Kerala
കേരളത്തിലെ സിപിഎം ആർഎസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി
കേരളത്തിലെ സിപിഎം ആർഎസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ കുറിച്ച് ദേശീയതലത്തിൽ പിആർ ഏജൻസി നടത്തിയ പ്രചാരണം ഗൗരവതരമാണ്. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണം
ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നതെന്ന് കെ മുരളീധരനും പ്രതികരിച്ചു. ദേശദ്രോഹമായ വാർത്തയാണ് പുറത്തുവന്നത്. പിആർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
മുഖ്യമന്ത്രിയുടെ നിലവിലെ വിശദീകരണം തൃപ്തികരമല്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. പ്രതിസന്ധി നേരിടാൻ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഹസൻ പറഞ്ഞു.