർത്തി നോക്കിയപ്പോൾ മദാമ്മയാണ്…
“എന്താ നിന്റെ പേര്..”
“ഹൈറാ..”
“ആഹാ നൈസ് നെയിം….എന്തായാലും നീ ആദ്യായിട്ട് വരുന്നതല്ലേ, അപ്പൊ പിന്നെ വെറും കയ്യാലെ പോകുന്നത് മോശമല്ലേ…നീ ഏതാ ഡിപ്പാർട്മെന്റ്?”
“ഞാൻ ബി.കോം തേർഡ് ഇയർ….”
“നീ എന്താടി പുല്ലേ ആളെ വടിയാക്കുന്നോ..”
ചോദിച്ചത് മറ്റേ കാക്കു ആണ്….
സത്യം പറഞ്ഞാലും ഇവർ വിശ്വസിക്കുന്നില്ല….
“ഡാ അവളെ വിട്…അവൾക്കുള്ള പണി ഞാൻ കൊടുത്തോളം….”
നമ്മളെ ഐസക് ന്യൂട്ടൺ ഇതും പറഞ്ഞു മുന്നോട്ട് വന്നു….ചുണ്ടിലൊരു നേരിയ പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്…
നൊട്ടം എന്റെ കണ്ണിലേക്കാണ് എങ്കിലും കാണാത്തത് പോലെ നിന്നു…
ഹാർട്ട്‌ബീറ്റ്സ് പെട്ടെന്നു ക്രമാധീതമായി ഉയരുന്നത് കണ്ട് തലയുയർത്തി നോക്കുമ്പോൾ പൂച്ച കണ്ണൻ എന്റെ തൊട്ടരികിൽ എത്തിയിയിട്ടുണ്ട്….
ആ കണ്ണുകളിൽ നോക്കുമ്പോൾ സ്വയം അലിഞ്ഞില്ലാതാവുന്നത് പോലെ
…
എനിക്കിട്ട് എന്ത് പണിയാകും ഇയാൾക്കു തരാൻ ഉണ്ടാകുക എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവന്റെ ചോദ്യം കാതിൽ അലയടിച്ചത്…
കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി…
“നിന്റെ കവിളിൽ എന്താ….”
ചോദ്യം കേട്ടപ്പോ തന്നെ കൈ കവിളിലെ മുറിവിനെ തലോടി…
സ്സ്…നീറ്റൽ ഇനിയും പോയിട്ടില്ല….
ഇത്രയും ആളെ മുന്നിൽ നിന്ന് അവന്റെ പേര് പറയില്ലെന്ന ധൈര്യം കൊണ്ടാകും ചോദിച്ചത്…
അവന്റെ ചോദ്യം കേട്ട് കൂടെയുള്ളവരൊക്കെ കണ്ണും മിഴിച്ചു നോക്കുന്നുണ്ട്….
“കവിളിലോ…ഏയ്…ഇല്ലല്ലോ…”
“ദാ…ഇവിടെ….”
അവൻ വിരൽ കൊണ്ട് അവിടെ തൊട്ട് കാണിച്ചു….
ഞാൻ കണ്ണ് ഉരുട്ടി അവനെ പേടിപ്പിച്ചെങ്കിലും തിരിച്ചൊരു പുഞ്ചിരി നൽകി…
“ആരാ പെങ്ങളെ…രാവിലെ തന്നെ കടിച്ചെ….”
കൂട്ടത്തിൽ ഒരുത്തന്റെ ഒരുമാതിരി ആക്കിയുള്ള ചോദ്യത്തിൽ പെട്ടെന്ന് എന്തോ പോലെ ആയി….
കണ്ണ് നിറഞ്ഞത് അവർ കാണാതിരിക്കാൻ തല തായ്ത്തി….
ഇതിനുള്ള മറുപടി കൊടുത്തേ പറ്റൂ…
തല ഉയർത്തി നോക്കുമ്പോൾ എല്ലരും എന്റെ മറുപടിക്ക് കാത്തു നിൽക്കുകയാണെന്ന് അവരുടെയൊക്കെ വഷളൻ ചിരിയിൽ മനസ്സിലായി…
“അതില്ലേ ഇക്കാക്കമാരെ…ഒരു പട്ടി കടിച്ചതാ….”
എന്റെ മറുപടി കേട്ട് ചോദിച്ചവൻ ഇപ്പൊ നിലത്ത് വീഴുമെന്ന അവസ്ഥയിലാണ്….ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടുന്നത് ഞാൻ ചെറു ചിരിയാലെ നോക്കി നിന്നു…
എന്റെ മറുപടി കേട്ട് ഇതൊക്കെ എന്താ എന്നുള്ള ഭാവത്തിൽ ആണ് ബാക്കി എല്ലാരും….
“കണ്ട പട്ടിക്കൊക്കെ കടിക്കാൻ വിട്ടു കൊടുത്തതാണോ…”
ചോദ്യം നമ്മളെ മദാമ്മ വഴിയാണ്…
“കണ്ട പട്ടിയോന്നുമല്ല….നമ്മളെ സ്വന്തം കെട്ട്യോൻ പട്ടി ആണ്….”
നിലത്ത് കാല് കൊണ്ട് കളം വരച്ചു മുഖത്തു ഒരു ലോഡ് നാണം ഫിറ്റ് ചെയ്ത് നമ്മൾ പറയുന്നത് കേട്ട് ലവന്റെ കണ്ണൊക്കെ തള്ളിയിട്ടുണ്ട്….സ്വയം ട്രെയിനിനു തല വെച്ച അവസ്ഥയാണ് അവന്റേത്…
“ആഹാ…അപ്പൊ മാരേജ് കഴിഞ്ഞതാണോ…അപ്പൊ ആ കെട്ട്യോൻ പട്ടിയെ കാണാൻ എങ്ങനെയാ….”
ഇത് തന്നെ പറ്റിയ അവസരം…ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം….
“എന്റെ കെട്ട്യോൻ പട്ടിനെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല….”
ഇതും പറഞ്ഞു ഏറു കണ്ണാൽ ചെക്കെനെ നോക്കുമ്പോൾ മുഖം പൂർണ്ണ നിലാവ് ഉദിച്ചത് പോലെയുണ്ട്….
ദേ, ഇപ്പൊ ശരിയാക്കി തരാ ട്ടോ…
” വർണ്ണിക്കണമെങ്കിൽ വാക്കുകൾക്ക് പഞ്ഞമാണ്… ക്ഷയരോഗം ബാധിച്ച പോലെയുള്ള കണ്ണുകളും, പന്നിന്റെ പോലെയുള്ള മത്തങ്ങാ വലിപ്പമുള്ള മൂക്കും ചൊറിപിടിച്ച ചുണ്ടുകളും ആട് നക്കി തുടച്ച പോലത്തെ മുടിയും കോലാടിന്റെ പോലെയുള്ള താടിയും….ഉഫ് എന്റെ സാറേ….കണ്ടാൽ ഒരാഴ്ചത്തേക്ക് പച്ച വെള്ളമിറക്കില്ല….പിന്നെ….”
“സ്റ്റോപ്പ് ഇറ്റ്…”
എവിടുന്നാണീ ഗർജനം എന്ന് അറിയാതെ ചുറ്റും നോക്കുമ്പോഴാണ് എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യവുമായി മുന്നിൽ നിന്ന് ഉറഞ്ഞു തുള്ളുന്ന ന്യൂട്ടനെ….
കഥയറിയാതെ ആട്ടം കാണുന്ന കാണികൾ ആണെങ്കിൽ ഗർജ്ജനത്തിന്റെ ആഫ്റ്റർ എഫക്ട് എന്ന പോലെ കണ്ണും മിഴിച്ചു നിൽക്കുന്നുണ്ട്…
ഓഎം ജി എഗൈൻ ട്രാപ്പ്ഡ്….
മെല്ലെ സ്കൂട്ടവൻ വേണ്ടി ആരെയും മൈൻഡ് ആക്കാതെ മുന്നോട്ട് നടക്കുമ്പോ എന്തിലോ തട്ടി നിന്നു….
വായിൽ ആരാ മതിൽ കെട്ടിയെ എന്ന് നോക്കാൻ വേണ്ടി തലയുയർത്തി നോക്കിയപ്പോ ലവൻ തന്നെ…
ഞാൻ പെട്ടെന്ന് പുറകിലേക്ക് നോക്കി, ഇത്രപെട്ടെന്ന് ഇവൻ ഇവിടെ എത്തിയാ…
“മോൾ എങ്ങോട്ടാ….”
ഇതും പറഞ്ഞവൻ എന്നിലേക്ക് ഒന്നുകൂടെ അടുത്തു…
എന്റെ നെഞ്ച് ആണെങ്കിൽ ഇപ്പൊ പൊട്ടുമെന്ന അവസ്ഥയിലാണ്….
ചെവിക്കരികിൽ ഒരു നിശ്വാസം വന്നു പതിഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകൾ അടഞ്ഞു പോയി….
കണ്ണിലേക്കു ശക്തിയോടെ ഒരു നിശ്വാസം വന്നപ്പോൾ ഒരു പിടച്ചിലോടെ കണ്ണുകൾ തുറന്നു….
എന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന അവന്റെ നോട്ടത്തെ താങ്ങാൻ പറ്റാത്തത് പോലെ…
മിഴികൾ പരസ്പരം കോർത്തെങ്കിലും അത് ആഴങ്ങളിലേക്ക് ഇറങ്ങും മുന്നേ ഒരു പിടച്ചിലോടെ ഞാൻ നൊട്ടം മാറ്റി…
“എനിക്ക് പോകണം….”
അവന്റെ മുഖത്തു നോക്കാൻ കഴിയാതെ തലതായ്ത്തി കൊണ്ട് പറഞ്ഞു…
“ഇങ്ങോട്ട് നോക്ക്…”
താടിയിൽ പിടിച്ചു അവന്റെ മുഖത്തിന് നേരെ ആക്കി….
“നിന്റെ ഈ ചാര കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ ഞാനല്ലാതാവുകയാ..നൽകുന്നോ എനിക്ക് അത്…എന്നിലെ ജീവംശായി ഞാൻ പുൽകിടാം അതിനെ….”
അവന്റെ നൊട്ടം എന്റെ ഹൃദയത്തിലേക്ക് ആഴന്നിറങ്ങുന്നത് പോലെ…
ആ കണ്ണുകളിൽ ഇപ്പൊ കണ്ടത് നേരത്തെയുള്ള ആ ദേഷ്യമല്ല…മറിച്ച് തിരിച്ചറിയാൻ പറ്റാത്ത എന്തോ വികാരമാണ്…
“അയ്യോ…ഇന്നലെ പറയണ്ടേ…കഴിഞ്ഞ ആഴ്ച ഞാൻ മെഡിക്കൽ കോളേജിലേക്കുള്ള നേത്രദാന സമ്മത പത്രത്തിൽ ഒപ്പിട്ടു പോയല്ലോ…ഇനി ഇപ്പൊ എന്ന ചെയ്യാ…”
ഇതും പറഞ്ഞു ചിരിച്ചു കൊണ്ട് അവനെയും തള്ളി ഇട്ടു ഓടാൻ നോക്കിയെങ്കിലും ഒരടി മുന്നോട്ട് നടക്കാൻ പറ്റിയില്ല….
ആ തെണ്ടി എന്റെ സ്കാർഫിൽ പിടിച്ചു വെച്ചിട്ടാ ഉള്ളെ….
“എന്താ ഇവിടെ….”
ആ ശബ്ദം കേൾക്കുന്നതോടൊപ്പം എന്റെ സ്കെർഫിലുള്ള അവന്റെ പിടിയും അയഞ്ഞു….
തിരിഞ്ഞു നോക്കുമ്പോൾ പ്രിൻസിപ്പൽ മാം ആണ്…
“ഒന്നുമില്ല മാം…നമ്മൾ വെറുതെ…”
“മ്മ്….”
മാം ഒന്ന് അമർത്തി മൂളി എനിക്കരിലേക്ക് നടന്ന് വന്നു…
“ഹൈറാ….”
മാം എന്നെ വിളിച്ചത് കേട്ട് ലവൻ അടക്കം എല്ലാം ഞെട്ടിയിട്ടുണ്ട്..
“യെസ് മാം..”
” ക്ലാസ്സ് തുടങ്ങീട്ട് വൺ വീക്ക് ആയെന്ന് അറിയാലോ…പോർഷൻസ് ഒന്നും കാര്യമായിട്ട് എടുത്തിട്ടില്ല….മോഹൻ സർ വിളിച്ചിരുന്നു നീ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയോ എന്ന് ചോതിച്ചിട്ട്…..താൻ ആണ് ഇനി നമ്മുടെ കോളേജിന്റെ പ്രതീക്ഷ, ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് നിന്നിലൂടെ ഈ കോളേജിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…യൂ മേ ഗോ ടു യുവർ ക്ലാസ്സ്….”
“ഓക്കേ മാം താങ്ക്യൂ.. ”
മാം ഇതും പറഞ്ഞു തിരിഞ്ഞു നടന്നു….
ബാക്കിലുള്ളവരെ നോക്കിയപ്പോൾ ഇവളെതൊ വല്യ പുള്ളിയാണല്ലോ എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്…ലവന്റെ മുഖത്തു മാത്രം പുച്ഛം…തിരിച്ചു ഒരു ലോഡ് പുച്ഛം വാരി വിതറി മുന്നോട്ട് നടന്നു…
അപ്പോയെക്കും ഇപ്പൊ വരാമെന്ന് പറഞ്ഞവൾ ലാൻഡ് ചെയ്തു…
“നീ ടൗണിൽ പോയിട്ടാണോ പാർക്ക് ചെയ്തേ…”
“സോറി ഡി…. അവിടെ എത്തിയപ്പോയ സുധ മാം വിളിച്ചത്.. നമ്മുടെ എച് ഓ ഡി ആണ്…ഒരു വർക്ക് ചെയ്യാൻ തന്നു…ഇപ്പഴാ എനിക്ക് നിന്നെ ഇവിടെ നിർത്തിയത് ഓർമ വന്നത്…ഇവിടെ പ്രോബ്ലമൊന്നും ഉണ്ടായില്ലല്ലോ…”
അവൾ ഒരു ഇളി പാസ്സ് ആക്കി കൊണ്ട് ചോദിച്ചു…
“ഇപ്പൊ കുഴപ്പമില്ല…. ഇനി എന്താവുമെന്ന് അറിയില്ല…. ”
“സംതിങ് ഫിഷി…. വേഗം പറഞ്ഞോ മോളെ..എതിരായാൽ വന്നു പ്രൊപ്പോസ് ചെയ്തു…കണക്കൊക്കെ കൃത്യമായി പറ…നിന്റെ ഈ മൊഞ്ചു കണ്ടിട്ട് കോളേജ് മൊത്തം പ്രൊപ്പോസ് ചെയ്തോ എന്ന എന്റെ ഡൌട്ട് ”
“പോടീ…..”
രാവിലെ ഉണ്ടായത് മുതൽ ഇപ്പൊ നടന്നത് വരെ വള്ളി പുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു…എല്ലാം പറഞ്ഞു കഴിഞ്ഞു ഒരു ദീർഘ നിശ്വാസം വിട്ട് നോക്കുമ്പോൾ ഒരുത്തി ഇരുന്നു ചിരിക്കുകയാണ്.
“നീ ഇങ്ങനെ ചിരിക്കാൻ മാത്രം ഞാൻ എന്താ ഇവിടെ തുണി ഇല്ലാണ്ട് നിൽക്കുകയാണോ.
..”
“അതെല്ല മോളെ ഐനുക്ക നിന്നെ കിസ്സിയെന്നൊക്കെ പറഞ്ഞാൽ ആരാ വിശ്വസിക്കുക….അതും ഇതുവരെ പരിചയമില്ലാത്ത നിന്നെ….”
“അതെന്താ….”
“മോളെ ഈ കോളേജിലെ മിക്ക പെണ്പിള്ളേരുടെയും ഹീറോ ആണ് ഈ പറയുന്ന ഐസാൻ എന്ന ഐനുക്ക…
പക്ഷേ ഇന്ന് വരെ ഒരു നൊട്ടം പോലും പെണ്ണിന് നേരെ നോക്കിയിട്ടില്ല….”
“പിന്നെ എന്നിട്ടല്ലേ ഇന്ന് റോഡിൽ നിന്നെ എന്നെ പിടിച്ചു കിസ്സിയെ..”
ഞാൻ കേട്ടതൊക്കെ പുച്ഛിച്ചു തള്ളി…
“ഡി തോക്കിൽ കേറി വെടി വെക്കല്ലേ…
അവർ ആറ് പേരാ….അതിൽ നീ കാലിപ്പനെന്ന് പറഞ്ഞ ആളാണ് സജാദ്‌ക്ക, പിന്നെ അഭിയേട്ടൻ, സിദ്ധു ചേട്ടൻ, നിയാസ്ക്ക…പിന്നെ നീ മദാമ്മ എന്ന് പേരിട്ടു വിശേഷിപ്പിച്ച നൈഹ…
ഇതിൽ കലിപ്പനും മൊഞ്ചനും എല്ലാം നമ്മുടെ എല്ലാം എല്ലാമായ ഐനുക്കയാ….
നീ പറഞ്ഞത് ഒക്കെ വെച്ച് നോക്കുമ്പോൾ
നീയെന്ന പ്രേമസാഗരത്തിൽ അലയടിക്കാൻ വെമ്പുകയാണ് നമ്മുടെ ഐനുക്ക….ഇല്ലെങ്കിൽ എപ്പോഴത്തെയും കലിപ്പ് വെച്ച് നോക്കുമ്പോൾ നിനക്ക് രണ്ട് കിട്ടേണ്ട സമയം കഴിഞ്ഞു….
എനിവേ കോൺഗ്രാറ്റ്സ്…”
ഇതും പറഞ്ഞവൾ എനിക്ക് നേരെ കൈനീട്ടി…
“ഇതെന്തിനാ….”
ഞാൻ അവളെയും അവളുടെ കയ്യിനെയും മാറി മാറി നോക്കി….
“ഈ കോളേജിലെ എല്ലാ ഗേൾസിന്റെയും ശത്രുവായതിന്…”
ഇതും പറഞ്ഞവൾ പൊട്ടി ചിരിച്ചു എന്റെ കയ്യും പിടിച്ചു നടന്നു…
രണ്ടാം നിലയിലാണ് നമ്മളെ ക്ലാസ്സ്…ക്ലാസിലെത്തി ഷാന തന്നെ നമ്മളെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു…
ആദ്യമായി വന്ന ഒരനുഭൂതി ആയിരുന്നില്ല എനിക്കവിടെ ഫീൽ ചെയ്തത്….എല്ലാരും പെട്ടെന്ന് തന്നെ കമ്പനി ആയി..
അവൾ എന്നെയും വലിച്ചു ലാസ്റ്റ് ബെഞ്ചിന് അരികിലെത്തി…
ഇതാണ് എന്റെ ചങ്ക്‌സ്….ഇനി നിന്റെയും…
അവൾ തന്നെ എല്ലാരേയും പരിചയപെടുത്തി തന്നു…അവളെ പോലെ തന്നെ എല്ലാം എനിക്ക് പറ്റിയ കൂട്ട് തന്നെ..
സ്നേഹ, റിയ, ആന്മേരി, ലക്ഷ്മി….എല്ലാരും പെട്ടെന്ന് തന്നെ നമ്മളെ ഖൽബിൽ കുടിയിരുത്തി…
അന്നത്തെ ക്ലാസ്സിൽ പ്രത്യേകിച്ച് വിശേഷണങ്ങളൊന്നും ഉണ്ടായില്ല…
അവരുടെ കൂടെ ചളി അടിച്ചും അടി കൂടിയും അന്നത്തെ ക്ലാസ്സ് കഴിഞ്ഞു…എന്തോ കാരണത്താൽ ഉച്ചവരെയെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു…
ക്ലാസ്സ് കഴിഞ്ഞു കോളേജിന്റെ ഗേറ്റ് കഴിയുന്നത് വരെ പടച്ചോനെ മനസ്സിൽ വിചാരിച്ചാണ് ഓരോ അടിയും നടന്നത്…
എന്തോ എന്റെ നല്ലതിനാണോ അവരുടെ നല്ലതിനാണോ എന്നറിയില്ല വീണ്ടുമൊരു കൂടി കാഴ്ച ഉണ്ടായില്ല…ഷാനയുടെ കൂടെ സ്കൂട്ടിയിൽ പിറകെ പോകുമ്പോഴും അവരെ ആരെയും കാണല്ലേ എന്ന പ്രാർഥനയായിരുന്നു ഉള്ളം നിറയെ..
വീട്ടിൽ എത്തിയിട്ട് ഉമ്മാനോട് കോളേജിലെ വിശേഷങ്ങളൊക്കെ പറഞ്ഞു…
എല്ലാം ഓർത്തപ്പോൾ അറിയാതെ ചുണ്ടിലൊരു പുഞ്ചിരിയും വിടർന്നു..
ഹാനു വന്നപ്പോൾ അവനോട് അടി കൂടി സമയം കളഞ്ഞു….
രാത്രി ഉറങ്ങാൻ കിടക്കാൻ പോയപ്പോഴാണ് കണ്ണാടിയിൽ കവിൾ നോക്കുന്നത്….കണ്ടപ്പോൾ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…
ഉറങ്ങാൻ കിടന്നപ്പോഴും ന്യൂട്ടന്റെ നോട്ടമായിരുന്നു ഉള്ളിൽ നിറയെ…അവൻ അടുത്തേക്ക് വരുമ്പോൾ മാത്രമെന്താ എന്റെ ഹൃദയം ഇങ്ങനെ ഇടിക്കുന്നേ…എന്ത് കൊണ്ടാ കാലുകൾ നിശ്ചലമാകുന്നെ…
എത്ര ചിന്തിച്ചിട്ടും ഒരു ഉത്തരം കണ്ടത്താൻ കഴിഞ്ഞില്ല..
നാളെയുടെ നല്ലൊരു ദിനത്തിന്റെ പ്രതീക്ഷയെ നെഞ്ചിലേറ്റി ഉറക്കത്തിലേക്കു വീണു………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…