രാവിലെ പവന് 440 രൂപ വർധിച്ചു, ഉച്ചയ്ക്ക് ശേഷം 1160 കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം

രാവിലെ പവന് 440 രൂപ വർധിച്ചു, ഉച്ചയ്ക്ക് ശേഷം 1160 കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്ന് രാവിലെ കുത്തനെ കൂടിയ സ്വർണവില ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി. രാവിലെ പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപയിലെത്തിയിരുന്നു എന്നാൽ യുകെ-യുഎസ് വ്യാപാര കരാർ യാഥാർഥ്യമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 3400 ഡോളറിൽ നിന്ന് 3322 ഡോളറിലേക്ക് പതിച്ചു. ഇതോടെ കേരളത്തിലും വില കുറഞ്ഞു. പവന് 1160 രൂപയും ഗ്രാമിന് 145 രൂപയുമാണ് കുറഞ്ഞത് നിലവിൽ പവന് 71,880 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 9985 രൂപയും. ഇന്ന് രാവിലെ സ്വർണം വാങ്ങിയവരാണ് ഇതോടെ വെട്ടിലായത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സ്വർണവിലയിൽ വലിയ ഇടിവുണ്ടായത്.

Tags

Share this story