Kerala

പെരുവഴിയിലായ കേരളാ കോൺഗ്രസിനെ ചേർത്തുനിർത്തിയത് പിണറായി സർക്കാർ: ഇടതിനൊപ്പം ഉറച്ച് നിൽക്കുമെന്ന് റോഷി അഗസ്റ്റിൻ

കേരളാ കോൺഗ്രസ് എമ്മിനെ മലയോര സമര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴൽനാടനെ അപ്പോ തന്നെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടവെ ആയിരുന്നു കുഴൽനാടന്റെ പരാമർശം. മലയോരജനതക്ക് വേണ്ടി കേരളാ കോൺഗ്രസ് എം ഒന്നും ചെയ്തില്ലെന്നും രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയിൽ വരണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു

എന്നാൽ കേരളാ കോൺഗ്രസിനെ അടിയന്തര പ്രമേയത്തിൽ പരാമർശിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ലെന്ന് മന്ത്രി മറുപടി നൽകി. മലയോര കർഷകർക്കായി കേരളാ കോൺഗ്രസ് സ്വീകരിച്ച സമര ചരിത്രം സഭയിൽ വിവരിച്ചു. കേരളാ കോൺഗ്രസ് എം ഇടത് സർക്കാരിനൊപ്പം ഉറച്ച് നിൽക്കും. പെരുവഴിയിലായ കേരളാ കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും മന്ത്രി പറഞ്ഞു

മലയോര മേഖലയിലെ പ്രശ്‌നങ്ങൾ എല്ലാം ഈ സർക്കാർ പരിഹരിക്കും. 38- 40 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പരാജയത്തിലും വിജയത്തിലും നിങ്ങൾക്ക് ഒപ്പം നിന്നു. ഒരു സുപ്രഭാതത്തിൽ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞു താഴെയിറക്കി. ഞങ്ങളും കർഷകരും പെരുവഴിയിൽ നിൽക്കണോ. പിണറായി സർക്കാർ ഞങ്ങളെ ഒപ്പം ചേർത്തു. ആ സർക്കാർ മലയോരമേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിൽ 100 ശതമാനം ശ്രമം നടത്തുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!