National
ജബൽപൂരിൽ വൈദികർക്ക് നേരെ ആക്രമണം നടന്ന് ദിവസം മൂന്നായിട്ടും കേസെടുക്കാതെ പോലീസ്

മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർക്ക് നേരെ ആക്രമണം നടന്ന് ദിവസം മൂന്നായിട്ടും കേസെടുക്കാതെ പോലീസ്. നവരാത്രി ആഘോഷം കഴിയുന്നതുവരെ നടപടിയെടുക്കില്ലെന്നാണ് പോലീസ് നിലപാട്. വിഷയം പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിച്ചു
ഏപ്രിൽ ഒന്നിന് എസ് പി ഓഫീസിന് മുന്നിൽ വെച്ചാണ് വിഎച്ച്പി, ബജ്‌റംഗ്ദൾ പ്രവർത്തകർ വൈദികരെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിരുന്നു. എന്നിട്ടും പ്രതികളെ പിടികൂടാനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഇതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വൈദികർ
മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ആദിവാസികളടക്കമുള്ള തീർഥാടക സംഘത്തെയാണ് ആക്രമിച്ചത്. പിന്നാലെ വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ വൈദികരെയും ആക്രമിച്ചു.