Kerala
പിജി മനുവിന്റെ മരണം: പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പിടിയിൽ

ഹൈക്കോടതി അഭിഭാഷകൻ പിജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. എറണാകുളം പിറവത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പോലീസാണ് പിടികൂടിയത്.
ഇയാളുടെ നിരന്തര പ്രേരണയിലാണ് പിജി മനു തൂങ്ങിമരിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിജി മനുവിന്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളാണെന്ന് പോലീസ് പറയുന്നു
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു പിജി മനു. ഈ കേസിൽ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതി കൂടി പീഡന പരാതി ഉന്നയിച്ചത്. ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. പിന്നാലെയാണ് മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.