National

വിമാനങ്ങൾ ആടിയുലഞ്ഞു; ബഹുനില കെട്ടിടങ്ങൾ വിറച്ചു: ദില്ലിയിൽ ഇന്നലെ വീശിയത് അതിശക്തമായ പൊടിക്കാറ്റ്

പൊടിക്കാറ്റുകളുടെ കാലമാണ്. മംഗോളിയയില്‍ നിന്നും വീശിയടിച്ച് ഒരു പൊടിക്കാറ്റ് ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലകളെ ഓറഞ്ച് നിറമാക്കി കടന്ന് പോവുകയാണ്. അതേസമയം റിയാദിലും പൊടിക്കാറ്റ് വീശുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ദില്ലിയില്‍ ചെറിയ തോതില്‍ പൊടിക്കാറ്റ് വീശിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ദില്ലിയിലെ ചില ഭാഗങ്ങളില്‍ വീശിയത് അതിശക്തമായ പൊടിക്കാറ്റെന്ന് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ നിരവധി വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ടത്.

https://x.com/AsTarunTweets/status/1910727424242757689

അപ്രതീക്ഷിതവും അതിശക്തവുമായ പൊടിക്കാറ്റില്‍ വിമാനങ്ങൾ ആടിയുലഞ്ഞെന്നും ബഹുനില കെട്ടിടങ്ങൾ കുലുങ്ങി. എതാണ്ട് 20 മിനിറ്റ് നീണ്ട് നിന്ന ഭൂമികുലുക്കം പോലെയാണ് അത് അനുഭവപ്പെട്ടതെന്ന് ഒരാൾ എക്സില്‍ എഴുതി. വീഡിയോയില്‍ വിമാനങ്ങൾ കുലുങ്ങുന്നതിന്‍റെയും ആകാശം ഓറഞ്ച് നിറമാക്കി പൊടിക്കാറ്റ് വീശിയടിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ കാണാം. ‘എന്‍റെ കെട്ടിടം അക്ഷരാര്‍ത്ഥത്തില്‍ കുലുങ്ങി. 20 -മത്തെ നിലയില്‍ ലൈറ്റുകൾ മിന്നിക്കത്തി. ഭ്രാന്തമായ കാറ്റ് ദില്ലി എന്‍സിആര്‍ പ്രദേശത്ത് വീശിയടിച്ചു. അതിശക്തമായ കാറ്റില്‍ കെട്ടിടം കുടുങ്ങി. എന്‍റെ ഫ്ലാറ്റിലെ ലൈറ്റുകൾ പെന്‍ഡുലം പോലെ വിറച്ചു. 20 മിനിറ്റ് നേരം നീണ്ട് നിന്ന ഭൂകമ്പം പോലെ. എനിക്ക് ഛർദ്ദിക്കാന്‍ വന്നു. ലിഫ്റ്റ് ഉപയോഗിച്ച് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല!’ വീഡിയോ പങ്കുവച്ച് ഒരാൾ റെഡ്ഡിറ്റില്‍ എഴുതി. ‘ഗുഡ്ഗാവിലെ പൊടിക്കാറ്റ്. അത് മഹാദുരന്തം പോലെ തോന്നിച്ചു’ മറ്റൊരാൾ കൂറ്റന്‍ കെട്ടിടങ്ങളെ പോലും മറച്ച് വീശിയടിക്കുന്ന പൊടിക്കാറ്റിന്‍റെ ദശ്യങ്ങൾ പങ്കുവച്ചു.

https://x.com/aapkasafeer/status/1910738807357333558

ജമ്മുവില്‍ നിന്നും ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് ഡോ. സഫീർ ചൌധരി എഴുതി, ‘ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ വിമാനം ലാന്‍ഡ് ചെയ്യേണ്ടി ഇരുന്ന ജമ്മു ദില്ലി ഇന്‍ഡിഗോ വിമാനം 4 മണിക്കൂർ കാത്തിരുന്ന ശേഷം ജയ്പൂർ എയർപോര്‍ട്ടിലേക്ക് തിരിച്ചുവിട്ടു.’ ഒപ്പം ശക്തമായ പൊടിക്കാറ്റില്‍ വിമാനം ആടിയുലയുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.

https://x.com/aapkasafeer/status/1910738807357333558

അതേസമയം അതിശക്തമായ പൊടിക്കാറ്റില്‍ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇന്നലെ ഇറങ്ങേണ്ടിയിരുന്ന 15 ഓളം വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. അതേസമയം തൊട്ട് അടുത്തുള്ള മരങ്ങളെയും കെട്ടിടങ്ങളെ പോലും മറച്ച് കൊണ്ട് വീശിയടിക്കുന്ന പൊടിക്കാറ്റിന്‍റെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ഇന്ദിരാഗാന്ധി വിമാനത്താവള പരിസരത്ത് 74 കിലോമീറ്റര്‍ വേഗത്തിലാണ് പൊടിക്കാറ്റ് വീശിയതെന്ന് ഐഎംഡി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button
error: Content is protected !!