Kerala
ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു

ഫോൺ ചോർത്തലിൽ മുൻ എംഎൽഎ പി വി അൻവറിനെതിരെ കേസെടുത്തു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രൻ ആണ് പി വി അൻവറിനെതിരെ പരാതി നൽകിയത്. ഇയാൾ മലപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ടെലികമ്യൂണിക്കേഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ കോളുകൾ ചോർത്തിയിട്ടുണ്ടെന്ന് അൻവർ തന്നെയാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ സെപ്തംബറിൽ മലപ്പുറം ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രൻ പോലീസിൽ പരാതി നൽകിയത്.