അർഹതപ്പെട്ട മറ്റാർക്കെങ്കിലും നൽകണം; കർണാടക ചലചിത്ര പുരസ്‌കാരം നിരസിച്ച് കിച്ച സുദീപ്
Jan 24, 2025, 12:11 IST

അടുത്തിടെയാണ് കർണാടക സർക്കാർ 2019ലെ ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിനെ മികച്ച നടനായും തെരഞ്ഞെടുത്തിരുന്നു. എന്നാൽ താൻ പുരസ്‌കാരം നിരസിക്കുന്നതായി കിച്ച സുദീപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും പുരസ്‌കാരം നൽകണമെന്ന് കിച്ച സുദീപ് ആവശ്യപ്പെട്ടു പുരസ്‌കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറെ കാലമായി തീരുമാനിച്ചതാണെന്നാണ് കിച്ച സുദീപ് കാരണമായി പറയുന്നത്. ഭാവിയിലും ഒരു പുരസ്‌കാരവും സ്വീകരിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സിനിമക്ക് വേണ്ടി ഹൃദയം നൽകിയ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്‌കാരം അങ്ങനെ ആർക്കെങ്കിലും നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്നും കിച്ച സുദീപ് പറഞ്ഞു