Kerala
പീരുമേട്ടിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

ഇടുക്കി പീരുമേട്ടിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പീരുമേട് പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസാണ്(58) മരിച്ചത്. ഇടുക്കി പാമ്പനാറിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം.
കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ചത്. ബസ് വരുന്നത് കണ്ട് ഓടി മാറാൻ ശ്രമിച്ച സ്റ്റാൻസിലാവോസിനെ ഇടിച്ച ശേഷം ബസ് മുന്നിലുണ്ടായിരുന്ന പിക്കപ് ലോറിയിൽ ഇടിച്ചാണ് നിന്നത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.