പോക്‌സോ കേസ് രണ്ടാം പ്രതിയുടെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടി; ഒന്നാം പ്രതിയുടെ സഹോദരൻ പിടിയിൽ

പോക്‌സോ കേസ് രണ്ടാം പ്രതിയുടെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടി; ഒന്നാം പ്രതിയുടെ സഹോദരൻ പിടിയിൽ
പത്തനംതിട്ട പോക്‌സോ കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ജാമ്യം ലഭിക്കാൻ ഡിവൈഎസ്പിക്കും വക്കീലിനും കൊടുക്കാനെന്ന് പറഞ്ഞ് എട്ടര ലക്ഷം രൂപയാണ് പറ്റിച്ചത്. സംഭവത്തിൽ ചെന്നീർക്കര തോട്ടുപുറം സ്വദേശി ജോമോൻ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 59 പേർ ഉൾപ്പെട്ട കേസാണ് പത്തനംതിട്ട പോക്‌സോ കേസ് രണ്ട് തവണ പോലീസ് സ്‌റ്റേഷന്റെ സമീപത്ത് വെച്ചാണ് പണം കൈമാറിയത്. മൂന്ന് തവണ മറ്റിടങ്ങളിൽ വെച്ചും പണം നൽകി. അമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് ജോമോനെ അറസ്റ്റ് ചെയ്തത്.

Tags

Share this story